മലയാളത്തില്‍ ആദ്യമായി
25 Oct 2013
സ്വന്തംപേരിന്റെ തിരഞ്ഞെടുപ്പുമുതല്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുകയാണ്
ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പമാരുടെ സാമ്പ്രദായിക രീതികളില്‍ നിന്ന്
ഭിന്നമാണ് അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും. പെസഹാദിനത്തിലെ
കാലുകഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയും സഭയുടെ
അനുശാസനങ്ങളോട് അമിതവിധേയത്വം കാട്ടേണ്ടെന്ന് പ്രസ്താവിക്കുകയും
സ്വവര്‍ഗപ്രണയികളെ വിലയിരുത്താനില്ലെന്ന് പറയുകയും ചെയ്ത്
യാഥാസ്ഥിതികവാദികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു പാപ്പ. സഭയോടും
സഭാമക്കളോടും സംസാരിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്ന് ഭിന്നമായി
പൊതുസമൂഹത്തോട് സംസാരിക്കുന്ന പാപ്പയാണ് ഫ്രാന്‍സിസ്. ഫ്രാന്‍സീസ് പാപ്പായുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി. ജെ. നാലുപുരയില്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്.
ഈശോമിശിഹായില്‍ നിറഞ്ഞുനിന്നിരുന്ന ചില സ്വഭാവഗുണങ്ങള്‍ ഫ്രാന്‍സീസ് പാപ്പായില്‍ ഭംഗിയായി നിഴലിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.
മാര്‍പ്പാപ്പ ആയശേഷം ആദ്യം കണ്ടപ്പോഴേ അദ്ദേഹം എന്നോട് പറഞ്ഞു: നമ്മള്‍ അയല്‍മുറിക്കാരണെന്ന കാര്യം മറക്കരുത് എന്ന് ബസേലിയസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ..
ലാളിത്യത്തിന്റെ ആള്‍രൂപമായ ഫ്രാന്‍സീസ് പാപ്പായുടെ ജീവിതം മുഴുവന്‍ വായനക്കാര്‍ക്കായി ലളിതമായ ഭാഷയില്‍.
പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക
മാര്‍പ്പാപ്പയുമായുള്ള അഭിമുഖം ഇവിടെ വായിക്കാം
.mathrubhumi.com/books/article/other_books/2
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin