ടിവി കണ്ടിട്ട് 25 വർഷമായെന്ന് പോപ്പ്
http://news.keralakaumudi.com/news.php?nid=525d8db5ad595cd2f6e8ff59965b5351
1990 ജൂലായ് 15നുശേഷം താൻ ടിവി കണ്ടിട്ടില്ലെന്ന് പോപ്പ് ഫ്രാൻസിസ് വെളിപ്പെടുത്തി. തന്റെ പ്രിയപ്പെട്ട ഫുട്ബാൾ ടീമായ ബ്യൂണസ് അയേഴ്സിന്റെ കളി പോലും കാണാൻ ശ്രമിച്ചിട്ടില്ലെന്നും അർജന്റീനയിലെ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൗത്ത് അമേരിക്കക്കാരനായ താൻ ഇഷ്ടടീം ജയിച്ചോ തോറ്റോ എന്ന് വത്തിക്കാനിലെ സുരക്ഷാഉദ്യോഗസ്ഥരോട് ചോദിച്ചാണ് അറിയുന്നത്. ടിവിയോ, അത് തനിക്കുള്ളതല്ല എന്നതു മാത്രമാണ് കാരണമെന്നും അദ്ദേഹം പറയുന്നു. 'ലാ റിപ്പബ്ളിക്ക" എന്ന ഇറ്റാലിയൻ പത്രം മാത്രമേ വായിക്കാറുള്ളൂ. പോപ്പ് ആയതോടെ തെരുവിലൂടെ അലസമായി നടക്കാനുള്ള സ്വാതന്ത്ര്യവും പിസക്കടയിൽ പോയിരുന്ന് പിസ തിന്നുന്ന സുഖവും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin