Friday, 2 January 2015

ലോക സമാധാനത്തിനായി പ്രാര്‍ഥിച്ചു കൊണ്ട് 2015-ല്‍ മാര്‍പാപ്പയുടെ ആദ്യ ട്വീറ്റ്




 
 
 

വത്തിക്കാന്‍ സിറ്റി: 'നിരപരാധികളായ എത്ര അധികം മനുഷ്യരും കുഞ്ഞുങ്ങളുമാണ് ഈ ലോകത്തില്‍ കഷ്ടപ്പെടുന്നത്, ദൈവമേ അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് നല്‍കേണമേ...'ലോക സമാധാനത്തിനായി പ്രാര്‍ഥിച്ചു കൊണ്ടാണ് മാര്‍പാപ്പയുടെ 2015ലെ ആദ്യ ട്വീറ്റ്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാര്‍പാപ്പ ആദ്യമായി ട്വിറ്ററില്‍ അക്കൌണ്ട് ആരംഭിച്ചത്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയാണ് ട്വിറ്ററില്‍ ആദ്യമായി സന്ദേശം കുറിച്ച മാര്‍പാപ്പ. പിന്നീട് മാര്‍പാപ്പയായ ഫ്രാന്‍സിസ് മാര്‍പാപ്പയും ട്വിറ്ററിലൂടെ സന്ദേശങ്ങള്‍ നല്‍കുന്നത് തുടരുകയായിരുന്നു. വിവിധ ഭാഷകളില്‍ ലഭ്യമാകുന്ന മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൌണ്ടിന് ഡിസംബറിലെ കണക്ക് പ്രകാരം 17 മില്യണ്‍ ഫോളോവേഴ്സ് ആണ് ഉള്ളത്.
http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin