Friday, 23 January 2015

മാര്‍പാപ്പ 'കാണാതിരിക്കാന്‍' കുട്ടികളെ പൂട്ടിയിട്ടു; ഫിലിപ്പീന്‍സില്‍ വിവാദം

mangalam malayalam online newspaperമനില: ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ഫിലിപ്പീന്‍സ്‌ സന്ദര്‍ശനത്തിനു വിവാദത്തിന്റെ അകമ്പടി. മനിലയിലെ പട്ടിണിപ്പാവങ്ങള്‍ മാര്‍പാപ്പയുടെ കണ്‍മുമ്പില്‍പ്പെടാതിരിക്കാനുള്ള ഫിലിപ്പീന്‍സ്‌ ഭരണകൂടത്തിന്റെ നീക്കത്തോടെയാണു വിവാദം തുടങ്ങിയത്‌. ഫിലിപ്പീന്‍സിലേക്കുള്ള വിമാന യാത്രയ്‌ക്കിടെ ചാള്‍ലി ഹെബ്‌ദോ വാരികയെ മാര്‍പാപ്പ പരോക്ഷമായി വിമര്‍ശിച്ചതും വിവാദമായി. അഭിപ്രായ സ്വാതന്ത്രത്തിനു പരിധികളുണ്ടെന്നായിരുന്നു വാരിക ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണം. "അഭിപ്രായ സ്വാതന്ത്ര്യം നന്മയ്‌ക്കുവേണ്ടിയാകണം"- സഹയാത്രികന്‍ ആല്‍ബര്‍ട്ടോ ഗാസ്‌പാരിയെ ചൂണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "എന്റെ സുഹൃത്ത്‌ ഗാസ്‌പാരി, എന്റെ അമ്മയെക്കുറിച്ചു മോശമായി സംസാരിച്ചാല്‍ ഇടി പ്രതീക്ഷിക്കാം. നിങ്ങള്‍ ആരെയും പ്രകോപിപ്പിക്കരുത്‌. മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തരുത്‌." - അദ്ദേഹം പറഞ്ഞു.
മാര്‍പാപ്പ എത്തുന്നതിനു മുമ്പ്‌ മനില നഗരം "വൃത്തി"യാക്കാന്‍ ശ്രമിച്ച ഫിലിപ്പീന്‍സ്‌ സര്‍ക്കാര്‍ പുലിവാലു പിടിച്ചു.
വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്ന കുട്ടികളെ പോലീസിന്റെ നേതൃത്വത്തിലാണു പിടികൂടി പ്രത്യേക കേന്ദ്രങ്ങളില്‍ അടച്ചത്‌. കുട്ടികളെ കുറ്റവാളികള്‍ക്കൊപ്പം പോലീസ്‌ സ്‌റ്റേഷനുകളില്‍ അടച്ചതായും ആരോപണമുണ്ട്‌. നൊബേല്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ട ഫാ. ഷായ്‌ കല്ലെന്‍(71) ആണു പോലീസ്‌ നടപടി പുറത്തുകൊണ്ടുവന്നത്‌. കുട്ടികളെ കൊടുംതണുപ്പില്‍ പ്രാഥമിക സൗകര്യങ്ങള്‍പോലുമില്ലാത്ത സ്‌ഥലങ്ങളിലാണു അടച്ചിട്ടതെന്ന്‌ ഇദ്ദേഹം ആരോപിച്ചു. മനിലയിലെ റിസം പാര്‍ക്കില്‍ മാര്‍പാപ്പ പങ്കെടുക്കുന്ന ചടങ്ങില്‍ 60 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.

 http://www.mangalam.com/print-edition/international/272768

1 comment:

  1. വൃഷണച്ഛേദം: ഗുര്‍മീത് സിംഗിനെതിരേ സിബിഐ കേസെടുത്തു

    സിര്‍സ (ഹരിയാന): ദേരാ സച്ചാ സൌധ എന്ന ആത്മീയ സംഘടനയുടെ തലവനും സ്വയംപ്രഖ്യാപിത ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിനെതിരേ സിബിഐ കേസ് രജിസ്റര്‍ ചെയ്തു. 400 പേരെ വൃഷണച്ഛേദം നടത്തി കബളിപ്പിച്ചതിനെതിരേ ഗുര്‍മീതിന്റെ ഭക്തന്‍തന്നെ 2012 ല്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിന്‍പ്രകാരം സിബിഐ കേസെടുക്കുകയായിരുന്നു. ദൈവത്തിനോട് കൂടുതല്‍ അടുക്കണമെങ്കില്‍ വൃഷണച്ഛേദം നടത്തണമെന്ന് ഗുര്‍മീത് ഭക്തരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരം 2000 ല്‍ നാനൂറോളം പേരാണ് വൃഷണച്ഛേദത്തിനിരയായത്. ഗുര്‍മീതിന്റെ 'മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന സിനിമ രാജ്യമെമ്പാടും റിലീസിംഗിനു തയാറെടുത്തിരിക്കുന്ന വേളയില്‍ത്തന്നെയാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.



    സീറോ മലബാർ സഭയുടെ കർദ്ദിനാൽ ജോർജ് ആലഞ്ചേരിയെ മാറ്റിയിട്ട് ദേരാ സച്ചാ സൗധ എന്ന ആത്മീയ സംഘടനയുടെ തലവൻ ഗുർമീത് റാം റഹിം
    സിംഗിനെ കർദ്ദിനാൽ ആക്കിയാൽ സഭയിലുള്ള കാമവെറിയന്മാരായ വൈദികരുടെ കാര്യത്തിൽ തീരുമാനമാകും. ദൈവത്തോട് കൂടുതൽ അടുക്കാൻ
    വൃഷണച്ചേദം നടത്തണമെന്നാണ് ഗുർമീത് റാം റഹിം സിംഗിന്റെ അഭിപ്രായം. സെമിനാരിയിൽ ചേർന്നപ്പോൽതന്നെ ഇവന്മാരുടെ വൃഷണച്ചേദം
    നടത്തിയിരുന്നെങ്കിൽ ദൈവത്തോടുള്ള വിശ്വാസവും മറ്റ് സ്ത്രീകളുടെ മാനവും നഷ്ടപ്പെടുകയില്ലായിരുന്നു. അടുത്തകാലങ്ങളിലായി സീറോ മലബാർ സഭയിൽ
    നടന്നിട്ടുള്ള വൈദികരുടെ കാമകേളികൽ വച്ചു നോക്കുംബോൽ ഗുർമീത് റാം റഹിം സിംഗ് പറഞ്ഞതാണ് ശരി. ഏശുക്രിസ്തുവിന്റെ അനുയായികളായി
    ജീവിക്കേണ്ടവർ ദൈവത്തെ മറന്ന് സാത്താന്റെ വഴിയെ പോകുന്നതിന് കാരണം ഈ വൃഷണ കായകളാണ്. അത് ച്ചേദിച്ചുകളഞ്ഞാൽ 90% വും നേരയാകും.
    ആ ശാശ്ശേരിയുടെയും ജോജിമോന്റെയും പരിപ്പ് പണ്ടെ എടുത്തിരുന്നെങ്കിൽ സീറോ മലബാർ സഭക്ക് ഇത്രയും നാണക്കേട് സഹിക്കേണ്ടിവരുമായിരുന്നോ.
    ഇപ്പോൽ മെത്രാൻ ജെക്കബ് അങ്ങാടിയത്ത് പണസഞ്ചിയുമായി ദൂതനെ വിട്ടിരിക്കുന്നു കേസ് കൊടുത്തവരുടെ വീടുകളിലേക്ക്. കേസ് എങ്ങനെയും
    പിൻ വലിക്കണം എന്ന് യാചിച്ചുകൊണ്ട്. ഗാർലാണ്ടിലും, കരോൽട്ടനിലും, അർലിംഗ്ടണിലും ആയി നിരവതി ഭവനങ്ങൽ അങ്ങാടിയത്തിന്റെ ദൂതൻ
    കയറിയിറങ്ങി പണവാഗ്നാനങ്ങൽ നടത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. സമയം കഴിഞ്ഞിട്ടില്ല, ഇനിയാണെങ്കിലും ഇവന്മാരുടെ തൂക്ക്സഞ്ചി പൊട്ടിച്ച്
    കായ് പിഴുതെറിയണം. സീറോ മലബാർ സഭയുടെ നിലനില്പിന് ഇത് അത്യന്താപേക്ഷിതമാണ്. അത് പോലെ പള്ളികളിൽ വച്ചിരിക്കുന്ന ശിവലിംഗ
    നിലവിളക്കും, സാത്താന്റെ കുരിശായ ക്ലാവർ കുരിശും(പേഗൻ ക്രോസ്സ്)ഉം പള്ളികളിൽനിന്നും നീക്കം ചെയ്യണം.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin