ഡൽഹിയിൽ ക്രിസ്‌ത്യൻ പള്ളിക്കുനേരെ വീണ്ടും ആക്രമണം
Posted on: Tuesday, 03 February 2015
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ വസന്ത്കുഞ്ചിലെ പരിശുദ്ധ അൽഫോൻസ ദേവാലയം അജ്ഞാത സംഘം ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് ആക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കി.
ഗേറ്റ് ചാടികടന്ന് ദേവാലയത്തിനുള്ളിൽ കടന്ന അക്രമികൾ സാധന സാമഗ്രികൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും വിലപ്പിടിപ്പുള്ള പൂജാപാത്രങ്ങൾ അപഹരിക്കുകയും ചെയ്തു. വസന്ത് വിഹാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡൽഹിയിലുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ആശങ്ക അറിയിച്ചും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും ഡൽഹി ലഫ്. ഗവർണർ നജീബ് ജംഗിനും ചെന്നിത്തല കത്ത് നൽകി.
പൂജാപാത്രങ്ങൾ കടത്തിയത് മോഷണമാണെന്ന് വരുത്തി തീർക്കാൻ ലക്ഷ്യമിട്ടെന്നാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെയുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണമാണിത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ മോഷണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മുൻ എം.എൽ.എ എം. മുരളി, കെ.പി. സി.സി. നിർവാഹക സമിതി അംഗങ്ങളായ ആറ്റിപ്ര അനിൽ, ആർ.എസ്.അരുൺ രാജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ കാച്ചാണി സനൽ, ഷാമോൻ എന്നിവരുമുണ്ടായിരുന്നു.
അക്രമം ഇതുവരെ:
ജനുവരി 14, 2015: പശ്ചിമ ഡൽഹിയിലെ വികാസ്‌പുരി ദേവാലയത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തി.
ജനുവരി നാല്, 2015: രോഹിണിയിലെ ക്രൈസ്തവ ദേവാലയത്തിന് മുൻവശത്തെ പുൽകൂട് തീയിട്ട് നശിപ്പിച്ചു.
ഡിസംബർ ഏഴ്, 2014: ജസോളയിലെ സീറോ മലബാർ കാത്തലിക് ചർച്ചിനുനേരെ കല്ലേറുണ്ടായി.
ഡിസംബർ രണ്ട്, 2014 : ദിൽഷാദ് ഗാർഡിനിലെ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിന് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചു.
http://news.keralakaumudi.com/news.php?nid=2c899e242acbba308a26ab90d097bf89

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin