ബാറുകള്‍ പൂട്ടിച്ച് കോഴകള്‍ വാങ്ങികൂട്ടിയ മാണിഗ്രൂപ്പ്, സീറോമലബാ൪ ഗ്രൂപ്പ്. ഇതലെ സഭയും രാഷ്ട്രീയവും!
ബാറുകള്‍ പൂട്ടിച്ച് തിരികേ തുറന്നതിനും എത്ര കോഴകള്‍ വാങ്ങികൂട്ടികാണും മാണിഗ്രൂപ്പ്.
മാണിക്കു പുറമേ രമേശും ബാബുവും ബാര്‍ ഉടമകളില്‍നിന്ന് കോഴ വാങ്ങി: വി.എസ്.
തിരുവനന്തപുരം: മന്ത്രി കെ.എം. മാണിക്കു പുറമേ ബാറുടമകളില്‍നിന്നു കോഴ വാങ്ങിയതു മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ. ബാബുവുമാണെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. അഴിമതി ആരോപണവിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെ.എം. മാണിയുടെയും രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"കോഴ നല്‍കാന്‍ ഇരുപതു കോടി രൂപ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തു. മാണിക്കു പുറമേ രണ്ടു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുകൂടി കോഴ നല്‍കിയെന്ന് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഒരുകോടി രൂപ മാണിക്കു നല്‍കി. ബാക്കി 19 കോടിരൂപ മന്ത്രിമാരായ രമേശ് ചെന്നിത്തലയ്‌ക്കും കെ. ബാബുവിനുമാണു നല്‍കിയത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. ബാബുവും മന്ത്രിസ്‌ഥാനത്തിരിക്കുമ്പോള്‍ നിഷ്‌പക്ഷവും സത്യസന്ധവുമായ അന്വേഷണം നടക്കില്ല.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ. ബാബു, കെ.എം. മാണി എന്നിവര്‍ രാജിവച്ചു വിചാരണ നേരിടണം. ഈ മന്ത്രിമാര്‍ തങ്ങളുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും എത്തുമ്പോള്‍ അവരെ താടിക്കു പിടിച്ചുനിര്‍ത്തി എത്ര രൂപ കോഴ കിട്ടിയെന്നു ചോദിക്കണം. എന്നാല്‍, അവരെ ശാരീരികമായി ഉപദ്രവിക്കരുത്" -വി.എസ്. പറഞ്ഞു. ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ വി. ഗംഗാധരന്‍ നാടാര്‍ അധ്യക്ഷതവഹിച്ചു. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ജമീല പ്രകാശം എം.എല്‍.എ, വി. സുരേന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
http://www.mangalam.com/print-edition/keralam/269050
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin