കൊച്ചി: കോളജ് അധികാരികള്‍ മൂല്യബോധമുള്ള സമൂഹത്തെ
വളര്‍ത്തിയെടുക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍
മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍
സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും
മാനേജര്‍മാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസമേഖലയില്‍ എല്ലാ സമൂഹത്തിലുംപെട്ട ജനങ്ങള്‍ക്കു വേണ്ടി ക്രൈസ്തവ
കോളജുകള്‍ ചെയ്യുന്ന സേവനങ്ങളെ അനുസ്മരിച്ച കര്‍ദിനാള്‍, കൂടുതല്‍
മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച്
അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു. കോളജുകളുടെ ഭരണത്തിലും നടത്തിപ്പിലും
സുതാര്യത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഭരണഘടനാപരമായി
നല്‍കപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍
തുല്യത വരുത്തുന്നതിനുള്ള ഉപാധിയാണെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. സമൂഹത്തിലെ വൈവിധ്യം
കാത്തുസൂക്ഷിക്കുന്നതിന് ഈ അവകാശങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോളജുകളിലെ അക്കാഡമിക അന്തരീക്ഷം
ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള മാര്‍ഗങ്ങള്‍ പ്രഫ.ജെ. ഫിലിപ്
അവതരിപ്പിച്ചു.
കോളജുകളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങേണ്ട
രീതികളെക്കുറിച്ചു ജെയിംസ് ജോസഫ് പ്രസംഗിച്ചു. റവ.ഡോ. ജോര്‍ജ്
മഠത്തിപ്പറമ്പില്‍, ഡോ.ചാക്കോച്ചന്‍ ഞാവള്ളി എന്നിവര്‍ ചര്‍ച്ചകള്‍
നയിച്ചു. ഡോ. ജോ നെടുങ്ങാട്ട്, ഡോ. ജോസ്ലെറ്റ്, റവ.ഡോ. ആന്റണി കരിയില്‍,
സിസ്റര്‍ ആലീസ്, സിസ്റര്‍ ജിയോ മരിയ, ഫാ. മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഭരത് ഗോപി ശുശ്രുവും, അളിയൻ കാർമ്മികനും !.
ReplyDeleteകൊപ്പേൽ :- ഇന്ന് 6/ 7 / 2015, ഞായറാഴ്ച അളിയന്മാരുടെ സംഗമ ബലിയായിരുന്നു കൊപ്പേലിൽ . കൊപ്പേൽ പള്ളിയുടെ ആരംഭഘട്ടത്തിൽ ക്ലാവർ കൃഷിയുടെ വിളവറിയാൻ നീട്ടിപിടിച്ച കഴുത്തുമായി അനുജൻ xxx -നെ
കൂട്ടുപിടിച്ച് ഒരുനാൾ ഈ കാർമ്മികൻ വന്നിരുന്നു. ഇപ്പോൾ അനുജൻ xxx ഉം അളിയൻ ഭരത് ഗോപനും കൊപ്പേൽ പള്ളിയുടെ അൽത്താരബാലന്മാരുടെ ഗണത്തിൽ മുൻ പന്തിയിലാണ് . അളിയൻ വിശുദ്ധ ബലി അർപ്പിക്കുമ്പോൾ അനുജൻ ധൂമക്കുറ്റി ആട്ടി ദൈവാലയം ധൂമപടലംകൊണ്ട് നിറക്കുന്നു . പൈശാചികമായി എന്തെങ്കിലും ദൈവാലയത്തിനുള്ളിൽ ഉണ്ടെങ്കിൽ അത് ദൈവാലയം വിട്ട് പോകേണ്ടതാണ്. പക്ഷെ എന്ത് ചെയ്യാം , മാമോന്റെ കിരീടം ബേമയിലും അൽത്താരയിലും അങ്ങനെ ഇരിക്കുകയല്ലെ പിന്നെ എങ്ങനെ
ദൈവസാമ്യപ്യം പള്ളിയിലുണ്ടാകും. ആർക്കും എന്തും ആകാം കൊപ്പേലിൽ , വികാരിക്ക് തോന്നുന്നത് വികാരി ചെയ്യുന്നു , കപ്യാരും മറ്റ് അൾത്താര ബാലന്മാരും ദിവ്യബലിയിൽ ശുശ്രു സ്ഥാനത്തേക്ക് നിൽക്കാൻ മത്സരമാണ് . ഉന്തും തള്ളും തുടങ്ങിയിട്ട് കുറെയായി . കണ്ണ് കാണാത്തവനും , ചെവി കേൾക്കാത്തവനും , പറഞ്ഞാൽ തിരിയാത്തവനും അടങ്ങുന്നവരുടെ കൂട്ടത്തിൽ നിശാ ബാറിലെ xxx -ഉം പെടും. എന്ത് ചെയ്യാം അങ്ങനെയിരിക്കെ ഇതിനിടയിലേക്കാണു പുതിയ ഒരഥിതികൂടി വന്നു ചാടിയിരിക്കുന്നത് നമ്മുടെ ഭരത് ഗോപൻ ചേട്ടൻ . വൈദികനെ മറ്റിനിർത്തി വേണ്ടിവന്നാൽ അങ്ങേര് കുർബാനയും ചെല്ലാൻ മടിക്കില്ല .
ഇപ്പോൾ കുർബാനക്ക് കൊടുക്കുന്നത് ഗോപൻ ചേട്ടനാണ് . അൾത്താര ബാലന്മാരുടെയിടയിൽ മുറുമുറുപ്പ്
വർദ്ധിച്ചുവരുന്നു , ഇന്നലെ വന്നവൻ അകത്തെ ആളായി മാറിയതിൽ ആർക്കും അത്ര സുഖിച്ചിട്ടില്ല . ഭരത് ഗോപൻ ചേട്ടൻ ആരാ മോൻ , ദേശീയ അവാർഡല്ലെ കയ്യിലിരിക്കുന്നത് പിന്നെ ആരെ പേടിക്കാനാണു .
എന്തിന് പറയാനാണ് തൂണും ചാരിനിന്നവൻ പെണ്ണിനേംകൊണ്ടുപോയി എന്ന് പറഞ്ഞതുപോലെയായി .