Thursday, 5 February 2015

പള്ളി ആക്രമണങ്ങള്‍: പ്രതിഷേധിച്ചവര്‍ക്ക്‌ ക്രൂരമര്‍ദനം

mangalam malayalam online newspaperന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ക്കു നേരേ ആക്രമണങ്ങള്‍ പതിവായതില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ ഔദ്യോഗിക വസതിയിലേക്കു പ്രകടനം നടത്താനായി ഒത്തുചേര്‍ന്ന വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും വിശ്വാസികള്‍ക്കും ഡല്‍ഹി പോലീസിന്റെ ക്രൂരമര്‍ദനം. ഇന്നലെ രാവിലെ അശോകാ റോഡിലുള്ള സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തിനു മുന്നില്‍ പ്രാര്‍ഥനയുമായി അണിനിരന്നവരെ മര്‍ദിച്ചും റോഡിലൂടെ വലിച്ചിഴച്ചുമാണ്‌ പോലീസ്‌ വാഹനത്തില്‍ കയറ്റിയത്‌. പള്ളികള്‍ ആക്രമിച്ചവരെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നുമുള്ള ഉറപ്പുകള്‍ ആഭ്യന്തര മന്ത്രി പിന്നീട്‌ ആവര്‍ത്തിച്ചു.
സ്‌ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ പള്ളിയങ്കണത്തില്‍ നിന്നു പ്രകടനം തുടങ്ങിയപ്പോള്‍ത്തന്നെ നൂറുകണക്കിനു വരുന്ന പോലീസ്‌ അക്രമം അഴിച്ചുവിട്ടു. പ്രതിഷേധം നടന്ന സ്‌ഥലത്ത്‌ അതിനുള്ള അനുമതി ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ്‌ നടപടി. പ്രതിഷേധിക്കണമെങ്കില്‍ ഗേറ്റ്‌ പൂട്ടിയിട്ട്‌ പള്ളിക്ക്‌ അകത്തുകയറി പ്രതിഷേധിക്കാനും പോലീസ്‌ പറയുന്നുണ്ടായിരുന്നു.
ഡല്‍ഹി അതിരൂപത മുന്‍ വക്‌താവ്‌ ഫാ. ഡൊമിനിക്‌ ഇമ്മാനുവലിനെ ളോഹയില്‍ പിടിച്ച്‌ റോഡിലൂടെ വലിച്ചിഴച്ചാണ്‌ പോലീസ്‌ വാഹനത്തില്‍ കയറ്റിയത്‌. ഡല്‍ഹി അതിരൂപത വികാരി ജനറാള്‍ ഫാ. സൂസൈ സെബാസ്‌റ്റ്യന്‍, ചാന്‍സലര്‍ ഫാ. മാത്യു കോയിക്കന്‍, ഫാ. ബെന്നി ജോര്‍ജ്‌ എന്നിവരും വിവിധ കത്തോലിക്കാ സംഘടനാ ഭാരവാഹികളും അല്‍മായ പ്രതിനിധികളും ഉള്‍പ്പെടെ മുന്നൂറോളം പേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ പാര്‍ലമെന്റ്‌ സ്‌ട്രീറ്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചു. അവിടെ വച്ചും പോലീസ്‌ സമക്കാരോട്‌ അപമര്യാദയായാണു പെരുമാറിയത്‌. സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയും പോലീസിന്റെ അതിക്രമം ഉണ്ടായി.
ഇവരുടെ അറസ്‌റ്റിനു ശേഷവും വിശ്വാസികള്‍ ക്രൂശിതരൂപവുമായി പള്ളിക്കു മുന്നില്‍ സമരം തുടര്‍ന്നു. ആളുകള്‍ പിരിഞ്ഞുപോകണമെന്ന നിലപാടില്‍ പോലീസും ഉറച്ചുനിന്നു. അറസ്‌റ്റ്‌ ചെയ്‌തവരെ മുഴുവന്‍ വിട്ടയയ്‌ക്കുകയും മന്ത്രി രാജ്‌നാഥ്‌ സിങ്ങുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നല്‍കുകയും വേണമെന്ന നിലപാടില്‍ സമരക്കാരും.
തുടര്‍ന്ന്‌ പോലീസുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ രാജ്‌നാഥ്‌ സിങ്ങുമായി കൂടിക്കാഴ്‌ച നിശ്‌ചയിച്ചു. അറസ്‌റ്റ്‌ ചെയ്യപ്പെട്ടവരെ വിട്ടയയ്‌ക്കുക, രാജ്‌നാഥ്‌ സിങ്ങുമായി ചര്‍ച്ച നടത്തുന്നവര്‍ തിരികെ വന്ന്‌ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയിക്കുക എന്നിവ കഴിയുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന്‌ വിശ്വാസികള്‍ നിലപാടെടുത്തതോടെ സ്‌ഥലത്ത്‌ വന്‍ ഗതാഗതക്കുരുക്കുമായി. ഇതിനു പിന്നാലെ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം ഫാ. സൂസൈ സെബാസ്‌റ്റ്യന്‍, ദേശീയോദ്‌ഗ്രഥന കൗണ്‍സില്‍ മുന്‍ അംഗം ജോണ്‍ ദയാല്‍ എന്നിവര്‍ സമരസ്‌ഥലത്തെത്തി ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയിച്ചു.

 http://www.mangalam.com/print-edition/india/280140

2 comments:

  1. മറ്റുള്ളവർ സഭയേയും സഭയുടെ ആരാധനാലയങ്ങളും നശിപ്പിക്കുംബോൽ ഇത്ര വേദനിക്കുന്നവർ
    എന്തുകൊണ്ട് സഭക്കുള്ളിലുള്ള അനീതിയും, അക്രമങ്ങളും കാണാതെപോകുന്നു. ആദ്യം സഭ നന്നാകണം,
    എങ്കിൽ മാത്രമെ സഭയോട് അന്യ മതസ്ഥർ നീതി പുലർത്തുകയുള്ളു. സഭ ഭരിക്കുന്നവർ സഭയുടെ ഉത്തര-
    വാദിത്വങ്ങളിൽനിന്നു മാറി മറ്റുവഴിക്ക് സഞ്ചരിച്ചാൽ ജെനം കണ്ടില്ലെന്ന് നടിക്കുമോ?. ഒരിക്കൽ ഇടത്പക്ഷ-
    ജനാതിപത്യമുന്നണിയിൽപെട്ട പിണറായി വിജയൻ സഹാവ് പറഞ്ഞതുപോലെ സഭ ഭരിക്കുന്നവർ സഭയുടെ
    കാര്യങ്ങൽ മാത്രം അന്വേഷിക്കുക. സഭാകാര്യങ്ങൽ രാഷ്ട്രീയവുമായി കൂട്ടികലർത്തരുത്. സത്യമായ കാര്യമാണ്
    അദ്ദേഹം പറഞ്ഞത്. സഭയിലുള്ള ഏറ്റക്കുറച്ചിലുകൽ സഭക്കുള്ളിൽ തീരണം. അതുപോലെ രാഷ്ട്രീയമായിട്ടുള്ള
    പ്രശ്നങ്ങൽ അതാത് പാർട്ടിക്കുള്ളിൽ തീർന്നുകൊള്ളും, അതിലേക്ക് സഭ എന്തിന് തലയിടുന്നു. കഴിഞ്ഞ ദിവസം
    പെൺഷ്യൻ പറ്റിയ ആർച്ച് ബിഷൊപ് ജോസഫ് പൗവ്വത്തിൽ ധനമന്ത്രിയെ അനുകൂലിച്ചിറക്കിയ പ്രസ്ഥാവന ഒരു
    വിഭാഗം ജനങ്ങളെ ചൊടിപ്പിച്ചു. കത്തോലിക്കാസഭയുടെ പരമോന്നത സ്ഥാനം വഹിച്ച അദ്ദേഹത്തിന് ആത്മീയ
    കാര്യങ്ങളിൽ ശ്രദ്ധിച്ച് ശേഷിക്കുന്ന ജീവിതം ഏശുവിൽ സമർപ്പിച്ച് ജീവിച്ചാൽ പോരെ. ആ പരമോന്നതസ്ഥാനം
    കൊണ്ട് സഭയിലുണ്ടായിട്ടുള്ള ലാഭ നഷ്ടങ്ങൽ ഞാനിവിടെ ആവർത്തിക്കുന്നില്ല. ചുരുക്കിപറഞ്ഞാൽ സഭയുടെ
    ഇന്നത്തെ എല്ലാ നാശങ്ങൽക്കും കാരണം ഈ പടുവൃഷം തന്നെയാണ്. ഇതിന്റെയൊക്കെ പരിണതഫലമാണ്
    സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ചീഞ്ഞിടം മുറിച്ചുമാറ്റാം, എന്നാൽ തൊണ്ടയിൽ പുഴുത്താൽ ഇറക്കുക
    മാത്രമെ തരമുള്ളു. ചന്തയിൽ പോയിട്ടുള്ളവർക്കറിയാം, കത്തോലിക്കാസഭ ഇന്ന് ഒരു ചന്തയായി മാറിയിറിക്കുന്നു.
    ആർക്കും കടന്നുവരാം, എന്തും ചെയ്യാം എന്ന അവസ്ഥയിലായിരിക്കുന്നു. പുറത്തുന്നുള്ളത് സഹിക്കാം. എന്നാൽ
    സഭക്കുള്ളിലുള്ളതാണ് സഹിക്കാൻ പറ്റാത്തത്. സഭയുടെ ഭിന്നിപ്പിന് കാരണമായ എല്ലാ വസ്തുതകളും മറന്ന്
    ഈ രീതിയിൽ മുന്നോട്ട്പോയാൽ പലതും നാം കാണേണ്ടിവരും.

    സഭക്കുള്ളിൽ ഒരു ശുദ്ധീകലശം അല്ലങ്കിൽ ഒരഴിച്ചുപണി നടത്തിയാൽ ചിലപ്പോൾ എല്ലാം നേരെയാകാവുന്നതേയുള്ളു.
    പൗവ്വത്തിലിന്റെ ആ മാനികുരിശ് ( ക്ലാവർ കുരിശ്, താമര കുരിശ് ), ശിവലിംഗ നിലവിളക്ക് തുടങ്ങിയവ പള്ളികളിൽ
    നിന്നും എടുത്ത് വലിച്ചെറിയുക. അല്ലങ്കിൽ അതു കൊണ്ടുവന്ന നമ്മുടെ പൗവ്വത്തിൽ അദ്ദേഹം ഇപ്പോഴും ജീവനോടെ
    ഉള്ളസ്ഥിതിക്ക് അതൊക്കെ അദ്ദേഹത്തിന് തന്നെ തിരികെ കൊടുക്കുക. അദ്ദേഹം കട്ടിൽതലക്കലോ മറ്റെവിടെയെങ്കിലും
    ഭദ്രമായി സൂക്ഷിച്ചുകൊള്ളും. അങ്ങനെ അല്മായർ തമ്മിലുള്ള ഭിന്നിപ്പ് മാറ്റി ഐക്യം വീണ്ടെടുക്കാൻ ശ്രമിക്കണം.
    അല്മായർ ഒറ്റകെട്ടായാൽ സഭ രക്ഷപെടും. പക്ഷെ അതു അനുവദിച്ചുതരില്ല സഭാധികാരികൽ. കാരണം ഒറ്റകെട്ടായാൽ
    അല്മായരും സഭാധികാരികളും തമ്മിൽ തെറ്റും, കാരണം ചോദിക്കൽ എന്ന ഒരു പ്രസ്ഥാനം മുൻപോട്ട് വന്നിരിക്കും.
    തോന്നിവാസം കയ്യിട്ട് വാരൽ നടക്കില്ല. ചോദികാനും പറയാനും ആളുകളുണ്ടാകും എന്ന് സാരം.

    സർക്കരക്കുടത്തിൽ കയ്യിട്ട് നക്കിയവരാരെങ്കിലും അത് വേണ്ടെന്നു വയ്ക്കുമോ?. അതുകൊണ്ട് സഭാധികാരികൽ ഇങ്ങനെ
    കലക്കവെള്ളത്തിൽ മീൻ പിടുത്തം തുടരും. ഇത്രയും കാലം അനുഭവിച്ച സൗഭാഗ്യങ്ങൽ അങ്ങനെ ഒറ്റയടിക്ക് വേണ്ടെന്ന്
    വയ്ക്കാൻ ഒരു മണ്ഡനും തയ്യാറാകുകയില്ല. അതാണിവിടെ സംഭവിച്ചിരിക്കുന്നത്, പോരാഞ്ഞിട്ട് ഫ്രാൻസീസ് പാപ്പയെ
    കടിച്ചുതിന്നാൻ മാത്രം പകയുമുണ്ട് ഈ അധികാരവർഗ്ഗത്തിന്. പോപ്പിന്റെ നടപടികളൊന്നും ഈ അധികാരവർഗ്ഗത്തിന്
    രസിച്ചിട്ടില്ല. അല്മായർ സത്യം മനസിലാക്കിവരുംബോഴേക്കും സഭക്ക് പിന്നെ ഹീമോ വേണ്ടിവരില്ല. സഭയുടെ അധ:പതനം
    അവസാനഘട്ടത്തിലെത്തിയിരിക്കും. കാണാൻ പോകുന്ന പൂരം എന്തിന് പറഞ്ഞറിയിക്കണം.


    ReplyDelete
  2. സീറോ മലബാർ സഭ മേലധികാരികൽ പിൻബുകളെ അനുകരിക്കുന്നു.

    സഭയുടേയും സഭ നയിക്കുന്നവരുടേയും ഇപ്പോഴ്ത്തെ സ്ഥിതിവിശേഷം കണ്ടിട്ട് ആരുടെയോ പ്രേരണക്കനുസരിച്ച്
    സഭയെ നയിക്കപ്പെടുകയാണോ എന്നൊരു സംശയം ഇല്ലാതില്ല. സഭയുടെ നാശം ആണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്
    എന്നത് സത്യം തന്നെ. പരിഭാവനമായി നമ്മൽ കാണുകയും കാത്ത്സൂക്ഷിക്കുകയും ചെയ്തിരുന്ന ക്രിസ്ത്യൻ
    ദൈവാലയങ്ങൽ ഇന്ന് അതിന്റെ ഭവിത്രത നഷ്ടപ്പെട്ട് ആരാധനായോഗ്യമല്ലാതായിരിക്കുന്നു. ക്രിസ്തീയ ദൈവാലയം
    മറ്റ് സഭക്കാർക്ക് അവരുടെ രീതിയിൽ ആരാധിക്കാനായി ആരുടെയോ പ്രേരണക്കനുസരിച്ച് തുറന്ന് നൽകിയ മത
    അധികാരികളെ പിൻപുകൽ എന്നല്ലാതെ മറ്റെന്താണ് ഇവരെ വിളിക്കുക.

    ഏശുവിന്റെ കാലം മുതലെ ക്രിസ്ത്യൻ ദൈവാലയങ്ങൽ എല്ലാവിധ ശുദ്ധിയോടും വിശുദ്ധിയോടും കൂടിയാണ്
    പരിപാലിച്ച് പോന്നിരുന്നത്. ഒരിക്കൽ ജെറുസ്ലേം ദൈവാലയം അതിക്രമിച്ച്കയറിയ നാണയ മാറ്റക്കാരെയും,
    പ്രാവ് കച്ചവടക്കാരെയും ചാട്ടവറുകൊണ്ട് അടിച്ചോടിച്ച ഏശുനാഥൻ പറഞ്ഞത് നമ്മുടെ ശ്രദ്ധയിൽ ( ഓർമ്മയിൽ )
    കാണാതിരിക്കില്ല. " എന്റെ ഭവനം അശുദ്ധമാക്കാൻ ആരു നിങ്ങൽക്ക് അധികാരം നൽകി " എന്നു ചോദിച്ചുകൊണ്ടാണ്
    കച്ചവടക്കാരെ അടിച്ചോടിച്ചത്. അവിടെയും ദൈവാലയത്തിന്റെ വിശുദ്ധിയെ പറ്റി ഈശോ പറഞ്ഞത് നമുക്ക്
    മനസിലാകും. എന്റെ ഭവനം എന്ന് ഏശു പറഞ്ഞത്, ഏശുവാണ് ഭവനം എന്നല്ലെ നാം കരുതേണ്ടത്. ദൈവം
    വസിക്കുന്ന വീട്ടിൽ നമ്മൽ സാത്താനുവേണ്ടി വാതിൽ തുറന്ന് കൊടുത്താൽ ആ ഭവനം നശിച്ചുപോകും. നമ്മുടെ
    ദൈവാലയങ്ങൽ ഏശുവിന്റെ ഭവനങ്ങളാണ്, അതിന്റെ വിശുദ്ധിയും പവിത്രതയും നാമായിട്ട് കളഞ്ഞ്മുടിക്കരുത്.
    ഏശുവിന്റെ ഭവനത്തിൽ അന്യ മതസ്ഥരുടെ ദേവപൂജക്കു ഉപയോഗിക്കുന്ന പൂജാസാമഗ്രഹികൽ അതായത് അവരുടെ
    നിലവിളക്ക് ഒരു കാരണവശാലും ദേവാലയ പരിസരത്ത്പോലും അടിപ്പിക്കാൻ പാടുള്ളതല്ല. ഹിന്ദുമത വിശ്വാസപ്രകാരം
    നിലവിളക്ക് ശിവ പാർവ്വതി സംഗമത്തെ പ്രതിനിധാനം ചെയ്യുന്നു. കുറച്ച്കൂടി വ്യക്തമായി പറഞ്ഞാൽ നിലവിളക്കിന്റെ
    ദണ്ഡായ ഭാഗം ശിവന്റെ ലിംഗത്തെയും, എണ്ണ ഒഴിക്കുന്ന ഭാഗം പാർവ്വതിയുടെ യോനിയേയും, എണ്ണ മതജലമായും
    ആണ് ഹിന്ദുക്കളുടെ വിശ്വാസം. ആ നിലവിളക്ക് നമ്മുടെയൊക്കെ ദൈവാലയങ്ങൽക്ക് ചേർന്നതാണോയെന്ന് എല്ലാവരും
    ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. വിളക്കിന്റെ മേലറ്റത്ത് അഥായത് ശിവന്റെ ലിംഗത്തിന്റെ അറ്റത്ത് മാനി കുരിശോ
    കുരിശിനു സമാനമായ മറ്റെന്തെങ്കിലുമോ വിളക്കിചേർത്താൽ അത് ഏശുവിന് സ്വീകാര്യമാകുമോ. പള്ളിയുടെ വിശുദ്ധിയും
    പവിത്രതയും നഷ്ടപ്പെടുത്തുന്നതോടൊപ്പം ഏശുവിനെ പരസ്യമായി നിന്ദിക്കകൂടി ചെയ്യാമെന്നല്ലാതെ മറ്റൊരു നന്മയും
    ഇത് മൂലം ഉണ്ടാകുന്നില്ല.

    മറ്റുള്ളവരെവച്ച്നോക്കുംബോൽ ഏശുവിനെ കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്തവരാണ് കത്തോലിക്കാസഭയിലുള്ള
    വൈദികരും അവരുടെ മുകളിലുള്ളവരും. അല്മായർക്ക് ദൈവത്തെ പകർന്ന് കൊടുക്കേണ്ടവർ തന്നെ ദൈവത്തെ നിന്ദിക്കാൻ
    പഠിപ്പിച്ചാൽ വേലി വിളവ് തിന്നുന്നത്പോലെയല്ലെ കാര്യങ്ങൽ. ആരുടെയോ കല്പനക്കനുസരിച്ച് ഉറഞ്ഞുതുള്ളുന്ന പിൻപുകളായി
    മാറിയിരിക്കുന്നു സഭാ സ്രേഷ്ടർ. ഈ വെളിച്ചപ്പാടുകളി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നികുതി വെട്ടിച്ചും
    അല്മായരെ ചൂഷണം ചെയ്തും ബൈബിളിനെ തെറ്റായ നിർവചനങ്ങൽ നൽകി അല്മായരെ വഞ്ചിച്ചും ആരാധനായോഗ്യമല്ലാത്ത
    പൈശാചിക ശ്രഷ്ടികൽ ( ക്ലാവർ കുരിശ്, മാനി കുരിശ്, താമര കുരിശ്,ശിവ ലിംഗ നിലവിളക്ക് തുടങ്ങിയ പേരുകളിൽ
    അറിയപ്പെടുന്നവ ) ജനങ്ങളിൽ അടിച്ചേല്പിച്ചും അല്മായരെ ഭിന്നിപ്പിച്ചും സഭയെ നശിപ്പിക്കാൻ തുടങ്ങുന്ന മേലധികാരികൽ
    ആർക്ക് വേണ്ടി എന്തിനുവേണ്ടി സഭയുടെ നാശം കാണാൻ കൂട്ടുനിൽക്കുന്നു. പിന്നെ എന്തിനുവേണ്ടിയാണ് പിൻപുകളെപ്പോലെ
    ഏശുവിനെ കൂട്ടുപിടിച്ച് സഭക്ക് വിപരീതമായി പ്രവർത്തിക്കുന്നത്. ക്രിസ്തുമതത്തിന് എതിരായി വേറെ വല്ല മതവും ഭാവനയിൽ
    ശ്രഷ്ടിച്ചിട്ടുണ്ടോ?. ക്രിസ്തുവിരോദ സഭ. ഉണ്ടെങ്കിൽ പറയണെ, മെംബർഷിപ്പ് നേരത്തെ ബുക്ക്ചെയ്യാനാ!!!!!!!!.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin