വിപ്ലവപാർട്ടികൾ മതവിഭാഗങ്ങൾക്ക് മുമ്പിൽ കീഴടങ്ങി: വെള്ളാപ്പള്ളി
Posted on: Thursday, 18 June 2015
http://news.keralakaumudi.com/news.php?nid=92348a7a0d94d452b1690a0cd4a65e08
കട്ടപ്പന: കേരളത്തിൽ ജനാധിപത്യമല്ല മതാധിപത്യമാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇടുക്കി ബിഷപ്പിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ഇടതു, വലതു രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച അനങ്ങാപ്പാറ നയം ഇതിന്റെ ഉദാഹരണമാണ്. ന്യൂനപക്ഷ മതവിഭാഗങ്ങൾ സംഘടിത ശക്തിയായി നിന്ന് വോട്ടു ബാങ്കുകളായി മാറി വിലപേശലുകൾ നടത്തി കാര്യം കാണുകയാണ്. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സംഘടിപ്പിച്ച കാർഷിക ആരോഗ്യ സെമിനാറിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിപ്ലവപാർട്ടികൾ വരെ സംഘടിത മതവിഭാഗങ്ങൾക്ക് മുമ്പിൽ കീഴടങ്ങി.
മതപരിവർത്തനത്തിനെതിരെ ഇനി എസ്.എൻ.ഡി.പി യോഗം അരയും തലയും മുറുക്കി രംഗത്ത് വരും. ഇപ്പോൾ എസ്.എൻ.ഡി.പി യോഗത്തിന് തിരിച്ചറിവ് ഉണ്ടാകേണ്ട കാലമാണ്. സംഘടിത വോട്ട് ബാങ്കായി നിന്ന് വിലപേശി അവകാശങ്ങൾ നേടിയെടുക്കേണ്ട കാലം അതിക്രമിച്ചു. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിപ്പിക്കും. പ്രവീൺ തൊഗാഡിയയെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ പലർക്കും മുറുമുറുപ്പുണ്ട്. ഇടതു, വലത് രാഷ്ട്രീയപാർട്ടികൾ സ്വയം പരിശോധിക്കാൻ തയ്യാറാവണം. നാളിത് വരെ യോഗത്തിന് അവകാശപ്പെട്ട ഒന്നും തരാൻ ഇരു മുന്നണികളും തയ്യാറായിട്ടില്ല. ഇനി മുതൽ തങ്ങളെ സഹായിക്കുന്നവരോടൊപ്പം യോഗം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെമിനാർ വിശ്വഹിന്ദു പരിഷത്ത് ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ ഉദ്ഘാടനം ചെയ്തു.

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin