Thursday, 28 May 2015

1 comment:

  1. ഞായറാഴ്ച്ച മാത്രം മുട്ടയിടുന്ന കോഴിയും, ക്ലാവർ ട്രോഫി എഴുന്നുള്ളത്തും!.

    ടെക്സാസ്:- ചിക്കാഗോമെത്രാൻ ജേക്കബ് അങ്ങാടിയത്ത് ഞായറാഴ്ച്ച വിശുദ്ധബലി അർപ്പിച്ചാൽ
    അദ്ദേഹത്തിന് കുർബാന മദ്ധ്യേയുള്ള പ്രസംഗസമയത്ത് കോഴി മുട്ടയിടാൻ ഇരിക്കുന്നതുപോലെ
    ഇരുന്നുമാത്രമെ പ്രസംഗിക്കുകയുള്ളു. ആസനത്തിൽ കുരുവെന്നോണം കാലുകൽ മുന്നോട്ടാഞ്ഞ്
    നീട്ടിവച്ചിരിക്കും. ഇടദിവസങ്ങളിൽ കുർബാന അർപ്പിക്കുംബോൽ ഇരുന്നുകാണുന്നില്ല. തന്നെയുമല്ല
    ഞായറാഴ്ച്ചകളിൽ മാത്രമാണ് ക്ലാവർ ട്രോഫി തലയിലേന്തിയുള്ള പരേഡും. ഏറ്റവും മുന്നിൽ
    മാമോന്റെ ക്ലാവർ ട്രോഫി തലയിലേന്തി പ്രഥമ കപ്യാർ നടന്നുനീങ്ങും. തൊട്ടു പിന്നിൽ വേറെ രണ്ട്
    ശിങ്കിടി ബാലന്മാർ മെഴുകുതിരി നാളങ്ങളുമായി ഇരുവശത്തും അണിനിരക്കും. അതിനും പുറകിൽ
    വൈദികനും, പിന്നെ നാടോടികളായി വല്ല വൈദികരും വന്നിട്ടുണ്ടെങ്കിൽ അവരും ഉണ്ടാകും.അതിനും
    പുറകിൽ തലമൂത്തവരും തലയിൽ പപ്പില്ലാത്തവരുമായി കുറെപേർ. ഈ പരേഡ് ഞായറാഴ്ച്ചകളിൽ
    മാത്രമെയുള്ളു. കയ്യിൽ വാളേന്തിയ ഒരു വെളിച്ചപ്പാടും കൂടി ഉണ്ടായിരുന്നുവെങ്കിൽ എഴുന്നുള്ളത്ത്
    കാണാൻ നല്ല രസം ഉണ്ടായാനെ.

    ഒക്ടോബറിലെ അങ്ങാടിയത്തിന്റെ ജന്മദിനം മെയ്മാസം മുതൽ ഘോഷം ആരംഭിച്ചു. കഴിഞ്ഞ 24-ന്
    ഗാർലാണ്ട് ഇടവകക്കാർ അങ്ങാടിയത്തിന്റെ ബെർത്ത്ഡെ കെങ്കേമമായി ആഘോഷിച്ചു. നല്ലൊരു
    സംഖ്യ പോക്കറ്റിലും വീണുകിട്ടി. അത് ഈ മാസം 30,31 തിയതികളിൽ ഹ്യൂസ്റ്റണിലും ആവർത്തിക്കും.
    അന്ന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും ഇടവകയിൽ അടുത്ത വികാരിയെ നിയമിക്കലും
    നടക്കും. പഴയ വികാരി വികാര ജീവിയായതിനാൽ അങ്ങേരെ മഹറോൻ ചെല്ലി. ഹ്യൂസ്റ്റണിൽ നിന്ന്
    അങ്ങാടിക്ക് ബെർത്ത്ഡെ പ്രസന്റായി നല്ലൊരു സംഖ്യാ കിട്ടാതിരിക്കില്ല. സത്യത്തിൽ അങ്ങാടിയുടെ
    ജനന തീയതി എന്നാണെന്നുപോലും അങ്ങേർക്കറിയില്ല, അതുകൊണ്ടാണ് നാടുമുഴുവൻ ഓടിനടന്ന്
    ബെർത്ത്ഡെ ഘോഷിക്കുന്നത്. പട്ടിക്ക് കന്ന്യമാസമെങ്കിലും ഉണ്ട്, ഇങ്ങേർക്ക് അതുമില്ല. ബെർത്ത്ഡെ
    ആണെന്നും പറഞ്ഞ് നാടുതെണ്ടി പണം പിരിക്കാൻ ഈ അങ്ങാടിയത്തിന് നാണമില്ലെ. സത്യത്തിനും
    നീതിക്കും നിരക്കാത്ത പ്രവർത്തിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നു. ദരിദ്രവാസി, പിന്നെ അല്ലാതെന്ത്??.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin