സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി:
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരി ഔര്‍ ലേഡി ഓഫ് ഗ്രേസസ് പള്ളി ആക്രമിച്ച
സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ് ചെയ്തു. തിലക് നഗര്‍ സ്വദേശികളാണു
പിടിയിലായിട്ടുള്ളതെങ്കിലും ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തു
വിട്ടിട്ടില്ല. പള്ളിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളുടെ
അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു പോലീസ് മൂന്നു പേരെയും
കസ്റഡിയിലെടുത്തത്. മദ്യലഹരിയിലായിരുന്നു പ്രതികള്‍ പള്ളിക്കെതിരേ ആക്രമണം
നടത്തിയതെന്നാണു പോലീസിന്റെ വിശദീകരണം.
ബുധനാഴ്ച പുലര്‍ച്ചെ
നാലരയോടെയാണു സംഭവം. സിസിടിവിയില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍
വെളിപ്പെടുത്തുന്നത് ഇങ്ങനെ: സ്കൂട്ടറിലെത്തിയ താടിക്കാരനായ ഒരാള്‍
പള്ളിയുടെ മുമ്പിലുണ്ടായിരുന്ന ഗ്രോട്ടോയ്ക്കു മുമ്പിലെത്തി ഗ്ളാസ് ഇടിച്ചു
തകര്‍ക്കുന്നു. അതിനുശേഷം സ്കൂട്ടര്‍ സ്റാര്‍ട്ടാക്കി തിരികെ പോകുന്നു.
തൊട്ടുപിന്നാലെ ഒരു മിനിറ്റിനുള്ളില്‍ വീണ്ടും അയാള്‍ അതേ സ്കൂട്ടറില്‍
തിരിച്ചെത്തുന്നു. ഒപ്പം സിക്ക് വേഷക്കാരനായ ഒരു ബൈക്കുകാരനുമുണ്ട്.
സ്കൂട്ടറിലെത്തിയ ആള്‍ പഴയതുപോലെ ഇറങ്ങി ഗ്രോട്ടോയ്ക്കുള്ളില്‍ വച്ചിരുന്ന
മാതാവിന്റെ രൂപം തള്ളി താഴെയിടുന്നു. ഈ സമയത്ത് സര്‍ദാര്‍ വേഷധാരി
ബൈക്കില്‍ ത്തന്നെ ഇരിക്കുന്നതും കാണാം. സമീപത്തുകൂടെ മറ്റൊരു സര്‍ദാര്‍
വേഷധാരി ഇതു നോക്കി കടന്നു പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഈ
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു പോലീസ് മൂന്നു പേരെയും
പിടികൂടിയിരിക്കുന്നത്. പിന്നീട് തീസ്ഹസാരി കോടതിയില്‍ ഹാജരാക്കിയ പോലീസ്
ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഇവര്‍ക്ക് രാഷ്ട്രീയ
പാര്‍ട്ടികളുമായോ മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായോ ബന്ധമില്ലെന്നു
പോലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്നു പള്ളിക്കു നേരേ ആക്രമണം
നടത്തിയതെന്നു പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി ഡല്‍ഹി പൊലീസ്
ജോയിന്റ് കമ്മീഷണര്‍ തജീന്ദര്‍ ലൂത്റ പറഞ്ഞു.
അതേസമയം, ഇവരുടെ
പേരും വിവരങ്ങളും പുറത്തുപറയാത്ത പോലീസിന്റെ നടപടിയിലും മദ്യലഹരിയിലാണ്
ഇവര്‍ ആക്രമണം നടത്തിയതെന്നു വിശദീകരിക്കുന്നതും സംശയമുണര്‍ത്തിയിട്ടുണ്ട്.
പുലര്‍ച്ചെ നാലരയ്ക്ക് മദ്യപിച്ച് പള്ളി ആക്രമിക്കാനെത്തുന്നതിലാണ്
ഇടവകാംഗങ്ങള്‍ സംശയമുന്നയിച്ചിരിക്കുന്നത്. കൂടാതെ ആദ്യം ഗ്രോട്ടോയുടെ
ഗ്ളാസ് തകര്‍ത്ത ആള്‍ മറ്റൊരാളെയും കൂട്ടി വീണ്ടുമെത്തിയതും പോലീസ്
വിശദീകരിക്കുന്നതും തമ്മില്‍ ബന്ധമില്ലാത്തതാണെന്നും വിശ്വാസികള്‍
ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പ്രതികളെ ഉടന്‍തന്നെ പിടികൂടിയ പോലീസിന്റെ
നടപടിയില്‍ സന്തോഷമുണ്െടന്നു ഡല്‍ഹി ആര്‍ച്ച്ബിഷപ് അനില്‍ കൂട്ടോ
വ്യക്തമാക്കി. ഇതിനു മുമ്പുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍
പ്രവര്‍ത്തിച്ചവരെയും ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതു
നാലാം തവണയാണു ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ
ആക്രമണമുണ്ടാകുന്നത്. ഡിസംബര്‍ ഒന്നിനായിരുന്നു ദില്‍ഷാദ് ഗാര്‍ഡനിലെ
സെന്റ് സെബാസ്റ്യന്‍സ് പള്ളി പൂര്‍ണമായും തീവച്ചു നശിപ്പിച്ചത്. അതിനു ശേഷം
ജസോളയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ ഫൊറാന പള്ളിക്കു നേരേ കല്ലേറുണ്ടാവുകയും
രോഹിണിയിലെ പള്ളിയിലുണ്ടാക്കിയിരുന്ന പുല്‍ക്കൂട് തീവച്ച് നശിപ്പിക്കുകയും
ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പോലീസ് ഇതുവരെ
ആരെയും പിടികൂടിയിട്ടില്ല.
http://www.deepika.com/ucod/
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin