ചങ്ങനാശേരി: സമ്പത്തും സമൃദ്ധിയും ദൈവദാനമാണെന്നും
ദൈവത്തെ മാറ്റി നിര്‍ത്തിയുള്ള ജീവിതം കുടുംബ തകര്‍ച്ചക്കിടയാക്കുമെന്നും
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. പിതൃവേദി-മാതൃജ്യോതിസ് അതിരൂപതാ
വാര്‍ഷിക സംഗമം എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ഉദ്ഘാടനം ചെയ്തു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിസ്വാര്‍ഥമായ പങ്കുവയ്ക്കലിലൂടെയും
സംശുദ്ധമായ ജീവിത ശൈലിയിലൂടെയും ഓരോ കുടുംബവും നന്മകളുടെ വിളനിലമാകണമെന്നും
ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ്
പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. അവിശ്വസ്തതയും അധിഷേപങ്ങളും കുടുംബബന്ധങ്ങളെ
ഉലയ്ക്കുമെന്നും കുടുംബങ്ങളിലെ പദപ്രയോഗങ്ങളും വേഷവിധാനങ്ങളും
സംസ്കാരത്തിന് യോജിച്ച രീതിയിലായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഡയറക്ടര്‍ ഫാ.എബി ചങ്ങങ്കരി, ജോയിന്റ് ഡയറക്ടര്‍ ഫാ. ജസ്റിന്‍
കായംകുളത്തുശേരി, ജോസ് കൈലാത്ത്, ലാലി ഇളപ്പുങ്കല്‍, ഡോ. റോസമ്മ സോണി,
ജോണ്‍സി കാട്ടൂര്‍, ആന്‍സി ചേന്നോത്ത് എന്നിവര്‍ പ്രസംഗിച്ചു. ഡോ.സുമ
ജില്‍സണ്‍ ക്ളാസ് നയിച്ചു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin