Thursday, 11 June 2015


"പുരോഹിതരുടെ ബാലപീഡനം: വിചാരണയ്ക്ക് പോപ്പിന്റെ ട്രൈബ്യൂണല്‍ വരുന്നു"
  Posted on: 11 Jun 2015


പല പീഡന കേസുകള്‍  സംരക്ഷിക്കുന്ന  പീഡനക്കാരുടെ  മധ്യസ്ഥ൯,  മാ൪. പീലി അങ്ങാടിയത്ത്!

മാ൪. പീലി അങ്ങാടിയത്തി൯റെ തൊപ്പി തെറിക്കുമോ?.......

വത്തിക്കാന്‍: പുരോഹിതരുടെ ബാലപീഡനം മറച്ചുവെക്കുന്ന ബിഷപ്പുമാരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കാന്‍ പോപ്പിന്റെ അനുമതി.

പീഡനം അന്വേഷിക്കാന്‍ രൂപം നല്‍കിയ പാനലിന്റെ നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നു.
ഇരകളായ കുട്ടികളെ സംരക്ഷിക്കാതിരുന്ന ബിഷപ്പുമാരെ ശിക്ഷിക്കാനും അധികാരമുള്ളതാവും ട്രൈബ്യൂണല്‍. കുറ്റക്കാര്‍ക്കെതിരെയും അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിവേണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.
പുരോഹിതവര്‍ഗത്തിന്റെ ബാലപീഡനത്തിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി കഴിഞ്ഞവര്‍ഷം വത്തിക്കാനെ യു.എന്‍. പരസ്യമായി വിമര്‍ശിച്ചിരുന്നു. ബാലപീഡനങ്ങളെ സദാചാരവിരുദ്ധ പ്രവൃത്തി എന്നതിലപ്പുറം ക്രിമിനല്‍ കുറ്റമായി സഭ എന്തുകൊണ്ട് കാണുന്നില്ലെന്നായിരുന്നു ചോദ്യം.

കുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ വത്തിക്കാന്‍ വിസമ്മതിച്ചതും യു.എന്‍. സമിതിയെ ചൊടിപ്പിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ നടക്കുന്നിടത്താണ് വിചാരണ നടക്കേണ്ടത് എന്ന് വത്തിക്കാന്‍ പറയുമ്പോള്‍തന്നെ അവിടെ കേസുകള്‍ കൈകാര്യംചെയ്യുന്ന രീതി ശരിയല്ലെന്ന് വിമര്‍ശനമുണ്ടെന്ന് സമിതി കുറ്റപ്പെടുത്തി.
 http://www.mathrubhumi.com/online/malayalam/news/story/3640428/2015-06-11/world
.....................................................................................................................................






No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin