അവിശ്വാസികള്‍ക്ക് അപൂര്‍വാനുഭവമായി ആംഗ്യഭാഷ പാമ്പ്ബലി
തൃശൂര്‍ ബസലിക്ക ദേവാലയത്തില്‍ അര്‍പ്പിച്ച പാമ്പ്ബലി........
വിശ്വാസികള്‍ക്ക് അപൂര്‍വാനുഭവമായി ആംഗ്യഭാഷ ദിവ്യബലി
തൃശൂര്‍:
ശബ്‌ദമില്ലാത്തവന്റെ ശബ്‌ദമായി മാറിയ ബധിര-മൂക വൈദികന്റെ ആംഗ്യഭാഷയിലുള്ള
ദിവ്യബലി വിശ്വാസികള്‍ക്കു പകര്‍ന്നത് സ്വര്‍ഗീയാനുഭവം.ഏഷ്യയില്‍നിന്നുള്ള ആദ്യ ബധിര -മൂക വൈദികനായ ഫാ. മിന്‍സിയോ പാര്‍ക്ക് തൃശൂര്‍ ബസലിക്ക ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിനു ബധിര-മൂക വിശ്വാസികളും അവരുടെ മാതാപിതാക്കളുമെത്തി. പരിശുദ്ധ വ്യാകുലമാതാവിന്റെ നാമധേയത്തിലുള്ള നവതിയാഘോഷിക്കുന്ന ബസലിക്കയില്‍ നടന്ന അപൂര്‍വമായ ദിവ്യബലിയില്‍ അനേകം വിശ്വാസികളും പങ്കെടുത്തു.
ദക്ഷിണ കൊറിയയിലെ സിയൂള്‍ അതിരൂപതയില്‍ നിന്നുള്ള വൈദികനാണ് ഫാ. മീന്‍ സിയോ പാര്‍ക്ക്. അഗോള കത്തോലിക്കാസഭയില്‍ പാര്‍ക്ക് ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണു ബധിര-മൂക വൈദികര്‍.
തെറ്റായി കുറിക്കപ്പെട്ട മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് രണ്ടാംവയസില്‍ കേള്‍വിശക്‌തി നഷ്‌ടമായ ഇദ്ദേഹത്തിന്റെ ദൈവവിളി തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അദ്ദേഹത്തെ വൈദിക പരിശീലനത്തിനായി ഒരുക്കി. ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയില്‍നിന്നു ജൈവശാസ്‌ത്രത്തില്‍ മാസ്‌റ്റര്‍ ബിരുദം നേടിയ പാര്‍ക്കിനെ ഏഷ്യയില്‍നിന്നുള്ള ആദ്യത്തെ ബധിരമൂകനായ വൈദികന്‍ എന്ന വിശേഷണത്തോടെ പട്ടം നല്‍കി.
ദിവ്യബലിക്കുശേഷം നടന്ന സമ്മേളനം ഫാ. മിന്‍ സിയോ പാര്‍ക്ക് ഉദ്‌ഘാടനം ചെയ്‌തു. ആംഗ്യഭാഷയിലുള്ള ദിവ്യബലി മറ്റു വിശ്വാസികള്‍ക്ക് വേണ്ടി ശബ്‌ദരൂപത്തില്‍ പരിഭാഷപ്പെടുത്തിയിരുന്നു. ചടങ്ങില്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. യോഗത്തില്‍ ബസലിക്ക റെക്‌ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു.
http://www.mangalam.com/religion/320558

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin