ഏഷ്യയിലെ ഏറ്റവും വലിയ കുരിശ് കറാച്ചിയിൽ
കറാച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ബുള്ളറ്റ് പ്രൂഫ് കുരിശ് കറാച്ചിയിൽ ഉയരുന്നു. പാകിസ്ഥാനിലെ ക്രിസ്തുമതവിശ്വാസിയും ബിസിനസുകാരനുമായ പർവേസ് ഹെൻറി ഗിൽ ആണ് പുരാതന ക്രിസ്ത്യൻ സെമിത്തേരിയായ ഗോരാ ക്വാബ്രിസ്ഥാനിൽ 140 അടി നീളമുള്ള കുരിശ് നിർമിക്കുന്നത്. മുസ്ലീങ്ങൾ കൂടുതലുള്ള ഈ രാജ്യത്ത് കഴിയുന്ന ക്രിസ്ത്യൻ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ദൈവം തന്നോട് ആവശ്യപ്പെട്ടെന്നും അങ്ങനെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കുരിശ് നിർമിക്കാൻ താൻ തീരുമാനിച്ചതെന്നുമാണ് ഗിൽ പറയുന്നത്. കുരിശ് ദൈവത്തിന്റെ അടയാളമാണെന്നും അതിനാൽ ഇത് കാണുന്നവർ എല്ലാ വിഷമങ്ങളിൽ നിന്നും മുക്തരാകുമെന്നും ഗിൽ പറഞ്ഞു.ഭൂമിക്കടിയിലേക്ക് 20 അടി താഴ്ചയിലുള്ള അടിത്തറയിൽ നിർമിച്ചിരിക്കുന്ന ഈ കുരിശിനെ ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവർ വിജയിക്കില്ലെന്നും ഗിൽ കൂട്ടിച്ചേർത്തു.
http://news.keralakaumudi.com/news.php?nid=1da48fa6cc00527934ece244f0789219

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin