deepikaglobal.com/ucod
പ്രായംചെന്നവരും
കുഞ്ഞുങ്ങളും അടക്കം സദസിലുണ്ടായിരുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക്
ബാലന്‍ കൌതുകമായി. നിന്നു കൊണ്ടു പ്രസംഗിക്കുകയായിരുന്ന മാര്‍പാപ്പ ബാലനെ
വേദിയിലുടനീളം തടസമില്ലാതെ നടക്കാന്‍ അനുവദിച്ചു. നടന്നു മടുത്തപ്പോള്‍
തന്റെ കസേരയില്‍ കയറിയിരുന്ന ബാലനെനോക്കി അദ്ദേഹം പുഞ്ചിരിച്ചു. മറ്റൊരു
ഘട്ടത്തില്‍ ബാലന്‍ എഴുന്നേറ്റ് മാര്‍പാപ്പയുടെ കാലില്‍
കെട്ടിപ്പിടിച്ചുകൊണ്ടുനിന്നു.
മാര്‍പാപ്പയുടെ
സഹായിയെപ്പോലെയായിരുന്നു ഈ കുരുന്നിന്റെ പെരുമാറ്റം. ഇടയ്ക്ക്
മാര്‍പാപ്പയുടെ മൈക്ക് ഒന്നു നേരെയാക്കി. സന്ദര്‍ശകരെ മാര്‍പാപ്പയുടെ
അടുത്തേക്ക് കൊണ്ടുവന്നു. മാര്‍പാപ്പയ്ക്കു ലഭിച്ച സമ്മാനങ്ങള്‍
അദ്ദേഹത്തിന്റെ കയ്യില്‍നിന്നു വാങ്ങിവച്ചു.
വത്തിക്കാന്‍സിറ്റി: കുടുംബദിന ചടങ്ങുകള്‍ക്കിടെ
ഫ്രാന്‍സിസ് മാര്‍പാപ്പയെ ചുറ്റിപ്പറ്റിനിന്ന മഞ്ഞക്കുപ്പായക്കാരനായ
കൊച്ചുബാലന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സെന്റ് പീറ്റേഴ്സ്
സ്ക്വയറില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ചടങ്ങിനിടെ, ഫ്രാന്‍സിസ് മാര്‍പാപ്പ
മുത്തച്ഛന്‍മാരുടെയും മുത്തശ്ശിമാരുടെയും പ്രാധാന്യത്തെക്കുറിച്ചു
സംസാരിച്ചുകൊണ്ടിരിക്കേയാണ് ബാലന്‍ വേദിയിലേക്ക് പതുക്കെ കയറിയത്. ഒരു
ഘട്ടത്തില്‍ അവന്‍ മാര്‍പാപ്പയുടെ കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു. |
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin