ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കു
നേരേയുണ്ടായ ആക്രമണങ്ങളുടെ അന്വേഷണം വളച്ചൊടിക്കാന്‍ സാധ്യതയുണ്െടന്നു
കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി ഡല്‍ഹി ഫരീദാബാദ്
രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. കേന്ദ്രമന്ത്രി
വെങ്കയ്യ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം മന്ത്രിയുടെ
ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിനു പുറമേ, ഡല്‍ഹി പോലീസ് കമ്മീഷണറെയും
ഇക്കാര്യം ധരിപ്പിച്ചിരുന്നു.
ന്യൂനപക്ഷങ്ങളോടുള്ള
പ്രധാനമന്ത്രിയുടെ സമീപനത്തില്‍ ആശങ്കയുണ്േടാ എന്ന ചോദ്യത്തിനു നരേന്ദ്ര
മോദിക്ക് ഇക്കാര്യത്തില്‍ വ്യക്തിപരമായ എതിര്‍പ്പുകള്‍ ഉള്ളതായി
തോന്നുന്നില്ലെന്നാണു ആര്‍ച്ച്ബിഷപ് മറുപടി നല്‍കിയത്. ഡല്‍ഹി-ഫരീദാബാദ്
രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി
രാജ്നാഥ് സിംഗ് ഉറപ്പു നല്‍കിയ പ്രകാരം പോലീസ് സംരക്ഷണം ലഭിക്കുന്നുണ്ട്.
എന്നാല്‍, രാജ്യത്ത് ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്യ്രം
ഭയാശങ്കകള്‍ക്കിടയില്ലാതെ ഉറപ്പു വരുത്തുന്ന സാഹചര്യമാണു വേണ്ടതെന്നും
ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ കേജരിവാളിന്റെ
നേതൃത്വത്തില്‍ പുതിയ സര്‍ക്കാരുണ്ടാകുന്നതില്‍ ഏറെ പ്രതീക്ഷയും
പ്രത്യാശയുമുണ്െടന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. ഇന്നലെ ഡല്‍ഹി പ്രസ് ക്ളബില്‍
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സഭ
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയും പ്രവര്‍ത്തിക്കുകയോ ആഹ്വാനങ്ങള്‍
നടത്തുകയോ ചെയ്തിട്ടില്ലെന്നും അതു ക്രൈസ്തവ സഭകളുടെ രീതിയല്ലെന്നും
അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുന്നതോടെ
ഡല്‍ഹിയില്‍ എല്ലാവര്‍ക്കും ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്രം ഉറപ്പു
വരുമെന്നാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ദേവാലയ ആക്രമണത്തിന്റെ
ആദ്യ സംഭവത്തിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയ രണ്ടു
മാസക്കാലാവധി അവസാനിച്ചു. ഇക്കാര്യത്തില്‍ സാങ്കേതികമായ കാരണങ്ങള്‍
ചൂണ്ടിക്കാട്ടിയാണു അന്വേഷണം വൈകുന്നതിനെ ന്യായീകരിക്കുന്നതെന്നും
ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
അടുത്ത ഊഴം ആലിംഗനപ്രിയന്റേതാണ്. കെട്ടിപ്പിടിച്ചാൽ ഒട്ടിപ്പിടിക്കും, വിടിവിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടണം,
ReplyDeleteഅതാണ് അനുഭവസ്ഥർ പറയുന്നത്.
തോട്ടിലെ വേലിയച്ചൻ = സക്കറിയ ക്രൈസി ഗ്ലൂ.