Tuesday, 24 May 2016

മത വിശ്വാസത്തെ അതിന്റെ തന്മയത്തത്തോടെ കാണുന്ന ഭാരതം ലോകത്തിന് മുന്നില്‍ ഒരു സാക്ഷ്യം.

സ്വന്തം ലേഖകന്‍ 24-05-2016 - Tuesday

''ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 17: 23). 

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ്-24 

ഭൗതികവും ജീവശാസ്തപരവുമായുള്ളതിനും അപ്പുറത്തായി മനുഷ്യന്റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒന്നാണ് വിശ്വാസം; പുരാതന മതപാരമ്പര്യങ്ങള്‍ ഉള്ള സാംസ്കാരിക വൈവിധ്യം നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഭാരതം. മനുഷ്യനെ ധാര്‍മിക നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ സഹായിക്കുന്ന മത വിശ്വാസം അതിന്റെ തന്മയത്തത്തോടെ കാണുന്ന ഇന്‍ഡ്യ ലോകമെമ്പാടും വലിയ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. മതത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും, വിശ്വാസത്തിന്റെ മാഹാത്മ്യത്തെപ്പറ്റിയും നിങ്ങള്‍ക്കുള്ള വികാരാധീനമായ ബോധം ഭൗതികമായ മോഹങ്ങള്‍ക്കും നിരീശ്വരപരമായ ചിന്തകള്‍ക്കുമെതിരെയുള്ള അത്ഭുതകരമായ ഒരു സാക്ഷ്യമാണ്. 

മതം തനിക്ക് അഗാധവും നിഗൂഢവുമായ അര്‍ത്ഥം കല്‍പിക്കുന്ന ഒന്നാണെന്ന ശരിയായ ധാരണ ഓരോ ഭാരതീയനുണ്ട്. മനുഷ്യാന്വേഷണങ്ങളില്‍ ഏറ്റവും മഹത്തായ ദൈവത്തിന് വേണ്ടിയുള്ള അന്വേഷണത്തിന് ജന്മനപരമായുള്ള ആവേശവും, കാത്തിരുപ്പും, പ്രതീക്ഷകളും ഓരോ ഭാരതീയന്റെയും ജീവനില്‍ തന്നെ അവന്‍ അനുഭവിക്കുന്നുണ്ട്. 

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, മദ്രാസ്, 5.2.1986)
http://pravachakasabdam.com/index.php/site/news/1480

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin