പുരുഷാധിപത്യം വേണ്ട; സ്‌ത്രീകള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് മാര്‍പ്പാപ്പ
ചടങ്ങില്‍ മാര്‍പ്പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കാനായി വേദിയിലെത്തിയ അഞ്ച് കുട്ടികളില്‍ നാലുപേരും ആണ്‍കുട്ടികളാണ്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു മാര്‍പ്പാപ്പ സംസാരിച്ച് തുടങ്ങിയത്. ഇവിടെ സ്‌ത്രീകളുടെ പ്രാതിനിധ്യം തീരെ കുറവാണ്. പുരുഷന്മാര്‍ കൂടുതല്‍ ആധിപത്യ പ്രവണത കാണിക്കുന്ന ഇക്കാലത്ത് സ്‌ത്രീകള്‍ക്ക് സമൂഹത്തെ കുറിച്ച് കൂടുതല്‍കാര്യങ്ങള്‍ പറഞ്ഞുതരാന്‍ കഴിയും.
മറ്റ് നാല് ആണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്‌തമായി തന്നോട് ചോദ്യം ചോദിച്ച 12 വയസുകാരിയെ ചൂണ്ടി അദ്ദേഹം സംസാരം തുടര്‍ന്നു. കാര്യങ്ങള്‍ വ്യത്യസ്‌തമായ രീതിയില്‍ കാണാന്‍ കളിവുള്ളവരാണ് സ്‌ത്രീകള്‍. പക്ഷേ സ്‌ത്രീകള്‍ക്ക് നമ്മള്‍ അവസരങ്ങള്‍ നല്‍കാറില്ല. ആണുങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നതില്‍ നിന്ന് വ്യത്യസ്‌തമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിവുള്ളവരാണ് സ്‌ത്രീകളെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഉപേക്ഷിക്കപ്പെടാന്‍ ദൈവം അനുവദിക്കുന്നതിന്റെ കാരണം എന്തെന്നായിരുന്നു 12 വയസുകാരി മാര്‍പ്പാപ്പയോട് ചോദ്യം ഉന്നയിച്ചത്.
http://www.mangalam.com/latest-news/273769
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin