മംഗളൂരുവില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരേ ആക്രമണം |
||||
|
Saturday, 28 February 2015
Wednesday, 25 February 2015
മദറിനെ വെറുതെ വിടു, അവര്‍ക്കൊപ്പം ഞാനും പ്രവര്‍ത്തിച്ചിട്ടുണ്ട്, വിവാദത്തിലേക്ക് മദറിനെ വലിച്ചിഴയ്ക്കരുത് ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആര്‍എസ്സ്എസ്സിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത്
|
വൈദീകന്റെ പീഡനശ്രമത്തെ എതിര്‍ത്ത കന്യാസ്ത്രീയെ കോണ്‍വന്റില്‍ നിന്നും പുറത്താക്കി, ജീവന് ഭീഷണിയെന്ന് കാട്ടി കന്യാസത്രീ ആലുവ പൊലീസിന് പരാതി നല്‍കി
mediaOne news
nun not allowed to enter convent after she complained of harassment by a priest
February 24, 2015 at 10:24pm
http://youtu.be/HMGVI7xJ-G0
|
ഇവ൯ ആര്?
ഇന്ത്യക്കാരായ കുഷ്ടരോഗികളെ കൈകൊണ്ട് തൊടാത്തവ൯!
ഇന്ത്യക്കാരായ പാവങ്ങളെ സഹായിക്കാത്തവ൯!
ഇവനാണൊ മത പ്രസംങ്ങി!
ഇന്ത്യയില്‍ പലതരത്തിലുളള ഹിന്ദുക്കളുണ്ട്. അവരെല്ലാവരെയും ഒരു തരത്തിലുളള ഹിന്ദുക്കളാക്കുമൊ?
ഇന്ത്യയില്‍ പലതരത്തിലുളള ഭാഷകളും ഉണ്ട്. അത് എല്ലാംമാറ്റി, ഒരു തരത്തിലുളള ഭാഷയാക്കുമൊ?
ഇന്ത്യയിലെ പലതരത്തിലുളള ഹിന്ദുക്കള്‍ പല രാജങ്ങളില്‍പോയി പല തരത്തിലുളള അമ്പലങ്ങള്‍ പണിയുന്നത് ശെരിയാണൊ?
ഹിന്ദുക്കള്‍ പല രാജങ്ങളില്‍പോയി അവിടത്തെ ജെനങ്ങളെ മതം മാറ്റി ഹിന്ദുക്കളാക്കുന്നതും ശെരിയാണൊ സഘാവേ?
.............................................
മദര്‍ തെരേസയ്‌ക്കെതിരായ പരാമര്‍ശം: ഭാഗവതിനെതിരേ വ്യാപക പ്രതിഷേധം
Story Dated: Wednesday, February 25, 2015 01:03
ന്യൂഡല്‍ഹി:
മതപരിവര്‍ത്തനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇന്ത്യയില്‍ മദര്‍
തെരേസയുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളെന്ന ആര്‍.എസ്.എസ്. അധ്യക്ഷന്‍
മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം. പരാമര്‍ശം
പിന്‍വലിക്കണമെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. ഒഴികെയുള്ള രാഷ്‌ട്രീയ
പാര്‍ട്ടികള്‍ രംഗത്തെത്തി. വിവിധ ക്രൈസ്‌തവ സംഘടനകള്‍ക്കുപുറമേ മദര്‍
തെരരേസ സ്‌ഥാപിച്ച സന്യാസിനീ സമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റീസ്
നേതൃത്വവും ഭാഗവതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം പ്രസ്‌താവനയില്‍
തെറ്റൊന്നുമില്ലെന്ന വാദവുമായി ആര്‍.എസ്.എസ്. നേതൃത്വം ഭാഗവതിനു
പ്രതിരോധം തീര്‍ത്തു.പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പ്രതീക്ഷയുടെ ദീപനാളമായിരുന്നു മദര്‍ തെരേസയെന്ന് വത്തിക്കാന്‍ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള പാവങ്ങള്‍ക്കു പ്രചോദനമായിരുന്നു അവരുടെ ജീവിതമെന്നു ഭാഗവതിന്റെ പ്രസ്‌താവനയോടു പ്രതികരിക്കാതെ വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്‌താവന പറയുന്നു.
ഭാഗവത് രാജസ്‌ഥാനില്‍ നടത്തിയ പ്രസ്‌താവന ആയുധമാക്കി പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. ശൂന്യവേളയില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ലോക്‌സഭയില്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സ്വതന്ത്ര സംഘടനകളുടെ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി പ്രസ്‌താവനകളില്‍ ഇടപെടാനാകില്ലെന്നു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു വ്യക്‌തമാക്കി. ഇതോടെ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാനാകില്ലെന്ന് സ്‌പീക്കര്‍ സുമിത്ര മഹാജന്‍ നിലപാടു സ്വീകരിക്കുകയായിരുന്നു. വിഷയം പാര്‍ലമെന്റിലുന്നയിച്ച കോണ്‍ഗ്രസിനു പുറമേ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും പ്രസ്‌താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ നിര്‍മല്‍ ഹൃദയ് ആശ്രമത്തില്‍ മദറിനൊപ്പം സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കാലത്തെ അനുസ്‌മരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അവരുടെ പേര് വിവാദങ്ങളിലേക്കു വലിച്ചിഴയ്‌ക്കുന്നതിലുള്ള എതിര്‍പ്പ് ട്വിറ്ററില്‍ പങ്കുവച്ചു.
കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവരും ശക്‌തമായ ഭാഷയില്‍ ഭാഗവതിന്റെ വാക്കുകളെ അപലപിച്ചു.
ഭാഗവതിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മതപരിവര്‍ത്തനമെന്നത് മദറിന്റെ മനസില്‍ പോലുമുണ്ടായിരുന്നില്ലെന്നതു വ്യക്‌തമാണെന്നായിരുന്നു മിഷണറീസ് ഓഫ് ചാരിറ്റീസ് വക്‌താവ് സുനിത കുമാറിന്റെ പ്രതികരണം. നിസ്വാര്‍ഥ സേവനമെന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു മദറിനുണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മദര്‍ തെരേസയെക്കുറിച്ചു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം മനുഷ്യത്വരഹിതമാണെന്ന് സി.ബി.സി.ഐ. അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പറഞ്ഞു. നൊബേല്‍ സമ്മാനിതയും ഭാരതരത്ന ജേതാവുമായ മഹദ് വ്യക്‌തിത്വത്തെ അനാവശ്യമായ വിവാദങ്ങളിലേക്കു വലിച്ചിഴയ്‌ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മദറിനെതിരായ ഭാഗവതിന്റെ പരാമര്‍ശത്തെ ആര്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ അനുകൂലിച്ചു. മതപരിവര്‍ത്തനമാണ് ക്രിസ്‌ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ആര്‍.എസ്.എസിന്റെ പ്രതികരണം.
http://www.mangalam.com/print-edition/india/287196
Sunday, 22 February 2015
പരിത്യജിക്കപ്പെട്ടവരില്‍ ക്രിസ്‌തുവിനെ കാണണം: ഫ്രാന്‍സിസ് മാര്‍പാപ്പ
Story Dated: Monday, February 16, 2015 01:16
വത്തിക്കാന്‍:
പരിത്യജിക്കപ്പെടുന്ന ഓരോ വ്യക്‌തിയിലും കര്‍ദിനാള്‍മാര്‍ ക്രൂശിതനായ
ക്രിസ്‌തുവിനെ കാണണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ്
ബസിലിക്കയില്‍ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ചു
വചനസന്ദേശം നല്‌കുകയായിരുന്നു അദ്ദേഹം.വിശ്വാസം നഷ്‌ടപ്പെട്ടവരിലും നിരീശ്വരവാദികളിലും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരിലും രോഗികളിലും തൊഴില്‍രഹിതരിലും കുഷ്‌ഠരോഗികളിലുമെല്ലാം കര്‍ത്താവ് സന്നിഹിതനാണ്. ക്രിസ്‌തുവിന്റെയും സഭയുടെയും വഴി ഒന്നാണ്.
കര്‍ദിനാള്‍മാരുടെ ഏക സ്‌ഥാനം മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുള്ള സന്നദ്ധതയാണ്.
ജറുസലേം കൗണ്‍സില്‍ മുതല്‍ സഭയുടെ വഴി എപ്പോഴും ക്രിസ്‌തുവിന്റെ വഴി തന്നെയാണ്. അതു കരുണയുടെയും പുനരധിവാസത്തിന്റേതുമാണ്. ലോകത്തിലെ സഹനത്തിന്റെ മുമ്പില്‍ സഭയ്‌ക്കു നിഷ്‌ക്രിയമാകാന്‍ സാധിക്കില്ല. സഭയുടെ വഴി നിത്യമായി ആരേയും വിധിക്കുന്നതോ ശിക്ഷിക്കുന്നതോ അല്ല. ആത്മാര്‍ഥമായ ഹൃദയത്തോടെ ക്ഷമചോദിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്റെ കരുണ നല്‌കുക എന്നതാണു ലക്ഷ്യം.
ലോകവിജയങ്ങളുടെ പുറകെ പോകാതിരിക്കുവാനും ദൈവത്തിന്റെ ദാസന്മാരാകുവാനും സഭയുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തില്‍നിന്നു കര്‍ദിനാള്‍മാര്‍ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍നിന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ടെലസ്‌പ്പോര്‍ തോപ്പോ എന്നിവര്‍ കുര്‍ബാനയില്‍ സഹകാര്‍മികരായി. മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ കൂടിയ കര്‍ദിനാള്‍മാരുടെ സമ്മേളനം തിരുസംഘങ്ങളുടെ എണ്ണം കുറയ്‌ക്കുക, സാമ്പത്തീകകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയേറ്റ് കോണ്‍ഗ്രിഗേഷനാക്കി മാറ്റുക, അധികാരവികേന്ദ്രീകരണം, വത്തിക്കാന്‍ കൂരിയായില്‍ യോഗ്യതയുള്ള സാങ്കേതിക വിദഗ്‌ധരെ നിയമിക്കുന്നതു തുടങ്ങിയവ ചര്‍ച്ച ചെയ്‌തു.
കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി സഭയുടെ സാമ്പത്തിക സ്‌ഥിതിയെക്കുറിച്ചുള്ള കൃത്യവും സമഗ്രവുമായ റിപ്പോര്‍ട്ട് കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
വത്തിക്കാനില്‍നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍
http://www.mangalam.com/print-edition/international/283883
മത സ്വാതന്ത്ര്യം: മോഡി വിശദീകരിക്കണമെന്ന് കെ.സി. വേണുഗോപാല്‍
Story Dated: Sunday, February 22, 2015 12:30
ന്യൂഡല്‍ഹി: മത വിശ്വാസം സംബന്ധിച്ച
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്‌താവന സംബന്ധിച്ചു വിശദീകരണം
വേണമെന്നു കെ.സി. വേണുഗോപാല്‍ എം.പി. മോഡി പ്രധാനമന്ത്രിയായി എട്ടുമാസം
പിന്നിട്ടശേഷം, ഒട്ടേറെ സമ്മര്‍ദങ്ങള്‍ പരിഗണിച്ച് ഏറെ വൈകിയാണ്
ഇത്തരമൊരു പ്രസ്‌താവന നടത്തിയത്.പാര്‍ലമെന്റില്‍പോലും ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണെന്നു വരുത്തി തീര്‍ക്കാനുള്ള നീക്കത്തിലാണു ബി.ജെ.പി. ഈ സാഹചര്യത്തില്‍ മോഡിയുടെ പ്രസ്‌താവനയെ ജനങ്ങള്‍ അവിശ്വസിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഘര്‍വാപസി എന്നപേരില്‍ പലവിധ തന്ത്രങ്ങല്‍ ഉപയോഗിച്ചു നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെ പ്രധാനമന്ത്രി കാണുന്നില്ല.
രാഷ്‌ട്രപിതാവിനെ കൊലചെയ്‌ത നാഥുറാം ഗോഡ്‌സെയുടെ പ്രതിഷ്‌ഠയും ക്ഷേത്രവും സ്‌ഥാപിക്കാനുള്ള ശ്രമങ്ങള്‍ മുളയിലെനുള്ളുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ബോധപൂര്‍വമായ വീഴ്‌ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
http://www.mangalam.com/print-edition/india/286130
Saturday, 21 February 2015
സഹോദരനോടപ്പം മോദിയും രുദ്രരാക്ഷമാലയിട്ടിരുന്നുവെങ്കില്‍......
സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്
Published on Tue, 02/17/2015 - 23:54
ന്യൂഡല്‍ഹി: ലോകം തന്നില്‍നിന്ന് തേടുന്ന
ഒരു പ്രസ്താവന ഇംഗ്ളീഷില്‍തന്നെ നടത്താന്‍ വേദിയൊരുക്കിയതിന് ക്രിസ്തീയ
സഭയോടുള്ള കടപ്പാട് വാക്കുകളില്‍കൂടി പ്രകടമാക്കാന്‍ നരേന്ദ്ര മോദി
മറന്നില്ല. തങ്ങളുടെ പരിപാടി എല്ലാപിന്തുണയും നല്‍കി വിജയിപ്പിച്ചതിന്
‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’’ എന്ന് ഹിന്ദിയില്‍തന്നെ പ്രഖ്യാപിച്ച്
കൃതജ്ഞത രേഖപ്പെടുത്താന്‍ സഭയുടെ പരമോന്നത നേതാവും മടിച്ചില്ല. അങ്ങനെ
ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്നായി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായ ശേഷവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഒരിക്കല്‍പോലും അപലപിക്കാതിരുന്ന മോദി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പരസ്യപ്രസ്താവന നടത്തിയതോടെ മൗനം ഭഞ്ജിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചനും ഏവുപ്രാസ്യാമ്മയും വിശുദ്ധരായത് ദേശീയതലത്തില്‍ ആഘോഷിക്കാന്‍ സിറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും തീരുമാനിച്ചത്. രണ്ട് കൂട്ടരുടെയും ആഗ്രഹങ്ങള്‍ യോജിപ്പിക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് നിര്‍ണായക പങ്ക് വഹിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ ഉദ്ദേശിച്ച പരിപാടിക്ക് വിശിഷ്ടാതിഥയായി മോദിയെയും ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഫെബ്രുവരി 17ന് വിജ്ഞാന്‍ ഭവനില്‍ പരിപാടി സംഘടിപ്പിച്ചാല്‍ താന്‍ വരാമെന്ന് കോണ്‍ഗ്രസ് നേതാവ് വഴി മോദി സഭയെ അറിയിച്ചു.
മോദിയുടെകൂടി താല്‍പര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സഭയോട് അടുപ്പമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയോ മറ്റു കോണ്‍ഗ്രസ് നേതാക്കളെയോ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കളെയോ പരിപാടിക്ക് അതിഥികളായി ക്ഷണിച്ചിരുന്നില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല, ബി.ജെ.പിയോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ എന്നിവരെ അതിഥികളാക്കിയപ്പോള്‍ ശ്രോതാവായി മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് സദസ്സിലിരുന്നു.
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകരും പ്രസംഗം കേള്‍ക്കാനത്തെിയിരുന്നു. ഇംഗ്ളീഷില്‍ എഴുതിത്തയാറാക്കിയ പ്രസംഗം പ്രോംപ്റ്ററില്‍ നോക്കി വളരെ പാടുപെട്ട് വായിച്ച മോദി അന്തര്‍ദേശീയ തലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പരിപാടി പരമാവധി പ്രയോജനപ്പെടുത്തി. ക്രിസ്ത്യന്‍ സഭക്ക് പറയാനുള്ള കാര്യങ്ങള്‍ ഇംഗ്ളീഷില്‍ പറഞ്ഞ സിറോ മലബാര്‍ സഭയുടെ പരമോന്നത നേതാവ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മോദിക്കുള്ള സഭയുടെ പിന്തുണ ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’ എന്ന് ഹിന്ദിയില്‍ പ്രഖ്യാപിച്ചു.
സംഘാടകന്‍െറ റോളിലായിരുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വിശുദ്ധരാക്കല്‍ ചടങ്ങിന് തനിക്ക് കീഴില്‍ ഒൗദ്യോഗിക പ്രതിനിധിസംഘത്തെ അയച്ച് വത്തിക്കാനില്‍ ഇന്ത്യന്‍ പതാക പാറിപ്പിച്ചതിന് മോദിയെ പ്രശംസിച്ചു. അതേസമയം ആശംസാ പ്രസംഗം നടത്തിയ ഡോ. അനില്‍ കൂട്ടോ മോദിയുടെ പരിപാടി സംഘടിപ്പിച്ചതില്‍ സി.ബി.സി.ഐക്ക് പങ്കില്ളെന്നാണ് വേദിയില്‍നിന്നിറങ്ങി മാധ്യമങ്ങളോട് പ്രതികരിച്ചത്.
http://www.madhyamam.com/news/341334/150217
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായ ശേഷവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഒരിക്കല്‍പോലും അപലപിക്കാതിരുന്ന മോദി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പരസ്യപ്രസ്താവന നടത്തിയതോടെ മൗനം ഭഞ്ജിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചനും ഏവുപ്രാസ്യാമ്മയും വിശുദ്ധരായത് ദേശീയതലത്തില്‍ ആഘോഷിക്കാന്‍ സിറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും തീരുമാനിച്ചത്. രണ്ട് കൂട്ടരുടെയും ആഗ്രഹങ്ങള്‍ യോജിപ്പിക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് നിര്‍ണായക പങ്ക് വഹിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ ഉദ്ദേശിച്ച പരിപാടിക്ക് വിശിഷ്ടാതിഥയായി മോദിയെയും ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഫെബ്രുവരി 17ന് വിജ്ഞാന്‍ ഭവനില്‍ പരിപാടി സംഘടിപ്പിച്ചാല്‍ താന്‍ വരാമെന്ന് കോണ്‍ഗ്രസ് നേതാവ് വഴി മോദി സഭയെ അറിയിച്ചു.
മോദിയുടെകൂടി താല്‍പര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സഭയോട് അടുപ്പമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയോ മറ്റു കോണ്‍ഗ്രസ് നേതാക്കളെയോ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കളെയോ പരിപാടിക്ക് അതിഥികളായി ക്ഷണിച്ചിരുന്നില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല, ബി.ജെ.പിയോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ എന്നിവരെ അതിഥികളാക്കിയപ്പോള്‍ ശ്രോതാവായി മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് സദസ്സിലിരുന്നു.
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകരും പ്രസംഗം കേള്‍ക്കാനത്തെിയിരുന്നു. ഇംഗ്ളീഷില്‍ എഴുതിത്തയാറാക്കിയ പ്രസംഗം പ്രോംപ്റ്ററില്‍ നോക്കി വളരെ പാടുപെട്ട് വായിച്ച മോദി അന്തര്‍ദേശീയ തലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പരിപാടി പരമാവധി പ്രയോജനപ്പെടുത്തി. ക്രിസ്ത്യന്‍ സഭക്ക് പറയാനുള്ള കാര്യങ്ങള്‍ ഇംഗ്ളീഷില്‍ പറഞ്ഞ സിറോ മലബാര്‍ സഭയുടെ പരമോന്നത നേതാവ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മോദിക്കുള്ള സഭയുടെ പിന്തുണ ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’ എന്ന് ഹിന്ദിയില്‍ പ്രഖ്യാപിച്ചു.
സംഘാടകന്‍െറ റോളിലായിരുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വിശുദ്ധരാക്കല്‍ ചടങ്ങിന് തനിക്ക് കീഴില്‍ ഒൗദ്യോഗിക പ്രതിനിധിസംഘത്തെ അയച്ച് വത്തിക്കാനില്‍ ഇന്ത്യന്‍ പതാക പാറിപ്പിച്ചതിന് മോദിയെ പ്രശംസിച്ചു. അതേസമയം ആശംസാ പ്രസംഗം നടത്തിയ ഡോ. അനില്‍ കൂട്ടോ മോദിയുടെ പരിപാടി സംഘടിപ്പിച്ചതില്‍ സി.ബി.സി.ഐക്ക് പങ്കില്ളെന്നാണ് വേദിയില്‍നിന്നിറങ്ങി മാധ്യമങ്ങളോട് പ്രതികരിച്ചത്.
http://www.madhyamam.com/news/341334/150217
Thursday, 19 February 2015
വളരെ നാളുകള്‍ക്കുശേഷം സഹോദരങ്ങളുടെ കൂടികാഴ്ച്ച | |||||||||||||||||||||
|
Tuesday, 17 February 2015
"ഇതില്‍ ആരാണ് ചേട്ട൯?
ഇതില്‍ ആരാണ് അനുജ൯?"
നേരിലും നുണയിലും!
കത്തോലിക്കാ സഭയുടെ ചടങ്ങില്‍ പ്രധാനമന്ത്രി : മതസ്വാതന്ത്ര്യം ഉറപ്പാക്കും
Story Dated: Wednesday, February 18, 2015 01:28
ന്യൂഡല്‍ഹി:
രാജ്യത്തു മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര
മോഡി. മതവിശ്വാസം ഓരോരുത്തരുടെയും വ്യക്‌തിപരമായ സ്വാതന്ത്ര്യമാണ്.
മതസൗഹാര്‍ദം ഭാരതസംസ്‌കാരത്തിന്റെ ഭാഗമാണ്. ശ്രീബുദ്ധന്റെയും
ഗാന്ധിജിയുടെയും നാട്ടില്‍ മതവിദ്വേഷം വളര്‍ത്താന്‍ ഒരു സംഘടനയെയും
അനുവദിക്കില്ല. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന ഉറപ്പാക്കാന്‍ തന്റെ
സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിയതില്‍ സീറോ മലബാര്‍ സഭയും ഡല്‍ഹി ഫരീദാബാദ് രൂപതയും സി.എം.ഐ, സി.എം.സി. സന്യാസിസമൂഹവും സംഘടിപ്പിച്ച ദേശീയതല ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ ക്രൈസ്‌തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെയും ഘര്‍ വാപസി അടക്കമുള്ള വിവാദങ്ങളുടെയും പശ്‌ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുത്തത്. ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടതില്‍ രാജ്യം അഭിമാനിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. മതപരിവര്‍ത്തനം തടയാനായി നിയമം കൊണ്ടുവരുന്നത് മതസൗഹാര്‍ദം തകര്‍ക്കുമെന്നും സഭ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്‌റ്റ്‌ലി, നജ്‌മ ഹെപ്‌തുള്ള, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനില്‍ കൂട്ടോ എന്നിവര്‍ പ്രസംഗിച്ചു. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ ഒരു മതവിഭാഗത്തിനു നേരേയും ആക്രമണങ്ങള്‍ പൊറുക്കില്ലെന്നു നരേന്ദ്ര മോഡി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. രാജ്യത്ത് ഒരു തരത്തിലുമുള്ള മതമൗലികവാദം അനുവദിക്കില്ല. എല്ലാ തരത്തിലുള്ള മതസ്വാതന്ത്ര്യവും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. വിവിധ മതവിഭാഗങ്ങളോടുള്ള ബഹുമാനം ഓരോ ഇന്ത്യക്കാരന്റെയും രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളും പരസ്‌പര ബഹുമാനത്തോടെ പുരാതന ഭാരതത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും ജീവിതം കൊണ്ടു വിശുദ്ധരായിരുന്നവരാണ്. അവരുടെ ജീവിതം ക്രൈസ്‌തവസമൂഹത്തിനു മാത്രമല്ല, എല്ലാവര്‍ക്കും പ്രചോദനമാണ്. രണ്ടു വിശുദ്ധരും ദൈവികതയിലും നിസ്വാര്‍ഥ സേവനങ്ങളിലും ശോഭിക്കുന്ന മാതൃകയാണ്.
ആധുനിക ഇന്ത്യയാണു തന്റെ സ്വപ്‌നം. സബ്‌കാ സാഥ്, സബ്‌കാ വികാസ് എന്നതാണു തന്റെ വികസന മന്ത്രം. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, എല്ലാ വീടുകളിലും വൈദ്യുതിയും ശൗചാലയങ്ങളും എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഐക്യത്തിലൂടെ മാത്രമേ ഈ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ലോകത്താകമാനം മതവിശ്വാസത്തിന്‍മേലുള്ള ഭിന്നതയും അക്രമങ്ങളുമാണു കാണാന്‍ കഴിയുന്നത്. ഇക്കാലയളവില്‍ പുരാതന ഇന്ത്യയുടെ എല്ലാ മതങ്ങളോടുമുള്ള തുല്യ പരിഗണനയും സഹിഷ്‌ണുതയും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. പുരാതന ഇന്ത്യയുടെ മൂല്യങ്ങള്‍ ലോകം മാതൃകയാക്കുന്ന കാഴ്‌ചയാണു ഇപ്പോള്‍ കാണുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കെ.എസ്. ശരത്‌ലാല്‍
http://www.mangalam.com/print-edition/india/284572
ന്യൂഡല്‍ഹി: മതവിദ്വേഷം പരത്താന്‍ ആരെയും അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. മതവിശ്വാസം വ്യക്ത്യാധിഷ്ഠിതമാണെന്നും എന്തുവിലകൊടുത്തും മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യാമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഡല്‍ഹിയില്‍ ഈയിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുെട പ്രസ്താവന ശ്രദ്ധേയമാണ്. ആദ്യമായാണ് ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കുന്നത്. '' ഏതെങ്കിലും വിഭാഗത്തിനെതിരെ വിദ്വേഷം കുത്തിവെക്കാന്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ആരെയും അനുവദിക്കില്ല. ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം തിരഞ്ഞെടുക്കാനും അത് നിലനിര്‍ത്താനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നു''- പ്രധാനമന്ത്രി പറഞ്ഞു.
വിഭാഗീയ ശക്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട്, ഒരു വിശ്വാസത്തിനെതിരെയും ഒരു ഘട്ടത്തിലും അക്രമം അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ''ഇന്ത്യ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണ്. എല്ലാ മതങ്ങളെയും തുല്യബഹുമാനത്തോടെ കാണുക എന്നത് ഓരോ ഇന്ത്യാക്കാരന്റെയും ജനിതകഘടനയില്‍ തന്നെ ഉണ്ടാവണം''.
മതവിശ്വാസത്തിന്റെ പേരില്‍ മുമ്പില്ലാത്തവിധം പകയും വിദ്വേഷവും പരക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, എല്ലാ വിശ്വാസങ്ങളോടും പരസ്പര ബഹുമാനം എന്ന ഇന്ത്യയുടെ പൗരാണിക സങ്കല്‍പ്പം ഇക്കാര്യത്തില്‍ ലോകത്തിന് വെളിച്ചമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
2008-ലെ ഹേഗ് കണ്‍വെന്‍ഷനെ ഉദ്ധരിച്ചുകൊണ്ട് വിശ്വാസസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ഹേഗ് കണ്‍വെന്‍ഷനിലും ഒരുപടി മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. 'സബ് കാ സാത് സബ് കാ വികാസ്' എന്ന ആശയം പൂര്‍ണമാക്കാന്‍ െഎക്യം അനിവാര്യമാണെന്നും അതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ മതപരമായ അസഹിഷ്ണുതയെ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഡല്‍ഹിയിലും പിന്നീട് വാഷിങ്ടണിലും വിമര്‍ശിച്ചിരുന്നു. പള്ളികള്‍ക്കെതിരെ നടന്ന തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ 'അംഗീകരിക്കാനാവാത്ത അപഭ്രംശ'മാണെന്ന് ചടങ്ങില്‍ സംസാരിക്കവേ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മാനവരാശിക്ക് വേണ്ടി ജീവിതം അര്‍പ്പിച്ച ഒട്ടേറെ ഉദാഹരണങ്ങള്‍ ഇന്ത്യയിലെ മതങ്ങളുടെ ചരിത്രത്തിലുണ്ടെന്നും ചാവറയച്ചനും ഏവുപ്രാസ്യമ്മയും ഇവരില്‍ പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ സംരക്ഷണമില്ലാതിരുന്ന കാലത്താണ് ക്രിസ്തുമതം ഇവിടെ എത്തിയതെന്നും അന്ന് സംരക്ഷകരായി നിന്നത് ഹിന്ദു രാജാക്കന്‍ മാരാണെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു.
ആശങ്ക മറച്ചുവെക്കാതെ സഭാനേതൃത്വം
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ആക്രമണത്തില്‍ തങ്ങളുടെ ആശങ്ക പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ചടങ്ങില്‍ പ്രസംഗിച്ച സഭാധ്യക്ഷന്മാര്‍ ശ്രമിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തുമെന്നതിനാല്‍ മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവരരുതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം വ്യക്തിപരമാണ്. ആകെ ജനസംഖ്യയുടെ 2.3 ശതമാനമാണ് നിലവില്‍ ക്രിസ്ത്യാനികള്‍. കഴിഞ്ഞ രണ്ട് ജനസംഖ്യ കണക്കെടുപ്പുകളിലായി മതാനുയായികളുടെ എണ്ണത്തില്‍ കുറവുവന്നെന്നും ഈ സാഹചര്യത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന വാദം തെറ്റാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
ദളിത് ക്രൈസ്തവരെ കൂടി സംവരണത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ ആവശ്യപ്പെട്ടു. രാജ്യത്തെ ക്രൈസ്തവ സ്ഥാപനങ്ങളില്‍ 60 ശതമാനവും ഗ്രാമീണ മേഖലയിലാണെന്നും രാജ്യവികസനത്തില്‍ ജനസംഖ്യയുടെ അനുപാതത്തേക്കാള്‍ സംഭാവന നല്‍കുന്നവരാണ് ക്രൈസ്തവരെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതര ജനാധിപത്യനിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശക്തമായ ഭരണഘടനയാണ് നമുക്കുള്ളതെന്ന് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ന്യൂനപക്ഷക്ഷേമ മന്ത്രി നജ്മ ഹെപ്തുള്ള, ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ സെബാസ്റ്റ്യന്‍ വടുക്കുമ്പാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
http://www.mathrubhumi.com/story.php?id=523859
Monday, 16 February 2015
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ന്യൂനപക്ഷ ചടങ്ങില്‍ മുഖ്യാതിഥിയായി മോദി
Published on Mon, 02/16/2015 - 23:35
കത്തോലിക്കാ സഭയിലെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്‍െറ ദേശീയ ആഘോഷത്തിലാണ് ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ പ്ളീനറി ഹാളില്‍ ഉച്ചക്ക് 12 മണിക്ക് മോദിയത്തെുന്നത്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ല, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, സി.ബി.സി.ഐ വൈസ് പ്രസിഡന്‍റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ പ്രസംഗിക്കും.
സീറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും സി.എം.ഐ, സി.എം.സി സന്ന്യാസി സമൂഹങ്ങളുടെയും ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെയും ഘര്‍വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷമാണ് നരേന്ദ്ര മോദി കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അതിദയനീയമായി പരാജയപ്പെട്ട മോദിക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കാന്‍ സംഘടിപ്പിച്ച ചടങ്ങിനെച്ചൊല്ലി ക്രിസ്തീയ സഭയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു.
സീറോ മലബാര്‍ സഭയും ഫരീദാബാദ് - ഡല്‍ഹി രൂപതയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുമായി സഹകരിക്കില്ളെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) വ്യക്തമാക്കിയിട്ടുണ്ട്.
http://www.madhyamam.com/news/341169/150216
ഉഴവൂരില്‍ ഘര്‍ വാപസി; മതം മാറിയത് 37 പേര്‍
Story Dated: Monday, February 16, 2015 01:09
ഉഴവൂര്‍:
ഉഴവൂരില്‍ നടന്ന ഘര്‍ വാപസി ചടങ്ങില്‍ 37 പേര്‍ ഹിന്ദുമതം സ്വീകരിച്ചു.
ഉഴവൂരിലെ മൂന്നു ചേരമര്‍ ക്രൈസ്‌തവ കുടുംബങ്ങളില്‍നിന്നായി എട്ടു പേരും
രാമപുരം, മേലുകാവ് പ്രദേശങ്ങളിലെ റോമന്‍ കത്തോലിക്ക
കുടുംബങ്ങളില്‍നിന്നുള്ള 29 പേരുമാണ് ഇവരെന്നു സംഘാടകര്‍ പറഞ്ഞു.തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ മഠാധിപതി ബ്രഹ്‌മപാദാനന്ദ സരസ്വതിയാണ് ഇവരെ ഹിന്ദുമതത്തിലേക്കു സ്വീകരിച്ചത്. ചെങ്കോട്ടുകോണം ശ്രീരാമദാസമഠത്തിന്റെ കീഴില്‍ അരീക്കരയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീരാമദാസമിഷനും അരീക്കരയിലുള്ള തന്ത്രവിദ്യാപീഠവുമാണ് ഘര്‍ വാപസിക്കു നേത്യത്വം നല്‍കിയത്. ആര്‍.എസ്.എസ്. നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായി എത്തിയിരുന്നു.
സര്‍വൈശ്വര്യപൂജയോടും സുദര്‍ശനഹോമത്തോടെയുമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അരീക്കര എസ്.എന്‍.ഡി.പി. ശാഖയുടെ കീഴിലുള്ള എസ്.എന്‍. യു.പി. സ്‌കൂള്‍ ഹാളില്‍ തീര്‍ത്ത ഹോമകുണ്‌ഠത്തിനു സമീപത്തായിരുന്നു ചടങ്ങ്. തന്ത്രി ഘടനാനന്ദപാദതീര്‍ത്ഥ (തന്ത്രവിദ്യാപീഠം മേലുകാവ്) സഹസ്രനാമം ചൊല്ലിക്കൊടുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം 37 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും രാമായണവും നല്‍കി.
കഴിഞ്ഞ മാസം 12-ന് ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തില്‍ നടന്ന ഘര്‍ വാപസി ചടങ്ങില്‍ ആറു കുടുംബത്തില്‍നിന്നായി 17 പേര്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഉഴവൂര്‍, മോനിപ്പിള്ളി, പയസ് മൗണ്ട്, ഉഴവൂര്‍ ഈസ്‌റ്റ് കല്ലട കോളനി, ആച്ചിക്കല്‍, ആലപുരം, ഉഴവൂര്‍ 157 കോളനി, ആച്ചിക്കല്‍ കോളനി, പള്ളിക്കുന്നേല്‍ കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള റോമന്‍ കത്തോലിക്ക, ക്രിസ്‌ത്യന്‍ ചേരമ വിഭാഗങ്ങളില്‍ പെട്ടവരാണ് അന്നു ഹിന്ദുമതം സ്വീകരിച്ചത്.
http://www.mangalam.com/print-edition/keralam/283844
ക്രൈസ്‌തവരെ തലയറുത്തു കൊല്ലുന്ന ദൃശ്യങ്ങള്‍ ഐ.എസ്. പുറത്തുവിട്ടു
Story Dated: Monday, February 16, 2015 07:57
ഐ.എസ് ബന്ദികളെ ധരിപ്പിക്കുന്ന ഓറഞ്ച് നിറമുള്ള വസ്‌ത്രങ്ങളാണ് ഇവരും ധരിച്ചിരുന്നത്. ബന്ദികളെ മുട്ടില്‍ നിര്‍ത്തിയ ശേഷം കഴുത്തില്‍ കത്തിവെയ്‌ക്കുകയായിരുന്നു.
'കുരിശുയുദ്ധം നടത്തിയ നിങ്ങള്‍ സുരക്ഷിതരാണെന്നു കരുതണ്ട. ഞങ്ങള്‍ക്കെതിരെ പോരാടിയാല്‍ ഞങ്ങള്‍ ഒരുമിച്ച് നിങ്ങള്‍ക്കെതിരെ പോരാടും. ഒസാമ ബില്‍ ലാദനെ കൊന്ന് കെട്ടിത്താഴ്‌ത്തിയ ഈ കടലില്‍ അള്ളാഹുവിന്റെ നാമത്തില്‍ നിങ്ങളുടെ രക്‌തവും ഞങ്ങള്‍ കലര്‍ത്തുന്നു. അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ റോം പിടിച്ചെടുക്കു'മെന്നും വീഡിയോയില്‍ തീവ്രവാദികളില്‍ ഒരാള്‍ പറയുന്നു.
ഈജിപ്‌റ്റിലെ കോപ്‌റ്റില്‍ സഭാ വിഭാഗത്തില്‍ പെട്ടവരെയാണ് ഐ.എസ.് കൂട്ടക്കൊല ചെയ്‌തത്. ലിബിയയില്‍ ജോലി അന്വേഷിച്ച് എത്തിയ സംഘമാണ് ഐ.എസ്. ക്രൂരതയ്‌ക്ക് ഇരയായത്. സംഭവത്തെ തുടര്‍ന്ന് ഈജിപ്‌റ്റില്‍ ഏഴു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
http://www.mangalam.com/latest-news/284083
Saturday, 14 February 2015
മോഡി ക്രൈസ്‌തവ സഭാ സമ്മേളന വേദിയിലേക്ക്
Story Dated: Friday, February 13, 2015 01:12
ന്യൂഡല്‍ഹി:
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടിക്ക് പള്ളി
ആക്രമണങ്ങളും കാരണമായെന്ന പ്രചാരണം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര
മോഡി കൈസ്ര്‌തവ സഭാ വേദിയിലേക്ക്.ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് മോഡി പങ്കെടുക്കുന്നത്. 17നു ഡല്‍ഹിയിലെ വിജ്‌ഞാന്‍ ഭവനില്‍ നടക്കുന്ന സമ്മേളനത്തിന്റെ സമാപനയോഗം മോഡി ഉദ്‌ഘാടനം ചെയ്യും.
ഡല്‍ഹിയില്‍ ക്രൈസ്‌തവ ദേവാലയങ്ങള്‍ക്കുനേരേ വ്യാപകമായ ആക്രമണമുണ്ടായിട്ടും മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണങ്ങളും ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടിക്കു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തലുകള്‍. ഈ സാഹചര്യത്തില്‍ മോഡി ചടങ്ങില്‍ പങ്കെടുക്കുന്നതിനു വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. ക്രൈസ്‌തവ സഭാംഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാന്‍ പ്രധാനമന്ത്രിക്കുള്ള മികച്ച അവസരമാണ് ഇതെന്ന് സമ്മേളനം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫരീദാബാദ് ആര്‍ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
പള്ളികള്‍ക്കു നേരേയുണ്ടായ ആക്രമണക്കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങൂന്നതിലുള്ള അസംതൃപ്‌തി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹി പോലീസ് ആരാധനാലയങ്ങള്‍ക്കു സുരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ പോലീസ് സുരക്ഷയില്ലാതെ തന്നെ എല്ലാ മതവിഭാഗത്തില്‍ പെട്ടവരുടേയും ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് വേണ്ടത്.
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിക്കു വേണ്ടി സഭ തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിച്ചിരുന്നില്ലെന്നും ബിഷപ് വ്യക്‌തമാക്കി. ഡല്‍ഹി ഫരീദാബാദ് രൂപതയും സി.എം.ഐ. സഭയും സി.എം.സിയും സംയുക്‌തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
http://www.mangalam.com/print-edition/india/282804
Friday, 13 February 2015
ദേവാലയ ആക്രമണങ്ങള്‍: ആശങ്ക അറിയിച്ചെന്നു മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര |
||||
|
Thursday, 12 February 2015
Tuesday, 10 February 2015
LATEST NEWS
കോട്ടയം:
ബാര്‍കോഴ ആരോപണത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ കേരള കോണ്‍ഗ്രസ്
നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്തുചെയ്യണമെന്നറിയാതെ പാര്‍ട്ടി
വലയുന്നു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി
പുറത്തുവിടാന്‍ സാദ്ധ്യതയില്ല. പാര്‍ട്ടി പുറത്തുവിട്ടില്ലെങ്കിലും അതിലെ
വിവരങ്ങള്‍ അങ്ങാടിപ്പാട്ടായി.
Feb 10, 2015
ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു. ആരാണു പിന്നിലെന്ന് കണ്ടെത്താന്‍ പാര്‍ട്ടി അന്വേഷണസമിതിയെ നിയോഗിക്കുകയുംചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ജോയി ഏബ്രഹാം എം.പി., ടി.എസ്.ജോണ്‍, ആന്റണി രാജു, പി.ടി.ജോസ്, ഫ്രാന്‍സിസ് ജോര്‍ജ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരും അംഗങ്ങളായിരുന്നു.
ആദ്യമൊക്കെ ഇപ്പോള്‍ എല്ലാം കണ്ടെത്തുമെന്നു പറഞ്ഞിരുന്ന സമിതി പക്ഷേ, കെ.എം.മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തതോടെ കളം മാറ്റി.
ഇതുവരെ നാലു സിറ്റിങ് നടത്തി. റിപ്പോര്‍ട്ടും തയ്യാറായി. എന്നാല്‍ എന്നു പുറത്തുവിടുമെന്നു ചോദിച്ചാല്‍ എല്ലാവരും കൈമലര്‍ത്തുന്നു. ഇങ്ങനെപോയാല്‍ 'ബാര്‍കോഴ ഗൂഢാലോചന കേരള കോണ്‍ഗ്രസ് അന്വേഷിച്ചതുപോലെ' എന്നൊരു ചൊല്ലുതന്നെ കേരളരാഷ്ട്രീയത്തില്‍ രൂപപ്പെട്ടേക്കാമെന്നും പാര്‍ട്ടിക്കാരില്‍ ചിലര്‍ പറയുന്നു.
ഇതിനിടെ, കോണ്‍ഗ്രസ്സിനെ, പ്രത്യേകിച്ച് അതിലെ എ വിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്നതാണു റിപ്പോര്‍ട്ടെന്ന് സൂചനയുണ്ട്. യു.ഡി.എഫിലെ മറ്റുചില പ്രമുഖരും ബാര്‍ ഇടപാടില്‍ പണം വാങ്ങിയെന്നും പാര്‍ട്ടിസമിതി കണ്ടെത്തി. എന്നിട്ട്, കെ.എം.മാണിയെമാത്രം പഴിചാരി അവരെല്ലാം രക്ഷപ്പെടാന്‍ ശ്രമിച്ചു. കെ.എം.മാണി ഇടതുമുന്നണിയില്‍ പോകുമെന്ന പ്രചാരണം വന്നസമയത്ത് അതിനു തടയിടാനായി യു.ഡി.എഫിലെ പ്രമുഖനും ഒരു മന്ത്രിയുംകൂടിയാണ് മാണിയെ കുടുക്കാന്‍ ശ്രമിച്ചതെന്നും കേരള കോണ്‍ഗ്രസ് അന്വേഷണസമിതി കുറ്റപ്പെടുത്തുന്നു.
വെള്ളിയാഴ്ച കോട്ടയത്തു നടന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതെല്ലാം സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ശക്തിയുക്തം വാദിച്ചവരുണ്ട്. റിപ്പോര്‍ട്ട് പരസ്യമാക്കിയില്ലെങ്കില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകരുമെന്നുവരെ ചിലര്‍ പറഞ്ഞു. എന്നാല്‍, കണ്ടെത്തലുകള്‍ ഇപ്പോള്‍ വിളിച്ചുപറയുന്നത് കെ.എം.മാണിക്ക് കൂടുതല്‍ ദോഷമാണെന്ന് ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു. സമിതിയിലെ ഒരംഗം, താന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിളിച്ചുപറയുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
തല്‍ക്കാലം റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍വെച്ച് രക്ഷപ്പെടാനേ പറ്റൂവെന്നതാണ് പാര്‍ട്ടിയുടെ അവസ്ഥ.കേരള കോണ്‍ഗ്രസ്സുകളിലെല്ലാം ഒരു പൊളിച്ചെഴുത്ത് ഉടനുണ്ടാകുമെന്ന് നല്ലൊരുവിഭാഗം പാര്‍ട്ടിക്കാരും കരുതുന്നു. അപ്പോള്‍ ശക്തരാകുന്നതാരെന്നുനോക്കി അവര്‍ക്കൊപ്പം നില്‍ക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.
http://www.mathrubhumi.com/story.php?id=521861
Sunday, 8 February 2015
Saturday, 7 February 2015
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പാസ്റര്‍ അറസ്റില്‍ |
|||||||||||||
|
Thursday, 5 February 2015
പള്ളി ആക്രമണങ്ങള്‍: പ്രതിഷേധിച്ചവര്‍ക്ക് ക്രൂരമര്‍ദനം
Story Dated: Friday, February 6, 2015 01:21
ന്യൂഡല്‍ഹി:
ഡല്‍ഹിയില്‍ ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ക്കു നേരേ ആക്രമണങ്ങള്‍
പതിവായതില്‍ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ
ഔദ്യോഗിക വസതിയിലേക്കു പ്രകടനം നടത്താനായി ഒത്തുചേര്‍ന്ന വൈദികര്‍ക്കും
കന്യാസ്‌ത്രീകള്‍ക്കും വിശ്വാസികള്‍ക്കും ഡല്‍ഹി പോലീസിന്റെ ക്രൂരമര്‍ദനം.
ഇന്നലെ രാവിലെ അശോകാ റോഡിലുള്ള സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിനു
മുന്നില്‍ പ്രാര്‍ഥനയുമായി അണിനിരന്നവരെ മര്‍ദിച്ചും റോഡിലൂടെ
വലിച്ചിഴച്ചുമാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. പള്ളികള്‍
ആക്രമിച്ചവരെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നുമുള്ള
ഉറപ്പുകള്‍ ആഭ്യന്തര മന്ത്രി പിന്നീട് ആവര്‍ത്തിച്ചു.സ്‌ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ പള്ളിയങ്കണത്തില്‍ നിന്നു പ്രകടനം തുടങ്ങിയപ്പോള്‍ത്തന്നെ നൂറുകണക്കിനു വരുന്ന പോലീസ് അക്രമം അഴിച്ചുവിട്ടു. പ്രതിഷേധം നടന്ന സ്‌ഥലത്ത് അതിനുള്ള അനുമതി ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി. പ്രതിഷേധിക്കണമെങ്കില്‍ ഗേറ്റ് പൂട്ടിയിട്ട് പള്ളിക്ക് അകത്തുകയറി പ്രതിഷേധിക്കാനും പോലീസ് പറയുന്നുണ്ടായിരുന്നു.
ഡല്‍ഹി അതിരൂപത മുന്‍ വക്‌താവ് ഫാ. ഡൊമിനിക് ഇമ്മാനുവലിനെ ളോഹയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. ഡല്‍ഹി അതിരൂപത വികാരി ജനറാള്‍ ഫാ. സൂസൈ സെബാസ്‌റ്റ്യന്‍, ചാന്‍സലര്‍ ഫാ. മാത്യു കോയിക്കന്‍, ഫാ. ബെന്നി ജോര്‍ജ് എന്നിവരും വിവിധ കത്തോലിക്കാ സംഘടനാ ഭാരവാഹികളും അല്‍മായ പ്രതിനിധികളും ഉള്‍പ്പെടെ മുന്നൂറോളം പേരെ അറസ്‌റ്റ് ചെയ്‌ത് പാര്‍ലമെന്റ് സ്‌ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. അവിടെ വച്ചും പോലീസ് സമക്കാരോട് അപമര്യാദയായാണു പെരുമാറിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയും പോലീസിന്റെ അതിക്രമം ഉണ്ടായി.
ഇവരുടെ അറസ്‌റ്റിനു ശേഷവും വിശ്വാസികള്‍ ക്രൂശിതരൂപവുമായി പള്ളിക്കു മുന്നില്‍ സമരം തുടര്‍ന്നു. ആളുകള്‍ പിരിഞ്ഞുപോകണമെന്ന നിലപാടില്‍ പോലീസും ഉറച്ചുനിന്നു. അറസ്‌റ്റ് ചെയ്‌തവരെ മുഴുവന്‍ വിട്ടയയ്‌ക്കുകയും മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നല്‍കുകയും വേണമെന്ന നിലപാടില്‍ സമരക്കാരും.
തുടര്‍ന്ന് പോലീസുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്‌ച നിശ്‌ചയിച്ചു. അറസ്‌റ്റ് ചെയ്യപ്പെട്ടവരെ വിട്ടയയ്‌ക്കുക, രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ച നടത്തുന്നവര്‍ തിരികെ വന്ന് ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയിക്കുക എന്നിവ കഴിയുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന് വിശ്വാസികള്‍ നിലപാടെടുത്തതോടെ സ്‌ഥലത്ത് വന്‍ ഗതാഗതക്കുരുക്കുമായി. ഇതിനു പിന്നാലെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഫാ. സൂസൈ സെബാസ്‌റ്റ്യന്‍, ദേശീയോദ്‌ഗ്രഥന കൗണ്‍സില്‍ മുന്‍ അംഗം ജോണ്‍ ദയാല്‍ എന്നിവര്‍ സമരസ്‌ഥലത്തെത്തി ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയിച്ചു.
http://www.mangalam.com/print-edition/india/280140
Tuesday, 3 February 2015
ആലപ്പുഴയില്‍ ദേവാലയത്തിനുനേരേ വീണ്ടും കല്ലേറ് |
|||||
|
Monday, 2 February 2015
ഡൽഹിയിൽ ക്രിസ്‌ത്യൻ പള്ളിക്കുനേരെ വീണ്ടും ആക്രമണം
Posted on: Tuesday, 03 February 2015
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ വസന്ത്കുഞ്ചിലെ പരിശുദ്ധ അൽഫോൻസ ദേവാലയം അജ്ഞാത സംഘം ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് ആക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കി.
ഗേറ്റ് ചാടികടന്ന് ദേവാലയത്തിനുള്ളിൽ കടന്ന അക്രമികൾ സാധന സാമഗ്രികൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും വിലപ്പിടിപ്പുള്ള പൂജാപാത്രങ്ങൾ അപഹരിക്കുകയും ചെയ്തു. വസന്ത് വിഹാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡൽഹിയിലുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ആശങ്ക അറിയിച്ചും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും ഡൽഹി ലഫ്. ഗവർണർ നജീബ് ജംഗിനും ചെന്നിത്തല കത്ത് നൽകി.
പൂജാപാത്രങ്ങൾ കടത്തിയത് മോഷണമാണെന്ന് വരുത്തി തീർക്കാൻ ലക്ഷ്യമിട്ടെന്നാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെയുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണമാണിത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ മോഷണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മുൻ എം.എൽ.എ എം. മുരളി, കെ.പി. സി.സി. നിർവാഹക സമിതി അംഗങ്ങളായ ആറ്റിപ്ര അനിൽ, ആർ.എസ്.അരുൺ രാജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ കാച്ചാണി സനൽ, ഷാമോൻ എന്നിവരുമുണ്ടായിരുന്നു.
അക്രമം ഇതുവരെ:
ജനുവരി 14, 2015: പശ്ചിമ ഡൽഹിയിലെ വികാസ്‌പുരി ദേവാലയത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തി.
ജനുവരി നാല്, 2015: രോഹിണിയിലെ ക്രൈസ്തവ ദേവാലയത്തിന് മുൻവശത്തെ പുൽകൂട് തീയിട്ട് നശിപ്പിച്ചു.
ഡിസംബർ ഏഴ്, 2014: ജസോളയിലെ സീറോ മലബാർ കാത്തലിക് ചർച്ചിനുനേരെ കല്ലേറുണ്ടായി.
ഡിസംബർ രണ്ട്, 2014 : ദിൽഷാദ് ഗാർഡിനിലെ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിന് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചു.
http://news.keralakaumudi.com/news.php?nid=2c899e242acbba308a26ab90d097bf89
Posted on: Tuesday, 03 February 2015
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ വസന്ത്കുഞ്ചിലെ പരിശുദ്ധ അൽഫോൻസ ദേവാലയം അജ്ഞാത സംഘം ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് ആക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കി.
ഗേറ്റ് ചാടികടന്ന് ദേവാലയത്തിനുള്ളിൽ കടന്ന അക്രമികൾ സാധന സാമഗ്രികൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും വിലപ്പിടിപ്പുള്ള പൂജാപാത്രങ്ങൾ അപഹരിക്കുകയും ചെയ്തു. വസന്ത് വിഹാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡൽഹിയിലുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ആശങ്ക അറിയിച്ചും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും ഡൽഹി ലഫ്. ഗവർണർ നജീബ് ജംഗിനും ചെന്നിത്തല കത്ത് നൽകി.
പൂജാപാത്രങ്ങൾ കടത്തിയത് മോഷണമാണെന്ന് വരുത്തി തീർക്കാൻ ലക്ഷ്യമിട്ടെന്നാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെയുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണമാണിത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ മോഷണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മുൻ എം.എൽ.എ എം. മുരളി, കെ.പി. സി.സി. നിർവാഹക സമിതി അംഗങ്ങളായ ആറ്റിപ്ര അനിൽ, ആർ.എസ്.അരുൺ രാജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ കാച്ചാണി സനൽ, ഷാമോൻ എന്നിവരുമുണ്ടായിരുന്നു.
അക്രമം ഇതുവരെ:
ജനുവരി 14, 2015: പശ്ചിമ ഡൽഹിയിലെ വികാസ്‌പുരി ദേവാലയത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തി.
ജനുവരി നാല്, 2015: രോഹിണിയിലെ ക്രൈസ്തവ ദേവാലയത്തിന് മുൻവശത്തെ പുൽകൂട് തീയിട്ട് നശിപ്പിച്ചു.
ഡിസംബർ ഏഴ്, 2014: ജസോളയിലെ സീറോ മലബാർ കാത്തലിക് ചർച്ചിനുനേരെ കല്ലേറുണ്ടായി.
ഡിസംബർ രണ്ട്, 2014 : ദിൽഷാദ് ഗാർഡിനിലെ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിന് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചു.
http://news.keralakaumudi.com/news.php?nid=2c899e242acbba308a26ab90d097bf89