തൃശ്ശൂര്‍ കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലമായി ശബ്ദം നഷ്ടപ്പെട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടിയ യൂവാവ് നിമിഷങ്ങള്‍ മാത്രമെ ഫാ. പോള്‍ പുവ്വത്തിങ്കലിന്റെ മുന്നിലിരുന്നുള്ളു. തൊണ്ടയിലെ പേശികളെ ഉദ്ദീപിപ്പിച്ച് പ്രശ്‌നം തീര്‍ത്തു. ശബ്ദം തിരിച്ചുവന്നപ്പോള്‍ ആ മുഖത്തു തെളിഞ്ഞ സന്തോഷം വിവരിക്കാനാവാത്തതാണ്. പെണ്‍ ശബ്ദം മൂലം വിവാഹങ്ങള്‍ മുടങ്ങുകയുംആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്ത യുവാവിന്റെ കഥയും ഇതുതന്നെ.
ശബ്ദമില്ലാത്തതോ വികലമായതോ ആയ രണ്ടായിരത്തോളം പേര്‍ക്കാണ് ഫാ. പോള്‍ പൂവ്വത്തിങ്കല്‍ ശബ്ദം തിരിച്ചുകൊടുത്തത്.ശാസ്ത്രീയ സംഗീതകച്ചേരികള്‍ നടത്തി ആദരവുനേടിയ വൈദികന്‍തന്നെയാണ് ശബ്ദമില്ലാത്തവരുടെ ശബ്ദം വീണ്ടെടുത്ത് ശ്രദ്ധേയനാവുന്നത്. പാശ്ചാത്യ വോക്കല്‍ സയന്‍സിന്റെ കൂടെ ഇന്ത്യന്‍ പ്രാണായാമം പോലുള്ളവകൂടി ചേര്‍ത്ത് ശബ്ദ ചികിത്സക്ക് ഒരു ഇന്ത്യന്‍ പാഠം തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം.
ആണുങ്ങളുടെ പെണ്‍ ശബ്ദം മാറ്റാന്‍ കേവലം മൂന്നു മിനിറ്റു മതിയെന്നു ഫാദര്‍ തറപ്പിച്ചു പറയുന്നു. സ്വനപേടകത്തിലെ സ്ഥാനം മാറിക്കിടക്കുന്ന പേശികള്‍ യഥാര്‍ത്ഥ സ്ഥാനത്തേക്കു കൊണ്ടുവരികയും ഇവയെ ഉത്തേജിപ്പിക്കുകയും വായുബലം വര്‍ദ്ധിപ്പിക്കുകയും ചെയ്താണ് ശബ്ദം വീണ്ടെടുക്കുന്നത്.ശബ്ദം നഷ്ടപ്പെട്ട് 10 വര്‍ഷത്തോളം കഷ്ടപ്പെടുകയും അധ്യാപക ജോലി രാജിവെക്കുകയും ചെയ്ത സ്ത്രീ ഫാദറിനു മുന്നിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ശബ്ദം വീണ്ടെടുത്തു.
ഒരാളിന്റെ ശബ്ദം ശരിപ്പെടുത്താന്‍ പരമാവധി ഒന്നരമണിക്കൂര്‍ മതിയെന്നാണ് ഫാ. പോള്‍ പുവ്വത്തിങ്കല്‍ പറയുന്നത്.അമേരിക്കന്‍ പഠനമാണ് ഫാദറെ ശബ്ദമില്ലാത്തവരുടെ അത്താണിയാക്കി മാറ്റിയത്.പഠനത്തിനു ശേഷം നാട്ടിലെത്തിയ ഇദ്ദേഹം 2006ല്‍ ചേതന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വോക്കോളജി സ്ഥാപിച്ചു. 2004ല്‍ സ്ഥാപിച്ചചേതന സംഗീത് നാട്യ അക്കാദമിയുടെ ഭാഗമായിരുന്നു ഇത്.സംഗീതം പഠിക്കാനെത്തുന്നവരുടെ ശബ്ദം നന്നാക്കിയെടുത്തുനടത്തിയ പരീക്ഷണമാണ് ഈ അക്കാദമിയിലേക്കു വഴിതുറന്നത്.
അമേരിക്കയില്‍നിന്നും പഠിച്ചതിനു പുറമെ ഇന്ത്യന്‍ രീതികള്‍ കൂടി ചേര്‍ക്കുകയും ചെയ്തു. എല്ലാ ബുധനാഴ്ച്ചയും അക്കാദമിയില്‍ ശബ്ദചികിത്സ നടത്തുന്നുണ്ട്. യേശുദാസുമായി ആത്മബന്ധം പുലര്‍ത്തുകയും അദ്ദേഹത്തെ ഗുരുവായി കാണുകയും ചെയ്യുന്ന ഫാ. പോള്‍പുവ്വത്തിങ്കല്‍ മുന്നൂറിലധികം കച്ചേരികള്‍ നടത്തി.കഴിഞ്ഞ വര്‍ഷം ലഭിച്ച സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ആറ് അവാര്‍ഡുകള്‍ നേടുകയും ചെയ്തു.
പുവ്വത്തിങ്കല്‍ പരേതനായ പൈലോതിന്റെയും മേരിയുടെയും മകനായ ഫാ. പോള്‍ പുവ്വത്തിങ്കല്‍ യാദൃശ്ചികമായിട്ടാണ് സംഗീത രംഗത്തേക്ക് കടന്നുവരുന്നത്. സന്യാസിക്കുവേണ്ട ആത്മീയത ഏറ്റവും കൂടുതലുള്ളത് സംഗീതത്തിലാണെന്ന തിരിച്ചറിവാണിതിനു കാരണം എന്ന് അദ്ദേഹം തന്നെ പറയുന്നു.വൈദികനായശേഷം ഉപരിപഠനത്തിന് കര്‍ണ്ണാടക സംഗീതം തിരഞ്ഞെടുക്കുകയായിരുന്നു
http://www.mathrubhumi.com/story.php?id=518947
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin