ഖേദപ്രകടനവുമായി ബിഷപ്പുമാർ; സമരം നിറുത്തിയെന്ന് വെള്ളാപ്പള്ളി
Posted on: Tuesday, 16 June 2015
മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗത്തിനെതിരെ ഇടുക്കി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നടത്തിയ വഴി വിട്ട പരാമർശങ്ങളിൽ ഖേദപ്രകടനവുമായി കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ ഇന്നലെ വൈകിട്ട് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി. അതേസമയം വിവാദ പരാമർശം നടത്തിയ ഇടുക്കി ബിഷപ്പും ഖേദം പ്രകടിപ്പിച്ചു.
പ്രശ്ന പരിഹാരത്തിന് മാത്യു അറയ്ക്കൽ പിതാവ് മുൻകൈയെടുത്തതിൽ യോഗത്തിന് നന്ദിയുണ്ടെന്നും, സഭയ്ക്കെതിരെ യോഗവും പോഷക സംഘടനകളും നടത്തി വരുന്ന എല്ലാ സമര പരിപാടികളും അവസാനിപ്പിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി വ്യക്തമാക്കി.
വൈകിട്ട് ആറ് മണിയോടെ എത്തിയ ബിഷപ് ഒരു മണിക്കൂറോളം വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി. മനഃപൂർവമല്ലാത്ത ഒരു പ്രസ്താവനയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മാത്യു അറയ്ക്കൽ പറഞ്ഞു. ആരെയും വേദനിപ്പിക്കാനോ, മറ്റെന്തെങ്കിലും ഗൂഢലക്ഷ്യത്തോടെയോ അല്ല ഇടുക്കി ബിഷപ് പ്രസ്താവന നടത്തിയത്. സഭ എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടുമാണ് പെരുമാറുന്നത്. സാങ്കല്പികമായ ഒരു പ്രസ്താവനയുടെ പേരിൽ യോഗവുമായുള്ള ദീർഘകാലത്തെ ബന്ധം തകരാൻ സഭ ആഗ്രഹിക്കുന്നില്ല. ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനയുടെ പേരിൽ എസ്.എൻ.ഡി.പി യോഗം നടത്തിവരുന്ന സമര പരിപാടികൾ നിറുത്തി വയ്ക്കണമെന്നും ബിഷപ് മാത്യു അറയ്ക്കൽ അഭ്യർത്ഥിച്ചു.
കാഞ്ഞിരപ്പള്ളി പിതാവുമായി എസ്.എൻ.ഡി.പി യോഗത്തിനും തനിക്കും വർഷങ്ങളായി വ്യക്തിപരമായ അടുപ്പമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള ഇടുക്കി ബിഷപ്പിന്റെ പ്രസ്താവന ഈഴവ ഹൃദയങ്ങളിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പിതാവ് മുൻകൈയെടുത്ത് പ്രശ്നങ്ങൾ തീർത്തതിനാൽ എല്ലാ സമുദായാംഗങ്ങളും സംയമനം പാലിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിതാവിനൊപ്പം സെക്രട്ടറി ഫാ. വർഗീസ് കൊച്ചുപറമ്പിലും ഉണ്ടായിരുന്നു.
http://news.keralakaumudi.com/news.php?nid=06f58d6f2f7836df5f52243e21a4859e

ഖേദപ്രകടനവുമായി ബിഷൊപ്പുമാർ, തീവ്രവാദികളെന്നു വെള്ളാപ്പിള്ളി!.
ReplyDeleteകത്തോലിക്കാസഭയുടെ തലപ്പത്തിരുന്ന് എന്ത് വേണ്ടാതീനങ്ങളും ചെയ്തു
കൂട്ടുന്നതുപോലെ അന്യമതസ്തരുടെമേൽ കുതിരകയറാൻ പോയാൽ സംഗതി
പാളുമെന്ന് മാർ മാത്യു ആനികുഴിക്കാടനും, മാർ മാത്യു അറയ്ക്കനും
മനസിലാക്കിയെന്നു കരുതുന്നു. കത്തോലിക്കാസഭയുടെ വില കളയാനായിട്ടു
ഇതുപോലുള്ള നരഭോചികൽ എങ്ങനെ സഭയിൽ കയറികൂടിയെന്ന് ഒരു
പിടിയും കിട്ടുന്നില്ല. കത്തോലിക്കാസഭയെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ട്
വെള്ളാപ്പിള്ളി നടത്തിയ പ്രവചനം മുസ്ലീം തീവ്രവാദികളേക്കാലും വലിയ
തീവ്രവാദികളാണ് ക്രൈസ്തവർ എന്നാണ്. നാണംകെട്ട് ബിഷൊപ്പുമാർ മാറി
മാറി വെള്ളാപ്പിള്ളിയുടെ അരമനയിൽ ചെന്നിരുന്ന് മാപ്പ് പറഞ്ഞല്ലോ!.
നാണമില്ലല്ലോ, ഈ കാണിച്ചത് തിരിച്ചും വെള്ളാപ്പിള്ളിയും ചെയ്യേണ്ടതല്ലെ.
കത്തോലിക്കാസഭയെ തീവ്രവാദികളെന്ന് പരസ്യമായി പ്രവചിച്ച വെള്ളാപ്പിള്ളി
തിരിച്ചും മാപ്പ് പറയേണ്ടതല്ലെ?, എന്തുകൊണ്ട് പറഞ്ഞില്ല പറയിപ്പിച്ചില്ല.
അവിടെയൊക്കെ സഭ ക്ഷമിക്കാനും പൊരുക്കാനും തയ്യാറാകും, അല്ലങ്കിൽ
കളിമാറുമെന്നറിയാം.
സഭാമക്കളെ ചൂഷണം ചെയ്തും കൊള്ളയടിച്ചും തഴക്കമെ ഈ മെത്രാന്മാർക്കുള്ളു.
അതിന് ഉത്തമ ഉദാഹരണമല്ലെ പിതൃസഹോദരന്റെ മൂന്നേക്കറിൽ അധികം
വരുന്ന ഭൂമി തട്ടിയെടുത്ത് സഭക്ക് മുതൽകൂട്ടിയ മാന്യമെത്രാനല്ലെ ഈ മാർ മാത്യു
അറയ്ക്കൽ തിരുമേനി. രോഗിയായ ഗൃഹനാഥനേയും അദ്ദേഹത്തിന്റെ ഭാര്യയേയും
പെരുവഴിയിലാക്കിയ കാഞ്ഞിരപ്പിള്ളി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു
അറയ്ക്കൻ ആദ്യം നീതിപാലിക്കണം. ജനങ്ങളെ ഏതുവിധേനയും വഞ്ചിക്കാൻ
മിടുമിടുക്കനാണ് ഈ മാർ മാത്യു അറയ്ക്കൽ തിരുമനസ്സ്. നാണമില്ലല്ലോ, കഷ്ടം.
ആനികുഴിക്കാടൻ ഇടുക്കിയുടെ മെത്രാനായിരിക്കുന്നിടത്തോളം കാലം ഒരിക്കലും
ഇടുക്കിയിലെ ജനങ്ങക്ക് സമാധാനമുണ്ടായിരിക്കില്ല. ഇടുക്കിയുടെ ശാപമാണ്
ഈ മെത്രാൻ. ജനങ്ങൽക്ക് ഉപകാരപ്രദമാകുന്ന നല്ലകാര്യങ്ങൽ ഒന്നുംതന്നെ ഇടുക്കിക്ക്
കിട്ടില്ല. അദ്ദേഹത്തിന് അരമനയുടെ ചുമതലയല്ല കാര്യം, രാഷ്ട്രീയമാണ് പ്രധാനം.
സാദാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്ത് അവരെ വഴിതെറ്റിക്കുക അത്
അങ്ങേരുടെ സ്ഥിരം പരിപാടിയാണ്. പ്രായമായ പെണ്മക്കൾക്ക് അപമാനകരമാണ്
ഇദ്ദേഹത്തിന്റെ ഓരോ പ്രസ്ഥാവനകളും, പ്രവചനങ്ങളും. അന്യമതസ്തരെവരെ
വൃണപ്പെടുത്തുന്നരീതിയിൽ അദ്ദേഹം എന്തും ചെയ്യാമെന്ന രീതിയിൽ വെല്ലുവിളി
നടത്തുന്നു. വെള്ളാപ്പിള്ളി പറഞ്ഞതുപോലെ അദ്ദേഹത്തെ സഭയിൽനിന്ന് പിരിച്ചു
വിടുകയാണ് വേണ്ടത്.