Saturday, 27 June 2015


പലസ്തീനുമായി വത്തിക്കാന്‍ ഉടമ്പടി ഒപ്പിട്ടു
Posted on: 27 Jun 2015





വത്തിക്കാന്‍സിറ്റി:
രണ്ടുകൊല്ലംമുമ്പ് പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച വത്തിക്കാന്‍ വെള്ളിയാഴ്ച അവരുമായി ചരിത്രപരമായ ഉടമ്പടി ഒപ്പുവെച്ചു. പലസ്തീന്റെ നിയന്ത്രണത്തിലുള്ള വിശുദ്ധനാടിന്റെ ഭാഗങ്ങളില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിനല്‍കുന്നതാണ് ഈ ഉടമ്പടി. ക്രിസ്തുവിന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്‌ലഹേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പലസ്തീനിലാണ്. 15 കൊല്ലത്തെ ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞമാസമാണ് ഉടമ്പടിക്ക് തത്ത്വത്തില്‍ അംഗീകാരമായത്.

ഇസ്രായേലിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഉടമ്പടി യാഥാര്‍ഥ്യമായത്. വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി വത്തിക്കാന്റെ വിദേശകാര്യ ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് പോള്‍ ഗലാഗറുമാണ് ഉടമ്പടിയില്‍ ഒപ്പിട്ടത്. 2013 ജനവരി മുതല്‍ വിവിധ രേഖകളില്‍ പലസ്തീന്‍ രാഷ്ട്രം എന്നാണ് വത്തിക്കാന്‍ പരാമര്‍ശിക്കുന്നത്. ഉടമ്പടി ഈ മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ഇസ്രായേല്‍ അഭിപ്രായപ്പെട്ടു.

 http://www.mathrubhumi.com/online/malayalam/news/story/3672873/2015-06-27/world

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin