Monday, 11 November 2013

എല്ലാം ദൈവകൃപ

എല്ലാം ദൈവകൃപ

 mangalam.com

പി.ആര്‍.സുമേരന്‍


രാജ്യത്തെ ക്രൈസ്‌തവ സഭാ ചരിത്രത്തിലെ നവയുഗപ്പിറവിയുടെ ഉദയമായ്‌ മാറിയ ആദ്യവനിതാ ബിഷപ്പ്‌ റവ.ഇ.പുഷ്‌പലളിതയുടെ ജീവിതത്തിലേക്ക്‌....
സ്‌ത്രീകള്‍ക്ക്‌ പൗരോഹിത്യം ചേരുമോ? വര്‍ഷങ്ങളായി ക്രൈസ്‌തവ സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയം. കാലങ്ങളായി നടന്നുവന്ന ആ സംവാദത്തിന്റെ വിശുദ്ധമായ ഉത്തരമായാണ്‌ റവ. ഇ. പുഷ്‌പലളിത. ആദ്യമായി വനിതാ ബിഷപ്പിനെ തെരഞ്ഞെടുത്ത്‌ ചരിത്രം തിരുത്തിയെഴുതിയതാവട്ടെ സിഎസ്‌ഐ (ചര്‍ച്ച്‌ ഓഫ്‌ സൗത്ത്‌ ഇന്ത്യ)സഭയും.

പുണ്യജന്മമായി

ആന്ധ്രയിലെ നന്ദ്യാലില്‍ ഒരു സാധാരണ കുടുംബത്തിലാണ്‌ പുഷ്‌പലളിത ജനിച്ചത്‌. ഒരുപാട്‌ ബുദ്ധിമുട്ടും ത്യാഗങ്ങളും കു ട്ടിക്കാലം മുതലേ അനുഭവിച്ചുപോന്നു. എന്നാല്‍ ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക്‌ അഭയം ദൈവം തന്നെയാണെന്ന്‌ അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ ജീവിതം പുഷ്‌പലളിത ദൈവത്തിന്‌ സമര്‍പ്പിക്കുകയായിരുന്നു.
ചെറിയ പ്രായം മുതലേ ഈശ്വരവിശ്വാസം പുഷ്‌പലളിതയില്‍ വളരെ ശക്‌തമായിരുന്നു. വേദനിക്കുന്നവരെയും കഷ്‌ടപ്പെടുന്നവരെയും സഹായിക്കുന്നതിലാണ്‌ അവര്‍ ആനന്ദം കണ്ടെത്തിയിരുന്നത്‌. കരയുന്നവരുടെ കണ്ണീരൊപ്പുന്നതാണ്‌ യഥാ ര്‍ത്ഥ ജനസേവനമെന്ന്‌ പുഷ്‌പലളിത പറയുന്നു.
എല്ലാവരോടും കാരുണ്യത്തോടെയുളള പുഷ്‌പലളിതയുടെ പെരുമാററം കുട്ടിക്കാലം മുതലേ അവരെ വേറിട്ടുനിര്‍ത്തി. ഇപ്പോള്‍ താന്‍ ജനിച്ചുവളര്‍ന്ന നന്ദ്യാലില്‍ മഹാ ഇടവകയുടെ ബിഷപ്പായി നിയോഗിക്കപ്പെട്ടത്‌ ദൈവകൃപയെന്ന്‌ പുഷ്‌പലളിത പറയുന്നു. എല്ലാം ദൈവത്തിന്റെ ഇഷ്‌ടം. ഞാന്‍ നിമിത്തം മാത്രം. ദൈവം എന്നിലേല്‍പ്പിച്ച കര്‍മ്മം ഞാന്‍ നിറവേററുന്നു. അത്രമാത്രം.

കാരുണ്യവര്‍ഷത്തിലൂടെ

ദൈവദാസിയാകാന്‍ ആഗ്രഹിച്ച നാള്‍മുതല്‍ പുഷ്‌പലളിത ജനസേവനം മാത്രം ലക്ഷ്യമിട്ടാണ്‌ പ്രവര്‍ത്തിച്ചുപോന്നത്‌. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി അവര്‍ തന്റെ കര്‍മ്മപദം മാററിവച്ചു. നന്ദ്യാല്‍ മഹാ ഇടവകയിലെ നാനൂറോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കൊപ്പം അവര്‍ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി. സാ മ്പത്തിക ബുദ്ധിമുട്ടുമൂലം ഗ്രാമങ്ങളില്‍ അടച്ചുപൂട്ടിയ അനേകം വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി മുന്നില്‍നിന്ന്‌ പോരാടി. ഒപ്പം ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ സാധ്യതകളും പ്രശസ്‌തിയും അവര്‍ ഗ്രാ മീണരെ ബോധ്യപ്പെടുത്തി. കുട്ടികള്‍ക്ക്‌ ഇംഗ്ലീ ഷ്‌ ഭാഷ പഠിക്കാനുളള സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു.
ഗ്രാമവാസികള്‍ ക്കായി വിദ്യാഭ്യാസ-ചികിത്സാ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. 2000 മുതല്‍ 2005 വരെ ബാംഗ്ലൂരിലെ വിശ്രാന്തി നിലയത്തിന്റെ ഡയറക്‌ടറായിരിക്കെ പുഷ്‌പലളിത ഒരു കോടി രൂപ മുതല്‍ മുടക്കില്‍ സിസ്‌ററര്‍ കാരള്‍ ഗൃഹം ബ്ലോക്കിന്റെ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കി. തമിഴ്‌നാട്ടിലെ മാധവാരം,ആന്ധ്രയിലെ മോത്തുരു,ജിസിപാലം,പേട ദേവാളപുരം തുടങ്ങിയ സ്‌ഥലങ്ങളില്‍ ഗ്രാമീണര്‍ക്കായി പുഷ്‌പലളിത നടപ്പിലാക്കിയ ഭവനപദ്ധതി വലിയ ശ്രദ്ധ പിടിച്ചുപററിയിരുന്നു. സത്യസന്ധവും ദീര്‍ഘവീക്ഷണത്തോടും കൂടിയ പുഷ്‌പലളിതയുടെ ഈ പദ്ധതികള്‍ തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ഗ്രാമീണര്‍ എക്കാലവും നന്ദിയോടെ മാത്രം ഓര്‍മ്മിക്കുന്നവയാണ്‌.

ഉന്നതബിരുദങ്ങള്‍ നേടി

സിഎസ്‌ഐ സഭയുടെ ഭരണപരമായ ചുമതലകള്‍ വഹിക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുളള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പുഷ്‌പലളിത മികച്ച വിദ്യാഭ്യാസം നേടാനും സ്വയം നവീകരിക്കാനും മറന്നില്ല. 1985-86വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാം സെല്ലിയോക്ക്‌ കോളേജ്‌,കിങ്‌സ്ററണിലെ യുണൈററഡ്‌ തിയോളജിക്കല്‍ കോളേജ്‌ എന്നിവിടങ്ങളില്‍ നടന്ന പരിശീലന പരിപാടികളില്‍ പുഷ്‌പലളിത പങ്കെടുത്തു. അമേരിക്കയിലെ ബര്‍ക്കിലിയിലെ പസിഫിക്‌ ലൂഥറന്‍ തിയോളജിക്കല്‍ കോളേജില്‍നിന്ന്‌ അഡ്വാന്‍സ്‌ഡ് തിയോളജിക്കല്‍ സ്‌ററഡിയില്‍ ബിരുദാനന്തര ബിരുദവും നേടി.

ദൈവവഴി

റായലസീമയില്‍ നിന്നും ഇന്ത്യയിലെത്തി പിന്നീട്‌ സിഎസ്‌ഐ സഭയില്‍ ചേര്‍ന്ന്‌ ഇ രത്നസ്വാമിയുടെയും ദാനമ്മയുടെയും മകളാണ്‌ പുഷ്‌പലളിത. പിതാവാണ്‌ ദൈവവഴിയിലേക്ക്‌ പുഷ്‌പലളിതയെ തിരിച്ചുവിട്ടത്‌. പുഷ്‌പലളിതയെ വൈദീകജീവിതത്തിലേക്ക്‌ വിടണമെന്ന്‌ രത്നസ്വാമി പണ്ടേ ആഗ്രഹിച്ചിരുന്നു. തന്റെ ഈശ്വരഭക്‌തിയും കാരുണ്യപ്രവര്‍ത്തനവുമാണ്‌ പിതാവ്‌ എന്നെ ദൈവവഴിയിലേക്ക്‌ പറഞ്ഞുവിട്ടതെന്ന്‌ പുഷ്‌പലളിത പറയുന്നു. ബിഷപ്പുമാരായ റവ. സുന്ദരേശന്‍,റവ. എല്‍. വി. ആസാരിയ,റൈഡര്‍ ദേവപ്രിയം തുടങ്ങിയവരെല്ലാം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അമ്മയുടെ മരണശേഷം സഹോദരന്റെയും സഹോദരിയുടെയും കുടുംബത്തിന്റെ പ്രാരബ്‌ധങ്ങളും പുഷ്‌പലളിത തന്നെയാണ്‌ നിറവേററിയിരുന്നത്‌. അങ്ങനെ സമൂഹത്തിനും കുടുംബത്തിനും താങ്ങും തണലുമായി തന്റെ ജീവിതം അവര്‍ മാററുകയായിരുന്നു.

നന്ദ്യാലില്‍നിന്ന്‌

ആന്ധ്രായിലെ നന്ദ്യാല്‍ മഹാ ഇടവക ബിഷപ്പായാണ്‌ പുഷ്‌പലളിതയെ സിഎസ്‌ഐ സഭ തിരഞ്ഞെടുത്തത്‌. സഭയുടെ 22 മഹാ ഇടവകകളും ഒരേമനസ്സോടെയാണ്‌ ഈ പുണ്യജന്മത്തെ തങ്ങളുടെ ബിഷപ്പായി വാഴ്‌ത്തിയത്‌. മഹാഇടവകപ്രതിനിധികള്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച നാല്‌പേരുടെ പാനലില്‍നിന്നാണ്‌ പുഷ്‌പലളിതയെ ബിഷപ്പായി തിരഞ്ഞെടുത്തത്‌.

എല്ലാം ദൈവകൃപ

എല്ലാം ദൈവകൃപയാണ്‌. ഒരു നിയോഗം പോലെയാണ്‌ എന്നില്‍ തമ്പുരാന്‍ ഓരോ ചുമതലയും ഏല്‍പ്പിച്ചത്‌. എന്റെ എല്ലാ പ്രവൃത്തിയും ദൈവത്തിന്‌ സമര്‍പ്പിച്ചുകൊണ്ടുളളതാണ്‌. മനുഷ്യനന്മ ലക്ഷ്യമിട്ടാണ്‌ എന്റെ ഓരോ പ്രവൃത്തിയും. നന്മ ചെയ്യുവാന്‍ എന്റെ കരങ്ങള്‍ക്ക്‌ ദൈവം ശക്‌തി തരണേയെന്നു മാത്രമാണ്‌ എന്റെ പ്രാര്‍ത്ഥന.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

Friday, 8 November 2013

Thursday, 7 November 2013

Pope Francis' embrace of a severely disfigured man touches world

Pope Francis' embrace of a severely disfigured man touches world

November 7, 2013 -- Updated 2343 GMT (0743 HKT)
Watch this video 



 

Pope blesses disfigured man

STORY HIGHLIGHTS
  • His encounter with man occurs at end of general audience
  • The pope's embrace in St. Peter's Square went viral on social media
  • Tweet: "I'm an atheist, but the more I hear about Pope Francis, the more I like him"
(CNN) -- It was the embrace that melted hearts worldwide.
Pope Francis, pausing for a moment to pray and lay his hands on a man with a disfiguring disease. The man gently burying his head in the Pope's chest, his many facial tumors visible.
His encounter with the ailing man occurred in Vatican City on Wednesday at the end of the general audience, which had about 50,000 attendees.
Images of the Pope's embrace in St. Peter's Square went viral on social media.
"I'm an atheist, but the more I hear about Pope Francis, the more I like him," Donna Hosie tweeted.
Pope Francis arrives in St. Peter's Square to lead his general audience. Pope Francis arrives in St. Peter's Square to lead his general audience.
Pope embraces disfigured man
HIDE CAPTION
<<
<
1
2
3
4
5
6
>
>>
Boy won't leave Pope's side onstage
Pope Francis leads the charge on reform
The Pope and the rabbi
Some say Pope Francis is living up to the ideals of his namesake, Francis of Assisi, a preeminent figure who considered himself a servant to the poor and destitute.
Since taking over as the leader of the world's 1.2 billion Catholics, the Pope has highlighted the need to reach out to the poor and afflicted.
"Lord, teach us to step outside ourselves," he tweeted in August. "Teach us to go out into the streets and manifest your love."
A month later, he echoed the same sentiment.
"True charity requires courage: let us overcome the fear of getting our hands dirty so as to help those in need," he tweeted.
The Pope has called for open interaction with people from all walks of life, especially the poor, weak and vulnerable.
And he is practicing what he preaches.
The man the Pope comforted suffers from neurofibromatosis, according to the Catholic News Agency. The genetic disorder causes pain and thousands of tumors throughout the body. It leads to hearing and vision loss, heart and blood vessel complications, and severe disability from nerve compression by tumors.
The moment marked the latest in a series of memorable encounters for the Pope.
Last month, a pint-sized papal pal joined him on stage -- and refused to let go.
CNN's Hada Messia contributed to this report.

Wednesday, 6 November 2013

'പിശാചിന്` ഏല്‍പ്പിച്ചുകൊടുക്കുന്നതും ദൈവീകശുശ്രൂഷയോ?


`പിശാചിന്` ഏല്‍പ്പിച്ചുകൊടുക്കുന്നതും ദൈവീകശുശ്രൂഷയോ?

ആംസ്ട്രോങ്ങ് ജോസഫ്

"സാത്താ൯ ക്രോസ്"

ചിലരെയെങ്കിലും അസ്വസ്ഥതയിലേക്ക് നയിച്ചിട്ടുള്ള ഒരു വചനത്തെ ഈ ലേഖനത്തിലൂടെ നാമിന്ന് വിശകലനം ചെയ്യുകയാണ്. വചനമിതാണ്: "നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്‍റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്‍പ്പിച്ചുകൊടുക്കണം"(1കോറി:5;5). പൌലോസ് അപ്പസ്തോലന്‍ കോറിന്തോസിലെ സഭയ്ക്ക് നല്‍കുന്ന ഉപദേശമാണിത്.
ഒരിക്കലെങ്കിലും ഈ വചനം വായിച്ചിട്ടുള്ളവരാണ് നമ്മില്‍ പലരും. ഒരുപക്ഷെ ഈ വചനത്തിന്‍റെ ആന്തരീക അര്‍ത്ഥം പലര്‍ക്കും ഗ്രഹിക്കാന്‍ സാധിച്ചിട്ടുണ്ടാകാം. ചിലരാകട്ടെ തങ്ങള്‍ക്ക് ലഭിച്ച ബോധ്യങ്ങള്‍ ശരിയോ തെറ്റോ എന്നു വിവേചിക്കാതെ ആ ബോധ്യങ്ങളില്‍  തുടരുന്നുണ്ടാകാം. മറ്റുചിലര്‍ വെറും വചനപാരായണക്കാരായി വായിച്ചു  തള്ളിയിട്ടുമുണ്ടാകാം.
എന്നാല്‍, വളരെയേറെ ആളുകളെ ചിന്താകുലരാക്കുകയും അസ്വസ്ഥപ്പെടുത്തുകയും  ചെയ്തിട്ടുള്ള വചനമാണിതെന്ന് മനോവയ്ക്കു ലഭിക്കുന്ന കത്തുകളിലൂടെ  വ്യക്തമാകുന്നുണ്ട്. ഈ അടുത്തനാളില്‍ ഒരു വ്യക്തി ഉന്നയിച്ച ഈ ചോദ്യം പലരുടെയും  സംശയങ്ങള്‍ക്ക് ഉത്തരമാകുമെന്ന ചിന്തയാണ് ഒരു ലേഖനമായി ഇത് അവതരിപ്പിക്കാന്‍  പ്രചോദനമായത്.
സാത്താനെക്കുറിച്ച് നമുക്ക് പൊതുവായ ചില ധാരണകളുണ്ട്. അവന്‍ ദൈവത്തിന്‍റെയും മനുഷ്യരുടെയും പൊതുശത്രുവും, മനുഷ്യരെ നരകത്തിലേക്ക് നയിക്കുന്നവനുമാണെന്ന് വചനത്തിലൂടെ നമ്മള്‍ അറിഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരുവന്‍റെ തിന്മയെ ഇല്ലാതാക്കാന്‍ അവനെ പിശാചിന് ഏല്‍പ്പിച്ചു കൊടുക്കുന്നതുവഴി സാധ്യമാകുമോ? അപ്രകാരം സാധ്യമാകുമെങ്കില്‍ എന്തിനാണു നാം പിശാചിനെ എതിര്‍ക്കുന്നത്? ഇത്തരം അനേകം ചോദ്യങ്ങള്‍ ഈ വചനത്തെ ആധാരമാക്കി ഉയര്‍ന്നിട്ടുണ്ടാകാം! വചനത്തെ വ്യക്തമായും ആഴത്തിലും സമീപിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങള്‍ സ്വാഭാവികമാണ്! ഇതിനുള്ള ഉത്തരം കണ്ടെത്തേണ്ടത് ഓരോ ദൈവജനത്തിന്‍റെയും അനിവാര്യമായ ആവശ്യമായതിനാല്‍, അതിനാഗ്രഹിക്കുന്നവരെ സഹായിക്കാന്‍ മനോവ ശ്രമിക്കുന്നു.
അപ്പസ്തോലനായ പത്രോസിന്‍റെ ഒരു വെളിപ്പെടുത്തലോടെ മുകളില്‍ ഉദ്ധരിച്ച വചനം വ്യാഖ്യാനിക്കുന്നതാകും ഉചിതം. വിശുദ്ധ പത്രോസ് തന്‍റെ ലേഖനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "എന്തുകൊണ്ടെന്നാല്‍ പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീക ചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2പത്രോ:1;21). അതുകൊണ്ട് പൌലോസ് കോറിന്തോസിലെ സഭയ്ക്ക് എഴിതിയ ഉപദേശം മാനുഷീകമല്ല; പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ എഴുതപ്പെട്ടതാണ്. ഇളക്കം തട്ടാത്തവിധം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉറപ്പിക്കപ്പെട്ടതു തന്നെയാണ് ബൈബിളിലെ വചനങ്ങളെല്ലാം. വളരെ പ്രധാനപ്പെട്ട ഒരു വസ്തുതകൂടി മനസ്സിലാക്കിയതിനുശേഷം മുകളില്‍ പ്രസ്താവിച്ച വചനത്തിലേക്ക് നമുക്കു തിരികെപ്പോകാം.
പിശാച് എന്തുകൊണ്ട് മനുഷ്യരെ വെറുക്കുന്നു?
വളരെ ലളിതമായിതന്നെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ നമുക്കു സാധിക്കും. രണ്ടു കാരണങ്ങളാലാണ് പിശാചിനു മനുഷ്യനോട് അടങ്ങാത്ത പകയുണ്ടായത്. ഒന്ന് മനുഷ്യനെ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിച്ചു. രണ്ടാമത്തെ കാരണം, ദൈവം മനുഷ്യനെ അത്യധികം സ്നേഹിക്കുകയും അവിടുത്തെ ആത്മാവിനെ അവരില്‍ നിവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതാണ്, സാത്താനു മനുഷ്യരോടുള്ള അടങ്ങാത്ത പകയുടെ മൂലകാരണങ്ങള്‍! മനുഷ്യരുടെ മുഖം കാണുമ്പോഴൊക്കെ ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മ അവനില്‍ ഓടിയെത്തും. സ്വര്‍ഗ്ഗത്തില്‍ ജീവിച്ചിരുന്ന നല്ലനാളുകള്‍ അവന്‍ സ്മരിക്കും! നാളെ ആ സൌഭാഗ്യം അനുഭവിക്കാന്‍ വിളിക്കപ്പെട്ടവരാണ് മനുഷ്യരെന്ന സത്യം അവനില്‍ അസൂയ ഉണര്‍ത്തും!
ഈ കാരണങ്ങളാല്‍തന്നെ അടിസ്ഥാനപരമായി പിശാചിന് മനുഷ്യരെ സ്നേഹിക്കാന്‍ കഴിയില്ല. എന്നാല്‍, കപടനാട്യത്തിലൂടെ അവന്‍ തങ്ങളെ സ്നേഹിക്കുന്നുവെന്ന തോന്നല്‍ മനുഷ്യരില്‍ ജനിപ്പിക്കും. പറുദീസായില്‍ തുടങ്ങിയ ഈ കാപട്യം ഇന്നും തുടര്‍ന്നുവരുന്നു. ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തെ മറച്ചുവയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന രീതി പിശാചിനുണ്ട്. നന്മതിന്മകളെ വിവേചിക്കുന്ന അറിവിന്‍റെ വൃക്ഷത്തില്‍നിന്ന് ഭക്ഷിക്കാനും അതുവഴി പാപം മനുഷ്യനില്‍ കടന്നുവന്ന് മരണത്തിനു പാത്രമാകാനും ഇടയാക്കിയത് ദൈവസ്നേഹത്തെക്കുറിച്ച് സാത്താന്‍ നല്‍കിയ തെറ്റായ ഉപദേശത്തിന്‍റെ അനന്തരഫലമാണ്!
ദൈവത്തില്‍നിന്ന് മനുഷ്യരെ അകറ്റി ആത്മാവിനെ നിത്യനാശത്തില്‍ പതിപ്പിക്കുന്നതിനായി ചില ഭൌതീക സൌകര്യങ്ങള്‍ സാത്താന്‍ ചെയ്തുതരും. ഇത് മനുഷ്യരോടുള്ള അവന്‍റെ സ്നേഹം കൊണ്ടല്ല; മറിച്ച് രക്ഷയില്‍നിന്ന് അവരെ അകറ്റുന്നതിനാണ്. പിശാചിനെ പൂജിക്കുന്നവര്‍ക്ക് ലഭിക്കാവുന്ന ചില താത്ക്കാലിക നേട്ടങ്ങളെക്കുറിച്ച് ബൈബിളില്‍ നല്‍കിയിരിക്കുന്ന സൂചനകള്‍ അറിഞ്ഞിരിക്കണം. യേശുവിനെ മരുഭൂമിയില്‍വച്ച് പരീക്ഷിക്കുമ്പോള്‍ സാത്താന്‍ നല്‍കിയ വാഗ്ദാനം എന്താണെന്നു നോക്കുക: "നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും" (മത്താ:4;9). ഈ ഭൂമിയിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവനിതു പറഞ്ഞത്. ലൂക്കായുടെ സുവിശേഷത്തില്‍ കുറച്ചുകൂടി വ്യക്തമായി ഇത് കുറിച്ചിട്ടുണ്ട്. എല്ലാം കാണിച്ചുകൊണ്ട് സാത്താന്‍ ഇങ്ങനെ പറഞ്ഞു: "ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാന്‍ ഇതു കൊടുക്കുന്നു. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്‍റെതാകും"(ലൂക്ക:4;6,7).
ഈ ഭൂമിയിലുള്ളവയെല്ലാം തനിക്കു നല്‍കപ്പെട്ടിരിക്കുന്നു എന്ന വാചകത്തില്‍ ഒരു യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിപ്പുണ്ട്. നല്‍കപ്പെട്ടിരിക്കുന്നു എന്ന പ്രയോഗത്തില്‍ മറ്റാരോ നല്‍കിയതാണ് എന്ന വസ്തുതയാണ് വ്യക്തമാകുന്നത്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം, പിശാചിന് ഇവയുടെമേല്‍ അധികാരം നല്‍കിയിട്ടില്ല. അപ്പോള്‍ ആരായിരിക്കും ഈ കൈമാറ്റം നടത്തിയത്? ഇതിനുള്ള ഉത്തരവും ബൈബിളിലുണ്ട്!
"നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്ക് കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്‍റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉല്‍പ:1;26). മനുഷ്യനു ദൈവം നല്‍കിയ ഈ ആധിപത്യം എങ്ങനെയാണ് സാത്താന്‍റെ കൈവശം എത്തിച്ചേര്‍ന്നത്? സാത്താന്‍ അവകാശപ്പെട്ട ഈ നല്‍കപ്പെടല്‍ ദൈവത്തില്‍ നിന്നായിരുന്നില്ല; മറിച്ച് അവകാശികളായി ദൈവം ആക്കിവച്ച മനുഷ്യരില്‍നിന്നായിരുന്നു എന്നതു വ്യക്തം! ഈ അവകാശത്തെപ്രതി ദൈവപുത്രനോട് സാത്താന്‍ വില പേശിയതാണ് മരുഭൂമിയില്‍ കാണുന്നത്. തന്നെ ആരാധിച്ചാല്‍ ഇവയെല്ലാം തിരിച്ചുനല്‍കാമെന്ന വാഗ്ദാനം യേശുവിനുമുമ്പില്‍ അവന്‍ വയ്ക്കുന്നു. ഇതു തിരിച്ചുപിടിക്കാനും അവനെ നശിപ്പിക്കാനുമാണ് യേശു വന്നിരിക്കുന്നതെന്ന് സാത്താന് ഉറപ്പുണ്ടായിരുന്നു. അതിനായി യേശു അനുഭവിക്കേണ്ട സഹനത്തില്‍നിന്ന് വ്യതിചലിപ്പിച്ച് വസ്തുവകകള്‍ തിരിച്ചു നല്‍കുന്ന കീഴടങ്ങലാണ് സാത്താന്‍ ഉദ്ദേശിച്ചത്.
സാത്താനെ നശിപ്പിക്കാതെതന്നെ ഒരു കരാറ് യേശുവില്‍നിന്ന് നേടാന്‍ അവന്‍ ശ്രമിച്ചു. അവനറിയാം ഇത് വീണ്ടും തനിക്കുതന്നെ വന്നുചേരുമെന്ന്! മനുഷ്യര്‍ക്കായി യേശു തിരിച്ചുപിടിക്കുന്നവയെല്ലാം കൌശലത്തിലൂടെ വീണ്ടും സ്വന്തമാക്കാന്‍ കഴിയുമെന്ന ചിന്തയാണ് സാത്താനെ ഈ കരാറിനു പ്രേരിപ്പിച്ചത്. അതുവഴി മനുഷ്യര്‍ക്കുള്ള ഒരു സന്ദേശവും അവന്‍ നല്‍കി. തന്നെ സേവിക്കുന്നവരെ ഭൌതീക നന്മകള്‍ നല്‍കി ഉയര്‍ത്തുമെന്നതാണ് ഈ സന്ദേശം. മാത്രവുമല്ല, ഈ കരാറിലൂടെ തന്‍റെ എന്നേക്കുമായ പരാജയം ഒഴിവാക്കാനും അവന്‍ ആഗ്രഹിച്ചു. ഇതിനു വഴങ്ങാതെ കുരിശിലെ ബലിവഴി സാത്താനെ പരാജയപ്പെടുത്തുകയും തന്നില്‍ വിശ്വസിക്കുന്നവരുടെമേല്‍ സാത്താനുള്ള എല്ലാ ആധിപത്യവും എന്നേക്കുമായി അവസാനിപ്പിക്കുകയുമാണ് യേശു ചെയ്തത്.
സാത്താനെ സേവിക്കുമ്പോള്‍ അവന്‍ നല്‍കുമെന്ന് വാഗദാനം ചെയ്ത ഭൌതീക സമ്പത്തിനോടൊപ്പം ഒളിഞ്ഞിരിക്കുന്ന രണ്ടു ഭീകരമായ ദുരന്തം കൂടിയുണ്ട്. അവനെ സേവിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ല. പൈശാചിക സേവയിലൂടെ അവന്‍ നല്‍കുന്ന സൌകര്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആദ്യമായി ലഭിക്കുന്ന ദുരന്തം പരിപൂര്‍ണ്ണ ആത്മീയ നാശമാണ്! ദൈവത്തില്‍നിന്ന് പൂര്‍ണ്ണമായി അകന്നുവെന്ന് ബോധ്യമാകുമ്പോള്‍ മാത്രമാണ് രണ്ടാമത്തെ സമ്മാനം നല്‍കുകയുള്ളു. താന്‍ നല്‍കിയ സൌകര്യങ്ങള്‍ മുഴുവനായും പിന്‍വലിക്കുന്നതോടൊപ്പം ഭൌതീകമായ മഹാദുരന്തങ്ങളും ചേര്‍ന്നതാണ് ഈ സമ്മാനം! തകര്‍ച്ചകളും മഹാരോഗങ്ങളും അപകടമരണങ്ങളും ഈ സമ്മാന 'പാക്കേജില്‍' ഉണ്ട്! ഏതെല്ലാമാണ് പൈശാചികസേവകള്‍ എന്നത് അറിഞ്ഞാല്‍ നമുക്കു ചുറ്റുമുള്ള അനുഭവങ്ങള്‍ ഈ സത്യത്തിനു സാക്ഷ്യം നല്‍കും.
പൈശാചികസേവകള്‍  പലവിധം!
കുട്ടിച്ചാത്തന്‍സേവ, ചാത്തന്‍സേവ തുടങ്ങിയ പരസ്യമായ പൈശാചിക ആരാധനകള്‍പോലെതന്നെ വ്യാജദൈവങ്ങളെ സേവിക്കുന്നതും അങ്ങനെതന്നെ. സത്യദൈവമല്ലാത്ത ഒന്നിനെ ദൈവമായി പരിഗണിച്ചു സേവിക്കുമ്പോള്‍ ആ ആരാധനയെ സ്വീകരിക്കുന്നത് സാത്താനാണ്! അതുകൊണ്ടാണ് "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് ദൈവത്തിനല്ല; പിശാചിനാണ്"(1കോറി:10;20). എന്ന് ബൈബിളിലെ സത്യദൈവം പറഞ്ഞിരിക്കുന്നത്. വിജാതിയ ദേവന്മാരെ ആരാധിക്കുന്നവര്‍ക്ക് താത്ക്കാലികമായ അനുഗൃഹങ്ങള്‍ ലഭിക്കുന്നത് സാത്താന്‍റെ കൌശലമാണെന്നു തിരിച്ചറിവുണ്ടാകണം. മനുഷ്യന്‍ സത്യദൈവത്തിലേക്ക് തിരിയാതെ വ്യാജദൈവത്തില്‍ തളച്ചിടാന്‍ സാത്താനൊരുക്കുന്ന കുതന്ത്രമാണിത്. താന്‍ വിളിച്ചാല്‍ ഓടിവന്ന് എന്നെ സഹായിക്കുന്നവനാണ് എന്‍റെ ദേവന്‍ എന്നൊക്കെ പലരും പറയാറുള്ളത് ഈ കാരണം കൊണ്ടാണ്. ഏതെങ്കിലും കലാകാരന്‍റെ ഭാവനയില്‍ ഉണ്ടായ ദേവന്മാര്‍പോലും ഇങ്ങനെ വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഉഗ്രമൂര്‍ത്തികളായി!
വളരെ അപകടമായ മറ്റൊരു പ്രവണത ക്രൈസ്തവരെപ്പോലും പിടികൂടിയിട്ടുണ്ട്. സാത്താന്‍  ഒരുക്കുന്ന ഈ കൌശലവും ജാഗ്രതയോടെ കാണേണ്ടതാണ്. എല്ലാ തിന്മകളിലും വ്യാപരിക്കുന്ന  ചിലര്‍ ഇങ്ങനെ പറയാറുണ്ട്: 'ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറില്ലെങ്കിലും  എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ദൈവമേ രക്ഷിച്ചേക്കണേ എന്നു പറയും. അപ്പോള്‍തന്നെ  ദൈവമെന്നെ സഹായിക്കും' മോഷ്ടിക്കാന്‍ പോകുമ്പോള്‍പോലും മോഷ്ടാക്കള്‍ ദൈവത്തോട്  ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. മോഷ്ടിക്കാന്‍ പോകുമ്പോഴും  വ്യഭിചാരത്തിനുപോകുമ്പോഴും സംരക്ഷിക്കുന്ന ദൈവം സത്യദൈവമല്ല. ദൈവത്തെ  ആരാധിക്കാതിരിക്കുകയോ ആത്മീയതയില്‍നിന്ന് വേറിട്ട് ജീവിക്കുകയോ ചെയ്യുന്നവരും, തിന്മ പ്രവര്‍ത്തിക്കുന്നവരുമൊക്കെ ദൈവത്തെ വിളിക്കുമ്പോള്‍ അവിടെ സഹായവുമായി  എത്തുന്നത് ദൈവമാണെന്നത് അസത്യമാണ്!
ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയെന്ന ധാരണ ഒരുവനില്‍ ഉണ്ടാക്കാന്‍ സാത്താനൊരുക്കുന്ന  തന്ത്രമാണിത്. അതിഗുരുതരമായ ഒരു പ്രശ്നം വരുമ്പോള്‍ ഈ സാത്താന്‍ സഹായത്തിനായി  വരില്ല. അപ്പോഴും ദൈവത്തിനായിരിക്കും പഴി കേള്‍ക്കേണ്ടി വരുന്നത്. തന്നെ എപ്പോഴും  സഹായിച്ച ദൈവം ഇവിടെ എന്നെ കൈവെടിഞ്ഞുവെന്ന് അവന്‍ പറയും! അതുകൊണ്ട്, ദൈവമെന്നു  വിളിക്കുമ്പോഴെല്ലാം ഓടിവന്ന് സഹായിക്കുന്നത് ദൈവമായിരിക്കണമെന്നില്ല!
ഇതിനേക്കാളെല്ലാം ഗുരുതരമായതും ആധുനികവുമായ സാത്താന്യ  ആരാധനയാണ് 'ബ്ലാക്ക്മാസ്' അഥവാ 'കറുത്തകുര്‍ബാന'! സാത്താന്‍ സേവയുടെ ഏറ്റവും  ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും  അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!
പിശാചിനെ ആരാധിക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്; ദൈവപുത്രനായ യേശുവിനെ  അവഹേളിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ പാപം ഇരട്ടിയാകുന്നു. ഇത്തരം സംഘങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ബൈബിള്‍ വച്ചിരിക്കും. അതില്‍ ചവിട്ടിയിട്ടാണ് അകത്തുപ്രവേശിക്കേണ്ടത്. തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ ഒരു 'സിംപല്‍' ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രം ഇവരുടെ ഔദ്യോഗിക 'എംപ്ലം' ആണ്!
കര്‍ത്താവ് ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ്  ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തുകൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ  വേദനിപ്പിക്കുകയും ചെയ്യുന്നു! കത്തോലിക്കാ പള്ളികളില്‍ കുര്‍ബാനമദ്ധ്യേ വാഴ്ത്തിയ  തിരുവോസ്തി തട്ടിയെടുത്ത് ഇവരുടെ 'കറുത്ത' കുര്‍ബാനയ്ക്ക്  ഉപയോഗിക്കും.
തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്. യേശു പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ..'എന്ന പ്രാര്‍ത്ഥനയ്ക്കുപകരം നരകത്തിലെ പിതാവേയെന്ന് സാത്താനെ വിളിച്ചുകൊണ്ട് തങ്ങളുടെ പിതാവായി അവനെ ഏറ്റുപറയുന്നതാണ് മറ്റൊരു ചടങ്ങ്. അവിടെവച്ച് തങ്ങളുടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന നിഷ്കളങ്കരക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കിക്കൊണ്ട് യേശുവിനെ നിന്ദിക്കുന്നത് 'കറുത്ത' കുര്‍ബാനയുടെ ഒരു ഭാഗമാണ്! ദൈവം വെറുക്കുന്ന വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേശുവിന്‍റെ മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും 'ബ്ലാക്ക്' മാസിലുണ്ട്!
ഒരു വേശ്യയുടെ നഗ്നശരീരത്തെ ബലിപീഠമാക്കി അതിനു മുകളിലാണ് തിരുവോസ്തി പ്രദര്‍ശിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ലൈംഗീക പാപങ്ങളും ഇതിന്‍റെ ഭാഗമായതിനാല്‍ ജഢികാസക്തരായ യുവാക്കളെയാണ് ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഈ സംഘത്തില്‍ എത്തിപ്പെട്ടാല്‍ പിന്നീട് വിടുതല്‍ ലഭിക്കില്ല എന്നത് ഈ പൈശാചികതയെ കൂടുതല്‍ ദുരന്തകരമാക്കുന്നു. ചെറുപ്പക്കാരെ വശീകരിക്കാന്‍ ഇവരുടെ 'എക്സിക്യുട്ടീവ്‌'കള്‍ നമുക്കിടയില്‍ കറങ്ങുന്നുണ്ട്.
'കറുത്ത' കുര്‍ബാന നടത്തുന്ന സംഘങ്ങളെ സാമ്പത്തീകമായി സഹായിക്കുന്ന പ്രസ്ഥാനങ്ങള്‍  ഇന്ന് വളരെയധികമാണ്. 'പ്രോക്ടര്‍ & ഗാംമ്പിള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ പരസ്യമായി ഈ സംഘത്തെ സഹായിക്കുന്നു. ഇവരുടെ ലാഭത്തിന്‍റെ ഇരുപതു ശതമാനവും ചിലവഴിക്കുന്നത് സാത്താന്‍റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്.ഈ നീചപ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നത് ദൈവമക്കളുടെ പണമാണ് എന്നത് ഇതിനെ ഏറ്റവും ദുരന്തകരമാക്കുന്നു! സാത്താന്‍റെ സഭയെ വളര്‍ത്തുന്ന സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ നമ്മിലാരെങ്കിലും വാങ്ങുമ്പോള്‍ അറിയാതെ അവരും ഈ തിന്മയില്‍ കൂട്ടാളികളാകുകയാണ്! ഏതെല്ലാം സ്ഥാപനങ്ങളും ഉത്പന്നങ്ങളുമാണ് സാത്താന്‍റെ 'സഭയെ' 'സ്പോണ്‍സര്‍' ചെയ്തിരിക്കുന്നത് എന്ന വിവരം മനോവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സോളമന്‍ രാജാവിനെ നശിപ്പിച്ച '666' എന്നലേഖനത്തില്‍ ഇതു വ്യക്തമാക്കിയിരിക്കുന്നു. അതു വായിച്ചിട്ടില്ലാത്തവര്‍ക്കായി ആ 'ലിങ്ക്' ഇവിടെ ചേര്‍ ക്കുകയാണ്:'ലിങ്ക്'
ദൈവത്തിലേക്ക് ഒരിക്കലും മടങ്ങിപ്പോകാന്‍ ആവാത്തവിധം തന്‍റെ അടിമയാക്കിയതിനുശേഷമാണ് ഇവരുടെമേല്‍ ദുരിതങ്ങളയക്കാന്‍ സാത്താന്‍ ആരംഭിക്കുന്നത്. അപ്പോഴേക്കും ദൈവത്തില്‍നിന്ന് ഇവര്‍ പൂര്‍ണ്ണമായും അകന്നിരിക്കും. പിശാചിനെ എത്രത്തോളം ആത്മാര്‍ത്ഥമായി സേവിച്ചാലും മനുഷ്യരെ അവന്‍റെ മിത്രമായി കരുതാന്‍ അവനു കഴിയില്ല. അതിനുള്ള കാരണം ആരംഭത്തില്‍തന്നെ നാം കണ്ടു. ലൈംഗീകമായ കൊടുംതിന്മകളില്‍ വ്യാപരിക്കുകയും ദൈവപുത്രനും വചനത്തിനുമെതിരെ നിലകൊള്ളുകയും ചെയ്തവര്‍ക്ക് സ്വബോധം വീണ്ടെടുത്ത് മാനസാന്തരപ്പെടാനുള്ള സാധ്യത നഷ്ടപ്പെടുന്നതിനു കാരണം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "തങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസിയാ:5;4).
വ്യഭിചാരപാപത്തില്‍ ഭയാനകമായ ദുരന്തം പതിയിരിക്കുന്നുണ്ട്. ആ പാപത്തില്‍ നിപതിക്കുന്ന ഒരു വ്യക്തിയുടെ മടങ്ങിപ്പോക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാലാണ് ദൈവം ആ പാപത്തെ അത്രയധികം വെറുക്കുന്നത്. വഴിതെറ്റിക്കുന്ന ഈ പാപത്തില്‍ മുഴുകിക്കഴിഞ്ഞവര്‍ ദൈവത്തിലേക്ക് മടങ്ങിവന്നാലും ആസക്തി അവരെ വേട്ടയാടിക്കൊണ്ടിരിക്കും. "വ്യഭിചാരത്തിന്‍റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു"(ഹോസിയാ:4;12).ദൈവത്തോട് വളരെയധികം ചേര്‍ന്നിരുന്നാല്‍ മാത്രമേ ഇവര്‍ക്ക് ആസക്തികളില്‍നിന്ന് വിടുതല്‍ ലഭിക്കുകയുള്ളു. മഗ്ദലേനാമറിയത്തെ യേശു കൂടുതല്‍ അടുത്തുനിര്‍ത്തിയത് വീണ്ടും അവള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ആയിരുന്നു. യേശുവിനോട് കൂടുതല്‍ ചേര്‍ന്നുനിന്നതുകൊണ്ട് അവള്‍ വിടുതല്‍ നേടി.
ഒരു പാപിയെ എന്തിനാണ് പിശാചിന് എല്പിച്ചുകൊടുക്കുന്നത് എന്ന വിഷയത്തെക്കുറിച്ച്  ചിന്തിക്കാനാണ് ഇത്രയും വിവരണം നല്‍കിയത്. പിശാചിനു മനുഷ്യരോടുള്ള ബന്ധവും അവന്‍റെ  ആധിപത്യത്തില്‍ കെട്ടപ്പെടുന്ന ഒരു വ്യക്തിക്ക് അവസാനം സംഭവിക്കുന്ന അധഃപതനവും  അറിഞ്ഞിരുന്നാല്‍ മാത്രമേ നാം ചിന്തിക്കുന്ന വിഷയം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍  കഴിയുകയുള്ളൂ. ഈ വിവരണത്തില്‍നിന്ന് യഥാര്‍ത്ഥ വിഷയത്തിലേക്ക് കടക്കാനുള്ള  സമയമായതിനാല്‍ നമ്മുടെ ചിന്തകളെ അവിടേക്ക് തിരിക്കാം.
പിശാചിന്‌ ഏല്പിക്കുന്ന ദൈവശുശ്രൂഷ!
ബൈബിളിലെ ചില സംഭവങ്ങളില്‍ ചിലരെ പിശാചിന് ഏല്പിച്ചുകൊടുക്കാനുള്ള ഉപദേശങ്ങള്‍ കാണുന്നുണ്ട്. എന്തുകൊണ്ടാണ് ക്രൂരനായ പിശാചിന് ഇവരെ ഏല്പിച്ചുകൊടുക്കുന്നതെന്ന് നമുക്കു നോക്കാം. അത്തരം ചില സംഭവങ്ങളെയും ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്‍റെ സത്യം അനേകം തവണ അറിയിച്ചിട്ടും മാനസാന്തരത്തോടു മറുതലിക്കുന്നവരെയും മറ്റുള്ളവരുടെ മാനസാന്തരത്തിനു തടസം നില്‍ക്കുന്നവരെയുമാണ് ഈ വിധത്തില്‍ പിശാചിനു വിട്ടുകൊടുക്കുന്നത് എന്നകാര്യം ആദ്യമേതന്നെ അറിഞ്ഞിരിക്കണം.
ദൈവത്തിന്‍റെ ക്രോധം ഭൂമിയെ വിഴുങ്ങാതിരിക്കാന്‍ ദുഷ്ടരെ നമ്മുടെ ഇടയില്‍നിന്ന് നീക്കിക്കളയണം. ശപിക്കപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ മണ്ണു  ശപിക്കപ്പെട്ടതാകും. സോദോമിലേക്ക് ദൈവത്തിന്‍റെ ക്രോധം ഇരച്ചുവന്നപ്പോള്‍ ആ പട്ടണത്തെയും അതില്‍ വസിച്ചിരുന്ന ജീവജാലങ്ങളെയും മാത്രമല്ല, ആ മണ്ണുപോലും ദഹിപ്പിക്കപ്പെട്ടു. ഇന്നും ലോകത്തിന് അതു ദൃഷ്ടാന്തമാണ്! അതിനാല്‍, ഭൂമി ഒന്നടങ്കം നശിക്കാതിരിക്കാന്‍ ദുഷ്ടരെ നീക്കിക്കളയേണ്ടത് അനിവാര്യമാകുന്നു. ഇത് അവസാനത്തെ നടപടിയായി ചെയ്യേണ്ട കാര്യമാണ് എന്നകാര്യം മറക്കരുത്.
"ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും  ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ:10;28). എന്താണീ വചനത്തിന്‍റെ ആന്തരീകാര്‍ത്ഥമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുവന്‍ തന്‍റെ തിന്മയോടെ ദൈവത്തിന്‍റെ കരങ്ങളില്‍ പതിക്കുകയെന്നത് ഭയാനകമാണ്! ദൈവത്തിന്‍റെ കരുണയെമാത്രം വെളിപ്പെടുത്തുന്ന അപകടകാരികളായ വചനപ്രസംഗകര്‍ നിങ്ങളെ വഞ്ചിക്കുകയാണെന്നു തിരിച്ചറിയണം. അവസാന ചില്ലിക്കാശും കൊടുത്തുതീര്‍ക്കുവോളം കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുമെന്ന് വെളിപ്പെടുത്തിയത് യേശുതന്നെയാണ്. ദൈവത്തിന്‍റെ ശിക്ഷയെ മറച്ചുവച്ചുകൊണ്ട് കാരുണ്യത്തെമാത്രം പ്രസംഗിക്കുന്ന സുവിശേഷകര്‍ സാത്താന്‍റെ ഉപകരണങ്ങളായി വര്‍ത്തിക്കുകയാണു ചെയ്യുന്നത്! "മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ:10;33). കര്‍ത്താവായ യേശുക്രിസ്തു തമാശ പറഞ്ഞതാണെന്ന് ആരും കരുതരുത്!
പാപത്താല്‍ സ്വയം നശിക്കുകയും മറ്റുള്ളവരുടെ രക്ഷയ്ക്ക് തടസമായി നിലകൊള്ളുകയും ചെയ്യുന്നവരെ ഉപദേശത്തിലൂടെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരക്കാരെ പിശാചിന് ഏല്പിച്ചു കൊടുക്കുന്നത്. ദൈവത്തിന്‍റെ ക്രോധം അവരുടെമേല്‍ പതിക്കുന്നത് അതിലേറെ ഭയാനകമായിരിക്കും. പിശാചിന് എല്പിച്ചുകൊടുക്കുന്നതിലൂടെ അവരില്‍ സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ഇനി നമുക്ക് പരിശോധിക്കാം.
ഒരു വ്യക്തിയുടെ ആത്മാവിനെ നിത്യനരകത്തില്‍ പതിക്കാതെ രക്ഷിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ അവസാന മാര്‍ഗ്ഗമായിട്ടാണ് ഈ ശുശ്രൂഷയെ കാണാവൂ. പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള ഈ വചനത്തിലെ യഥാര്‍ത്ഥ പ്രക്രിയ സഭയില്‍നിന്ന് പുറത്താക്കുക എന്നതാണ്. സഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന ഒരു വ്യക്തി സ്വാഭാവികമായും പിശാചിന്‍റെ ആധിപത്യത്തിലായിരിക്കും. സഭയെന്നത് രക്ഷിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ്. ഇതില്‍നിന്ന് പുറത്തുപോകുന്നവര്‍ വിജാതിയരാണ്.
വിജാതിയര്‍ പിശാചിനു ബലിയര്‍പ്പിക്കുന്നുവെന്ന വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഇത് വളരെ ലളിതമായി മനസ്സിലാക്കാവുന്നതേയുള്ളു. നാം ആരംഭത്തില്‍ പരിഗണിച്ച വചനം പൂര്‍ണ്ണമായി ഒന്നു പരിശോധിക്കാം. വചനം തുടങ്ങുന്നത് ഇങ്ങനെയാണ്: "വിജാതിയരുടെ ഇടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്‍റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു! എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്ന് നീക്കിക്കളയുവിന്‍ "(1കോറി:5;1,2). ഇവിടെ പൌലോസ് ഉപദേശിക്കുന്നത് സഭയില്‍നിന്ന് പുറത്താക്കാനാണ്.
തുടര്‍ന്നുവരുന്ന വചനങ്ങളിലാണ് പിശാചിന്  ഏല്പിക്കാനുള്ള ഉപദേശമുള്ളത്. "നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തിലും എന്‍റെ ആത്മീയ സാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്‍റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്പിച്ചുകൊടുക്കണം. അങ്ങനെ അവന്‍റെ ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ ദിനത്തില്‍ രക്ഷപ്രാപിക്കട്ടെ"(1കോറി:5;5).
സഭയുടെ കൂട്ടായ്മയില്‍നിന്ന് പുറത്താക്കുന്നതും പിശാചിന് ഏല്പിച്ചുകൊടുക്കുന്നതും ഒരേഫലം ഉളവാക്കുന്ന പ്രവൃത്തിയാണെന്ന് ഈ വചനത്തിലൂടെ വ്യക്തമാകും. ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന മറ്റൊരു ഉപദേശവുംകൂടി അപ്പസ്തോലന്‍ അറിയിക്കുന്നുണ്ട്. "ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്ന് നീക്കിക്കളയുവിന്‍ "(1കോറി:5;13). വ്യഭിചാരികളോ വിഗ്രഹാരാധകരോ സഭയിലുണ്ടെങ്കില്‍ അവരെ നീക്കിക്കളയണമെന്ന് അപ്പസ്തോലന്‍ ഉപദേശിച്ചത് മറ്റുള്ളവര്‍ക്ക് മാതൃകയാകാനാണ്. തിന്മയില്‍ വ്യാപരിച്ചിട്ടും ഇവര്‍ അംഗീകരിക്കപ്പെട്ടാല്‍ ദുര്‍ബലരായ വിശ്വാസികള്‍ക്ക് അത് ഇടര്‍ച്ചയ്ക്ക് കാരണമായേക്കാം.
അതുപോലെതന്നെ തിന്മ പ്രവര്‍ത്തിക്കുകയും മാനസാന്തരത്തിനു വിമുഖത കാണിക്കുകയും ചെയ്യുന്നവരുടെമേല്‍ വരാനിരിക്കുന്ന ദൈവീകക്രോധം അവര്‍ ആയിരിക്കുന്ന എല്ലാ മേഖലകളിലേക്കും പതിക്കും. അപ്പോള്‍ ഇവരെ അംഗീകരിക്കുകയും ഇവരോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന സകലരുടെമേലും ക്രോധം ചൊരിയപ്പെടും. സഭയിലെ ഒന്നോ രണ്ടോ പുരോഹിതര്‍മൂലം ചില സഭകള്‍ ഇന്ന് നിന്ദിക്കപ്പെടുന്നത് ഇതിനു തെളിവാണ്! വചനം അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ അവമാനം സഭയെ മുഴുവന്‍ കളങ്കപ്പെടുത്തുകയില്ലായിരുന്നു. വിച്ഛേദിച്ചു കളയേണ്ടവരെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍മൂലം മലിനമാകുമെന്നത് ഒരു പാഠമാകട്ടെ!
ഇന്ന് സഭകളില്‍ കാണുന്ന അവസ്ഥ ഈ വചനത്തിനു വിപരീതമാണെന്നത് വേദനാജനകമാണ്. എല്ലാവിധ അധാര്‍മ്മികതയിലും ജീവിക്കുന്നവര്‍ സഭകളില്‍ അംഗീകരിക്കപ്പെടുകയും ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നത് വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കുന്നു. മാത്രവുമല്ല, വിജാതിയര്‍ക്കുമുന്നില്‍ ക്രിസ്തീയത അവമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആദിമ ക്രൈസ്തവസഭയുടെ സാക്ഷ്യം പലരേയും ക്രിസ്തീയതയിലേക്ക് ആകര്‍ ഷിക്കുവാന്‍ കാരണമായെങ്കില്‍ ഇന്ന് സഭകളുടെ കൂട്ടായ്മകളില്‍നിന്ന് സഭാമക്കളെപ്പോലും അകറ്റുന്നുവെന്നതാണു യാഥാര്‍ത്ഥ്യം. യൂറോപ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ വ്യാജദൈവങ്ങളിലേക്കും മനുഷ്യദൈവങ്ങളിലേക്കും തിരിയുന്നതിന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അസ്സന്‍മാര്‍ഗ്ഗികളുടെ ഗുഹകളായി സഭകള്‍ മാറാതിരിക്കാന്‍ ദൈവം നല്‍കിയ മുന്നറിയിപ്പിനെ അവഗണിച്ചപ്പോള്‍ വന്നുഭവിച്ച ദുരന്തമാണിത്. അതുപോലെതന്നെ വചനത്തില്‍നിന്ന് വ്യതിചലിച്ച് വിജാതിയ അനുകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വിജാതിയതയില്‍നിന്നു വ്യത്യസ്ഥമായി ഒന്നും ക്രിസ്തീയതയില്‍ കാണാന്‍ കഴിയാത്തത് സത്യത്തെ സ്വീകരിക്കുന്നതില്‍നിന്നു മനുഷ്യരെ അകറ്റി.
വിജാതിയര്‍ക്കു മാത്രമല്ല, വിശ്വാസികളില്‍ ചിലര്‍ക്കുപോലും സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്ന ഇത്തരം അവസ്ഥകളെ തിരിച്ചറിഞ്ഞ്, അവയെ എതിര്‍ക്കേണ്ടത് ക്രിസ്തുവിനെ സ്നേഹിക്കുന്നവരുടെ കടമയാണ്.
പിശാചിന് ഏല്പിച്ചുകൊടുക്കല്‍ മാനസാന്തരത്തിനു കാരണമാകുമോ?
ദുഷ്ടനും ചതിയനുമായ പിശാചിന്‍റെ കൈകളില്‍ ഒരു വ്യക്തിയെ ഏല്പിച്ചുകൊടുത്താല്‍  എങ്ങനെയാണ് ആ വ്യക്തി മാനസാന്തരപ്പെടുന്നത് എന്ന ചോദ്യം ന്യായമാണ്! ഒന്നുകൂടി വലിയ  അധഃപതനമല്ലെ ഉണ്ടാകൂ എന്നു ചിന്തിക്കുന്നവരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, സാത്താന്‍റെ സ്വഭാവവും വചനവും വ്യക്തമായി അറിയുമ്പോള്‍ ഈ തെറ്റിദ്ധാരണ മാറും. ഇതു  വ്യക്തമാക്കാനാണ് ആരംഭത്തില്‍തന്നെ സാത്താനെക്കുറിച്ച് വിശാലമായ വിവരണം  നല്‍കിയത്.
ഒരു വ്യക്തിയെ പിശാചിന് ഏല്പിച്ചുകൊടുക്കുമ്പോള്‍ അവനെ പിശാച് സംരക്ഷിക്കുകയല്ല ചെയ്യുന്നത്; മറിച്ച്, അവന്‍റെമേല്‍ അനര്‍ത്ഥങ്ങള്‍ വരുത്തുകയാണു ചെയ്യുന്നത്. സാത്താനു മനുഷ്യരോടുള്ള അടങ്ങാത്ത പകയുടെ കാരണം വ്യക്തമാക്കിയിരുന്നല്ലോ! ഈ കാരണത്താല്‍ ഒരു മനുഷ്യനെ അന്ത്യംവരെയും സഹായിക്കുവാന്‍ സാത്താനു കഴിയില്ല. അവനെ പൂര്‍ണ്ണമായും ദൈവത്തില്‍നിന്ന് അകറ്റിയതിനുശേഷം പീഡനത്തിനു വിധേയനാക്കും. സാത്താനെ സേവിക്കുന്നവര്‍ക്ക് തലമുറകളായി സംഭവിക്കുന്ന ദുരന്തങ്ങള്‍ ഈ പീഡനത്തിന്‍റെ ഭാഗമാണ്. രോഗങ്ങള്‍കൊണ്ടും എല്ലാവിധ തകര്‍ച്ചകള്‍ക്കൊണ്ടും പിശാച് പീഡിപ്പിക്കും. ദൈവത്തിന്‍റെ ഛായയിലുള്ള മനുഷ്യനെ പീഡിപ്പിക്കുന്നതിലൂടെ സാത്താന്‍ സന്തോഷം കണ്ടെത്തുന്നു.
സത്യദൈവത്തെ സേവിക്കുന്ന ഒരുവന്‍റെമേല്‍ സാത്താന് അവകാശമില്ലാത്തതിനാല്‍ അവരെയും ദൈവത്തെയും തമ്മില്‍ അകറ്റുകയെന്ന ആദ്യപടിയാണു സാത്താന്‍ നല്‍കുന്ന സഹായങ്ങള്‍! സാത്താന്‍ നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിക്കുന്നവരുടെമേല്‍ മാത്രമാണ് അവന് അധികാരമുള്ളു. അധികാരം ഒരുവനില്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ സൌകര്യങ്ങള്‍ പിന്‍വലിക്കുകയും പീഡനത്തിനു വിധേയനാക്കുകയും ചെയ്യും!
ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ദുരന്തം വരുത്തുന്നത് ദൈവമല്ല; പിശാചാണ്. എന്നാല്‍, ഈ സത്യം സാത്താന്‍ മറച്ചുവച്ചിരിക്കുന്നു. ലോകസുഖങ്ങളില്‍ മുഴുകി ജീവിക്കുന്ന ഒരുവന്‍ ദൈവത്തിലേക്ക് തിരിയാന്‍ വൈമുഖ്യം കാണിക്കുന്നുവെങ്കിലും, തന്‍റെ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ വന്നുചേരുമ്പോള്‍ ഒരുപക്ഷെ അവന്‍ ദൈവത്തിലേക്ക് തിരിഞ്ഞേക്കാം. അപ്രകാരം ആത്മീയരായി മാറിയ അനേകരെ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ! രോഗങ്ങളും ദുരിതങ്ങളും വേട്ടയാടുമ്പോള്‍ ധ്യാനമന്ദിരങ്ങളിലേക്ക് ഓടുന്നവരെ നാം നിത്യവും കാണുന്നുണ്ട്.
സാത്താനോടു ചേര്‍ന്നുനില്‍ക്കുമ്പോള്‍ അവനില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന ദുരന്തങ്ങള്‍ ഒരുവനെ ദൈവത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചേക്കാം. ഇതാണു പൌലോസ് അപ്പസ്തോലന്‍ സൂചിപ്പിച്ചിരിക്കുന്നത്! രക്ഷപെടും എന്ന ഉറപ്പല്ല അപ്പസ്തോലന്‍ നല്‍കുന്നത്. മറിച്ച്, സാധ്യത മാത്രമേ സൂചിപ്പിക്കുന്നുള്ളു. അതുകൊണ്ടുതന്നെ ഇത് അവസാന മാര്‍ഗ്ഗമായി നടപ്പാക്കേണ്ട പ്രക്രിയയുമാണ്! മറ്റുള്ളവരുടെ രക്ഷയ്ക്കു തടസമായി നിലകൊള്ളുകയോ ദുഷ്പ്രേരണയ്ക്കു കാരണമാവുകയോ ചെയ്യുന്നവരെ അനേകരുടെ രക്ഷയെക്കരുതി പിശാചിന് ഏല്പിച്ചുകൊടുക്കണം.
തിന്മയില്‍ മുഴുകി ജീവിക്കുന്ന ഏതൊരുവനെയും ഉടന്‍തന്നെ സാത്താനു വിട്ടുകൊടുക്കുകയല്ല; മറിച്ച്, ചില ഘട്ടങ്ങള്‍ വചനം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ അവന്‍ തനിച്ചായിരിക്കുമ്പോള്‍ ഉപദേശിക്കുകയാണ് ആദ്യഘട്ടം. തന്നെ അനുസരിക്കാത്ത അവസരത്തില്‍ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിധ്യത്തില്‍ ഉപദേശിക്കുവാന്‍ വചനം നിര്‍ദ്ദേശം തരുന്നു. സാക്ഷികളുടെ സാന്നിധ്യത്തിലും അനുസരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ സഭയെ അറിയിക്കാനാണ് അപ്പസ്തോലനിലൂടെ കര്‍ത്താവു പറയുന്നത്. സഭയേയും അനുസരിക്കാത്തവനായി തന്‍റെ ചെയ്തികളില്‍ തുടരുന്നപക്ഷം അവന്‍ പിന്നീടു വിജാതിയനെപ്പോലെ ആയിരിക്കട്ടെയെന്നു ബൈബിള്‍ നിര്‍ദ്ദേശിക്കുന്നു. അവനുമായി സംസര്‍ഗ്ഗം പാടില്ലെന്നാണ് തിരുവചനത്തിലൂടെ നമുക്ക് ലഭിക്കുന്ന ഉപദേശം.
'ക്യാന്‍സര്‍' ബാധിച്ച ശരീരഭാഗം മുറിച്ചുമാറ്റുന്നത് ചികിത്സയുടെ ആദ്യപടിയല്ല; മറ്റൊരു ചികിത്സയും ഫലിക്കാതെ വരുമ്പോഴാണ്! ഇത് ശരീരത്തെ ഒരുപക്ഷെ മരണത്തില്‍നിന്ന് രക്ഷിച്ചേക്കാം. സഭയെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന ചില അവയവങ്ങളെ മുറിച്ചുമാറ്റുന്നത് എന്തിനാണെന്നു നമുക്കു ചിന്തിക്കാന്‍ സാധിക്കും! വിശ്വാസികളുടെ സമൂഹമാണ് സഭ! അവിടെ അവിശ്വാസികള്‍ക്കും ദുര്‍മ്മാര്‍ഗ്ഗികള്‍ക്കും എന്തുകാര്യം?
ആത്മാവിനെ നിത്യശിക്ഷയ്ക്കു വിധിക്കാന്‍ അധികാരമുള്ള ദൈവത്തിന്‍റെ കരങ്ങളില്‍ ചെന്നു പാപത്തോടെ പതിക്കുകയെന്നത് ഏറെ ഭയാനകമാണെന്ന് ഓര്‍മ്മിക്കുക! വചനം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണു നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്‍റെതാണ്. ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തന്‍റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിന്‍റെ കൈയില്‍ ചെന്നുവീഴുക വളരെ ഭയാനകമാണ്"(ഹെബ്രാ:10;29-31).

 manovaonline.com

Monday, 4 November 2013

കണ്ണില്ചോരയില്ലാത്ത പാപ്പ

കണ്ണില്ചോരയില്ലാത്ത പാപ്പ



almayasabdam.

അലക്സ്‌ കണിയാംപറമ്പില്‍

പണ്ടൊരു തിരുമേനി ഒരു പെണ്കുട്ടിയെ (സോറി, സ്ത്രീയെ) ദത്തെടുത്തു. കുമ്പസാരക്കൂട്ടിലിരുന്ന് ദിവസവും മനുഷ്യന്‍ പറയുന്ന നുണകളുടെ കഥകള്‍ക്ക് കൈയും കണക്കുമില്ല എന്നറിയുന്ന വൈദികര്ക്ക് സംഭവം പെണ്‍ വാണിഭം ആണെന്ന് പെട്ടെന്ന് പിടികിട്ടി. തിരുമേനിയ്ക്ക് യാതൊരു കുലുക്കവും ഇല്ല. ...തിരുമേനി കക്ഷിയെ അങ്ങ് കൂടെ പൊറുപ്പിച്ചു. പോരാത്തതിന് അഭിക്ഷേകം തുടങ്ങിയ അനാചാരങ്ങളും. അസൂയമൂത്ത വൈദികര്‍ അനുസരണാവൃതമൊക്കെ തല്ക്കാലം മറന്ന് തെരുവിലിറങ്ങി. എന്നിട്ടും നമ്മുടെ പൊന്നുതിരുമേനിയുടെ തിരുദേഹത്ത് തൊടാന്‍ ഒരുത്തനെക്കൊണ്ടും സാധിച്ചില്ല. പരാതി വത്തിക്കാനിലേയ്ക്ക് പോയി. അവിടെനിന്നും ഒന്നൊന്നര മാസത്തിനു ശേഷം വിശുദ്ധ ഇണ്ടാസ് വന്നു – എല്ലാവരും ഒരു സസ്പെന്ഷ്ന്‍ പ്രതീക്ഷിച്ചു. അവര്‍ വിഡ്ഢികളായി. നമ്മുടെ തിരുമേനി റോമില്‍ പോയി. കുറെ നാള്‍ റോമിലെ തിരുമേനി ആയി അവിടെ വാണരുളി. പിന്നെ എന്തു സംഭവിച്ചു എന്ന് ചോദിക്കരുത്. അതൊക്കെ വിശുദ്ധരഹസ്യങ്ങളാണ്.

അതാണ്‌ കത്തോലിക്കാസഭ. അല്ലെങ്കില്‍ അതായിരുന്നു കത്തോലിക്കാസഭ. മെത്രാന്റെ കുപ്പായം ഒരിക്കല്‍ കിട്ടിയാല്‍ കിട്ടിയതാ. 75 വയസ് പൂര്ത്തിയാകുന്നതിനു മുമ്പ് സാക്ഷാല്‍ കാലനുപോലും മെത്രാന്മാരുടെ അടുത്ത് വരാന്‍ പേടിയാ.... പെന്ഷന്പ്രായം ഒക്കെ കഴിഞ്ഞ്, കന്യാസ്ത്രീകളുടെ പരിചരണവും, ആയുര്വേദക്കാരുടെ തിരുമ്മും ഉഴിച്ചിലും ഒക്കെ ആസ്വദിച്ച് അവര്‍ രാജപ്രൌഢിയില്‍ അങ്ങ് ജീവിച്ച്, ഒരു നാള്‍ കാലം ചെയ്യും. അല്ല, നമ്മുടെ കര്ത്താവില്‍ നിദ്ര പ്രാപിക്കും. ഒരു നൂറു വര്ഷം കഴിയുമ്പോള്‍, ദൈവദാസന്‍, വാഴ്ത്തപ്പെട്ടവന്‍, പിന്നെ ഒരു ദിവസം വിശുദ്ധന്‍.

വത്തിക്കാന്‍ അങ്ങ് ദൂരെയല്ലേ. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ അവിടെ അറിയാറില്ല. വാര്ത്തകള്‍ അവിടെ ചെല്ലുമ്പോള്‍ നടന്നതെല്ലാം സേവനം, ശുശ്രൂഷ, സഹനം.... പാപ്പാമാര്‍ മെത്രാന്മാരുടെ തോളത്ത് ഒരു തട്ടുംതട്ടി മിടുക്കന്‍ എന്നുപറഞ്ഞ് തിരിച്ചയക്കും.

പണ്ടൊരു പാപ്പ അറിയാതെ പറഞ്ഞുപോയി - തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ലെന്ന്. രണ്ടാമതൊരിക്കില്‍ കൂടി അത് പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആ ശബ്ദം മുങ്ങിപോയി. മറ്റൊരു പാപ്പ കുറെ വര്ഷങ്ങള്‍ മുമ്പ് സഭ ചില നല്ല കാര്യങ്ങളെങ്കിലും ചെയ്യണമെന്നാശിച്ച് ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. കിംഫലം? തിരുമേനിമാരോടാ കളി!

നമ്മുടെ മെത്രാന്മാര്‍ അതൊക്കെ മുക്കി. അവരുടെ ജീവിതം പഴയതുപോലെതന്നെ സുഗമമായി അങ്ങ് പോയി.

ജനവികാരം എന്ന് കേട്ടാല്‍ ഈ മെത്രാന്മാര്ക്ക് ഓക്കാനം വരും. ഇവനൊക്കെ എന്തിനാ “വികാരി”ക്കുന്നത്. ഇവന്മാര്ക്ക് നല്ല ഒന്നാന്തരം വികാരിയെ തിരുമേനിമാര്‍ കൊടുത്തിട്ടില്ലേ? പിന്നെ രാജ്യത്തെ ഭരണഘടന, നിയമം എന്നൊക്കെ പറഞ്ഞാല്‍ പരമപുച്ഛമാണ്. ഇവന്റെയൊക്കെ ഒരു നിയമം! ഇവര്ക്കൊക്കെ കാനന്‍ നിയമം എന്നാല്‍ എന്താണെന്നറിയുമോ? വത്തിക്കാന്റെ കാനന്‍ നിയമത്തോളം വരുമോ, അല്മായരായ അംബേദ്കര്മാരും രാജേന്ദ്രപ്രസാദുമാരും ഉണ്ടാക്കിയ ഇന്ത്യന്‍ നിയമം? അവര്‍ സെമിനാരി കണ്ടിട്ടുള്ളവരാണോ?

നിയമം നിര്‍മ്മിക്കുന്നവരും അത് നടപ്പിലാക്കേണ്ടവരും മെത്രാന്മാരെ കണ്ടാല്‍ മുട്ട് വിറച്ചു “റ” പോലെ വളഞ്ഞുനില്ക്കും . ആകെ ഒരൊറ്റ ഒരുത്തനാണ് ഒരു തിരുമേനിയെ നികൃഷ്ടജീവി എന്ന് പരസ്യമായി വിളിക്കാന്‍ ധൈര്യം കാണിച്ചത്. അതിന് കുറെയേറെ ബഹളം വച്ച് നോക്കി. അവസാനം നമ്മുടെ തിരുമേനി അതങ്ങു ക്ഷമിച്ചു. ക്ഷമിച്ചു എന്നൊക്കെ വിളിച്ചുപറഞ്ഞാല്‍ മെത്രാന്റെ അന്തസിനു കോട്ടം തട്ടുകില്ലേ... അതുകൊണ്ട് ക്ഷമിച്ചു എന്ന രഹസ്യം ആത്മകഥയില്‍ എഴുതിച്ചേര്ത്തു. ക്ഷമിച്ചില്ലായിരുന്നുവെങ്കില്‍ പാവം നേതാവ് നിത്യനരകത്തില്‍ കിടന്നു വെന്തേനെ... ഏതായാലും അങ്ങേര്‍ രക്ഷപ്പെട്ടു...

ഫ്രാസിസ്‌ പാപ്പാ ബാല്ക്കണിയില്‍ വന്നപ്പോള്‍ തന്നെ ഒരു ശകുനപ്പിഴ തോന്നിയതാ. ഇങ്ങേര്ക്ക് ഇത് എന്തിന്റെ കേടാ എന്ന് അന്നേ നമ്മുടെ പിതാക്കന്മാര്‍ ചിന്തിച്ചു. പിതാക്കന്മാര്‍ മാത്രമല്ല, വൈദികര്‍ പോലും ചിന്തിച്ചുപോയി. സാരമില്ല, കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന് കരുതി പോട്ടെന്നു വച്ച്. പണ്ടൊരാള്‍ മുപ്പത്തിമൂന്നുദിവസം തികച്ചില്ല. ആ പ്രശ്നം എന്തു പാടുപെട്ടാണ് ഒതുക്കിയതെന്നോ... പുതിയ പാപ്പയ്ക്കും അതറിയാം, അതുകൊണ്ട് കൂടുതല്‍ വിലസുകയില്ല എന്നാണു ഓര്ത്തത്‌. പക്ഷെ ഇപ്പോള്‍ കണക്കുകൂട്ടലുകള്‍ ഒക്കെ തെറ്റുന്നതുപോലെ...

ഇതേതാണ്ട് രണ്ടും കല്പ്പി ച്ചു തുടങ്ങിയിരിക്കുന്നത് പോലെയാണല്ലോ, കര്ത്താവേ..

നിരീശ്വരവാദി സ്വര്ഗത്തില്‍ പോകുമെന്ന് പറയുക എന്നൊക്കെ വച്ചാല്‍, പിന്നെയെന്തിനാണീ പള്ളീം പട്ടക്കാരനും മേല്പട്ടക്കാരനുമൊക്കെ? തിരുമേനിമാര്‍ പോയി തൊഴിലില്ലായ്മവേതനം വാങ്ങാന്‍ ക്യൂ നില്ക്കിണോ? തമാശതന്നെ..

തിരുമേനിമാരെ തൊടാന്‍ ഭൂമിമലയാളത്തില്‍ ഒരു പോലീസ്‌കാരനും ഇതുവരെ ധൈര്യം വന്നിട്ടില്ല. പണ്ട് പോളണ്ടില്‍ ഒരു സ്റ്റെഫാന്‍ വിഷിന്സ്ക്കി എന്നൊരു കര്ദിനാളിനെ അറസ്റ്റ് ചെയ്യുകയും ഏതാണ്ട് മൂന്നു വര്ഷ്ത്തോളം വീട്ടുതടങ്കലില്‍ പാര്പ്പിക്കുകയും ചെയ്തു. അതങ്ങു പോളണ്ടില്‍. “പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടിപോയാല്‍” എന്തു സംഭവിക്കുമെന്ന് കേരളക്കരയില്‍ ജനിച്ച കുഞ്ഞാടുകള്ക്കൊക്കെ ശരിയ്ക്കറിയാം. ഇവിടെ ആരെങ്കിലും പ്രശ്നം ഉണ്ടാക്കിയാല്‍ അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്നും തിരുമേനിമാര്ക്ക് അറിയാം. പണ്ടൊരു വിവരദോഷി തിരുമേനിയുടെ ഡ്രൈവറെക്കൊണ്ട് "ഊതിച്ചു." അവന്‍ വിവരമറിഞ്ഞു. പക്ഷെ ഇത് ഏതാണ്ട് ചങ്ങലയ്ക്ക് ഭ്രാന്ത്‌ പിടിച്ചപോലെയാണല്ലോ, ദൈവമേ...

ഈ സഭയും അധികാരവും ഒക്കെ നിലനിര്ത്തണമെങ്കില്‍ എന്തെല്ലാം കളികള്‍ കളിക്കണം... സേവനം എന്ന പേരില്‍ എന്തൊക്കെ അഭ്യാസം നടത്തിയാലാണ് പത്ത് പുത്തന്‍ ഒപ്പിക്കുന്നത്. അല്ലാതെ സേവനം സേവനം എന്നൊക്കെ പറഞ്ഞാല്‍ സഭയ്ക്ക് പഴയ നമ്പൂതിരി ഇല്ലങ്ങളുടെ ഗതിയാകും. അത് വല്ലതും ഈ പാപ്പയ്ക്ക് അറിയുമോ? എത്ര നാണംകെട്ടു നടന്നാണ് കോടികള്‍ പിരിക്കുന്നത്. കുഞ്ഞാടുകള്‍ പഴയപോലെ ഒന്നുമല്ല. പിരിവിനു ചെല്ലുന്നവരെ പിച്ചക്കാരനെപോലെയാണ് കൈകാര്യം ചെയ്യുന്നത്. സത്യത്തില്‍ നാണംകെട്ട് പലപ്പോഴും തൊലി ഉരിഞ്ഞുപോകാറുണ്ട്. പിന്നെ ചില ഇമെയില്‍ കൃമികളുടെ എഴുത്തും. ഇതെല്ലാം സഹിച്ചു ഉണ്ടാക്കുന്നതിന്റെ വീതം മേടിക്കുന്നതല്ലാതെ ഈ വത്തിക്കാനില്‍ നിന്ന് എന്തു സഹായമാണ് നമ്മുടെ പാവം തിരുമേനിമാര്ക്ക് കിട്ടുന്നത്? അതിന് വേണ്ടിയല്ലേ തിരുമേനിമാര്‍ ഒരോ സ്ഥാപനങ്ങള്‍ തുടങ്ങുന്നതും അത് വലുതാക്കുന്നതും ഒക്കെ. അതൊക്കെ നടത്തുമ്പോള്‍ കുറെയൊക്കെ ശത്രുക്കള്‍ ഉണ്ടാകും, അത് സ്വാഭാവികമാണ്. പക്ഷെ അവരെക്കൊണ്ട് വലിയ പ്രശ്നമൊന്നും ഇല്ല. പേടിത്തൊണ്ടന്മാരാ. നല്ലപ്രായം മുഴുവന്‍ തിരുമേനിമാരുടെയും അച്ചന്മാരുടെയും മുന്നില്‍ വളഞ്ഞുനിന്ന് വീര്യമെല്ലാം ചോര്ന്നുപോയതുകൊണ്ട് അവരെക്കൊണ്ട് പ്രശ്നം ഉണ്ടാകുമെന്ന് പേടിക്കേണ്ട കാര്യമില്ല.

പേടിക്കേണ്ടത് ചില കുരുത്തംകെട്ട മുന്‍വൈദികരെയാണ്‌. അവരില്‍ ചിലര്‍ പെണ്ണും പെടക്കോഴിയുമായി, തിരുമേനിമാര്‍ എന്ന വര്ഗ്ത്തോട് തീര്ത്താല്‍ തീരാത്ത വൈരാഗ്യവുമായി നടക്കുന്നു. വേറെ ചിലര്‍ മൂക്കത്ത് ശുണ്ടിയുള്ള തിരുമേനിമാര്‍ കുര്ബാന മുടക്കിയതുമൂലം സഹോദരന്മാരുടെയും അവരുടെ ഭാര്യമാരുടെയും പിള്ളേരുടെയും ആട്ടുംചീറ്റും കേട്ട് ഗതികെട്ട് കഴിയുന്നു. അവര്ക്കൊക്കെ തിരുമേനിമാരോട് തീര്ത്താല്‍ തീരാത്ത പകയാ. തരംകിട്ടിയാല്‍ അവര്‍ വച്ചുകാച്ചും. They will hit below the belt! പണ്ടാരങ്ങള്ക്ക് അരമനരഹസ്യങ്ങള്‍ മൊത്തം അറിയാം. തന്നെയുമല്ല, ഉള്ളറരഹസ്യങ്ങള്‍ അറിയാന്‍ ഇപ്പോഴും മാര്ഗങ്ങളുമുണ്ട്. സെമിനാരിയില്‍ നിന്ന് മുടിഞ്ഞ ഇംഗ്ലീഷും പഠിപ്പിച്ചുകൊടുത്തുപോയി. അത് വല്ലതും തിരിച്ചെടുക്കാന്‍ പറ്റ്വോ?

അവറ്റകള്‍ ഇവിടെ നടക്കുന്നത് വല്ലതും റോമിലോട്ടു എഴുതി അറിയിച്ചാല്‍ എന്തായിരിക്കും നമ്മുടെ അഭിവന്ദ്യരായ തിരുമേനിമാരുടെ ഭാവി! കേരളത്തിലൂടെ കാല് നിലത്ത് തൊടാത നടക്കുന്ന നമ്മുടെ തിരുമേനിമാര്‍ വത്തിക്കാന്റെ വാതിക്കലെത്തിയാല്‍ മുട്ടുവിറയ്ക്കുന്ന വെറും മൂന്നാംലോകമാണ്. “ത്രെസേ മോന്തോ*” എന്ന് അവിടെയുള്ള കപ്യാര്‍ പോലും കേള്ക്കെ വിളിക്കും! കേരളത്തിലായിരുന്നെങ്കില്‍ അവന്റെയൊക്കെ മോന്തെടെ ഷേപ്പ് മാറ്റികൊടുത്തേനെ. ഇറ്റലിയിലെ സ്ത്രീകള്‍ കൊണ്ടുനടക്കുന്ന പട്ടികള്ക്ക് മൂന്നാംലോകത്ത് നിന്ന് ചെല്ലുന്ന മെത്രാനെക്കാള്‍ വില വത്തിക്കാനിലുണ്ട്. അവിടെ എങ്ങാനും വരുത്തി ഇപ്പോള്‍ ആ ജര്മ്മന്കാരന്‍ മെത്രാനോട് ചോദിച്ചതുപോലെ എണ്ണിയെണ്ണി ചോദിച്ചാല്‍ എന്ത് സമാധാനം പറയും? കൂടുതലൊന്നും ചോദിക്കേണ്ട, കഴിഞ്ഞ അഞ്ചുവര്ഷത്തെ വിദേശപര്യടനത്തിന്റെ കാര്യങ്ങള്‍ ചോദിച്ചാല്‍ മതി. കാണുന്നതുപോലെയൊന്നുമല്ല, രണ്ടും കല്പ്പിച്ചു നടക്കുകയല്ലേ ഈ കണ്ണില്ചോരയില്ലാത്ത പരിശുദ്ധപിതാവ്. “താന്‍ എന്തു കടിച്ചു തിന്നാനാടോ ഇത്രയും പ്രാവശ്യം അമേരിക്കയിലും യുറോപ്പിലും ഒക്കെ പോയത്? തന്റെ രൂപത താന്‍ ശരിക്കും കണ്ടിട്ടുണ്ടോ?” എന്നൊക്കെ ചോദിച്ചാല്‍, കര്ത്താവേ കാര്യങ്ങള്‍ ഒരു സസ്പെന്ഷുനില്പോലും ഒതുങ്ങുന്ന ലക്ഷണമില്ല..

ഇക്കണക്കിനു പോയാല്‍ കേരളത്തിലെ ഇക്കാണുന്ന അരമനകള്‍ ഒക്കെ കാലിയാകാന്‍ ഇനിയെത്രനാള്‍ വേണ്ടിവരും?.

അന്തിക്രിസ്തു എന്നൊക്കെ ജനത്തെ പറ്റിക്കാനായി തിരുമേനിമാര്‍ പറയാറുണ്ടായിരുന്നു. ഇതിപ്പോ അതെല്ലാം തിരിഞ്ഞുപായുന്ന പോലെയുണ്ടല്ലോ. എന്താ അതിന്റെ പേര്, ഓ, ഓര്മ്മ വരുന്നില്ലല്ലോ... അതെങ്ങിനെയാ. ഭയങ്കര ടെന്ഷനാണെന്നെ..... ഓസ്ട്രലിയായിലെ കാര്യമല്ലേ........ ഓര്മ്മ വന്നു....... ബൂമറാംഗ്

കര്ത്താവിനു സ്തോത്രം...

ശുഭം.

*ത്രെസേ മോന്തോ = Third World

Thursday, 31 October 2013

സദസ്യരെ രസിപ്പിച്ചു കുരുന്നു ബാലന്‍ മാര്‍പാപ്പയുടെ കസേരയില്‍

സദസ്യരെ രസിപ്പിച്ചു കുരുന്നു ബാലന്‍ മാര്‍പാപ്പയുടെ കസേരയില്‍

Click here for detailed news of all items
 

 deepikaglobal.com/ucod


പ്രായംചെന്നവരും കുഞ്ഞുങ്ങളും അടക്കം സദസിലുണ്ടായിരുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് ബാലന്‍ കൌതുകമായി. നിന്നു കൊണ്ടു പ്രസംഗിക്കുകയായിരുന്ന മാര്‍പാപ്പ ബാലനെ വേദിയിലുടനീളം തടസമില്ലാതെ നടക്കാന്‍ അനുവദിച്ചു. നടന്നു മടുത്തപ്പോള്‍ തന്റെ കസേരയില്‍ കയറിയിരുന്ന ബാലനെനോക്കി അദ്ദേഹം പുഞ്ചിരിച്ചു. മറ്റൊരു ഘട്ടത്തില്‍ ബാലന്‍ എഴുന്നേറ്റ് മാര്‍പാപ്പയുടെ കാലില്‍ കെട്ടിപ്പിടിച്ചുകൊണ്ടുനിന്നു.

മാര്‍പാപ്പയുടെ സഹായിയെപ്പോലെയായിരുന്നു ഈ കുരുന്നിന്റെ പെരുമാറ്റം. ഇടയ്ക്ക് മാര്‍പാപ്പയുടെ മൈക്ക് ഒന്നു നേരെയാക്കി. സന്ദര്‍ശകരെ മാര്‍പാപ്പയുടെ അടുത്തേക്ക് കൊണ്ടുവന്നു. മാര്‍പാപ്പയ്ക്കു ലഭിച്ച സമ്മാനങ്ങള്‍ അദ്ദേഹത്തിന്റെ കയ്യില്‍നിന്നു വാങ്ങിവച്ചു.

വത്തിക്കാന്‍സിറ്റി: കുടുംബദിന ചടങ്ങുകള്‍ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ ചുറ്റിപ്പറ്റിനിന്ന മഞ്ഞക്കുപ്പായക്കാരനായ കൊച്ചുബാലന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ചടങ്ങിനിടെ, ഫ്രാന്‍സിസ് മാര്‍പാപ്പ മുത്തച്ഛന്‍മാരുടെയും മുത്തശ്ശിമാരുടെയും പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കേയാണ് ബാലന്‍ വേദിയിലേക്ക് പതുക്കെ കയറിയത്. ഒരു ഘട്ടത്തില്‍ അവന്‍ മാര്‍പാപ്പയുടെ കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു.

പോപ്പിനെ കെട്ടിപ്പിടിച്ചു, പോപ്പിനറെ കഴുത്തില്‍ കിടന്ന കുരിശ് രൂപം മുത്തുന്നു, കസേരയില്‍ കയറിയിരുന്നു; വത്തിക്കാനില്‍ പയ്യന്‍ താരം

പോപ്പിനെ കെട്ടിപ്പിടിച്ചു, പോപ്പിനറെ കഴുത്തില്‍ കിടന്ന കുരിശ് രൂപം മുത്തുന്നു, കസേരയില്‍ കയറിയിരുന്നു; വത്തിക്കാനില്‍ പയ്യന്‍ താരം

വത്തിക്കാന്‍ സിറ്റി: പ്രസംഗിക്കാനായി മാര്‍പാപ്പ എഴുന്നേറ്റസമയം നോക്കി അദ്ദേഹത്തിന്റെ വെള്ളക്കസേരയില്‍ കയറിയിരുന്നും കെട്ടിപ്പിടിച്ചും കൊച്ചുപയ്യന്‍ താരമായി.
സെന്റ്‌ പീറ്റേഴ്‌സ് ചത്വരത്തില്‍ മുതിര്‍ന്നവരെയും കുട്ടികളെയും അഭിസംബോധന ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. കുട്ടികളുടെ ജീവിതത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള പങ്കിനെക്കുറിച്ചു സംസാരിക്കുന്നതിനിടെയാണ്‌ ആറുവയസുകാരന്‍ കാര്‍ലോസ്‌ പതുക്കെയെഴുന്നേറ്റു വേദിയിലേക്കു കയറിയത്‌.
പിന്തിരിപ്പിക്കാന്‍ കര്‍ദിനാള്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്‌ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും കസേരയില്‍ കയറിയിരിക്കുകയുമായിരുന്നു. ഈ സമയമെല്ലാം, ഒരു മുത്തച്‌ഛന്റെ കൗതുകത്തോടെ കാര്‍ലോസിന്‌ എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുകയാണു മാര്‍പാപ്പ ചെയ്‌തത്‌. ഇടയ്‌ക്കു വാത്സല്യത്തോടെ തലോടാനും മറന്നില്ല. ആയിരക്കണക്കിന്‌ ആളുകള്‍ പ്രസംഗം കേള്‍ക്കാനായി എത്തിയിരുന്നു.
 mangalam.com

Pope Address! Boy Steals Show During Vatican Family Event

or

youtube.com/ pope with boy 

Wednesday, 30 October 2013

you tube. com / pope with boy







you tube.com / pope with boy


RI boy pope kiss

  • by WPRI
  • 7 months ago
  • 5,512 views
RI boy pope kiss.
  • HD
...................................................

Boy jumps on stage with pope, refuses to leave

As Pope Francis celebrated Family Day over the weekend, a young boy jumped on stage. A security guard tried bribing him with ...

ഫ്രാന്‍സീസ് പാപ്പായുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി

ഫ്രാന്‍സീസ് പാപ്പായുടെ ജീവചരിത്രം
 





മലയാളത്തില്‍ ആദ്യമായി
25 Oct 2013
സ്വന്തംപേരിന്റെ തിരഞ്ഞെടുപ്പുമുതല്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പമാരുടെ സാമ്പ്രദായിക രീതികളില്‍ നിന്ന് ഭിന്നമാണ് അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും. പെസഹാദിനത്തിലെ കാലുകഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയും സഭയുടെ അനുശാസനങ്ങളോട് അമിതവിധേയത്വം കാട്ടേണ്ടെന്ന് പ്രസ്താവിക്കുകയും സ്വവര്‍ഗപ്രണയികളെ വിലയിരുത്താനില്ലെന്ന് പറയുകയും ചെയ്ത് യാഥാസ്ഥിതികവാദികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു പാപ്പ. സഭയോടും സഭാമക്കളോടും സംസാരിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്ന് ഭിന്നമായി പൊതുസമൂഹത്തോട് സംസാരിക്കുന്ന പാപ്പയാണ് ഫ്രാന്‍സിസ്.

ഫ്രാന്‍സീസ് പാപ്പായുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി. ജെ. നാലുപുരയില്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്.

ഈശോമിശിഹായില്‍ നിറഞ്ഞുനിന്നിരുന്ന ചില സ്വഭാവഗുണങ്ങള്‍ ഫ്രാന്‍സീസ് പാപ്പായില്‍ ഭംഗിയായി നിഴലിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.

മാര്‍പ്പാപ്പ ആയശേഷം ആദ്യം കണ്ടപ്പോഴേ അദ്ദേഹം എന്നോട് പറഞ്ഞു: നമ്മള്‍ അയല്‍മുറിക്കാരണെന്ന കാര്യം മറക്കരുത് എന്ന് ബസേലിയസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ..

ലാളിത്യത്തിന്റെ ആള്‍രൂപമായ ഫ്രാന്‍സീസ് പാപ്പായുടെ ജീവിതം മുഴുവന്‍ വായനക്കാര്‍ക്കായി ലളിതമായ ഭാഷയില്‍.

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക
മാര്‍പ്പാപ്പയുമായുള്ള അഭിമുഖം ഇവിടെ വായിക്കാം


 .mathrubhumi.com/books/article/other_books/2

ഞെട്ടിക്കുന്ന മാര്‍പാപ്പ

ഞെട്ടിക്കുന്ന മാര്‍പാപ്പ
Posted on: 24 Oct 2013

കെ.കെ. ബാലരാമന്‍


ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ 'ല റിപ്പബ്ലിക്ക'യുടെ സ്ഥാപക പത്രാധിപര്‍ യുജീനിയോ സ്‌കാലഫാരിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തില്‍ നിന്ന് കുറേ ചോദ്യോത്തരങ്ങള്‍ . ഒക്ടോബര്‍ 1-ന് 'ല റിപ്പബ്ലിക്ക' പ്രസിദ്ധീകരിച്ചത്.


സ്വന്തംപേരിന്റെ തിരഞ്ഞെടുപ്പുമുതല്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പമാരുടെ സാമ്പ്രദായിക രീതികളില്‍ നിന്ന് ഭിന്നമാണ് അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും. പെസഹാദിനത്തിലെ കാലുകഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയും സഭയുടെ അനുശാസനങ്ങളോട് അമിതവിധേയത്വം കാട്ടേണ്ടെന്ന് പ്രസ്താവിക്കുകയും സ്വവര്‍ഗപ്രണയികളെ വിലയിരുത്താനില്ലെന്ന് പറയുകയും ചെയ്ത് യാഥാസ്ഥിതികവാദികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു പാപ്പ. സഭയോടും സഭാമക്കളോടും സംസാരിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്ന് ഭിന്നമായി പൊതുസമൂഹത്തോട് സംസാരിക്കുന്ന പാപ്പയാണ് ഫ്രാന്‍സിസ്


ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ചൊവ്വാഴ്ചയാണ് (സപ്തംബര്‍ 24) നടന്നത്. സാന്ത മാര്‍ടയിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍, ഒരു മേശയും നാലഞ്ച് കസേരകളും ചുവരിലൊരു പെയ്ന്റിങ്ങും ഒഴിച്ചാല്‍ അലങ്കാരങ്ങളൊന്നുമില്ലാത്ത മുറിയില്‍ വെച്ച്. അതിനും മുമ്പേ, ഞാന്‍ മരിക്കുവോളം മറക്കാത്ത ഒരു ഫോണ്‍ വിളിയും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണിയായിരുന്നു. റിങ് ചെയ്യുന്ന ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് എന്റെ സെക്രട്ടറിയാണ്. വിറയ്ക്കുന്നശബ്ദത്തില്‍ പറഞ്ഞത് - ''മാര്‍പാപ്പയാണ് ഫോണില്‍, ഞാന്‍ നേരേ കണക്ട് ചെയ്യാം.''

''ഹലോ, ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.'' ലൈനിന്റെ മറുതലയ്ക്കല്‍ പരിശുദ്ധ പിതാവിന്റെ ശബ്ദം ഇങ്ങനെ പറയുമ്പോഴും എന്റെ ഞെട്ടല്‍ വിട്ടുമാറിയിരുന്നില്ല- ''അങ്ങ് എന്നെ വിളിക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാലുള്ള ഞെട്ടലിലാണ് ഞാന്‍.''
''അതെന്താണ് അത്ഭുതപ്പെട്ടത്? എന്നെ നേരില്‍ കാണണമെന്നുണ്ടെന്ന് എഴുത്തയച്ചതല്ലേ? എനിക്കും അതേ ആഗ്രഹമുണ്ട്. സമയം നിശ്ചയിക്കാന്‍ വേണ്ടി വിളിച്ചതാണ്. ഞാന്‍ ഡയറി ഒന്ന് നോക്കിക്കോട്ടെ. ബുധനാഴ്ച പറ്റില്ല, തിങ്കളാഴ്ചയും. ചൊവ്വാഴ്ച താങ്കള്‍ക്ക് സൗകര്യമാവുമോ?''
''സൗകര്യമാണ് പിതാവേ''
ഈ സംഭാഷണം എങ്ങനെ അവസാനിപ്പിക്കണമെന്ന് എനിക്കറിയില്ല, ഞാന്‍ ചോദിക്കുന്നു- ''ഈ ഫോണിലൂടെ എനിക്ക് അങ്ങയെ ആലിംഗനം ചെയ്യാമോ?''
''തീര്‍ച്ചയായും. എന്റെ വകയും ഒരു ആശ്ലേഷം. അത് പിന്നീട് നേരിട്ടും തരാം.''

ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ 'ല റിപ്പബ്ലിക്ക'യുടെ സ്ഥാപക പത്രാധിപര്‍ യുജീനിയോ സ്‌കാലഫാരിയാണ് ഇതെഴുതിയത്. പത്രം ഇടതുപക്ഷത്താണ്. പത്രാധിപര്‍ ദൈവവിശ്വാസിയല്ലാത്ത സോഷ്യലിസ്റ്റും. ലോകത്തില്‍ ഏറ്റവും അനുയായികളുള്ള മതത്തിന്റെ മേധാവിയുമായി അദ്ദേഹം നടത്തിയ അഭിമുഖം അതുകൊണ്ടുതന്നെ കൗതുകകരവുമാണ്.

മാര്‍പാപ്പ നേരിട്ട് ഫോണില്‍ വിളിച്ചതിന്റെ ഞെട്ടല്‍ മാറാതെ അദ്ദേഹത്തെ കാണാന്‍പോയ സ്‌കാലഫാരിയെ കൂടുതല്‍ ഞെട്ടലുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കിയ മറുപടികള്‍ റോമന്‍ കത്തോലിക്ക സഭയെപ്പറ്റി പതിവ് ധാരണകളുള്ള ആരെയും ഞെട്ടിക്കും.

ഉദാഹരണത്തിന് ഇന്റര്‍വ്യൂ തുടങ്ങും മുമ്പേ സ്‌കാലഫാരി പറഞ്ഞ തമാശയ്ക്ക് മാര്‍പാപ്പ നല്‍കിയ ഉത്തരം തന്നെ. മാര്‍പാപ്പ തന്നെ പരിവര്‍ത്തനപ്പെടുത്തിയേക്കും എന്ന് സുഹൃത്തുക്കള്‍ പറഞ്ഞെന്നറിയിച്ചയുടന്‍ സ്‌കാലഫാരിയോട് പരിശുദ്ധ പിതാവ് പറഞ്ഞു - ''മതപരിവര്‍ത്തനം എന്നത് ഭക്തിയോടെ ചെയ്യുന്ന അസംബന്ധമാണ്. നാം പരസ്​പരം അറിയുകയും കേള്‍ക്കുകയും ചുറ്റുമുള്ള ലോകത്തെ പ്പറ്റിയുള്ള അവബോധം വര്‍ധിപ്പിക്കുകയുമാണ് വേണ്ടത്. അടുക്കുകയും അകലുകയും ചെയ്യുന്ന പാതകള്‍ പരസ്​പരം വിച്ഛേദിക്കുന്നതാണ് ലോകം. പക്ഷേ, പ്രധാനകാര്യം അവയെല്ലാം നന്മയിലേക്കാണ് നയിക്കുന്നതെന്നതാണ്.''

സഭ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളെന്താണെന്ന ചോദ്യത്തിന് പാപ്പ നല്‍കിയ ഉത്തരത്തിന്റെ കാര്യവും വിഭിന്നമല്ല.

''ഇന്ന് ലോകത്തിനുമുന്നിലെ ഏറ്റവും വലിയ തിന്മകള്‍ യുവാക്കളുടെ തൊഴിലില്ലായ്മയും വൃദ്ധരുടെ ഏകാന്തതയുമാണ്. വൃദ്ധര്‍ക്ക് പരിചരണവും കൂട്ടും വേണം; യുവാക്കള്‍ക്ക് ജോലിയും പ്രത്യാശയും. പക്ഷേ, അവര്‍ക്ക് ഇതൊന്നുമില്ല... വര്‍ത്തമാനകാലത്തിന്റെ ഭാരങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? ഭൂതകാലത്തിന്റെ സ്മരണകളോ, എന്തെങ്കിലും സൃഷ്ടിച്ചുകൊണ്ട് ഭാവിയിലേക്ക് നോക്കാന്‍ മോഹമോ ഇല്ലാതെ, കുടുംബമില്ലാതെ?...ഇതാണ്, എന്റെ കണ്ണില്‍ സഭ നേരിടുന്ന ഏറ്റവും അടിയന്തരമായ പ്രശ്‌നം''- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയും അവിശ്വാസിയും - ചോദ്യോത്തരങ്ങളില്‍ നിന്ന്


ആത്മജ്ഞാനികളില്ലാത്ത മതം വെറും തത്ത്വശാസ്ത്രമാണ്


സഭയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യും. സഭതന്നെ സ്ത്രീയാണെന്ന് ഓര്‍ക്കണം...

പരിശുദ്ധപിതാവേ, അത് രാജ്യങ്ങളും സര്‍ക്കാറുകളും രാഷ്ട്രീയകക്ഷികളും കൈകാര്യം ചെയ്യേണ്ട രാഷ്ട്രീയ, ധനകാര്യ പ്രശ്‌നമല്ലേ?

അതെ, താങ്കള്‍ പറഞ്ഞത് ശരിയാണ്, പക്ഷേ, അത് സഭയുടെയും പ്രശ്‌നമാണ്, പ്രത്യേകിച്ചും സഭയുടെ കാരണം, ഈ അവസ്ഥ ശരീരങ്ങളെ മാത്രമല്ല ആത്മാക്കളെയും ബാധിക്കും. ശരീരത്തിന്റെയും ആത്മാവിന്റെയും കാര്യത്തില്‍ സഭയ്ക്ക് ഉത്തരവാദിത്വം തോന്നണം.

സഭയ്ക്ക് ഉത്തരവാദിത്വം തോന്നണം എന്ന് പറയുമ്പോള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ സഭയ്ക്ക് ഉത്തരവാദിത്വം തോന്നുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അങ്ങ് അതിനെ ആ വഴിക്ക് നയിക്കുമെന്നും?

വലിയൊളരവുവരെ അവബോധമുണ്ട്, പക്ഷേ, അത് പോരാ. അത് കൂടുതല്‍ വേണമെന്നാണ് എനിക്ക് തോന്നുന്നത്. ഇത് മാത്രമല്ല നാം നേരിടുന്ന പ്രശ്‌നം, പക്ഷേ, അതാണ് ഏറ്റവും അടിയന്തരവും നാടകീയവുമായ പ്രശ്‌നം.

അങ്ങ് എനിക്കെഴുതിയ കത്തില്‍ അത് പറഞ്ഞിട്ടുണ്ട്. മനഃസാക്ഷിക്ക് സ്വയംഭരണമുണ്ടെന്നും നാമോരോരുത്തരും സ്വന്തം മനഃസാക്ഷിയെ അനുസരിക്കണമെന്നും. ഒരു മാര്‍പാപ്പ പറയുന്ന ഏറ്റവും ധീരമായ കാര്യമാണിതെന്നാണ് എനിക്ക് തോന്നിയത്.

ഞാനത് വീണ്ടും ആവര്‍ത്തിക്കാം. ഓരോരുത്തര്‍ക്കും എന്താണ് നന്മയും തിന്മയുമെന്ന് സ്വന്തമായ ആശയങ്ങളുണ്ട്. അയാള്‍ ധരിക്കുന്ന രീതിയില്‍ ആ നന്മയെ അനുഗമിക്കാനും തിന്മയോട് പൊരുതാനും സ്വയം തീരുമാനിക്കണം. അത്രയുംമതി ഈ ലോകം ഒരു നല്ല സ്ഥലമായി മാറാന്‍.

സഭ അത് ചെയ്യുന്നുണ്ടോ?

ഉണ്ട്. അതാണ് ഞങ്ങളുടെ ദൗത്യത്തിന്റെ ഉദ്ദേശ്യം, ജനങ്ങളുടെ പ്രസക്തവും അപ്രസക്തവുമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഞങ്ങള്‍ക്കാവും വിധം അത് നേടിക്കൊടുക്കുക. ക്രിസ്തീയസ്‌നേഹം എന്നാല്‍, എന്താണെന്ന് താങ്കള്‍ക്കറിയുമോ?

ഉവ്വ്, എനിക്കറിയാം.

നമ്മുടെ കര്‍ത്താവ് പ്രബോധിപ്പിച്ചതുപോലെ അത് അന്യനോടുള്ള സ്‌നേഹമാണ്. അത് മതപരിവര്‍ത്തനമല്ല, അത് സ്‌നേഹമാണ്. സ്വന്തം അയല്‍ക്കാരനോടുള്ള സ്‌നേഹം, പൊതുനന്മയ്ക്ക് രുചിപകരുന്ന കാര്യമാണത്.

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.

കൃത്യമായും അതുതന്നെ.

അന്യനോടുള്ള സ്‌നേഹം തന്നോടുള്ള സ്‌നേഹം പോലെയാണെന്ന് യേശു പറഞ്ഞു. പക്ഷേ, ആത്മസ്‌നേഹം (നാര്‍സിസിസം) പരസ്‌നേഹം പോലെ സാധുവാണെന്നും നല്ലതാണെന്നും സ്ഥാപിച്ചു ചിലര്‍.

ആത്മസ്‌നേഹം, ആ വാക്ക് എനിക്ക് ഇഷ്ടമല്ല. അത് തന്നോട് തന്നെയുള്ള അമിതമായ സ്‌നേഹമാണ്. അത് നല്ലതല്ല, അത് ബാധിച്ചവരുടെ ആത്മാവിനുമാത്രമല്ല, അവരുമായി ബന്ധമുള്ളവര്‍ക്കും അവര്‍ ജീവിക്കുന്ന സമൂഹത്തിനും ഗുരുതരമായ ഹാനികള്‍ വരുത്തും. ഈ മാനസികവൈകല്യം ബാധിച്ചവര്‍ മിക്കവരും ധാരാളം അധികാരമുള്ളവര്‍ ആണെന്നതാണ് യഥാര്‍ഥപ്രശ്‌നം. പലപ്പോഴും മേലാളന്മാരാണ് ആത്മസ്‌നേഹികള്‍.

ല സഭാമേലാളന്മാരും അങ്ങനെയായിരുന്നു.

ഞാനിതിനെപ്പറ്റി എന്താണ് കരുതുന്നതെന്നറിയുമോ? സ്വന്തം രാജസഭാംഗങ്ങളുടെ മുഖസ്തുതി കേട്ട് കോരിത്തരിക്കുന്ന നാര്‍സിസിസ്റ്റുകളായിരുന്നു പലപ്പോഴും സഭാധ്യക്ഷന്മാര്‍. ഈ രാജധാനി പാപ്പാ ഭരണ സംവിധാനത്തിന്റെ കുഷ്ഠരോഗമാണ്.

ചെറുപ്പത്തില്‍ത്തന്നെ അങ്ങേക്ക് സ്വന്തം നിയോഗം മനസ്സിലായിരുന്നുവോ?

ഇല്ല, വളരെ ചെറുപ്പത്തിലില്ല. എന്റെ കുടുംബത്തിന്റെ ആഗ്രഹം ഞാന്‍ മറ്റെന്തെങ്കിലും പ്രൊഫഷന്‍ തിരഞ്ഞെടുത്ത് ജോലിചെയ്ത് പണം സമ്പാദിക്കണമെന്നായിരുന്നു. ഞാന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ എനിക്ക് ഏറെ ബഹുമാനവും ക്രമേണ സൗഹൃദവും തോന്നിയ ഒരു അധ്യാപികയുണ്ടായിരുന്നു. അവര്‍ ഒരു തീവ്ര കമ്യൂണിസ്റ്റുമായിരുന്നു. അവര്‍ എനിക്ക് പലപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ തരുമായിരുന്നു. പില്‍ക്കാലത്ത് അര്‍ജന്റീനയിലെ സ്വേച്ഛാധിപത്യഭരണകൂടം അവരെ അറസ്റ്റ് ചെയ്ത് ഭേദ്യംചെയ്യുകയും വധിക്കുകയും ചെയ്തു.

കമ്യൂണിസം താങ്കളെ ആകര്‍ഷിച്ചോ?

അതിന്റെ ഭൗതികവാദത്തിന് എന്റെമേല്‍ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. പക്ഷേ, സത്യസന്ധതയും ധീരതയുമുള്ള വ്യക്തിയില്‍ നിന്ന് അതേപ്പറ്റി പഠിച്ചു എന്നത് വളരെ ഗുണകരമായിരുന്നു. അതിലെ സാമൂഹികമായ ചില വശങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. പില്‍ക്കാലത്ത് അത് സഭയുടെ സാമൂഹിക പ്രത്യയശാസ്ത്രത്തിലും ഞാന്‍ കണ്ടെത്തി.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തള്ളിപ്പറഞ്ഞ വിമോചനദൈവശാസ്ത്രം ലാറ്റിന്‍ അമേരിക്കയില്‍ വ്യാപകമായിരുന്നു.

അതെ, അതിലെ പല അംഗങ്ങളും അര്‍ജന്റീനക്കാരായിരുന്നു.

മാര്‍പാപ്പ അവര്‍ക്കെതിരെ പൊരുതിയത് ശരിയാണെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?

അവരുടെ പ്രത്യയശാസ്ത്രത്തിന് അത് രാഷ്ട്രീയനിറം നല്‍കി. എങ്കിലും അവരില്‍ പലരും മാനവികതയെപ്പറ്റി ഉയര്‍ന്ന ധാരണകളുള്ള വിശ്വാസികളായിരുന്നു.

ആത്മജ്ഞാനികള്‍ സഭയുടെ കാര്യത്തില്‍ പ്രധാനമാണെന്ന് അങ്ങ് കരുതുന്നുണ്ടോ?

അത് മുഖ്യമാണ് - ആത്മജ്ഞാനികളില്ലാത്ത മതം വെറും തത്ത്വശാസ്ത്രമാണ്

അങ്ങേക്ക് ആത്മജ്ഞാനത്തിന്റെ നിയോഗമുണ്ടോ?

എന്ത് തോന്നുന്നു?

ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല.

താങ്കള്‍ ശരിയായിരിക്കാം. എനിക്ക് ആത്മജ്ഞാനികളോട് സ്‌നേഹമാണ്. സ്വന്തം ജീവിതത്തില്‍ വി. ഫ്രാന്‍സിസും അതായിരുന്നു. പക്ഷേ, എനിക്ക് ആ നിയോഗമുണ്ടെന്ന് തോന്നുന്നില്ല. നാം ആ പദത്തിന്റെ ആഴത്തിലുള്ള അര്‍ഥം അറിയണം. ആത്മജ്ഞാനി കര്‍മങ്ങളും വസ്തുതകളും ലക്ഷ്യങ്ങളും ഇടവകയിലെ ദൗത്യംപോലും അഴിച്ചെറിയണം എന്നിട്ട് പരമപദവുമായി ഐക്യപ്പെടുന്നത് വരെ ഉയരണം. കുറച്ചുനിമിഷങ്ങളേ ഉണ്ടാവൂ അത്. എങ്കിലും ഒരായുഷ്‌കാലം നിറഞ്ഞുനില്‍ക്കും.

എന്നെങ്കിലും അങ്ങേക്ക് അത് അനുഭവപ്പെട്ടിട്ടുണ്ടോ?

അപൂര്‍വമായി. ഉദാഹരണത്തിന് കോണ്‍ക്ലേവ് എന്നെ മാര്‍പാപ്പയായി തിരഞ്ഞെടുത്തപ്പോള്‍. അത് സ്വീകരിക്കുന്നതിന് മുമ്പ് അല്‍പ്പനേരം ഒരു മുറിയില്‍ ഏകനായി ഇരിക്കാന്‍ ഞാന്‍ അനുവാദം ചോദിച്ചു. എന്റെ തല മുഴുവന്‍ ശൂന്യമായിരുന്നു. എനിക്കാണെങ്കില്‍ എന്തെന്നില്ലാത്ത ആശങ്കയും. ഞാന്‍ കണ്ണുകളടച്ച് ഉള്ളിലുള്ള എല്ലാ ചിന്തകളെയും ഇല്ലാതാക്കി, ആ സ്ഥാനം തിരസ്‌കരിക്കുന്നതിനെപ്പറ്റിയുള്ള ചിന്ത പോലും. എനിക്ക് ആശങ്കകളും വികാരങ്ങളും ഒന്നും ഇല്ലാതായി. ആ നിമിഷം വലിയൊരു പ്രകാശം എന്റെ ഉള്ളില്‍ നിറഞ്ഞു. അതൊരു നിമിഷമേ ഉണ്ടായുള്ളൂ. പക്ഷേ, എനിക്കത് വളരെ നേരം നീണ്ടതായി തോന്നി. അത് മങ്ങിയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് കര്‍ദിനാള്‍മാര്‍ കാത്തിരിക്കുന്ന മുറിയിലേക്ക് പോയി. അവിടെ മേശപ്പുറത്ത് ഞാന്‍ സ്വീകരിക്കാനുള്ള ഉത്തരവുണ്ടായിരുന്നു. ഞാനതില്‍ ഒപ്പിട്ടു.

അങ്ങേക്ക് എപ്പോഴെങ്കിലും ദൈവാനുഗ്രഹത്തിന്റെ അനുഭവം ഉണ്ടായിട്ടുണ്ടോ?

അത് ആരും അറിയില്ല. അനുഗ്രഹം ബോധത്തിന്റെ ഭാഗമല്ല. അത് നമ്മുടെ ആത്മാവിലുള്ള വെളിച്ചത്തിന്റെ അളവാണ്. അത് അറിവും യുക്തിയും അല്ല. താങ്കള്‍ക്ക് പോലും അനുഗ്രഹത്തിന്റെ സ്​പര്‍ശമുണ്ടാകാം.

അവിശ്വാസിയായ എനിക്കോ?

അനുഗ്രഹം ആത്മാവിന്റെ കാര്യമാണ്.

ഞാന്‍ ആത്മാവ് ഉള്ളതായി വിശ്വസിക്കുന്നില്ല.

താങ്കള്‍ വിശ്വസിക്കേണ്ട, പക്ഷേ, താങ്കള്‍ക്കും അതുണ്ട്.

പരിശുദ്ധ പിതാവേ, എന്നെ പരിവര്‍ത്തനം ചെയ്യാന്‍ അങ്ങേക്ക് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞു, ശ്രമിച്ചാലും അങ്ങ് വിജയിക്കും എന്നെനിക്ക് തോന്നുന്നില്ല.

അത് നമുക്ക് അറിയില്ല. എന്നാലും എനിക്ക് ആ ഉദ്ദേശ്യമില്ല.

നിങ്ങള്‍ ക്രിസ്ത്യാനികള്‍ ഇന്ന് ഒരു ന്യൂനപക്ഷമാണ്. മാര്‍പാപ്പയുടെ വീട്ടുമുറ്റമായി അറിയപ്പെടുന്ന ഇറ്റലിയില്‍ പോലും. ചില സര്‍വേകള്‍ അനുസരിച്ച്, പള്ളിയില്‍ പോകുന്ന കത്തോലിക്കരുടെ എണ്ണം 15 ശതമാനത്തിലും താഴെയാണ്.

ഞങ്ങള്‍ എന്നും ന്യൂനപക്ഷം ആയിരുന്നു. ഞങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമല്ല; ജനങ്ങളുടെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, നിരാശകള്‍, പ്രത്യാശ എന്തൊക്കെയെന്ന് ശ്രദ്ധിക്കുകയാണ്. യുവാക്കളില്‍ നാം പ്രത്യാശ പുനഃസ്ഥാപിക്കണം, വൃദ്ധരെ സഹായിക്കണം, ഭാവിക്കുവേണ്ടി വാതിലുകള്‍ തുറക്കണം, സ്‌നേഹം പ്രചരിപ്പിക്കണം. പാവപ്പെട്ടവരില്‍ പാവപ്പെട്ടരാകണം, പുറത്താക്കപ്പെട്ടവരെ ഉള്‍ക്കൊള്ളിക്കണം, ശാന്തിക്കു വേണ്ടി ഉദ്‌ബോധനം നടത്തണം.

യേശു ചൂണ്ടിക്കാട്ടിയത് പോലെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണം. അത് നടക്കുന്നുണ്ടെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?

നിര്‍ഭാഗ്യവശാല്‍ ഇല്ല. സ്വാര്‍ഥത വളരുകയും അന്യരോടുള്ള സ്‌നേഹം കുറയുകയുമാണ് ചെയ്തത്.

വത്തിക്കാന്റെ ചുവരുകള്‍ക്കുള്ളിലും മൊത്തം സഭയുടെ സ്ഥാപനഘടനയിലും ലൗകികശക്തികളോടുള്ള സ്‌നേഹം ശക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങ് ആഗ്രഹിക്കുന്ന തരം ദരിദ്രമായ, ദൗത്യബോധമുള്ള സഭയെ ആ സ്ഥാപനം കീഴ്‌പ്പെടുത്തി എന്നാണ് എനിക്ക് തോന്നുന്നത്.

സത്യത്തില്‍ അങ്ങനെയാണ് കാര്യങ്ങള്‍. ഈ മേഖലയില്‍ നിങ്ങള്‍ക്ക് മഹാത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയില്ല. ജീവിച്ചിരുന്ന കാലത്ത് ഫ്രാന്‍സിസ് പോലും തന്റെ വ്യവസ്ഥയുടെ ചട്ടങ്ങള്‍ അംഗീകരിപ്പിക്കാന്‍ വേണ്ടി റോമന്‍ അധികാരശ്രേണിയും മാര്‍പാപ്പയുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയ കാര്യം ഞാന്‍ ഓര്‍മിപ്പിക്കട്ടെ. ഒടുവില്‍ അദ്ദേഹത്തിന് അനുവാദം കിട്ടി, വലിയ മാറ്റം വരുത്തലുകളോടെയും അനുരഞ്ജനങ്ങളോടെയും.

അങ്ങേക്കും അതേ പാത പിന്തുടരേണ്ടി വരുമോ?

ഞാന്‍ അസ്സീസിയിലെ ഫ്രാന്‍സിസല്ല. എനിക്ക് അദ്ദേഹത്തിന്റെ ശക്തിയും മഹത്വവും ഇല്ല. പക്ഷേ, ഞാന്‍ റോമിന്റെ ബിഷപ്പും കത്തോലിക്ക ലോകത്തിന്റെ മാര്‍പാപ്പയുമാണ്. ഞാന്‍ ആദ്യം തീരുമാനിച്ചത് എട്ട് കര്‍ദിനാള്‍മാരടങ്ങുന്ന ഒരു സംഘത്തെ എന്റെ ഉപദേഷ്ടാക്കളായി നിയമിക്കുകയാണ്. രാജസഭാംഗങ്ങളായല്ല, എന്റെ വികാരങ്ങള്‍ പങ്കിടുന്ന വിവേകശാലികളായി.

കുറച്ചുദിവസം മുമ്പ് അങ്ങ് കത്തോലിക്കര്‍ പൗരപ്രശ്‌നങ്ങളും രാഷ്ട്രീയവുമായി ബന്ധം പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു.

ഞാന്‍ കത്തോലിക്കരോട് മാത്രമല്ല സന്മനോഭാവമുള്ള എല്ലാ മനുഷ്യരോടുമാണ് സംസാരിച്ചത്. പൗരപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് രാഷ്ട്രീയം. അതിന് മതത്തിന്റേതല്ലാത്ത കര്‍മമേഖലയുമുണ്ട്. രാഷ്ട്രീയസ്ഥാപനങ്ങള്‍ നിര്‍വചനമനുസരിച്ച് മതേതരമാണ്. അവ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമണ്ഡലങ്ങളിലുമാണ്. എന്റെ മുന്‍ഗാമികളെല്ലാം അതുതന്നെയാണ് പറഞ്ഞത്, കുറഞ്ഞത് കുറേ കാലമായിട്ടെങ്കിലും. അതിന്റെ മൂല്യങ്ങളെ ആവിഷ്‌കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യത്തിനപ്പുറത്തേക്ക് സഭ പോകില്ല. കുറഞ്ഞത് ഞാനുള്ള കാലത്തോളമെങ്കിലും.

ഇനി ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ, ദൈവവിശ്വാസമില്ലാത്ത, മതേതരവാദിയായ താങ്കള്‍ എന്തിലാണ് വിശ്വസിക്കുന്നത്? എഴുത്തുകാരനും ചിന്തിക്കുന്ന മനുഷ്യനുമായ താങ്കള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടാവണം, പ്രമുഖമായ ഒരു മൂല്യം ഉണ്ടാവണം. സത്യസന്ധത, അന്വേഷണം, പൊതുനന്മ തുടങ്ങിയ വാക്കുകള്‍കൊണ്ട് ഉത്തരം പറയരുത്. ഈ ലോകത്തിന്റെ, അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ തന്നെ സത്ത എന്താണെന്നാണ് താങ്കള്‍ കരുതുന്നത് എന്നാണ് ഞാന്‍ ചോദിക്കുന്നത്. നാം ആരാണ്, എവിടെ നിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കണം. കുട്ടികള്‍ പോലും അത് സ്വയം ചോദിക്കാറുണ്ട്.

എനിക്ക് ആ ചോദ്യത്തോട് നന്ദിയുണ്ട്. എന്റെ ഉത്തരം ഇതാണ് ഞാന്‍ അസ്തിത്വത്തിലാണ് വിശ്വസിക്കുന്നത്. ആ കോശകലയില്‍ നിന്നാണ് എല്ലാ രൂപങ്ങളും ദേഹങ്ങളും ഉണ്ടാകുന്നത്.

ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ യേശുവിലും അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം. നമ്മള്‍ തമ്മില്‍ വളരെ അകലമുണ്ടെന്ന് തോന്നുന്നുണ്ടോ?
ഞങ്ങള്‍ ആലിംഗനം ചെയ്തു. വാതിലിലേക്കുള്ള ചെറുപടികള്‍ കയറി. എന്നെയാത്രയാക്കാന്‍ വരേണ്ടതില്ലെന്ന് ഞാന്‍ പാപ്പയോട് പറഞ്ഞു. പക്ഷേ, പുഞ്ചിരിയോടെ അദ്ദേഹം അത് നിഷേധിച്ചു.

''സഭയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യും. സഭതന്നെ സ്ത്രീയാണെന്ന് ഓര്‍ക്കണം...''
ഞങ്ങള്‍ ഹസ്തദാനം ചെയ്തു. രണ്ടുവിരലുയര്‍ത്തി എന്നെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം നില്‍ക്കുന്നു. ഞാന്‍ കാര്‍ വിന്‍ഡോയിലൂടെ കൈവീശി.

ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭ അദ്ദേഹത്തെപ്പോലെയാവുമെങ്കില്‍, അത് എന്താകണമെന്ന് അദ്ദേഹം ആഗ്രഹിക്കും പോലെയാവുമെങ്കില്‍, അത് ഒരു യുഗസംക്രമമായിരിക്കും.
mathrubhumi.com/online/malayalam/news/story

Thursday, 24 October 2013

വയനാട്ടിലെ ടൂറിസ്‌റ്റ് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു സാത്താന്‍ ആരാധന

വയനാട്ടിലെ ടൂറിസ്‌റ്റ് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു സാത്താന്‍ ആരാധന


കോഴിക്കോട്‌: വയനാട്‌ ജില്ലയിലെ ടൂറിസ്‌റ്റ്‌ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ ആരാധന സജീവം. സുല്‍ത്താന്‍ ബത്തേരി- ഊട്ടി സംസ്‌ഥാന പാതയിലും ദേശീയപാതയിലും സ്‌ഥിതിചെയ്യുന്ന ചില റിസോര്‍ട്ടുകളിലാണ്‌ എല്ലാ മാസവും 13-ന്‌ ആരാധന നടക്കുന്നത്‌. ദേശീയപാത 212-ല്‍ നിന്ന്‌ 15 കിലോമീറ്റര്‍ അകലെ കാടിനുള്ളില്‍ സ്‌ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ ഇക്കഴിഞ്ഞ 13-നും ആരാധന നടന്നു.
സാത്താന്‍ ആരാധനയ്‌ക്ക്‌ എത്തുന്നവരില്‍ ഏറെയും വിദേശികളാണ്‌. ബംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലെ മലയാളികളായ ഐ.ടി ജീവനക്കാരും ഉന്നത പദവിയിലുള്ളവരും സ്‌ഥിരമായി എത്തുന്നുണ്ട്‌. വിനോദസഞ്ചാരികള്‍ എന്ന വ്യാജേനയാണ്‌ ഇവര്‍ ഒത്തുകൂടി ആരാധന നടത്തുന്നത്‌. കൊടുങ്കാട്ടിനുള്ളിലായതിനാല്‍ എറെ സുരക്ഷിത താവളമാണിത്‌. ഇവിടെ നടക്കുന്നതു പലതും പുറംലോകം അറിയാറില്ല. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന സംഘങ്ങളില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്‌. റിസോര്‍ട്ടിന്റെ പുറംമോടിയുണ്ടെങ്കിലും പരിചയമില്ലാത്തവര്‍ക്ക്‌ ഇതിന്റെ പരിസരങ്ങളില്‍പോലും പ്രവേശനം നിഷിദ്ധമാണ്‌.
റിസോര്‍ട്ടിലേക്കുള്ള റോഡും ചുറ്റുപാടുകളും മുഴുവന്‍ സമയവും സംഘാംഗങ്ങളുടെ നിരീക്ഷണത്തിലാണ്‌. സംഘാംഗങ്ങളുടെ അറിവോടെ മാത്രമേ പുറമെയുള്ളവര്‍ക്ക്‌ ആരാധനാ കേന്ദ്രങ്ങളില്‍ എത്താനാവൂ. തോട്ടങ്ങള്‍ക്കു നടുവിലുള്ള ഇത്തരം കേന്ദ്രങ്ങളെക്കുറിച്ചു നാട്ടുകാര്‍ക്കും വിവരമില്ല. എന്നാല്‍, ആഡംബര വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും അതിര്‍ത്തി പ്രദേശങ്ങളിെല ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളിലും ആരാധന നടക്കുന്നുണ്ട്‌.
കോഴിക്കോട്‌, കോട്ടയം, ചെങ്ങനാശ്ശേരി, കാഞ്ഞിരപളളി, പാല, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും സാത്താന്‍ ആരാധകര്‍ ഒത്തുകൂടാറുണ്ട്‌. സാത്താനെ വാഴ്‌ത്തുന്ന ഗാനങ്ങളോടെയുള്ള ആരാധന മണിക്കൂറുകള്‍ നീളും. മദ്യമടക്കമുള്ള ലഹരിവസ്‌തുക്കള്‍ ആരാധനയുടെ ഭാഗമാണ്‌. ആരാധന അവസാനിക്കുക നഗ്‌നനൃത്തത്തിലും ലൈംഗികവേഴ്‌ചയിലുമാണ്‌. മുമ്പ്‌ ഇരിങ്ങാലക്കുടയിലും ആലപ്പുഴയിലും പാലയിലും ചെങ്ങനാശ്ശേരിയിലും കാഞ്ഞിരപളളിയിലും  പള്ളികളില്‍നിന്ന്‌ തിരുവോസ്‌തികള്‍ മോഷ്‌ടിച്ചത്‌ സാത്താന്‍ ആരാധകര്‍ക്കുവേണ്ടിയാണെന്നു സൂചനയുണ്ടായിരുന്നു