Wednesday, 18 May 2016

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഉടനെന്നു മുഖ്യമന്ത്രി

mangalam malayalam online newspaper
രാമപുരം: തെക്കന്‍ യെമനിലെ എദനില്‍നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ സലേഷ്യന്‍ സഭാ വൈദികന്‍ ടോം ഉഴുന്നാലിലിന്റെ മോചനം ഉടന്‍ ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബാംഗങ്ങളെ അറിയിച്ചു.
വൈദികന്റെ മോചനത്തിന്‌ അനുകൂലമായ സാഹചര്യം ഉണ്ടെന്നും മോചനം ഉടന്‍ ഉണ്ടാവുമെന്നുമുള്ള വിവരം കുടുംബാംഗങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ രാത്രി ഫാ. ടോം ഉഴുന്നാലിലിന്റെ രാമപുരത്തെ കുടുംബ വീട്ടിലെത്തി.
വൈദികന്‍ സുരക്ഷിതനാണെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വൈദികന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സുരക്ഷിതനാണെന്നും കഴിഞ്ഞ ദിവസം അബുദാബി ബിഷപ്പ്‌ പോള്‍ ഹില്‍സന്‍ വെളിപ്പെടുത്തിയിരുന്നു.
രണ്ടരമാസം മുമ്പ്‌ ഭീകരരുടെ പിടിയിലായ വൈദികന്റെ സുരക്ഷ സംബന്ധിച്ച്‌ കടുത്ത ആശങ്ക ഉയര്‍ന്നിരുന്നു.
വൈദികന്റെ മോചനത്തിനായി നിരന്തരമായി അബുദാബി റോമന്‍ കാത്തലിക്ക്‌ ബിഷപ്പ്‌ഹൗസുമായും വത്തിക്കാനുമായും ബന്ധപ്പെട്ട്‌ മോചന ശ്രമങ്ങള്‍ നടന്നു വരുകയായിരുന്നു.
യെമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിലാണെന്നുള്ളതുമാണു മോചനം നീണ്ടുപോകാന്‍ കാരണം. യെമനിലെ പ്രവാസി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഹ്യുമാനിറ്റേറിയന്‍ ഇനിഷ്യേറ്റീവ്‌ ഇന്റര്‍നാഷണല്‍ പ്രസിഡന്റുമായ വി.ടി. ജോബ്‌ മോചന ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ യെമനിലെ പ്രാദേശിക ഭരണകൂടങ്ങളെയും, അബുദാബി ബിഷപ്പ്‌ ഹൗസിനേയും, കേരള സര്‍ക്കാര്‍ വൃത്തങ്ങളെയും ഏകോപിച്ച്‌ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം കെ.എം. മാണി എം.എല്‍.എ, ജോസ്‌ കെ.മാണി എം.പി. , മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ അംഗം അനിതാ രാജു, രാമപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ എന്നിവരും ഉണ്ടായിരുന്നു.
- See more at: http://www.mangalam.com/print-edition/keralam/436071#sthash.yuu3PgSK.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin