എന്നിട്ടും സീറോമലബാറിലെ കള്‍ദായ അച്ഛ൯മാ൪ മനസ്സിലാക്കത്തത് എന്തുകൊണ്ട്?
manovaonline
ആംസ്ട്രോങ്ങ് ജോസഫ്
മുഖവുര: ലോകാന്ത്യസംഭവങ്ങളുമായി
ബന്ധപ്പെട്ട് 'അത്തിമരത്തില്‍നിന്ന് പഠിക്കുക' എന്ന ലേഖനപരമ്പരയുടെ
അഞ്ചാമത്തെ ഭാഗമാണിത്. മുന്‍ ലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് 'കാലത്തിന്‍റെ അടയാളങ്ങള്‍'എന്ന ലിങ്കില്‍നിന്ന് മറ്റുള്ള ഭാഗങ്ങള്‍ വായിക്കാന്‍ സാധിക്കും.
ആ നീതിമാന്‍റെ രക്തത്തിന് യഹൂദര്‍ നല്‍കേണ്ടിവന്ന വില!
ദേശാധിപതിയായ പീലാത്തോസ് യഹൂദരുടെമുമ്പില്‍ കൈ കഴുകിക്കൊണ്ടു പറഞ്ഞു: "ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു പങ്കില്ല"(മത്താ:27;24). യേശുവിനെ മരണത്തിന് വിധിക്കുന്നതിനു തൊട്ടുമുമ്പ് പീലാത്തോസ് പറഞ്ഞ വാക്കുകളാണിത്. ഇതുകേട്ടപ്പോള്‍ യഹൂദര്‍ വിളിച്ചുപറഞ്ഞു: "അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!"(മത്താ:27;25).
അവര്‍ പറഞ്ഞ വാചകത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും എത്രത്തോളം
ഉള്‍ക്കൊണ്ടാണ്, അവരിങ്ങനെ പറഞ്ഞതെന്നറിയില്ല. യേശുവിന്‍റെ രക്തത്താല്‍
തളിക്കപ്പെട്ടവരായി രക്ഷനേടുക എന്നതായിരുന്നില്ല അവര്‍ ഉദ്ദേശിച്ചത്.
അങ്ങനെ ആയിരുന്നെങ്കില്‍ പിന്നീടുള്ള അവരുടെ നാളുകള്‍ ഇത്ര ദാരുണം
ആകുമായിരുന്നോ?
യഹൂദരുടെ ഈ തള്ളിക്കളയല്‍ അവിചാരിതമായിരുന്നില്ല; മറിച്ച്, പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുകയായിരുന്നു. "തിന്മ
നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്കര്‍മ്മികളുടെ സന്തതി,
ദുര്‍മ്മാര്‍ഗ്ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും
ഇസ്രായേലിന്‍റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍നിന്നു
തീര്‍ത്തും അകന്നുപോയി. ഇനിയും നിങ്ങളെ പ്രഹരിക്കണമോ?"(ഏശയ്യ:1;4,5).യേശു
വരുന്ന സമയത്ത് ഇസ്രായേല്‍ തങ്ങളുടെ അധഃര്‍മ്മംമൂലം
അടിമത്വത്തിലായിരുന്നു. അന്ന് റോമാക്കാരുടെ ഭരണമായിരുന്നു ഇസ്രായേല്‍
ദേശത്ത് നടന്നിരുന്നത്. എന്നിരുന്നാലും സ്വന്തം ദേശത്ത് വസിക്കാന്‍
അവര്‍ക്കു കഴിഞ്ഞിരുന്നു.
യേശുവിലൂടെ ലോകം മുഴുവന്‍ രക്ഷപ്രാപിക്കേണ്ടതിനെ യഹൂദരുടെ ഈ തിരസ്കരണം
അനിവാര്യമായിരുന്നു. യേശുവിന്‍റെ ബലിയും അതുവഴിയുള്ള മാനവരക്ഷയും ഈ
തിരസ്കരണവും അവരുടെ ക്രൂരതയുംമൂലം സാധ്യമായി. ഇക്കാര്യവും പ്രവാചകനായ
ഏശയ്യായിലൂടെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിരുന്നു; "അവര്‍
കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും
അങ്ങനെ മാനസാന്തരപ്പെട്ടു സൌഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേണ്ടതിന്
അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും കണ്ണുകളെ അന്ധമാക്കുകയും
ചെയ്യുക"(ഏശയ്യാ:6;10 ).
അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ എന്ന വാക്കിന് യഹൂദര്‍ കൊടുക്കേണ്ടിവന്ന വില ചെറുതായിരുന്നില്ല. അക്കാലംവരെ യഹൂദര്‍ തെറ്റുചെയ്തപ്പോള്‍ ശിക്ഷിക്കപ്പെട്ടത് ചെറിയ കാലയളവുകള്‍ ആയിരുന്നു. നാനൂറു വര്‍ഷമെക്കെ അടിമത്തം അനുഭവിച്ചിട്ടുണ്ട് എന്നതു വാസ്തവമാണ്. എന്നാല്‍, യേശുവിന്‍റെ രക്തത്തിന് കൊടുക്കേണ്ടിവന്നത് പത്തൊമ്പതു നൂറ്റാണ്ടുകളായിരുന്നു. ഈ കാലയളവില്‍ യഹൂദര്‍ അനുഭവിച്ച പീഡനങ്ങള്‍ പോലൊന്ന് ലോകചരിത്രത്തില്‍ മറ്റൊരു ജനതയും അനുഭവിച്ചിട്ടില്ല.
എ.ഡി.40 മുതല്‍ എ.ഡി.70 വരെയുള്ള കാലഘട്ടത്തില്‍ റോമന്‍ ഭരണകൂടം ഇസ്രായേലിനെ സ്വന്തം രാജ്യത്തുനിന്നു തുടച്ചുനീക്കി. ജറുസലേം ദേവാലയം തകര്‍ത്തുകളഞ്ഞു. സ്വന്തം നാട്ടില്‍ വസിക്കാന്‍ കഴിയാതെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തു. ലോകമുഴുവനിലുമായി അവര്‍ ചിതറിക്കപ്പെടുകയും സ്വന്തം ഭാഷപോലും അന്യമാവുകയും ചെയ്തു!
കേരളത്തിലടക്കം അവര്‍ വന്നു വസിക്കാനുണ്ടായ സാഹചര്യം അന്നത്തെ ഉഗ്രപീഡനം മൂലമായിരുന്നു. (യേശുവിനുമുമ്പ് യഹൂദര്‍ ഇന്ത്യയിലുണ്ടായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്) ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പരദേശികളായി വസിക്കാന്‍ ഇസ്രായേല്‍ജനത്തിന്‍റെ മറുതലിപ്പ് കാരണമായി. പരദേശികളായി വസിച്ച രാജ്യങ്ങളിലെല്ലാം ഇവര്‍ പീഡിക്കപ്പെട്ടു. ദൈവമാണ് ഇവരെ പീഡനത്തിനു വിട്ടുകൊടുത്തതെങ്കിലും ഈ ജനത്തെ പീഡിപ്പിച്ചവരെ അവിടുന്നു വെറുതെ വിട്ടില്ല.
അബ്രാഹത്തിന്‍റെ കാലംമുതല്‍ അങ്ങനെതന്നെയായിരുന്നു. തങ്ങളുടെ പാപം നിമിത്തം കര്‍ത്താവ് അവരില്‍നിന്ന് അകന്നുപോകുമെങ്കിലും എന്നേക്കുമായി അവരെ ഉപേക്ഷിച്ചിരുന്നില്ല. ഇസ്രായേല്‍ ജനം പീഡനത്താല്‍ ഞെരുങ്ങുമ്പോള്‍ പിതാക്കന്മാര്‍ക്കു നല്‍കിയ വാഗ്ദാനം കര്‍ത്താവ് അനുസ്മരിക്കുകയും പ്രവാചകന്മാരെ അയച്ച് ജനത്തെ മാനസാന്തരത്തിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കൂടെവന്ന് വസിക്കുന്ന പരിശുദ്ധരും പരിപാലകനുമാണ് ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ്. 'നിന്നെ അനുഗ്രഹിക്കുന്നവനെ അനുഗ്രഹിക്കുമെന്നും ശപിക്കുന്നവനെ ശപിക്കുമെന്നും' പറഞ്ഞത് വെറുംവാക്കായിരുന്നില്ല. ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.
ഇസ്രായേലിനെ അടിമകളാക്കിയ ഈജിപ്തിനും യാക്കോബിന്‍റെ സന്തതികളെ ശപിക്കാന്‍ കൂലിക്ക് ആളെയെടുത്ത മൊവാബ്യരെയും ദൈവം ഉന്മൂലനം ചെയ്തു. ഇസ്രായേലിനെ പിന്തുടര്‍ന്ന ഈജിപ്തിന്‍റെ സൈന്യത്തെ ചെങ്കടലില്‍ മുക്കിക്കൊന്നു! അവരുടെ ആദ്യജാതന്മാരെ സംഹരിച്ചുകളഞ്ഞു! 'കാനാന്‍' നാട്ടിലേക്കുള്ള യാത്രയില്‍ ഇസ്രായേല്‍ജനത്തെ സഹായിച്ചവരെ അനുഗ്രഹിക്കുകയും ദ്രോഹിച്ചവരെ നശിപ്പിക്കുകയും ചെയ്തുകൊണ്ട് കര്‍ത്താവ് വാഗ്ദാനം നിറവേറ്റി.
യേശുവിനുശേഷം ഇതില്‍ മാറ്റമുണ്ടായില്ല. വാഗ്ദാനത്തില്‍നിന്ന് മാറുന്നവനല്ല ദൈവമായ കര്‍ത്താവെന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. യേശുവിനെ തള്ളിക്കളയുകയും വധിക്കുകയും ചെയ്തശേഷം കനത്ത പ്രഹരമേറ്റുവെങ്കിലും ഇസ്രായേലിനെ പ്രഹരിച്ച സകലരെയും തകര്‍ത്തുകളയുകയും ഇവര്‍ക്ക് അഭയം നല്‍കിയവരെ ഉയര്‍ത്തുകയും ചെയ്തത് ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഇതു വ്യക്തമാക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടാം!
ഇസ്രായേലിനെ കൈവശപ്പെടുത്തിയ തുര്‍ക്കിയും റോമാസാമ്രാജ്യവും!
A.D. 40-നും A.D. 70-നും ഇടയില്‍ റോമാക്കാര്‍ ജറുസലെം നശിപ്പിക്കുകയും ദേവാലയം തകര്‍ത്തുകളയുകയും ചെയ്തു. യഹൂദരെ പൂര്‍ണ്ണമായും രാജ്യത്തുനിന്നു പുറത്താക്കി. അവര്‍ ലോകത്താകമാനം ചിതറിപ്പോകുകയും തങ്ങളുടെ ഭാഷ സംസാരിക്കാന്‍ കഴിയാതെവരികയും ചെയ്തു. റഷ്യയില്‍ കമൂണിസ്റ്റ് ആധിപത്യം വന്നപ്പോള്‍ ഹെബ്രായ ഭാഷ സംസാരിക്കുന്നത് ആ ഭരണകൂടം വിലക്കി. ഹെബ്രായഭാഷയിലുള്ള പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതുപോലും റഷ്യയില്‍ ശിക്ഷാര്‍ഹമായിരുന്നു.തങ്ങളുടെ ഭാഷ മറന്നുപോകും വിധം തലമുറകള്‍, തങ്ങള്‍ ചിതറിപ്പാര്‍ത്ത നാടുകളിലെ ഭാഷകളുമായി ഇഴികിച്ചേര്‍ന്നു. പത്തൊമ്പതു നൂറ്റാണ്ടുകള്‍ക്കൊണ്ട് ഹെബ്രായഭാഷ ഇല്ലാതായി. സ്പെയിനില്‍ ജീവിച്ചവര്‍ സ്പാനിഷും ഹീബ്രുവുചേര്‍ന്നുണ്ടായ 'ലാഡിനോ' സംസാരിച്ചു. ജര്‍മ്മനിയില്‍ ജീവിച്ച യഹൂദര്‍ ജര്‍മ്മന്‍ഭാഷയും ഹെബ്രായഭാഷയും ചേര്‍ന്ന് 'ഇഡ്ഡിഷ്' ഭാഷയുണ്ടാകാന്‍ കാരണമായി. അനേക പുസ്ത്കങ്ങള്‍ 'ലാഡിനോ' 'ഇഡ്ഡിഷ്' എന്നീ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുണ്ട്.അങ്ങനെ യഹൂദരുടെ ഭാഷ പൂര്‍ണ്ണമായും മലിനപ്പെട്ടുപോയി!
സ്വന്തം രാജ്യത്തുനിന്നു പുറത്താക്കപ്പെട്ടുവെന്നു മാത്രമല്ല, ചെന്നിടത്തൊക്കെ അകാരണമായി പീഡിപ്പിക്കപ്പെടുകയാണുണ്ടായത്. യഹൂദരെ കൊന്നൊടുക്കാന്‍ ഹിറ്റ്ലറും സ്റ്റാലിനും മത്സരിക്കുകയായിരുന്നു. ഇന്ന് ലോകത്താകമാനമുള്ള യഹൂദരുടെ സംഖ്യയേക്കാള്‍ കൂടുതലായിരുന്നു അന്നു രണ്ടു സ്വേച്ഛാധിപതികള്‍ മാത്രം കൊന്നുതള്ളിയത്! യഹൂദരുടെ രക്തംകൊണ്ട് യൂറോപ്പിന്‍റെയും റഷ്യയുടെയും മണ്ണ് ചുവപ്പണിഞ്ഞു! രക്തസാക്ഷികളുടെ പ്രസ്ഥാനമെന്ന് കമ്യൂണിസം അവകാശപ്പെടുന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ്. ഇന്നുവരെ ലോകത്തുണ്ടായ പ്രസ്ഥാനങ്ങളില്‍ വച്ച് ഏറ്റവുമധികം കൊലനടത്തിയത് ഈ പ്രസ്ഥാനമാണ്. അവര്‍ കൊന്നൊടുക്കിയ ക്രൈസ്തവരുടെയും യഹൂദരുടെയും സംഖ്യക്ക് കണക്കില്ല!
ഇനിയൊരിക്കലും യഹൂദരുടെ ഭാഷ തിരിച്ചുവരികയോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു കിട്ടുകയോ ഇല്ലെന്ന് 'ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ' പ്രഖ്യാപിച്ചു. മാനുഷീകമായി ഒരിക്കലും സാധ്യമാകുന്ന കാര്യങ്ങളായിരുന്നില്ല ഇവ രണ്ടും! എന്നാല്‍, ഇസ്രായേല്‍ പിഴുതെറിയപ്പെടുന്ന എ.ഡി 40-നു നൂറ്റാണ്ടുകള്‍ക്കുമുമ്പേ പ്രവാചകന്മാര്‍ മുഖേന എഴുതപ്പെട്ട വചനത്തിന്‍റെ നിറവേറല്‍ മനുഷ്യരുടെ ബുദ്ധിക്കും അപ്പുറമാണെന്ന് കാലം തെളിയിച്ചു!
തുര്‍ക്കിയുടെയും റോമിന്‍റെയും പതനം!
ഇസ്രായേലിനെ നാടുകടത്തുകയും അവരുടെ ആരാധനാലയം അഗ്നിക്കിരയാക്കുകയും ചെയ്ത റോമാസാമ്രാജ്യത്തിന്‍റെ പതനം അതീവ ദാരുണമായിരുന്നു. യഹൂദരെ മാത്രമല്ല ആധുനിക ഇസ്രായേലായ ക്രൈസ്തവരെയും പീഡിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് റോമന്‍ ഭരണകൂടങ്ങളായിരുന്നുവല്ലോ! ലോകം മുഴുവന്‍ പിടിച്ചടക്കി സാമ്രാജ്യം സ്ഥാപിച്ച ഇവര്‍ ലോകത്തിലെ ഒരു സാധാരണ രാജ്യമായി മാറുന്നതാണ് പിന്നീട് കണ്ടത്!
ഇസ്രായേല്‍ പുറത്താക്കപ്പെടുമ്പോള്‍ തേനും പാലുമൊഴുകുന്ന നാടായിരുന്നുവെങ്കില്‍ പിന്നീട് പത്തൊമ്പതു നൂറ്റാണ്ടുകള്‍കൊണ്ട് ഇസ്രായേല്‍ദേശം തരിശ്ശുഭൂമിയായി മാറി. അവിടെ അധിനിവേശം നടത്തിയ റോമാക്കാര്‍ക്കും പിന്നീട് ഈ ദേശം പിടിച്ചടക്കിയ തുര്‍ക്കികള്‍ക്കും ഒരു പുല്ലുപോലും ഇവിടെ മുളപ്പിക്കാന്‍ കഴിഞ്ഞില്ല. ലോകത്തെ എല്ലാ ഇസ്ലാംമതക്കാരുടെയും ആവേശമായിരുന്ന തുര്‍ക്കികള്‍ സകല രാജ്യങ്ങളും കീഴടക്കി ഇസ്ലാമികലോകം കെട്ടിപ്പടുക്കുമെന്ന് അവര്‍ സ്വപ്നം കണ്ടു. ഇവര്‍ പിടിച്ചടക്കിയ ഒരു നാട് ഇസ്രായേലായിരുന്നു. എങ്കിലും ഇസ്ലാംമതക്കാര്‍ക്ക് വസിക്കാനോ കൃഷിചെയ്യാനോ പര്യാപ്തമായി ഈ ദേശത്തെ അവര്‍ കണ്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളെയും റോമാസാമ്രാജ്യത്തെപ്പോലും വിറപ്പിച്ച തുര്‍ക്കികളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഓരോ ഇസ്ലാമിനും ചോര തിളക്കുമായിരുന്നെങ്കില്‍, നാനൂറുവര്‍ഷം ഇസ്രായേലിനെ കൈവശപ്പെടുത്തി നശിപ്പിച്ച 'യുവതുര്‍ക്കികള്‍' ഇന്ന് യൂറോപ്യന്‍ നാടുകളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്. ഇവരുടെ യുവതികള്‍ യൂറോപ്യന്‍ വേശ്യാലയങ്ങളിലെ വിലപിടിപ്പുള്ള വേശ്യകളാണ്!അംഗത്വം യാചിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍റെ വാതില്‍ക്കല്‍ കാത്തുകിടക്കുന്ന കാഴ്ചയും രസകരമാണ്! ഇന്നിപ്പോള്‍ ഇസ്ലാമിന്‍റെ പ്രത്യാശ ഇറാനിലേക്കു തിരിഞ്ഞിരിക്കുന്നു!

യൂറോപ്പിലേയും റഷ്യയിലേയും പീഡനത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ യഹൂദര്‍ ഇസ്രായേലിലേക്ക് കപ്പല്‍ കയറി. രണ്ടാം
ലോകമഹായുദ്ധത്തില്‍ തുര്‍ക്കികളില്‍നിന്ന് ബ്രിട്ടീഷുകാര്‍ യഹൂദര്‍ക്കു
നല്കാന്‍ ഇസ്രായേല്‍ദേശം പിടിച്ചെടുത്തിരുന്നുവെങ്കിലും നല്കിയിരുന്നില്ല!
എന്നാല്‍, പ്രാണരക്ഷാര്‍ത്ഥം കാനാന്‍ ദേശത്തേക്കു വന്ന യഹൂദരെ അവിടെ
പ്രവേശിപ്പിക്കാതെ 'മെഡിറ്ററേനിയന്‍' കടലില്‍ അവരുടെ കപ്പലുകള്‍
ബ്രിട്ടീഷുകാര്‍ മുക്കിക്കളഞ്ഞു! അങ്ങനെ ലോകമനസ്സാക്ഷി
യഹൂദര്‍ക്ക് അനുകൂലമായി തിരിഞ്ഞു! യു. എന്‍. പ്രമേയം അവതരിപ്പിക്കുകയും
13-നു എതിരെ 33 വോട്ടിനു പ്രമേയം പാസാവുകയും ചെയ്തു. പത്തൊന്‍പതു
നൂറ്റാണ്ടുകള്‍ ഇല്ലാതിരുന്ന രാജ്യം ഒറ്റദിവസം കൊണ്ട് പിറന്നു വീണു! ലോകത്തെ വിദക്തരും 'ബ്രിട്ടാണിയ എന്‍സൈക്ലോപീഡിയയും' ഏകസ്വരത്തില്‍ പറഞ്ഞാലും ദൈവത്തിന്‍റെ വചനത്തെ മാറ്റിമറിക്കാന്‍ കഴിയില്ല! ഇസ്രായേലിനെക്കുറിച്ചുള്ള രണ്ടു പ്രവചനങ്ങള്‍ ശ്രദ്ധിക്കുക; "ആരെങ്കിലും
ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു
ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന
തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു"(ഏശയ്യ:66;8).
1948 മെയ് 14-നു യു. എന്‍. പ്രമേയത്തിലൂടെ പിറന്നുവീണ രാജ്യം പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമല്ലാതെ മറ്റൊന്നുമല്ല! ആരും സംസാരിക്കാനില്ലാതെ അന്യംനിന്നുപോയ ഹെബ്രായഭാഷ തിരികെ വരുമെന്ന് ലോകത്താരും കരുതിയില്ല. എന്നാല്‍ ദൈവത്തിന്‍റെ വചനത്തിന് ഒന്നും അസാധ്യമല്ലെന്നു തെളിയിച്ചു! "കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കാനും, ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും"(സെഫാ:3;9). ഒരിക്കലും തിരിച്ചുവരില്ലെന്നു പറഞ്ഞ ഹെബ്രായഭാഷ തിരിച്ചുവന്നു! ഇന്ന് ഇസ്രായേലില്‍ ഒരിടത്തും ഇംഗ്ലീഷോ മറ്റിതര ഭാഷകളോ ഉപയോഗിക്കുന്നില്ല. ശുദ്ധമായ ഹെബ്രായഭാഷ മാത്രമെ ഇസ്രായേലില്‍ എല്ലായിടത്തും ഉപയോഗിക്കുന്നുള്ളു!
യഹൂദരെ വേട്ടയാടിയ റോമാക്കാരും റഷ്യയും തുര്‍ക്കിയുമെല്ലാം തകര്‍ന്നടിഞ്ഞിട്ടും ജര്‍മ്മനി മാത്രം പിടിച്ചുനിന്നതെന്ന് ചിന്തിച്ചേക്കാം! അതിനു കാരണമുണ്ട്; യഹൂദരെ കൊന്നൊടുക്കിയ സ്വേച്ഛാധിപതിയായ ഹിറ്റ്ലറെ തള്ളിപ്പറയാന്‍ ജര്‍മ്മനി തയ്യാറായി. ഹിറ്റ്ലറുടെ പേരുപോലും ശപിക്കപ്പെട്ടതായി ജര്‍മ്മന്‍ജനത കാണുന്നു. അയാളുടെ സ്മാരകങ്ങളോ മറ്റൊന്നും ഈ രാജ്യം സൂക്ഷിക്കുന്നില്ല. മാത്രവുമല്ല പിന്നീട് യഹൂദരെ സഹായിക്കാനും ഇവര്‍ തയ്യാറായി! ലോകത്താകമാനം ചിതറിവസിച്ച യഹൂദരെ പീഡിപ്പിക്കാത്ത രണ്ടുരാജ്യങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു! അത് അമേരിക്കയും ഇന്ത്യയുമാണ്!
ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പതനം!

സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എങ്ങനെയാണ് ഒരു സാധാരണ രാജ്യമായി
മാറിയത്? ലോകം മുഴുവനിലും കോളനികള്‍ സ്ഥാപിച്ച് ഭരണം നടത്തിയ ബ്രിട്ടന്‍റെ
പതനം സ്വാഭാവികമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തില്‍ ഇസ്രായേലിന്‍റെ
സ്വന്തം മണ്ണ് അവര്‍ക്കായി മോചിപ്പിക്കപ്പെട്ടെങ്കിലും അതു നല്കാന്‍
ബ്രിട്ടീഷുകാര്‍ തയ്യാറായില്ലെന്നു മാത്രമല്ല, റഷ്യയില്‍നിന്ന്
പ്രാണരക്ഷാര്‍ത്ഥം ജന്മനാട്ടിലേക്ക് വന്ന യഹൂദരുടെ കപ്പലുകള്‍ കടലില്‍
മുക്കിക്കളഞ്ഞുകൊണ്ട് ക്രൂരത പ്രവര്‍ത്തിക്കുകയാണ് ഇവര്‍ ചെയ്തത്. യഹൂദന്‍റെ
പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പൈശാചികമായി കടലില്‍ മുക്കിക്കൊന്ന
ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വം ഈ ഭൂമിയില്‍നിന്ന് വേരോടെ പിഴുതുകളയാന്‍
ദൈവം തയ്യാറായി!
ബ്രിട്ടനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വിഷയത്തില്‍നിന്ന് വിട്ട് ചിലതുകൂടി അവതരിപ്പിക്കേണ്ടിയിരിക്കുന്നു. റോമാസാമ്രാജ്യത്തിന്‍റെ അന്ത്യത്തിനുശേഷം സ്ഥാപിതമായ മറ്റൊരു സാമ്രാജ്യമായിരുന്നു ബ്രിട്ടീഷ്സാമ്രാജ്യം. പൂര്‍ണ്ണമായും ക്രൈസ്തവര്‍ ആയിരുന്നു ബ്രിട്ടീഷ് ജനതയെന്നതിനാല്‍ ക്രിസ്തീയതയെ പ്രചരിപ്പിക്കാന്‍ അവര്‍ കാരണമായി എന്ന ഒരു ധാരണ പൊതുവിലുണ്ട്. ഇത് തികച്ചും അസത്യമാണെന്നു മാത്രമല്ല, ഇവര്‍മൂലം ക്രിസ്തീയത അവഹേളിക്കപ്പെടുകയാണ് ഉണ്ടായത്.

ഇവര്‍
കോളനി സ്ഥാപിച്ച ഒരിടത്തും അവരുടെ മതം പ്രചരിപ്പിച്ചില്ല.
ഇന്ത്യയടക്കമുള്ള മുന്‍ ബ്രിട്ടീഷ് കോളനികളിലെ ക്രൈസ്തവരുടെ ജനസാന്ദ്രത
പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ബ്രിട്ടീഷുകാര്‍ പൊതുവേ
ക്രൈസ്തവരായിരുന്നതിനാല്‍ അവരോടുള്ള വെറുപ്പ് ക്രിസ്തീയതയോടുള്ള വെറുപ്പായി
മാറി എന്നതാണ് യാഥാര്‍ത്ഥ്യം. ഇവരുടെ ഏകലക്ഷ്യം ലോകം മുഴുവനെയും
കാല്‍ക്കീഴിലാക്കി ഭരിക്കുക എന്നതായിരുന്നു.
ബ്രിട്ടീഷ് കോളനിവത്ക്കരണംകൊണ്ട് ഉണ്ടായ നേട്ടങ്ങളിലൊന്ന്,
യുദ്ധത്തിലൂടെ പ്രചരണം നടത്തിക്കൊണ്ടിരുന്ന ഇസ്ലാമിനു കടിഞ്ഞാണിടാന്‍
കഴിഞ്ഞു എന്നതാണ്! ബ്രിട്ടീഷുകാര്‍
ഇന്ത്യയില്‍ കോളനി സ്ഥാപിച്ചില്ലായിരുന്നുവെങ്കില്‍ ഇവിടെ ഹിന്ദു
എന്നൊരുമതം ചരിത്രത്തിന്‍റെ ഭാഗമായി മാറിയേനെ! ബ്രിട്ടന്‍ കോളനി
സ്ഥാപിച്ച ഇടങ്ങളിലെല്ലാം നിലവിലുണ്ടായിരുന്ന മതങ്ങള്‍ക്ക് അതേപടി
തുടരാനുള്ള അവകാശമുണ്ടായിരുന്നു. മുഗളന്മാരുടെ ആധിപത്യം വടക്കേ
ഇന്ത്യയിലും ടിപ്പുവെന്ന നരനായട്ടുകാരനായ ജിഹാദിയുടെ അധിനിവേശം തെക്കേ
ഇന്ത്യയിലും തടഞ്ഞുനിര്‍ത്തിയത് ബ്രിട്ടന്‍റെ ഇന്ത്യയിലെ
സാന്നിദ്ധ്യമായിരുന്നു.
ഇസ്ലാമിക
പൈശാചികത ലോകത്ത് ആധിപത്യം സ്ഥാപിക്കുന്നതിനെ നിയന്ത്രിക്കാന്‍
ദൈവമൊരുക്കിയ സംവീധാനമായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വം എന്ന്
ചിന്തിക്കുന്നതില്‍ ചില വസ്തുതകളുണ്ട്.അതിലുപരി
ക്രിസ്തീയതയ്ക്ക് സംഭാവനകളേക്കാള്‍ ഏറെ അപകീര്‍ത്തിയാണുണ്ടായതെന്നും
വിസ്മരിക്കരുത്! ദൈവം ഇവരില്‍നിന്ന് കൂടുതല്‍ നന്മ
പ്രതീക്ഷിച്ചുവെങ്കിലും, യഹൂദര്‍ക്കും ആധുനിക ഇസ്രായേലായ ക്രൈസ്തവര്‍ക്കും
ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്ന് പറയാതിരിക്കാന്‍ വയ്യ! സ്വാര്‍ത്ഥമോഹങ്ങള്‍ക്കായി രാജ്യങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ചതുപോലെ ക്രിസ്തീയതയെ ഭിന്നിപ്പിച്ചതും അവരാണ്!
ദൈവം ചില കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഒരു പ്രസ്ഥാനത്തെ
വളര്‍ത്തുമെങ്കിലും ഉദ്ദേശിച്ച കാര്യങ്ങളില്‍നിന്ന് അവര്‍
വ്യതിചലിക്കുമ്പോള്‍ തകര്‍ത്തുകളയുകയും ചെയ്യും. ഇസ്രായേലിനെ
സംരക്ഷിക്കാന്‍ അവിടുന്ന് വളര്‍ത്തിയ ബ്രിട്ടീഷ് സാമ്രാജ്യം,
ദൌത്യത്തില്‍നിന്ന് വ്യതിചലിച്ച് തന്‍റെ ജനതയ്ക്ക് ഭീഷണിയായി
മാറിയപ്പോള്‍, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍നിന്ന് ഒരു
കൊച്ചു ദ്വീപിലേക്ക് അവരെ ഒതുക്കിയതു ദൈവകരങ്ങളാണ്!
ദൈവവചനം ലോകാതിര്‍ത്തികളോളം എത്തിക്കാന്‍ വ്യക്തികളെയും
പ്രസ്ഥാനങ്ങളെയും ഓരോ കാലഘട്ടത്തിലും ദൈവം ഉയര്‍ത്താറുണ്ട്. അവര്‍
അല്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥ പാതയില്‍നിന്ന് മാറി
സഞ്ചരിക്കുമ്പോള്‍ പുതിയ സംവീധാനങ്ങള്‍ ദൈവം ഒരുക്കും. പല
ആത്മീയ പ്രസ്ഥാനങ്ങളും നിന്നിടത്തുനിന്ന് അപ്രത്യക്ഷമാകുന്നത് ഈ
കാരണത്താലാണ്! വ്യക്തിതലത്തിലും ഈ പ്രതിഭാസം ബാധകമാണ്! ദൈവത്തിന്‍റെ
തിരഞ്ഞെടുപ്പും വിളിയും പിന്‍വലിക്കുന്നില്ലെങ്കിലും പുതിയവ ഉയരുമ്പോള്‍
പഴയത് അപ്രസക്തമാകുന്നു. റോമാസാമ്രാജ്യത്തിന് പകരമായി ദൈവം ഉയര്‍ത്തിയ
ബ്രിട്ടീഷ് സാമ്രാജ്യം ദൈവഹിതത്തിനു വിരുദ്ധമായ പാതയില്‍ ചരിച്ചപ്പോള്‍
അതിനെ നിഷ്കാസനം ചെയ്തു!
വാഗ്ദാനങ്ങള്‍ അനുസ്മരിക്കുന്ന വിശ്വസ്ഥനായ ദൈവം!
പാപം ചെയ്യുന്നതിലൂടെ ഇസ്രായേലിനു സംഭവിക്കുവാന്‍ പോകുന്ന
ദുരന്തങ്ങളും പശ്ചാത്തപിക്കുമ്പോള്‍ തിരിച്ചുനല്‍കുന്ന
അനുഗ്രഹങ്ങളെക്കുറിച്ചും ബൈബിളില്‍ പ്രവചിച്ചിട്ടുള്ള വചനങ്ങളെല്ലാം
എഴുതുവാന്‍ ഇവിടെ സാധിക്കുകയില്ല. അത്രത്തോളം പ്രവചനങ്ങള്‍ ഇതിനെ
സംബന്ധിച്ച് ബൈബിളിലുണ്ട്. എന്നാല്‍, വളരെ പ്രധാനപ്പെട്ട ചില വചനങ്ങള്‍
മാത്രം ഈ വിഷയവുമായി ബന്ധപ്പെടുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇസ്രായേലിനെ പ്രഹരിച്ചപ്പോഴെല്ലാം അവരെ സംരക്ഷിക്കാനുള്ള സംവീധാനങ്ങളും
ദൈവം മുന്‍കൂട്ടി ഒരുക്കിയിരുന്നു. ഇത് ഇവരെ തിരഞ്ഞെടുത്ത കാലംമുതല്‍
തുടരുന്ന രീതിയാണ്! പാപം ചെയ്യുമ്പോള്‍ കഠിനമായി പ്രഹരിക്കാന്‍
ശത്രുക്കളുടെ കരങ്ങളില്‍ ഏല്പിച്ചു കൊടുക്കുമെങ്കിലും, ഇവരുടെ മോചനകാലത്ത്
ശത്രുക്കളെ ഉന്മൂലനം ചെയ്തുകൊണ്ട് തന്‍റെ ജനത്തോടുള്ള വാത്സല്യം
വെളിപ്പെടുത്താനും സൈന്യങ്ങളുടെ കര്‍ത്താവ് മറക്കാറില്ല! ഇതു
വ്യക്തമാക്കുന്ന പ്രവചനങ്ങളും അവയുടെ നിറവേറലുകളും ഈ ലേഖനപരമ്പരയുടെ
അടുത്ത ഭാഗത്ത് പരിശോധിക്കാം!
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin