വയനാട്ടിലെ ടൂറിസ്‌റ്റ് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു സാത്താന്‍ ആരാധന
കോഴിക്കോട്: വയനാട് ജില്ലയിലെ ടൂറിസ്‌റ്റ് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സാത്താന്‍ ആരാധന സജീവം. സുല്‍ത്താന്‍ ബത്തേരി- ഊട്ടി സംസ്‌ഥാന പാതയിലും ദേശീയപാതയിലും സ്‌ഥിതിചെയ്യുന്ന ചില റിസോര്‍ട്ടുകളിലാണ് എല്ലാ മാസവും 13-ന് ആരാധന നടക്കുന്നത്. ദേശീയപാത 212-ല്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കാടിനുള്ളില്‍ സ്‌ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ ഇക്കഴിഞ്ഞ 13-നും ആരാധന നടന്നു.
സാത്താന്‍ ആരാധനയ്‌ക്ക് എത്തുന്നവരില്‍ ഏറെയും വിദേശികളാണ്. ബംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലെ മലയാളികളായ ഐ.ടി ജീവനക്കാരും ഉന്നത പദവിയിലുള്ളവരും സ്‌ഥിരമായി എത്തുന്നുണ്ട്. വിനോദസഞ്ചാരികള്‍ എന്ന വ്യാജേനയാണ് ഇവര്‍ ഒത്തുകൂടി ആരാധന നടത്തുന്നത്. കൊടുങ്കാട്ടിനുള്ളിലായതിനാല്‍ എറെ സുരക്ഷിത താവളമാണിത്. ഇവിടെ നടക്കുന്നതു പലതും പുറംലോകം അറിയാറില്ല. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന സംഘങ്ങളില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്. റിസോര്‍ട്ടിന്റെ പുറംമോടിയുണ്ടെങ്കിലും പരിചയമില്ലാത്തവര്‍ക്ക് ഇതിന്റെ പരിസരങ്ങളില്‍പോലും പ്രവേശനം നിഷിദ്ധമാണ്.
റിസോര്‍ട്ടിലേക്കുള്ള റോഡും ചുറ്റുപാടുകളും മുഴുവന്‍ സമയവും സംഘാംഗങ്ങളുടെ നിരീക്ഷണത്തിലാണ്. സംഘാംഗങ്ങളുടെ അറിവോടെ മാത്രമേ പുറമെയുള്ളവര്‍ക്ക് ആരാധനാ കേന്ദ്രങ്ങളില്‍ എത്താനാവൂ. തോട്ടങ്ങള്‍ക്കു നടുവിലുള്ള ഇത്തരം കേന്ദ്രങ്ങളെക്കുറിച്ചു നാട്ടുകാര്‍ക്കും വിവരമില്ല. എന്നാല്‍, ആഡംബര വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും അതിര്‍ത്തി പ്രദേശങ്ങളിെല ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളിലും ആരാധന നടക്കുന്നുണ്ട്.
കോഴിക്കോട്, കോട്ടയം, ചെങ്ങനാശ്ശേരി, കാഞ്ഞിരപളളി, പാല, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും സാത്താന്‍ ആരാധകര്‍ ഒത്തുകൂടാറുണ്ട്. സാത്താനെ വാഴ്‌ത്തുന്ന ഗാനങ്ങളോടെയുള്ള ആരാധന മണിക്കൂറുകള്‍ നീളും. മദ്യമടക്കമുള്ള ലഹരിവസ്‌തുക്കള്‍ ആരാധനയുടെ ഭാഗമാണ്. ആരാധന അവസാനിക്കുക നഗ്‌നനൃത്തത്തിലും ലൈംഗികവേഴ്‌ചയിലുമാണ്. മുമ്പ് ഇരിങ്ങാലക്കുടയിലും ആലപ്പുഴയിലും പാലയിലും ചെങ്ങനാശ്ശേരിയിലും കാഞ്ഞിരപളളിയിലും പള്ളികളില്‍നിന്ന് തിരുവോസ്‌തികള്‍ മോഷ്‌ടിച്ചത് സാത്താന്‍ ആരാധകര്‍ക്കുവേണ്ടിയാണെന്നു സൂചനയുണ്ടായിരുന്നു.
കാവാലം എന്നാണാവോ മിസ്റ്റ൪ ടോം, ഈ കഴിഞ്ഞ ഞായറാഴ്ച്ച ഗാ൪ലാഡ് പളളിയുടെ നടയില്‍ കത്തിച്ച മാണിക്ക൯മാമ്മ൯റെ ചാത്തം നടത്തുന്നത്!
ReplyDeleteചാത്തതിന് കല്ദാകാരെ മാത്രം വിളികയൊള്ളു എന്നും കേട്ടു.
ടോം വ൪ക്കി ; മാ൪ത്തോമ കുരിശ് കത്തിച്ചു എന്നൊളതിന് എന്താണ് തെളിവ്.
ReplyDeleteകാവാലം തിരുവോസ്‌തി കട്ട് യോനി പൂജാ നടത്തുന്നു എന്ന് കപ്യാര് പറഞ്ഞ് അറിഞ്ഞു.
ReplyDelete