പാവപ്പെട്ടവനെ അവഗണിക്കുന്നവര്‍ ദൈവത്തെ തന്നെയാണ് അവഗണിക്കുന്നത്: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 19-05-2016 - Thursday
വത്തിക്കാന്‍: പാവപ്പെട്ടവനെ അവഗണിക്കുന്നവന്‍ ദൈവത്തെ തന്നെയാണ് അവഗണിക്കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാവപ്പെട്ടവരോടുള്ള കരുണ ദൈവസ്‌നേഹത്തിന്റെ വെളിപ്പെടുത്തലാണെന്നും പരിശുദ്ധ പിതാവ് സെന്റ് പീറ്റേഴ്‌സ ചത്വരത്തില്‍ ഒത്തുകൂടിയ ആയിരങ്ങളോടായി പറഞ്ഞു. ലോകത്തില്‍ ഇന്നു നേരിടുന്ന അസമത്വവും, വിവേചനങ്ങളും ലാസറിന്റെയും ധനവാനായ മനുഷ്യന്റെയും ജീവിതം വിവരിക്കുന്ന ബൈബിൾ ഭാഗത്തിന്റെ അടിസ്ഥാനത്തില്‍ പിതാവ് കേള്‍വിക്കാര്‍ക്കു വിശദീകരിച്ചു നല്‍കി.
"ധനവാനും ലാസറും സമാന്തരമായ പാതകളിലൂടെ ജീവിതം നയിച്ചവരാണ്. ഇവര്‍ തമ്മില്‍ ഒരു തരത്തിലുള്ള ബന്ധപ്പെടലുകളും നടന്നിട്ടില്ല. ധനവാന്റെ വീടിന്റെ വാതില്‍ ലാസറിനു നേരെ എപ്പോഴും അടഞ്ഞു കിടന്നു. ധനവാന്‍ സമൃദ്ധമായി ഭക്ഷിച്ചപ്പോള്‍ ലാസര്‍ അവന്റെ എച്ചില്‍ ഭക്ഷിച്ചു. നല്ല വസ്ത്രങ്ങള്‍ ധനവാന്‍ ധരിച്ചപ്പോള്‍ ലാസര്‍ കീറിയ വസ്ത്രങ്ങള്‍ കൊണ്ടു തന്റെ നഗ്നത മറച്ചു. ഈ ലാസര്‍ എല്ലാ കാലത്തും നിശബ്ധമായി പോകുന്ന പാവപ്പെട്ടവന്റെ കരച്ചില്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തില്‍ ഒരു ചെറിയ സംഘം ആളുകളുടെ കൈയിലേക്കു മാത്രം കുമിഞ്ഞു കൂടിയ സ്വത്തുകളുടെ കണക്കും നമുക്ക് ഇവിടെ കാണാം". പരിശുദ്ധ പിതാവ് പറഞ്ഞു.

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin