Monday, 16 February 2015

ഉഴവൂരില്‍ ഘര്‍ വാപസി; മതം മാറിയത്‌ 37 പേര്‍

mangalam malayalam online newspaperഉഴവൂര്‍: ഉഴവൂരില്‍ നടന്ന ഘര്‍ വാപസി ചടങ്ങില്‍ 37 പേര്‍ ഹിന്ദുമതം സ്വീകരിച്ചു. ഉഴവൂരിലെ മൂന്നു ചേരമര്‍ ക്രൈസ്‌തവ കുടുംബങ്ങളില്‍നിന്നായി എട്ടു പേരും രാമപുരം, മേലുകാവ്‌ പ്രദേശങ്ങളിലെ റോമന്‍ കത്തോലിക്ക കുടുംബങ്ങളില്‍നിന്നുള്ള 29 പേരുമാണ്‌ ഇവരെന്നു സംഘാടകര്‍ പറഞ്ഞു.
തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ മഠാധിപതി ബ്രഹ്‌മപാദാനന്ദ സരസ്വതിയാണ്‌ ഇവരെ ഹിന്ദുമതത്തിലേക്കു സ്വീകരിച്ചത്‌. ചെങ്കോട്ടുകോണം ശ്രീരാമദാസമഠത്തിന്റെ കീഴില്‍ അരീക്കരയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീരാമദാസമിഷനും അരീക്കരയിലുള്ള തന്ത്രവിദ്യാപീഠവുമാണ്‌ ഘര്‍ വാപസിക്കു നേത്യത്വം നല്‍കിയത്‌. ആര്‍.എസ്‌.എസ്‌. നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായി എത്തിയിരുന്നു.
സര്‍വൈശ്വര്യപൂജയോടും സുദര്‍ശനഹോമത്തോടെയുമാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. അരീക്കര എസ്‌.എന്‍.ഡി.പി. ശാഖയുടെ കീഴിലുള്ള എസ്‌.എന്‍. യു.പി. സ്‌കൂള്‍ ഹാളില്‍ തീര്‍ത്ത ഹോമകുണ്‌ഠത്തിനു സമീപത്തായിരുന്നു ചടങ്ങ്‌. തന്ത്രി ഘടനാനന്ദപാദതീര്‍ത്ഥ (തന്ത്രവിദ്യാപീഠം മേലുകാവ്‌) സഹസ്രനാമം ചൊല്ലിക്കൊടുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം 37 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും രാമായണവും നല്‍കി.
കഴിഞ്ഞ മാസം 12-ന്‌ ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തില്‍ നടന്ന ഘര്‍ വാപസി ചടങ്ങില്‍ ആറു കുടുംബത്തില്‍നിന്നായി 17 പേര്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഉഴവൂര്‍, മോനിപ്പിള്ളി, പയസ്‌ മൗണ്ട്‌, ഉഴവൂര്‍ ഈസ്‌റ്റ്‌ കല്ലട കോളനി, ആച്ചിക്കല്‍, ആലപുരം, ഉഴവൂര്‍ 157 കോളനി, ആച്ചിക്കല്‍ കോളനി, പള്ളിക്കുന്നേല്‍ കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള റോമന്‍ കത്തോലിക്ക, ക്രിസ്‌ത്യന്‍ ചേരമ വിഭാഗങ്ങളില്‍ പെട്ടവരാണ്‌ അന്നു ഹിന്ദുമതം സ്വീകരിച്ചത്‌.

http://www.mangalam.com/print-edition/keralam/283844

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin