പണി തീര്‍ത്ത പാറേല്‍പള്ളി 1972- ല്‍ പുതുക്കിപ്പണി ആരംഭിക്കുകയും 74- ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തതാണ്........
ചങ്ങനാശ്ശേരി പള്ളിക്ക് 22 കോടിയുടെ ആഡംബര സൗധം പണിയാനുള്ള നീക്കം വീണ്ടും സജീവം; പ്രവാസിനാടുകളിലേക്ക് പിരിവിനായി വന്‍ പദ്ധതി ഒരുക്കുന്നു!
"ചങ്ങനാശ്ശേരിയിലെ പുതിയ പള്ളിഅമ്പലം"
രാജേഷ് നാഗനൂലില്‍ » Posted : 15/06/2015
ഇതിനായി ലണ്ടന്‍, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, മറ്റ് സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി അതിരൂപതക്കാരായ ക്രൈസ്തവരെ ലക്ഷ്യമാക്കി പിരിവ് ക്യാമ്പെയ്നുള്ള ചാര്‍ട്ട് ഇടവകകേന്ദ്രത്തില്‍ തയ്യാറായി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബര പള്ളി നിര്‍മ്മാണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇരുപത്തിരണ്ടോ അതിലധികമോ വരുന്ന കോടികളുടെ പള്ളിപണിക്ക് ആകെ മുതല്‍മുടക്ക് സ്കെച്ചും പ്ലാനും മാത്രമാണ്. ഫോട്ടോഷോപ്പില്‍ തീര്‍ത്ത പുതിയ പള്ളിയുടെ മോഡലുമായി പ്രവാസികളെ ലക്ഷ്യം വച്ച് ഇറങ്ങിത്തിരിച്ചാല്‍ എത്ര കോടികള്‍ വേണമെങ്കിലും സ്വരൂപിക്കാം എന്നതാണ് കണക്കുകൂട്ടല്‍.
1904- ല്‍ പണി തീര്‍ത്ത പാറേല്‍പള്ളി 1972- ല്‍ പുതുക്കിപ്പണി ആരംഭിക്കുകയും 74- ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തതാണ്. സമീപ പ്രദേശങ്ങളിലെ ഏറ്റവും വലിയ ദേവാലയങ്ങളില്‍ ഒന്നാണിത്. 40 വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള പള്ളി വീണ്ടും പൊളിച്ചുകളഞ്ഞ്, 35 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദരിദ്രവിഭാഗങ്ങള്‍ താമസിക്കുന്ന ഇടവകയില്‍ 22 കോടിയുടെ മണിസൗധം പണികഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു.
വീടില്ലാത്തവരും, പണമില്ലാത്തതിനാല്‍ മക്കളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങിയവരും, സാമ്പത്തിക പരാധീനതയില്‍ മക്കളുടെ വിവാഹം മുടങ്ങിയവരും ഒരു നേരത്തെ മരുന്നിന് വകയില്ലാതെ ചികിത്സ മുടങ്ങിയവരും നൂറുകണക്കിനുള്ള ഇടവകയിലാണ് നിലവില്‍ തന്നെ വിശാലമായ ദേവാലയമായ പള്ളി പൊളിച്ചു കളഞ്ഞ് 22 കോടിയുടെ ആഡംബര സൗധം പണിയാന്‍ ഒരുങ്ങുന്നത്.
പണം പിരിയ്ക്കാന്‍ വിദേശ പിരിവിനായി വന്‍ സന്നാഹം തന്നെയാണ് ഇടവക നേതൃത്വം തയാറാക്കി വരുന്നത്. ഓരോ രാജ്യത്തെയും പ്രവാസികളായ മലയാളികളെ തെരഞ്ഞു പിടിച്ച് അവരുടെ താമസ സ്ഥലത്തെത്തി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി വലിയ തുകകള്‍ വീതം സംഭരിക്കാനാണ് പദ്ധതി.
കുറഞ്ഞത് ഒരു ലക്ഷത്തിനു മുകളിലുള്ള തുകകളായി പിരിവ് ഉഷാറാക്കാനാണ് പദ്ധതി. ചെറിയ വരുമാനക്കാരോടും ലക്ഷത്തില്‍ കുറയാത്ത പിരിവിനാണ് പദ്ധതി. മികച്ച സാമ്പത്തിക ശേഷിയുള്ളവരെ കാത്തിരിക്കുന്നത് 10 മുതല്‍ 24 ലക്ഷം വരെയുള്ള തുകകള്‍ ആയിരിക്കും.
എല്ലാം കൂടി 22 കോടിക്ക് മുകളില്‍ പിരിച്ചെടുത്തെങ്കിലേ പദ്ധതി തുക തീര്‍ന്നാലും നിര്‍മ്മാണം മുടക്കമില്ലാതെ നടക്കൂ എന്നാണ് കണക്കുകൂട്ടല്‍. പിരിവിന്റെ കാര്യത്തില്‍ അസാമാന്യ വിരുതുള്ളവരാണ് ചങ്ങനാശ്ശേരിക്കാര്‍ എന്നതാണ് ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രവാസി നാടുകളിലെ പൊതു സംസാരം. രൂപതയിലെ വൈദികരുടെ മാനസികോല്ലാസത്തിനായി ടൂര്‍ നടത്താന്‍ വിദേശത്ത് പിരിവ് നടത്തിയ സംഭവങ്ങളുണ്ട്.
പിരിവ് കഴിഞ്ഞപ്പോള്‍ രൂപതയിലെ വയോധികരായ വൈദികര്‍ക്ക് ആയുഷ്കാലം മുഴുവന്‍ ടൂര്‍ നടത്താനുള്ള വക കിട്ടി. സെമിനാരിയുടെ തട്ടിന്റെ ചോര്‍ച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ക്കും പിരിവ് നടന്നത് വിദേശത്തായിരുന്നു.
എന്നാല്‍ മികച്ച മാര്‍ക്ക് വാങ്ങിയ ഇടവകാംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കള്‍ സഭാ സ്ഥാപനങ്ങളില്‍ പോലും അഡ്മിഷനായി സമീപിച്ചാല്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സഭയുടെ മാനേജ്മെന്റുകള്‍ തയ്യാറല്ല. ഈ പട്ടിണിപ്പാവങ്ങള്‍ തടിവെട്ടി വിറ്റും, കെട്ടുതാലി പണയം വച്ചും, വസ്തു വിറ്റും പണം കണ്ടെത്തിയാണ് ഡോനേഷന്‍ നല്‍കി സഭയുടെ പ്രൊഫഷനല്‍ കോളേജുകളില്‍ അഡ്മിഷന്‍ തേടുന്നത്.
ഇതിന്‍റെ നൂറിലൊന്ന് പിരിവു നടത്തിയാല്‍ പഠനത്തില്‍ സമര്‍ഥരായ നൂറുകണക്കിന് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും അത്രയും കുടുംബങ്ങളെ രക്ഷിക്കുന്നതിനും സാധിക്കും. അത്തരം ഉദ്യമങ്ങള്‍ സഭാ നേതൃത്വം ഏറ്റെടുക്കുന്നുമില്ല. പകരമാണ് കോടികളുടെ സൗധങ്ങള്‍ പണിതുകൂട്ടുന്നത്. അതിനാല്‍ ചങ്ങനാശ്ശേരി ബന്ധമുള്ള പ്രവാസികള്‍ കരുതിയിരിക്കുക; 22 കോടിയുടെ മുതല്‍ക്കൂട്ടിലേക്ക് നിങ്ങളെയും പ്രതീക്ഷിച്ച് ഉടന്‍ ആളെത്തും.
http://www.sathyamonline.com/
വടി കൊടുത്ത് അടിമേടിച്ചു!!!!.
ReplyDeleteക്രിസ്തുവിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്നവകാശപ്പെടുന്ന കത്തോലിക്കാ പുരോഹിതരില്‍ നിന്നും
അല്മായര്‍ പ്രതീക്ഷിക്കുന്നത് എന്താണ്? കാരുണ്യവും സ്നേഹവും സഹാനുഭൂതിയും ദയയുമാണോ
അതോ ധാര്‍ഷ്ട്യവും മര്‍ക്കടമുഷ്ടിയും കൊള്ളയും കൊള്ളിവയ്പ്പും വെട്ടിപ്പും താന്തോന്നിത്തവുമാണോ?
ക്രിസ്തുവില്‍ നിന്നും ബൈബിളില്‍ നിന്നും ഏറെ അകന്ന പൌരോഹിത്യം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.പോപ്പ് ഫ്രാന്‍സ്സീസ്സിന്റെ
ഉദ്ബോധനങ്ങളും മാതൃകയും അഴുക്കുചാലില്‍ വീണു കിടക്കുന്ന പുരോഹിതന്മാര്‍ക്ക് ബോധോദയം
നല്‍കും എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതും വ്യര്‍ഥമായി.
പോരാഞ്ഞിട്ട് അന്യമതസ്തരുടെമേൽ കടന്ന് കയറി അവരെ മര്യാദപടിപ്പിക്കാൻ പോയതുകൊണ്ട് ഇന്ന്
കത്തോലിക്കാസഭയിലുള്ള വിവാഹപ്രായമെത്തിയ പെൺ കുട്ടികൽക്ക് ഇന്ന് വഴിനടക്കാൻ പറ്റാത്ത
അവസ്ഥയിലാക്കി കാര്യങ്ങൽ. മറ്റ് സഭയിലുള്ളവർ ക്രിസ്ത്യൻ സ്ത്രീകളെ മിശ്രവിവാഹം ചെയ്യുന്നു
വെന്നായിരുന്നു മാർ ആനികുഴിക്കാട്ടിലിന്റെ പരാതി. എസ്. എൻ. ഡി. പി. യും മുസ്ലീംസമുദായവും
ആണ് ഇതിനുപിന്നിലെന്നും ഇത് സഭക്കെതിരാണെന്നും സഭ ഇത് അംഗീകരിക്കുന്നില്ലെന്നും മാർ ആനി-
കുഴിക്കാട്ടിൽ പരസ്യമായി വിളംബരംചെയ്തു. ഈ പ്രസ്ഥാവനെയെ എസ്. എൻ. ഡി. പി യോഗം
എതിർക്കുകയും ഗത്യന്തരമില്ലാതെ വന്നപ്പോൽ യോഗ തലവന്റെ മാളത്തിൽ തല കൊണ്ടുപോയിചെന്ന്
അവിടെവച്ച് കാഞ്ഞിരപ്പിള്ളിമെത്രാൻ മാർ മാത്യു അറയ്ക്കനും, ഇടുക്കി മെത്രാൻ ആനികുഴിക്കാടനും
മാപ്പ് പറഞ്ഞെന്നും യോഗപ്രസിഡന്റ് വെള്ളാപ്പിള്ളി ഗണേശൻ വെളിപെടുത്തി. അതിന്റെ വെളിച്ചത്തിൽ
സമരം നിർത്തി എല്ലാം ഒത്തുതീർപ്പായിയെന്ന് ഗണേശൻ വെളിപെടുത്തി. ഇതിന്റെയൊക്കെ വല്ല്യ ആവശ്യവും
ഉണ്ടായിരുന്നുവോ?.
തന്നെയുമല്ല അദ്ദേഹത്തിന് ജന്മസിദ്ധമായികിട്ടിയ നിറത്തിനെവരെ വെള്ളാപ്പിള്ളി ഗണേശൻ പരിഹസിച്ചു.
സി. പി. എം. നേതാവ് എം. എം. മണിയാശാൻ മാർ ആനികുഴിക്കാട്ടിലിന്റെ അനുജനാണെന്ന് വരെ
പറഞ്ഞ് അപകാസ്യനാക്കി. പണ്ട് ഈഴവനേയും പറയനേയും പുലയനേയും ഒക്കെ തരംതാണ ജാതിയിൽ
പെടുത്തി അന്ന് നാട് ഭരിച്ചിരുന്ന നംബൂതിരി വർഗ്ഗം കാൽക്കിലിട്ടു ഒത്തിരി മർദ്ധിച്ചിട്ടുണ്ട്. അതിന്റെയൊക്കെ
ചൊറുക്ക് ഇന്നും ഈ വെള്ളാപ്പിള്ളി ഗണേശനെപോലുള്ളവരുടെ ഉള്ളിൽ അഗ്നിയായി കിടപ്പുണ്ട്. അതുകൊണ്ട്
കറുപ്പിനേയും വെളുപ്പിനേയും കാണുംബോൾ ഈ കുള്ളനു ഇത്ര മുറുമുറുപ്പ്. ആളിൽ കുറുകിയവനെ ഒരിക്കലും
കൂട്ടത്തിൽ കൂട്ടുവാൻ കൊള്ളില്ല എന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ഗണേശൻ തന്റെ തനി നിറം ഇവിടെയും
കാണിച്ചുവെന്ന് മാത്രം.
കാരുണ്ണ്യവും ദയയും, സഹാനുഭൂതിയും സ്നേഹവും ഒക്കെയായി ജീവിക്കേണ്ട മെത്രാനും വൈദികരുമൊക്കെ
എന്താണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പണ്ടത്തെ രാജഭരണമല്ല ഒരു വൈദികനും മെത്രാനുമൊക്കെ നൽകി
പള്ളിയുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. എന്തിന് ഇങ്ങനെ വടി കൊടുത്ത് അടി മേടിക്കണം. സഭയെ നാറ്റിക്കാൻ
കച്ച കെട്ടി ഇറങ്ങിയവർഗ്ഗം. എന്തിന് പറയണു ക്ഷമ പറയാനുള്ളത് പോയി പറഞ്ഞു, പിന്നെ പോന്നപ്പോൾ
ആട്ടും വാങ്ങിച്ചുകൊണ്ട് പോന്നു. ഇവനൊക്കെപോയി ചത്തുകൂടെ. ഉടനെ നിറം മാറി, എവിടുന്നോ വന്നുപെട്ടു
കാരുണ്ണ്യം, ദയ, സ്നേഹം, സഹാനുഭൂതിയൊക്കെ. വീണിടത്ത് കിടന്ന് ഉരുളുന്നു, നാണംകെട്ട നാ......റികൾ.