Saturday, 28 February 2015

മംഗളൂരുവില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരേ ആക്രമണം





മംഗളൂരു: മംഗളൂരുവില്‍ ക്രൈസ്തവ ദേവാലയത്തിനു നേരേ ആക്രമണം. ദെര്‍ളകട്ടയ്ക്കടുത്ത പനിറിലെ വിശുദ്ധ ജോസഫ് വാസിന്റെ നാമധേയത്തിലുള്ള കപ്പേളയ്ക്കു നേരേയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് ആക്രമണമുണ്ടായതെന്നാണു കരുതുന്നത്. മാതാവിന്റെയും ഉണ്ണീശോയുടെയും രൂപം സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ല് കല്ലെറിഞ്ഞു തകര്‍ത്ത നിലയിലാണ്.

ഇന്നലെ രാവിലെ കപ്പേളയിലെത്തിയവരാണ് ആക്രമണവിവരം അറിയിച്ചത്. എറിയാനുപയോഗിച്ച കല്ല് രൂപക്കൂടിനുള്ളില്‍ നിന്നു ലഭിച്ചു. സംഭവത്തില്‍ കൊണാജെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിനു പിന്നില്‍ ഏതെങ്കിലും വ്യക്തിയാണോ, അല്ലെങ്കില്‍ സംഘമാണോയെന്നു അന്വേഷിച്ചുവരികയാണെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ എസ്. മുരുകന്‍ അറിയിച്ചു. ഡല്‍ഹിയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയം ഗൌരവമായെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേര്‍ കപ്പേളയ്ക്കു മുന്നില്‍ ഇരിക്കുന്നതു കണ്ടതായി പ്രദേശവാസിയായ ഒരു വിദ്യാര്‍ഥി പോലീസിനു മൊഴി നല്കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥലം എംഎല്‍എയുമായ യു.ടി. ഖാദര്‍ സ്ഥലം സന്ദര്‍ശിച്ചു.

കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനല്കി. സമൂഹത്തില്‍ അരക്ഷിതാവസ്ഥ ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസിപി ശങ്കര്‍ ഷെട്ടി, എസ്ഐ ഭാരതി എന്നിവരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്നു സിഗരറ്റ് കുറ്റികള്‍ കണ്ടിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ളതായി നാട്ടുകാര്‍ മന്ത്രിയെ അറിയിച്ചു. 
 http://www.deepika.com/ucod/

4 comments:

  1. മദര്‍ തെരേസയ്‌ക്കെതിരായ പരാമര്‍ശം: ഭാഗവതിനെതിരേ വ്യാപക പ്രതിഷേധം
    Story Dated: Wednesday, February 25, 2015 01:03

    mangalam malayalam online newspaperന്യൂഡല്‍ഹി: മതപരിവര്‍ത്തനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇന്ത്യയില്‍ മദര്‍ തെരേസയുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളെന്ന ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം. പരാമര്‍ശം പിന്‍വലിക്കണമെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

    ആർ. എസ്. എസ് അദ്ധ്യക്ഷൻ മോഹൻ ഭാഗവതിനേപോലുള്ള വിഡ്ഡികോമാളികളെ സങ്കടനയിൽ
    തുടരുവാൻ അനുവദിക്കുന്നത് ആ സങ്കടനയുടെതന്നെ തകർച്ചക്ക് കാരണമായിതീരുമെന്ന് പ്രത്യേഹം
    പറയേണ്ടതില്ല. ജീവിച്ചിരിക്കെതന്നെ വിശുദ്ധയെന്ന് നാമഹരണം ചെയ്യപ്പെട്ട ഒരാളാണ് സിസ്റ്റർ. മദർ
    തെരേസ. കുഷ്ടരോഗികളായ നൂറുകണക്കിന് പട്ടിണിപാവങ്ങൾക്ക് താമസവും വസ്ത്രവും ആഹാരവും
    കൊടുത്ത് തന്റെ സംരക്ഷണയിൽ കാത്ത് പരിപാലിച്ച സിസ്റ്റർ മദർ തെരേസയോട് ആർ. എസ്. എസ്
    അദ്ധ്യക്ഷൻ മോഹൻ ഭാഗവതർ നടത്തിയ പ്രസ്ത്ഥാവന തികച്ചും നിന്ദ്യവും മ്ലേച്ചവും ആയിപ്പോയി
    എന്ന് എടുത്ത്പറയേണ്ടിയിരിക്കുന്നു. നമ്മുടെ ഇന്ത്യാരാജ്യത്ത് ആർ. എസ്. എസ് അദ്ധ്യക്ഷൻ മോഹൻ
    ഭാഗവതിനേപോലെ മ്ലേച്ചനായ ഒരു നേതാവിനെ എത്ര താഴേക്കിടയിലേക്ക് ഇറങ്ങിചെന്നാലും കണ്ടെന്ന് വരില്ല.
    ഇവന്റെയൊക്കെ കാലുകഴുകുന്നവനേയും നേതാവായി അംഗീകരിക്കുന്നവരേയും നാട്ടിൽനിന്നല്ല രാജ്യത്ത്
    നിന്നുതന്നെ പാലായിനം ചെയ്യിക്കേണ്ടതാണ്. അതല്ല മറിച്ച് ഒരു തോട്ടേ പോയവരെല്ലാം പൂളോന്മാരെന്നു
    ആർ.എസ്.എസ് -നെ വില കുറച്ച് കാണേണ്ടതായി വരും. ഈ ഭാഗവതർ ഏത് മതക്കാരനാണ്, അദ്ദേഹം
    ഹിന്ദുവല്ലെന്ന് ഉറപ്പാണ്. രാജ്യത്ത് മതങ്ങളെ തമ്മിൽ തല്ലിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കാൻ തയ്യാറായി ഏതോ
    ടെറിസ്റ്റുകളുടെ പിൻപാണോ ഈ മോഹൻ ഭാഗവതർ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകമെംബാടും
    അറിയപ്പെടുന്ന അശരണരുടെ അമ്മ അതാണ് മദർ തെരേസ. വലിയ മണിമന്ദിരങ്ങളിലോ ശീതീകരിച്ച മറ്റ്
    ഉറവിടങ്ങളിലോ അല്ലായിരുന്നു മദർ സേവനമനുഷ്ടിച്ചിരുന്നത്. കൽക്കത്തായുടെ വൃത്തികെട്ട തെരുവുകളിൽ
    പുഴുത്തരിച്ച് പട്ടിണിമൂലം ജീവിതം അവസാനിക്കാറായ കുഷ്ടരോഗികളെ വാരിയെടുത്ത് തന്റെ സംരക്ഷണയിൽ
    അവരുടെ മുറിവുകൽ വച്ചുകെട്ടി ആഹാരം നൽകി വസ്ത്രങ്ങൽ ഉടുപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടു
    വരുകയാണ് മദർ ചെയ്തത്. അവർ ക്രിസ്ത്യാനിയാണോ ഹിന്ദുവാണോ മുസ്ലീമാണോ എന്നൊന്നും മദർ
    തെരക്കിയില്ല, അവരെ സ്നേഹിക്കാൻ പഠിപ്പിച്ചു. മദറിനെ വിശ്വസിച്ചവരെല്ലാം മദർ പറയുന്നത് അനുസരിച്ചു.
    അല്ലാതെ ഒരു മത പരിവർത്തനം ആയിരുന്നില്ല മദർ ചെയ്തിരുന്നത്. ആണെങ്കിൽതന്നെ അതിനെ കുറ്റം
    പറയാൻ നമുക്കാകുമോ. ലോകത്തിന്റെ നാനാമുഖങ്ങളിൽ ഇനിയും അനേകം പേർ ഇതുപോലെ കഴിയുന്നുണ്ട്.
    ഈ ഭാഗവതർ പോയി മദറിനേപോലെ അവരെ വാരിയെടുത്ത് സംരക്ഷണം നൽകി തന്റെ മതത്തിൽ ചേർക്കട്ടെ.
    ആനപുറത്തിരിക്കുന്നവനു കാൽ നടയറിയില്ല. ഭാഗവതർക്കും സംഭവിച്ചതതും അതാണ്. ജനങ്ങളുടെ കണ്ണിൽ
    പൊടിയിട്ട് കാലം കഴിക്കുന്നവർ ഭാഗവതരെപോലെ അനേകം മ്ലേച്ചർ നമ്മുടെയിടയിലുണ്ട്. ശ്രഷ്ടാവിന് തെറ്റ്പറ്റിയാൽ
    ശ്രഷ്ടി എങ്ങനെ നന്നാകും, അനുഭവിക്കുകതന്നെ ശരണം. മ്ലേച്ചൻ ഭാഗവതരും അവന്റെ ശ്രഷ്ടാന്തങ്ങളും എല്ലാം
    അതിൽപ്പെടും.

    ReplyDelete
  2. യുവാക്കൽക്കിടയിൽ ദൈവവിളി കുറയുന്നു; കാരണം സോഷ്യൽ മീഡിയ.
    ഈ വിവരദോഷം എഴുന്നുള്ളിച്ചത് കർദ്ദിനാൽ ജോർജ് ആലഞ്ചേരി.

    'വാണകുരുക്കൾ ആയ ധ്യാന ഗുരുക്കളെ' പേടിച്ചിട്ടാണ് തിരുമേനീ ആരും ഇപ്പൊ കന്യാസ്ത്രീ ആവാൻ വരാത്തത്.
    തലയ്ക്കു കൂടം കൊണ്ട് അടി വാങ്ങി കിണറ്റിൽ ചാടി ചാവാൻ ആര്ക്കും താല്പര്യം കാണില്ലല്ലോ!. പതിനഞ്ചാം
    വയസിൽ പത്താം ക്ളാസ് പാസ്സായ ഉടനെ കുട്ടികളെ ദൈവവിളി എന്ന പേരിൽ സന്ന്യാസ സഭകളിൽ ചേർക്കുന്ന
    പോക്രിത്തരം അവസാനിപ്പിക്കുക . ഡിഗ്രിവരെ പഠിച്ച ശേഷം 21 വയസ്സ് പൂർത്തിയായതിനു ശേഷം അവർ ഭാവി
    കാര്യങ്ങൾ തീരുമാനിക്കട്ടെ . സന്ന്യാസം ഇഷ്ടമില്ലാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചു പോരമല്ലോ എന്ന്
    കരുതുന്ന ശുദ്ധാത്മാക്കൾ സിസ്റ്റർ ജെസ്മിയുടെ ആത്മകഥ വായിക്കുക .കേരളത്തിലെ എറ്റവും പേരുകേട്ട ഒരു സ്ഥാ
    പനം നയിച്ചിരുന്ന അവർ സഭ വിടാൻ തീരുമാനിച്ചപ്പോൾ അവരോടു അധികാരികൾ ചെയ്ത കാര്യങ്ങൾ അറിയുക.
    ബാംഗളൂർ നഗരത്തിൽ മാത്രം ഒരു ടസനോളം കോണ്‍വെന്റുകൾ ഉണ്ട് ,അബദ്ധത്തിൽ ഗര്ഭിണികളാകുന്ന കന്യാസ്ത്രീ
    കൾക്ക് രഹസ്യമായി താമസിച്ചു പ്രസവിക്കാൻ സൗകര്യംചെയ്തു കൊടുക്കുവാൻ. രണ്ടായിരംമോഡൽ ആന്റിവൈറസ്‌
    കൊണ്ട് രണ്ടായിരത്തി പതിനാലിൽ യാതൊരു കാര്യവുമില്ല .സഭ ഇന്നും ആയിരക്കണക്കിന് വർഷങ്ങൾ പിന്നിലാണ് .
    സോറി, സ്വന്തം ഈമെയിൽ നോക്കാൻപോലും അറിയാത്ത തിരുമേനിയോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. അടുത്ത
    മഠയലേഖനം ഇന്റർനെറ്റിനേകുറിച്ചാകട്ടെ. ധ്യാനകേന്ദ്രങ്ങൾ നെറ്റിനെ വിലക്കട്ടെ . അങ്ങനെ തിരുസഭ വിജയത്തിൽ
    തൊടുകുറിയണിയട്ടെ.

    ReplyDelete
  3. കട്ടവന്റെ തലയിൽ പപ്പില്ല.
    .................

    പുറത്താക്കിയ കന്യാസ്ത്രീയെ തിരിച്ചെടുക്കുകയില്ലെന്ന് സീറോ മലബാർ സഭയിലെ ഫാ. തേലക്കാട്ട്
    ആവർത്തിച്ച് പറയുന്നു. സിസ്റ്റർ ചെയ്ത തെറ്റ് എന്തെന്ന് ഈ ഫാ. തേലക്കാട്ട് ഒന്ന് വിശദീകരിച്ചാൽ
    കൊള്ളാമായിരുന്നു. സഭയിൽ ആകമാനം നികൃഷ്ടരായ ഒരു പറ്റം വൈദികരുടെ കാമകേളികൽ മൂലം
    പാവപ്പെട്ട സിസ്റ്റേർസിനും അല്മായർക്കിടയിലെ സ്ത്രീകൽക്കും സഹിക്കേണ്ടിവരുന്ന മാനഹാനിക്ക്
    ആരു ഉത്തരം പറയും. സഭയിലുള്ളവർതന്നെ സഭക്ക് ഭാരമായി വന്നാൽ സഭയുടെ നിലനില്പിനെതന്നെ
    അത് സാരമായി ബാതിക്കില്ലെ. ഈ ഫാ. പോൾ തേലക്കാട്ട് എന്തടിസ്ഥാനത്തിലാണ് സിസ്റ്റർ. അനിറ്റയെ
    രണ്ടുപ്രാവശ്യം സസ്പെന്റു ചെയ്തുവെന്നു പറഞ്ഞത്. അല്മായരറിയാതെ സഭയിലുള്ള ഒരു സിസ്റ്ററെ
    സസ്പെന്റു ചെയ്യാൻ ആർക്കാണ് അധികാരമുള്ളത്, ഈ നികൃഷ്ടനായ ഫാ. പോൾ തേലക്കാട്ടിനു
    അതിനുള്ള അധികാരമുണ്ടോ. ഉണ്ടെങ്കിൽ അത് ആരാണ് നൽകിയത്. ഇന്ന് അല്മായരില്ലെങ്കിൽ സഭയില്ല.
    ആ സത്യം വിടൻ പോൾ തേലക്കാട്ടിനു അറിയില്ലെ.

    ഒരു കള്ള പുരോഹിതന്റെ കാമവെറിക്ക് കൂട്ടുനിൽക്കാൻ തയ്യാറാകാത്ത ഒരു പാവം സിസ്റ്ററെ ഏതു
    വിധേനയും അപകീർത്തിപ്പെടുത്താൻ അപവാദങ്ങൽ പറഞ്ഞുപരത്തുന്ന പുരോഹിതവർഗ്ഗം ഒന്ന് ചിന്തിക്കു-
    ന്നത് നന്നായിരിക്കും. നമ്മുടെ കുടുംബങ്ങളിൽ നിന്നും വൈദികരായിട്ടുള്ള പല കുടുംബങ്ങളിലും നിന്നും
    സിസ്റ്റേർസും ഉണ്ട്. ആ സിസ്റ്റർക്ക് ഒരാൾക്കാണ് സിസ്റ്റർ അനിറ്റയുടെ അനുഭവം ഉണ്ടായതെങ്കിൽ ഈ പോൾ
    തേലക്കാട്ടിനെ പോലെ ആരെങ്കിലും പ്രതികരിക്കുമോ. ഒറ്റ തന്തക്ക് പിറന്നവരാരും ഈ വിധത്തിൽ സഭയെ
    വ്യഭിചരിക്കില്ല. അപ്പ അപ്പോൾ കാണുനവനെ അപ്പാ എന്നുവിളിക്കുന്നവർക്ക് മാത്രമെ തേലകാട്ടിനേപോലെ
    പ്രതികരിക്കാനാവൂ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ തന്തയാരെന്നു അറിയാത്തവർക്കെ ക്രിസ്തുവിന്റെ
    മണവാട്ടിയായി നിത്യവൃതം അനുഷ്ടിക്കുന്ന സിസ്റ്റർ അനിറ്റയുടെമേൽ അപവാതം പറഞ്ഞുപരത്തുവാൻ കഴിയൂ.

    ശിവലിംഗ നിലവിളക്ക് പള്ളിയിൽ കയറ്റാനുള്ള തീരുമാനം മെത്രാന്മാരുടെ സിനിഡ് തീരുമാനിച്ചുവെന്നുകേട്ടു.
    മെത്രാന്റെ അല്ല പള്ളി, അല്മായരുടേതാണ്. അതെന്ത്യേ ഈ വർഗ്ഗം മറന്നുപോകുന്നു. അല്മായർക്ക് വേണ്ടാത്തത്
    പള്ളിയിലും വേണ്ട, അതല്ലെ അതിന്റെ ശരി. എന്തിന് പൈശാചിക പൂജാ സാമഗ്രഹികൽ ദൈവത്തിന്റെ ആലയ
    ത്തിൽ കയറ്റി ദൈവാലയം അശുദ്ധമാകണം. അതിന് ഒരു ഉദാഹരണവും എടുത്ത്പറയുകയുണ്ടായി, ചെടികളിൽ
    പലവിധത്തിലുള്ള പൂക്കൽ പലനിറത്തിലും കാണപ്പെടും അതുകൊണ്ട് പൂക്കൽ ഇഷ്ടമില്ലെന്ന് ആരെങ്കിലും പറയുമോ.
    അങ്ങനെയെങ്കിൽ സ്വന്തം ഭാര്യ വീട്ടിലില്ലാത്തപ്പോൽ വേറെ ഏതെങ്കിലും ഒരു ഭാര്യയുടെ കൂടെ ശൈക്കാമല്ലോ.
    കാര്യം നടന്നാൽ പോരെ. വിളക്ക് ഏതാണെങ്കിൽ എന്താ വെളിച്ചം കിട്ടിയാൽ പോരെ എന്നാണ് ചോദ്യം. ഇതിന്റെ
    ഒക്കെ പ്രതികരണമാണ് ഫാ. മാത്യു ശാശ്ശേരി അന്യന്റെ ഭാര്യയെ അടിച്ചോണ്ട് പോയത്. ഫാ. ജോജി ഗാർലാണ്ടിലും
    പരിസര പ്രദ്ദേശങ്ങളിലുമായി 20-ഓളം കുടുംബങ്ങളിൽ കയറിയിറങ്ങി അർമാതിച്ചത്. അവിടെയും കേസ് ഒത്തുതീർപ്പ്
    ആക്കാൻ അല്മായരുടെ പണം തന്നെ വേണ്ടിവന്നു.
    ( തുടരും )

    ReplyDelete
  4. പാവപ്പെട്ട സിസ്റ്റർ അഭയയെ കൊന്ന് കിണറ്റിലെറിഞ്ഞവർ ഇന്നും സുഭിക്ഷമായി സഭയിൽ വാഴുന്നു. അവരെ
    സഭ സംരക്ഷിക്കുന്നുവെന്നു പറയുന്നതാകും കുറച്ചുകൂടി ശരി. സഭയുടെ അധികാരം കയ്യാളുന്നവർ പറയുന്നതനുസരിച്ച്
    സഭയിൽ ജീവിച്ചാൽ ജീവിതം സുഖം. അവരുടെ കൂടെ അന്തിയുറങ്ങിയും എപ്പോൽ മടിക്കുത്ത് സോറി ഉടുപ്പ് പൊക്കാൻ
    പറഞ്ഞാലും പൊക്കാൻ തയ്യാറായാൽ ജിവിതം സുഖം. അങ്ങനെയുള്ളവർ ഒരിക്കലും ഒരഭിഷിക്തനോ, ഒരഭിഷിക്തയോ
    ആകില്ല, നേരെ മറിച്ച് ഒരു തികഞ്ഞ അഭിസാരികയോ, അഭിസാരകനോ ആകും. തെറ്റുകൽ ചെയ്തുകൂട്ടിയിട്ട് അതിനെ
    ന്യായീകരിക്കാൻ കിടന്നുപാടുപെടുന്ന കള്ള പ്രവാചകരെ സഭയിൽനിന്ന് ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    സഭയുടെ മേജർ ആർച്ച് ബിഷൊപ് കർദ്ദിനാൽ ജോർജ് ആലഞ്ചേരി മൗനം പാലിച്ച് ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ
    ഇരുന്നാൽ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞ്മാറുവാൻ പറ്റുമോ. അതയോ അങ്ങേരും മേൽ പറഞ്ഞ ഫാ. പോൾ തേല-
    ക്കാട്ടിനെപോലെ സിസ്റ്റർ ആണ് കുറ്റക്കാരിയെന്നു വരുത്തി തീർക്കുമോ.

    സഭയിൽ ദൈവവിളി കുറഞ്ഞുവരുന്നു എന്നു പറഞ്ഞ് ആവലാതിപെട്ടിട്ട് കാര്യമില്ല. സിസ്റ്റർ അനിറ്റയെ ഉപദ്രവിച്ച ധ്യാന
    ഗുരുവിനെ സഭയിൽനിന്ന് പുറത്താക്കണം. സഭയുടെ ഒരു കാര്യത്തിലും ഈ കാമവെറിയനെ ഉൾപ്പെടുത്തരുത്. പട്ടം തിരികെ
    വാങ്ങി, അല്ലങ്കിൽ അയോക്യനാക്കി സഭയ്ക്ക് പുറംതള്ളണം. അല്ലാതെ സത്യം പുറത്തുകൊണ്ടുവന്ന സോഷ്യൽ മീഡിയായേയും
    കുറ്റം പറഞ്ഞു ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുവാൻ ശ്രമിക്കരുത്. അതുപോലെ സിസ്റ്റർ അനിറ്റയെ പീഡിപ്പിച്ച
    സകലരുടെമേലും നടപടിയെടുക്കണം. സിസ്റ്റർ അനിറ്റ നിത്യവൃതം സ്വീകരിച്ച ക്രിസ്തുവിന്റെ മണവാട്ടിയാണ്. സിസ്റ്ററെ സഭക്ക്
    വെളിയിൽ നിർത്തുവാൻ തക്കതായ തെറ്റുകളൊന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തത് പ്രൊവിഡന്റെ കോൺ വെന്റിലെ ധ്യാനഗുരു
    ആണെന്ന് സ്പഷ്ടമാണ്. ആയതിനാൽ സിസ്റ്ററെ സഭയിലോട്ട് തിരികെ വിളിച്ച് സിസ്റ്റർക്കെതിരെ അപവാതം പറഞ്ഞുപരത്തിയ
    എല്ലാവരും ക്ഷമ ചോദിക്കുകയും വേണം. ക്രൂരനും കാമവെറിയനുമായ ധ്യാന ഗുരുവിനെ സ്ഥാനഭൃഷ്ടനാക്കുകയും സഭക്ക്
    വെളിയിൽ കളയുകയും വേണം. ഇത്രയും ചെയ്യാൻ മേജർ ആർച്ച് ബിഷൊപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി തയ്യറാകണമെന്ന്
    താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു. സഭയിൽ ആരു തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം, അല്ലാതെ മറ്റുള്ളവരുടെമേൽ പഴി
    ചാരി രക്ഷപ്പെടുവാൻ ആരെയും അനുവദിക്കരുത്. ഇത് സഭയിലുള്ള ഒരു അഭിഷിക്തനെപോലെതന്നെ കരുതേണ്ട പദവിയുള്ള
    നിത്യവൃതം വാഗ്നാനത്തിനുടമയാണ് സിസ്റ്റർ അനിറ്റ എന്നകാര്യം മറക്കരുത്. ധ്യാന ഗുരുവെന്നറിയപ്പെടുന്ന ഈ കള്ളപുരോഹിതൻ
    സിസ്റ്ററെ കടന്നുപിടിച്ചതും പോരാഞ്ഞിട്ടു തന്റെ ഇംഗിതത്തിന് വഴങ്ങില്ലെന്നു വന്നപ്പോൽ സ്വയരക്ഷക്കായിട്ട് സിസ്റ്ററെ ഇറ്റലിക്ക്
    നാട് കടത്തി കഠിന ജോലി നൽകി അപമാനിച്ച് ക്ലേശപ്പെടുത്തി. തന്റെ പൂർവ്വകാമിനികളെകൊണ്ട് അവിടെയും സ്വസ്ഥതനൽകാതെ
    പീഡിപ്പിച്ച് ആഹ്ലാദം കണ്ടു ഈ നെറികെട്ട ധ്യാന ഗുരു. അത്രയ്ക്കും കഠിനഹൃദയമുള്ള ഒരാൾക്കേ ഈവണ്ണം മറ്റാരോടെങ്കിലും
    പെരുമാറാൻ കഴിയൂ. സ്വന്തം പെങ്ങളേപ്പോലെ കാണേണ്ടതും അവർക്ക് വേണ്ടുന്ന എല്ലാവിത സംരക്ഷണവും ചെയ്തുകൊടുത്ത്
    ഒരാങ്ങളയുടെസ്ഥനത്ത് നിൽക്കേണ്ട സഹപ്രവർത്തകൻ ചെയ്തതോ ആരെയും കരയിപ്പിക്കുന്ന കാര്യമല്ലെ. അതിനെ ന്യായീകരിക്കാൻ
    ധ്യാന ഗുരുവിന്റെ കുറെ വംശചരും.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin