ക്രിസ്തുവിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ രൂപം സാഗറില്‍ ഒരുങ്ങി....
സാഗര്‍(മധ്യപ്രദേശ്): ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള യേശുക്രിസ്തുവിന്റെ രൂപം സീറോമലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മധ്യപ്രദേശിലെ സാഗറില്‍ ആശീര്‍വദിക്കും. ഇരുപതോളം മെത്രാന്‍മാരുടെയും ഇന്ത്യയില്‍ നിന്നുള്ളവരെ കൂടാതെ അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള നാനാജാതി മതസ്ഥരായ വിശ്വാസികളുടെയും സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ 30 ന് ആണ് ചടങ്ങുകള്‍ നടക്കുന്നത്. 43 അടി ഉയരമുളള രൂപം നിര്‍മിച്ചിരിക്കുന്നത് സാഗറിലെ ഖജൂരിയ ഗുരു ഗ്രാമത്തിലെ ചാപ്പലിലാണ്. 1.5 ടണ്‍ ഭാരമുളള രൂപം 100 അടിയുളള കോണ്‍ക്രീറ്റ് പ്രതലത്തിലാണ് ഒരുക്കിയിരിക്കുന്ന്.
2007 ഒക്ടോബറില്‍ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ സാഗറിലെ ബിഷപ്പ് ആന്റണി ചിറയത്തിന്റെ മനസിലുദിച്ച ആശയമാണ് ഇത്രവലിയ രൂപത്തിന്റെ പിറവിക്ക് പിന്നിലുള്ളത്. എട്ട് അടി ഉയരമുള്ള രൂപം നിര്‍മിക്കാനായിരുന്നു പദ്ധതി. ആശയം ആര്‍ട്ടിസ്റിനോട് പങ്കുവച്ചപ്പോഴാണ് 40 അടിയുള്ള രൂപവും പിന്നീട് പണി പൂര്‍ത്തിയായപ്പോള്‍ 43 അടിയും ഉയരത്തിലേക്ക് അത് വളര്‍ന്നത്. രൂപം സ്ഥാപിക്കുന്ന ചാപ്പലിനും ഇതില്‍ സ്ഥാപിക്കുന്ന രൂപത്തിനും തറക്കല്ലിട്ടത് 2011 മേയ് ദിനത്തിലാണ്. ചാപ്പലില്‍ 50 പേര്‍ക്ക് ആരാധനയ്ക്കും ധ്യാനത്തിനും സൌകര്യമുണ്ട്. അഡോറേഷന്‍ സന്യാസിനി സഭയിലെ കന്യാസ്ത്രീകളാണ് ഇവിടുത്തെ ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ആരാധനയ്ക്കും സൌഖ്യശുശ്രൂഷകള്‍ക്കുമായി നിരവധിപേരാണ് ഇവിടെയെത്തുന്നത്.
.deepikaglobal.com/ucod

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin