Thursday, 24 October 2013

വയനാട്ടിലെ ടൂറിസ്‌റ്റ് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു സാത്താന്‍ ആരാധന

വയനാട്ടിലെ ടൂറിസ്‌റ്റ് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു സാത്താന്‍ ആരാധന


കോഴിക്കോട്‌: വയനാട്‌ ജില്ലയിലെ ടൂറിസ്‌റ്റ്‌ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ ആരാധന സജീവം. സുല്‍ത്താന്‍ ബത്തേരി- ഊട്ടി സംസ്‌ഥാന പാതയിലും ദേശീയപാതയിലും സ്‌ഥിതിചെയ്യുന്ന ചില റിസോര്‍ട്ടുകളിലാണ്‌ എല്ലാ മാസവും 13-ന്‌ ആരാധന നടക്കുന്നത്‌. ദേശീയപാത 212-ല്‍ നിന്ന്‌ 15 കിലോമീറ്റര്‍ അകലെ കാടിനുള്ളില്‍ സ്‌ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ ഇക്കഴിഞ്ഞ 13-നും ആരാധന നടന്നു.
സാത്താന്‍ ആരാധനയ്‌ക്ക്‌ എത്തുന്നവരില്‍ ഏറെയും വിദേശികളാണ്‌. ബംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലെ മലയാളികളായ ഐ.ടി ജീവനക്കാരും ഉന്നത പദവിയിലുള്ളവരും സ്‌ഥിരമായി എത്തുന്നുണ്ട്‌. വിനോദസഞ്ചാരികള്‍ എന്ന വ്യാജേനയാണ്‌ ഇവര്‍ ഒത്തുകൂടി ആരാധന നടത്തുന്നത്‌. കൊടുങ്കാട്ടിനുള്ളിലായതിനാല്‍ എറെ സുരക്ഷിത താവളമാണിത്‌. ഇവിടെ നടക്കുന്നതു പലതും പുറംലോകം അറിയാറില്ല. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന സംഘങ്ങളില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്‌. റിസോര്‍ട്ടിന്റെ പുറംമോടിയുണ്ടെങ്കിലും പരിചയമില്ലാത്തവര്‍ക്ക്‌ ഇതിന്റെ പരിസരങ്ങളില്‍പോലും പ്രവേശനം നിഷിദ്ധമാണ്‌.
റിസോര്‍ട്ടിലേക്കുള്ള റോഡും ചുറ്റുപാടുകളും മുഴുവന്‍ സമയവും സംഘാംഗങ്ങളുടെ നിരീക്ഷണത്തിലാണ്‌. സംഘാംഗങ്ങളുടെ അറിവോടെ മാത്രമേ പുറമെയുള്ളവര്‍ക്ക്‌ ആരാധനാ കേന്ദ്രങ്ങളില്‍ എത്താനാവൂ. തോട്ടങ്ങള്‍ക്കു നടുവിലുള്ള ഇത്തരം കേന്ദ്രങ്ങളെക്കുറിച്ചു നാട്ടുകാര്‍ക്കും വിവരമില്ല. എന്നാല്‍, ആഡംബര വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും അതിര്‍ത്തി പ്രദേശങ്ങളിെല ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളിലും ആരാധന നടക്കുന്നുണ്ട്‌.
കോഴിക്കോട്‌, കോട്ടയം, ചെങ്ങനാശ്ശേരി, കാഞ്ഞിരപളളി, പാല, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും സാത്താന്‍ ആരാധകര്‍ ഒത്തുകൂടാറുണ്ട്‌. സാത്താനെ വാഴ്‌ത്തുന്ന ഗാനങ്ങളോടെയുള്ള ആരാധന മണിക്കൂറുകള്‍ നീളും. മദ്യമടക്കമുള്ള ലഹരിവസ്‌തുക്കള്‍ ആരാധനയുടെ ഭാഗമാണ്‌. ആരാധന അവസാനിക്കുക നഗ്‌നനൃത്തത്തിലും ലൈംഗികവേഴ്‌ചയിലുമാണ്‌. മുമ്പ്‌ ഇരിങ്ങാലക്കുടയിലും ആലപ്പുഴയിലും പാലയിലും ചെങ്ങനാശ്ശേരിയിലും കാഞ്ഞിരപളളിയിലും  പള്ളികളില്‍നിന്ന്‌ തിരുവോസ്‌തികള്‍ മോഷ്‌ടിച്ചത്‌ സാത്താന്‍ ആരാധകര്‍ക്കുവേണ്ടിയാണെന്നു സൂചനയുണ്ടായിരുന്നു

4 comments:

  1. അങ്ങാടിയത്ത് പിതാവ് അച്ഛനായിരുന്നപ്പോള്‍, ആദ്യത്തേ പളളിയെന്ന് വിശ്ഷിപ്പിക്കുന്ന ഗാ൪ലാഡ് പളളിക്ക് ചതിയിലൂടെ മാണിക്ക൯ നെറ്റിപട്ടം ചാ൪ത്തി ജെനങ്ങളെയും ദൈവത്തിനേയും കബിടിപ്പിച്ച് ഇത്രകാലം നടത്തി കൊണ്ടുവന്ന അതേ സ്ഥത്തുവെച്ചാണോ ടോം വ൪ക്കി മാണിക്ക൯ എന്ന സാത്താന്‍ ക്രോസിനെ കത്തിച്ചത്. ഞങ്ങള്‍ക്ക് കാണാനുളള ഭാഗ്യം യോഗം കിട്ടിയില്ല. ഈ സംഭവം അറിഞ്ഞതുകൊണ്ടാണോ ചിക്കാഗോയില്‍ നിന്ന് ഈ മാസഅവസാനമായ ഈ ശെനിയാഴ്ച എത്തുന്നത്. OCT / 26 / 2013. സാത്താന്‍ ക്രോസിനറെ കത്തിയ ചാരം ഈ ഇടക്ക് വാങ്ങയ സ്ഥത്തിലുളള കുളത്തിലിട്ടാണോ പൂജ അങ്ങാടിയത്ത് പിതാവ് ക൪മ്മങ്ങള്‍ ചെയുന്നത്. അന്നുതന്നെ ലാറ്റീ൯ ജോയിയുടെ 50-താമത്തേ കല്ല്യായാണം നടുത്തുന്നതും ഗാ൪ലാഡ് പളളിയിലാണ് എന്ന് കേട്ടു. അതുകൊണ്ട് ലാറ്റീ൯ ജോയിയുടെ 50-താമത്തേ കെട്ടും നടത്താനുളള ഭാഗ്യം അങ്ങാടിയത്ത് പിതാവ് കിട്ടുമെന്ന് വിശ്വസിക്കുന്നു.

    ReplyDelete
  2. സാത്താന്‍ ആരാധന കേരളത്തില്‍ നടത്തുനത് പൗവ്വത്തിലും അറിക്കനും ആലഞ്ചേരി പിതാവും അറിയുന്നില്ലെ?

    പൗവ്വത്തിലിന്റെയും അറിക്കന്റെയും ആലഞ്ചേരി പിതാവിന്റെയും അറിവോടെയാണോ, പള്ളികളില്‍നിന്ന്‌ തിരുവോസ്‌തികള്‍ മോഷ്‌ടിച്ച് സാത്താന്‍ ആരാധ നടത്തുന്നത്.

    ReplyDelete
  3. “ക്ലാവ൪ F.ജോജി, താജ്മഹാള്‍ സ്റ്റയില്‍”

    എയ്! ക്ലാവ൪ ബോല്‍ണിത്തും!
    എയ്! ക്ലാവ൪ മേല്‍പോലും!
    ആ പൗവ്വത്തില്‍ മാണിക്ക൯ ക്രോസ് സുന ആരെങ്കിലും കണ്ടാലോ?
    ഈ അങ്ങാടിയിലെ പേ൪ഷൃ൯ ക്രോസ് സുന ആരെങ്കിലും കേട്ടാലോ?

    ആച്ഛേങ്കേ, പീച്ഛേങ്കേ, പൂച്ഛേങ്കേ,
    ഈ ക്ലാവ൪ പിശാജ് എവിടെ നിന്നാണ് വന്നത്
    ആരേങ്കഖാ, ചാക്കോച്ഛാ

    കണ്ടാല്‍ ഞാ൯ ഒരു സുന്ദരനാ
    ഈ ഗാ൪ലാഡ് നാട്ടിലെ ചിന്ന കോമാളിയ
    കാമുകിമാരുടെ കാമുകനാ
    പണ്ടേ ഞാ൯ ഒരു വീരനാ

    മീശ വടിച്ഛാല്‍ ശാരുഖാ൯
    ഞാ൯ മസ്സില്‍ പിടിച്ഛാല്‍ സല്‍മാ൯ഖാ൯
    ആക്ഷനില്‍ ഞാ൯ ഒരു ചാക്കിച്ഛാ൯
    ഹയ്റ്റില്‍ ഞാ൯ ഒരു പ്രതാപ് പോത്തനാ

    സ്റ്റയലില്‍ ഞാ൯ ഒരു രജനി
    പവറില്‍ ഞാ൯ ഒരു ബില്ലാദ൯
    ഡാ൯സില്‍ മൈക്കിള്‍ ജാക്സ൯
    ആക്റ്റില്‍ ഞാ൯ ഒരു കള്‍ദായ പ്രാന്തനാ

    എന്നേ കണ്ടാല്‍ ഒരു കണ്ട൯ പൂച്ഛാ
    ഡാ൯സ് കളിച്ചപ്പോള്‍, ക്ലാവ൪ മൂപ്പ൯ ഗങ്ങ൯ സ്റ്റാ൪
    ഇത് എന്‍റെ ചിക്കാഗോ ചാക്കോച്ഛ൯ മാപ്പിള സ്റ്റയിലില്‍
    അത് എന്‍റെ ക്ലാവ൪ പൗവ്വത്തില്‍ മൂപ്പ൯ ഗങ്ങ൯ സ്റ്റയിലില്‍
    ഇത് എന്‍റെ ചിക്കാഗോ ചാക്കോച്ഛ൯ മാപ്പിള സ്റ്റയിലില്‍

    എന്നേ കാണാ൯ നെല്ലുവാരി പാച്ചു, വന്ന്
    അഞ്ചാറ് നെല്ലുവാരികള്‍, വീട്ടില്‍ വന്ന്
    എ ന്‍റെ കാല് പിടിച്ചു, ഞങ്ങളുടെ ഭാരൃമരെ കാമുകികളാക്കല്ലേ
    ഞാ൯ പറഞ്ഞു no no no

    മാണിക്ക൯ ക്രോസ് പടത്തില്‍, മൂന്ന് തവണ നായകനാക്കാ൯
    ക്ലാവ൪വുഡില്‍, വിളിച്ചോരു നേരം
    കാമുകികളുടെ ബോണ്ട തിന്ന ഞാ൯ പറഞ്ഞു
    വേണ്ട നെല്ലുവാരി പാച്ചു മോനേ, GO GO GO

    പണ്ടോരുനാള്‍, കച്ചേരിക്ക് പാട്ടുപാടാ൯ നേരത്ത്
    FLIGHT പിടിച്ച് കേള്‍ക്കാ൯ വന്നു
    നമ്മുടെ ചിക്കാഗോ ചാക്കോച്ഛ൯ മുതലാളി
    എന്തൊരു പാട്ട്, താറാവ് ജോജി
    എന്തൊരു സങ്കതി, ശവപെട്ടി ജോജി

    എന്തൊര് ശബ്ദം
    എന്തൊര് താളം
    എന്തൊര് സങ്കീതം
    ഇത് എല്ലാം ചിക്കാഗോ അങ്ങാടിയിലെ ചാക്കോച്ഛ൯ മൂപ്പര് സ്റ്റയില്‍
    ഇത് എല്ലാം താറാവ് ശവപെട്ടി ജോജി സ്വന്തം സ്റ്റയില്‍

    കണ്ടാല്‍ ഞാ൯ ഒരു സുന്ദരനാ
    ഈ ഗാ൪ലാഡ് നാട്ടിലെ ചിന്ന കോമാളിയ
    കാമുകിമാരുടെ കാമുകനാ
    പണ്ടേ ഞാ൯ ഒരു വീരനാ

    നെല്ലുവാരി കളളിപെണ്ണേ,
    എന്‍റെ മുമ്പില്‍, എന്നു നീ ഷീലയായാല്‍
    മണ്ടിപെണ്ണേ, നിന്‍റെ മുമ്പില്‍,
    പ്രേമം നസീറായി മാറും ഞാ൯
    പ്രേമം നസീറായി മാറും ഞാ൯

    ഞാനും നീയും തമ്മിലുളള പ്രേമത്തിന്റെ സിംബ്ളായി
    ഷാജഹാനേപോലെ ഗാ൪ലാഡ് പളളിമാറ്റി, താജ്മഹാള്‍ തീ൪ക്കും ഞാ൯
    ടൈറ്റാനിക്കിലെ നായികയായി നീ എന്‍റെ മുമ്പില്‍ വന്നാല്‍
    നായകനായി, ഒരു ജോജി ജാക്കിയായി നിന്‍റെ പുറകേ കൂടും ഞാ൯

    കപ്പല് മുങ്ങിക്കോട്ടേ
    അത് (പേ൪ഷൃ൯ ക്രോസ്) കടലില്‍ മുങ്ങികോട്ടേ
    നിന്നേയുംകൊണ്ട്, ജെറുസലിമിലെ കടല് നീന്തി കടക്കും ഞാ൯

    അതാണ് താറാവ് ജോജി സ്റ്റയില്‍
    ഇത് എന്‍റെ സ്വന്തം സ്റ്റയില്‍
    അതാണ് താറാവ് ജോജി സ്റ്റയില്‍
    ഇത് എന്‍റെ സ്വന്തം സ്റ്റയില്‍

    ടോം വ൪ക്കി എന്‍റെ ശിവലിങ്ക൯ മാണിക്കനെ കത്തിച്ചതോടെ
    എന്‍റെ ഇമേജ് പോയല്ലോ!
    കാമുകിമാരുടെ കാമുകനാ
    കാമുകിമാ൪ എന്‍റെ കൈയില്‍ നിന്ന് പോകുമോ?
    പണ്ടേ ഞാ൯ ഒരു ബീരുവാ!

    ReplyDelete
  4. ആലപ്പുഴയിലും പാലയിലും ചെങ്ങനാശ്ശേരിയിലും കാഞ്ഞിരപളളിയിലും പള്ളികളില്‍ നിന്ന്‌ തിരുവോസ്‌തികള്‍ മോഷ്‌ടിച്ചത്‌ സാത്താന്‍ ആരാധകര്‍ക്കുവേണ്ടിയാണെന്നു സൂചനയുണ്ടായിരുന്നു...........................

    എങ്ങനെയാണ് പള്ളികളില്‍ നിന്ന്‌ തിരുവോസ്‌തികള്‍ മോഷ്‌ടിച്ചത്‌ ആലോജിച്ചട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.

    പളളിയിലെ വാതില്‍ തുറന്ന് കിടക്കുന്നതുകൊണ്ട്, ആരും ഇല്ലാത്ത സമയം നോക്കി മോഷ്ടിച്ചതാവാം.

    പളളിയിലെ കപ്യാ൪ പണം കണുബോള്‍, പണത്തിനുവേണ്ടി കപ്യാ൪ കൊടുത്തതാവാം.

    പിന്നീടാണ് കഥയിലെ പൊരുള്‍ മനസിലാക്കാ൯ സാധിച്ചത്.

    തിരക്ക് കൂടിയ പളളികളിനാണ് വെഞ്ചിരിച്ച തിരുവോസ്‌തികള്‍ മോഷ്‌ടിക്കാ൯ സാത്താനേ സേവിക്കുന്നവ൪ക്ക് എളുപ്പം.

    കാരണം : വെഞ്ചിരിച്ച തിരുവോസ്‌തികള്‍ കൊടുക്കന്നവ൪ക്ക് ഒരു തിരുവോസ്‌തി = 2000.00 രൂപ മുതല്‍ 3000.00 രൂപ വരെ ലെഭിക്കും.
    ക്രിസ്ഥാനികള്‍ക്ക് തിരുവോസ്‌തികള്‍ മോഷ്‌ടിച്ച് കൊടുക്കുവാ൯ ഭയമുളളതുകൊണ്ട്, ഹിന്ദുക്കളാണ് ഈ ചതിക്ക് കൂട്ടുനില്‍ക്കുന്നത്.

    എങ്ങനേ
    തിരുവോസ്‌തി കൈയില്‍ കൊടുക്കുബോള്‍, സ്വന്തം കൈയില്‍ നിന്ന് സ്വന്തം വായയില്‍ ഇടുന്നതുപോലെ കാണിച്ച്, സ്വന്തം വായയില്‍ ഇടാതെ തുണിയല്‍ തിരുകി ഇത്തിക്കേണ്ട സ്ഥലത്ത് അവ൪ എത്തിക്കും. ഇത് മനസിലാക്കിയ കന്യാസ്ത്രീ അച്ഛനോട് പറയുകയും, അച്ഛ൯ പോലീസിനേ വിളിച്ചുവരുത്തിയപ്പോഴാണ് സത്യങ്ങള്‍ വെളിയില്‍ വന്നത്.

    തിരുവോസ്‌തികള്‍ മോഷ്ണം പോകാതിരിക്കണമെങ്കില്‍, അച്ഛന്മാ൪ തിരുവോസ്‌തി കൈയില്‍ കൊടുക്കാതേ പഴയതുപോലെ വായയില്‍ വെച്ചുകൊടുത്താല്‍ കളവ് നില്‍ക്കും.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin