Tuesday, 21 February 2017

പൊതുസമ്മേളനത്തില്‍ 'സ്വര്‍ഗ്ഗസ്ഥനായ പിതാവി'നോട് പ്രാര്‍ത്ഥിച്ചു കൊണ്ട് മെലാനിയ ട്രംപ്


http://pravachakasabdam.com/index.php/site/news/4227
സ്വന്തം ലേഖകന്‍ 20-02-2017 - Monday
ഫ്‌ളോറിഡ: അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ്, രാഷ്ട്രത്തിന്റെ ഭരണതലവനെ പരിചയപ്പെടുത്തുവാനും അഭിനന്ദിക്കാനും ചേര്‍ന്ന സമ്മേളനം 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയോടെ ആരംഭിച്ചപ്പോള്‍ അത് ശക്തമായ വിശ്വാസസാക്ഷ്യമായി. ഫ്ലോറിഡയിലെ മെല്‍ബണില്‍ നടന്ന റാലിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്‌ ട്രംമ്പിനെ പരിചയപ്പെടുത്തുന്നതിനു തൊട്ടു മുമ്പായിരുന്നു ഭാര്യ മെലാനിയ ട്രംപ് നമുക്കു പ്രാര്‍ത്ഥിക്കാമെന്ന മുഖവുരയോടെ ലോകത്തെമ്പാടുമുള്ള ക്രൈസ്‌തവര്‍ നെഞ്ചിലേറ്റുന്ന പ്രാര്‍ത്ഥന ചൊല്ലിയത്‌. 

അര മിനിറ്റുമാത്രം നീണ്ട പ്രാര്‍ത്ഥന ആമേന്‍ ചൊല്ലി അവസാനിച്ചപ്പോള്‍ ആയിരങ്ങള്‍ കയ്യടിച്ച്‌ സ്വാഗതമരുളി. എതിരാളികള്‍ എന്തു പറഞ്ഞാലും തന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെവിടേയുമുള്ള സ്‌ത്രികള്‍ക്കും കുട്ടികള്‍ക്കും പ്രയോജനം ചെയ്യുന്നതാകുമെന്ന്‌ മെലാനിയ പറഞ്ഞു. നിങ്ങളുടെ താത്‌പര്യങ്ങളാണ്‌ എനിക്കു പ്രധാനം. നിങ്ങളുടെ വളര്‍ച്ചക്കു വേണ്ട ക്രിയാത്മകമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും പിന്‍തുണയുണ്ടാകും. മെലാനിയ കൂട്ടിച്ചേര്‍ത്തു. 

വളരെ സുരക്ഷിതവും സമൃദ്ധിയുമുള്ള അമേരിക്കയാണ്‌ എന്റെ ഭര്‍ത്താവ്‌ നിങ്ങള്‍ക്കായി ഒരുക്കുന്നത്‌ എന്ന ആമുഖത്തോടെയായിരുന്നു മെലാനിയ പ്രസിഡന്റ്‌ ട്രംപിനെ പരിചയപ്പെടുത്താന്‍ തുടങ്ങിയത്‌. തനിക്ക് വേണ്ടി ആളുകള്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നു പറയുന്ന വാക്കുകളെയാണ് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നു നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞിരിന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നൂറുകണക്കിനു ആളുങ്ങളുടെ മുന്നില്‍ മെലാനിയ 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലിയത്. 

വീഡിയോ: 

Friday, 17 February 2017

എഡിറ്റോറിയല്‍

ഇടുക്കി ഗോള്‍ഡ്‌!

 PrintBy 
about
17 - 12 - 2016
ആടുകളെക്കുറിച്ച് കരുതലുള്ള ഒരിടയന്‍ തങ്ങള്‍ക്കുണ്ടെന്ന് ഇടുക്കി രൂപതയിലെ വിശ്വാസികള്‍ക്ക് ആശ്വസിക്കാം. ലോകത്തിന്റെ പ്രീതിയല്ല ദൈവത്തിന്റെ പ്രീതിയാണ് താന്‍ അന്വേഷിക്കുന്നതെന്ന് ഇടുക്കി രൂപതയുടെ ഇടയന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. പിതാവെന്നു വിളിക്കപ്പെടാന്‍ സര്‍വ്വഥാ യോഗ്യനായ ഒരു മെത്രാന്‍ കേരളത്തിലുണ്ടെന്നു പറയുന്നതില്‍ മനോവയ്ക്ക് അഭിമാനമേയുള്ളൂ. മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ വാക്കുകള്‍ ഈ ലോകത്തിന് ആശ്വാസം പകരുന്നതല്ലെങ്കിലും, തന്നെ വിളിച്ചവനോടു വിശ്വസ്തത പുലര്‍ത്തുന്നതാണ്. ഇങ്ങനെയുള്ള ഇടയന്മാരുടെ അഭാവമാണ് ഇന്നു കത്തോലിക്കാസഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിലെ മറ്റു രൂപതകളെ അപേക്ഷിച്ച് കപടതയില്ലാത്ത വിശ്വാസികള്‍ ഏറെയുള്ള രൂപതയാണ് ഇടുക്കി രൂപത! മണ്ണിനോടു മല്ലിടുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അധിവസിക്കുന്ന പിന്നോക്ക ജില്ലയായ ഇടുക്കിയെ സമ്പന്നമാക്കുന്നത് അവിടെയുള്ള വിശ്വാസികളാണ്. ഈ വിശ്വാസികളുടെ നിഷ്കളങ്കതയ്ക്ക് ദൈവം നല്‍കിയ സമ്മാനമായി ആനിക്കുഴിക്കാട്ടില്‍ പിതാവിനെ കാണാന്‍ കഴിയും. നിഷ്കളങ്കരായ വിശ്വാസികളെ നയിക്കാന്‍ നിഷ്കപടനായ ഒരിടയന്‍! ഈ ഇടയന്‍ എന്നും ശബ്ദിച്ചിട്ടുള്ളത് ദൈവത്തിന്റെ പക്ഷത്തുനിന്നാണ്. തന്റെ ആടുകള്‍ ചെന്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാതിരിക്കാനുള്ള ജാഗ്രത ആനിക്കുഴിക്കാട്ടില്‍ പിതാവ് പുലര്‍ത്തിയിട്ടുണ്ട്. ഇത്തരം ജാഗ്രതയെ അസഹിഷ്ണുതയോടെ വീക്ഷിച്ച ചെന്നായ്ക്കള്‍ അവസരം കിട്ടിയപ്പോഴൊക്കെ പിതാവിനെ ആക്രമിച്ചു!
മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞിട്ടുള്ള അപ്രിയസത്യങ്ങള്‍ സഭയില്‍ത്തന്നെ അസ്വസ്ഥത ജനിപ്പിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ പൃഷ്ഠം താങ്ങികളുടെ ഉറക്കംകെടുത്തുന്ന വാക്കുകള്‍ പിതാവില്‍നിന്നുണ്ടായതും നമുക്കറിയാം. ആ വാക്കുകളില്‍നിന്നുതന്നെ ഈ ലേഖനം നമുക്ക് ആരംഭിക്കാം.
ലൗജിഹാദുമായി ബന്ധപ്പെട്ട് ആനിക്കുഴിക്കാട്ടില്‍ പിതാവ് നടത്തിയ പ്രസംഗമാണ് ഇതിനുമുന്‍പ് ഏറെ കോളിളക്കം സൃഷ്ടിച്ചത്. മെത്രാന്മാരുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തെ ചൊല്ലി വിവാദമുണ്ടാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ അന്നു ശ്രമിച്ചു. ക്രൈസ്തവരായ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ വശീകരിച്ചു മതംമാറ്റുന്ന രീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, അതിനെതിരേ പുലര്‍ത്തേണ്ട ജാഗ്രതയെ സംബന്ധിച്ചാണ് പിതാവ് അന്നു സംസാരിച്ചത്. ക്രിസ്തീയ വിശ്വാസപ്രമാണങ്ങളില്‍ നിന്നുകൊണ്ടു മാത്രമായിരുന്നു ആ പ്രസംഗം. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും മാധ്യമങ്ങളും ഭരണകൂടങ്ങളും ഒരുപക്ഷെ ഉണ്ടെന്നിരിക്കാം. എന്നാല്‍, കത്തോലിക്കാസഭ ഒരിക്കലും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ക്രിസ്ത്യാനികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബൈബിളിനെ അടിസ്ഥാനപ്പെടുത്തി സംസാരിക്കുന്ന ഏതൊരുവനും പിതാവിന്റെ വാക്കുകളില്‍നിന്നു വ്യത്യസ്തമായി ഒന്നും പറയാന്‍ കഴിയില്ല. ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിളാണ്. ഈ വിശുദ്ധഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന സത്യങ്ങളില്‍ വിശ്വസിക്കാനും ഈ വിശ്വാസം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ക്രിസ്ത്യാനികളുടെമേല്‍ കുതിരകയറാന്‍ അവസരം കാത്തിരിക്കുന്ന സാംസ്ക്കാരിക അശ്രീകരങ്ങളും പൈശാചികതയ്ക്ക് കുഴലൂത്തു നടത്തുന്ന മാധ്യമ നപുംസകങ്ങളും പിതാവിന്റെ പ്രസംഗത്തിനെതിരേ അഴിഞ്ഞാടി!
സനാതന ഭീകരതയ്ക്കുവേണ്ടി തെറിപ്പാട്ടു പാടിനടക്കുന്ന ശശികലയും ഗോപാലകൃഷ്ണനും വെള്ളാപ്പള്ളിയും അടങ്ങുന്ന സകല കൂതറകളും അന്ന് ഇടുക്കി ബിഷപ്പിനെതിരേ രംഗത്തിറങ്ങി. ഇവിടെ നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 'ലൗജിഹാദ്' എന്ന പ്രതിഭാസത്തെക്കുറിച്ച് കേരളത്തില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയ വ്യക്തി വെള്ളാപ്പള്ളി നടേശനായിരുന്നു. ഈഴവ സമുദായത്തിലെ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇയാള്‍ അന്നു പറഞ്ഞത്. ഈഴവ സമുദായത്തില്‍നിന്നു മാത്രമല്ല, ക്രൈസ്തവ സമൂഹത്തില്‍നിന്നും ഇത്തരം മതപരിവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാമിക ജിഹാദികള്‍ എല്ലായിടത്തുമുണ്ട്. അതിനാല്‍ത്തന്നെ, വെള്ളാപ്പള്ളി പറഞ്ഞതിനെ നിഷേധിക്കാന്‍ കഴിയില്ല. തന്റെ സമുദായത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമുദായ നേതാവിനുണ്ട്. വെള്ളാപ്പള്ളി ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തി എന്നുതന്നെയാണ് മനോവ മനസ്സിലാക്കുന്നത്. പല കത്തോലിക്കാ ഇടയന്മാര്‍ക്കും ഇല്ലാത്തതും ഈ ജാഗ്രതയാണ്! തങ്ങളുടെ വരുമാന സ്രോതസ്സുകള്‍ നിലച്ചുപോകുകയോ അവയുടെമേല്‍ ദൂരവ്യാപകമായ ദുരന്തത്തിനു സാധ്യത തെളിഞ്ഞുവരികയോ ചെയ്‌താല്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനങ്ങള്‍ സ്വീകരിക്കാന്‍ ഇവര്‍ മിടുക്കന്മാരാണ്. എന്നാല്‍, സഭയിലേക്കു കടന്നുവരുന്ന ആദ്ധ്യാത്മിക ദുരന്തങ്ങല്‍ക്കു നേരേ ഇവര്‍ കണ്ണടയ്ക്കുകയും നിസ്സാരമായി അവഗണിക്കുകയും ചെയ്യും. വെള്ളാപ്പള്ളി നടേശന്‍ ഒരു കച്ചവടക്കാരനാണെങ്കിലും, തന്റെ സമുദായം നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത ഇയാള്‍ മനസ്സിലാക്കുന്നു. കച്ചവട കണ്ണുള്ളതെങ്കിലും നടേശന്റെ നേതൃത്വം സമുദായത്തിനു ഗുണമുള്ളതാണെന്നു പറയാതെവയ്യ. വീണ്ടുംവീണ്ടും ഇയാള്‍ തിരഞ്ഞെടുക്കപ്പെടുന്നത് സമുദായം ഇയാളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.
'ലൗജിഹാദ്' വിഷയം വെള്ളാപ്പള്ളി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്, സംഘപരിവാര്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങി. ശശികലയും ഗോപാലകൃഷ്ണനും വിസ്സര്‍ജ്ജിക്കുന്ന വിഷം ആവോളം ഭുജിച്ചുകൊണ്ട് സംഘികള്‍ ഊര്‍ജ്ജം സമ്പാദിച്ചു. അമ്പലങ്ങളും RSS ശാഖകളും കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സമൂഹ മാധ്യമങ്ങളെപ്പോലും ഇവര്‍ വേണ്ടവിധം ഉപയോഗിച്ചു. സനാതന സംരക്ഷകര്‍ തലങ്ങുംവിലങ്ങും ഓടിനടന്നു. ഹിന്ദുക്കള്‍ തങ്ങളുടെ സമുദായത്തിനു സംരക്ഷണം തീര്‍ത്തപ്പോള്‍, ക്രിസ്ത്യാനികള്‍ തങ്ങളുടെ പള്ളികളില്‍ വച്ച് ക്രിസ്ത്യാനി പെണ്‍കുട്ടികളെ വിജാതിയര്‍ക്കു കൈപിടിച്ചുകൊടുത്തു. മതമെന്തായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന 'നാരായണ സന്ദേശം' ഈഴവര്‍ ഉപേക്ഷിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ ഏറ്റെടുത്തുവെന്നു സാരം! പ്രണയത്തിലൂടെ ഇസ്ലാമിക സ്ത്രീകളെ ഈഴവരാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സംഘികള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇവരുടെ ലക്‌ഷ്യം ക്രിസ്ത്യാനി പെണ്‍കുട്ടികളുടെ നേരെയായി! 'ലൗ സനാതനം' മാത്രമല്ല, ഘര്‍വാപസിയും ഇവര്‍ നടപ്പാക്കി.
സനാതന മെത്രാന്മാരാല്‍ സമ്പന്നമായ കത്തോലിക്കാസഭയിലെ മേലാളന്മാര്‍ക്ക് ഇതിലൊന്നും അപകടം കാണാന്‍ കഴിയില്ല എന്നകാര്യം നമുക്കറിയാം. ആള്‍ദൈവങ്ങളുടെ തിണ്ണ നിരങ്ങിനടക്കുന്നവര്‍ക്ക് ഇതിലൊന്നും ശ്രദ്ധയില്ലെങ്കിലും, ആടുകളെക്കുറിച്ചു ജാഗ്രതയുള്ള ആനിക്കുഴിക്കാട്ടില്‍ പിതാവ് പ്രതികരിച്ചു! SNDP കാരുടെയും തെരുവുഗുണ്ടകളുടെയും കൂടെ ഇറങ്ങിപ്പോകുന്ന ക്രിസ്ത്യാനി പെണ്‍കുട്ടികളുടെ ദാരുണാവസ്ഥ തിരിച്ചറിയാനുള്ള പ്രകാശം ഈ പിതാവിന്റെ കണ്ണുകള്‍ക്കുണ്ടായിരുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയിരിക്കുന്ന ശക്തമായ താക്കീത് ഇപ്രകാരമാണ്: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). ആകാശവും ഭൂമിയും കടന്നുപോയാലും നിലനില്‍ക്കുന്നതാണ് ഈ നിയമം. വിജാതിയരുമായുള്ള വിവാഹം ദൈവാലയങ്ങളില്‍ വച്ച് നടത്തിക്കൊടുക്കുന്ന അധികാരികളുടെ ധാര്‍ഷ്ട്യത്തിനു ന്യായീകരണമില്ല. ഈ വിഷയം വിശദമായി ചര്‍ച്ചചെയ്യുന്ന ലേഖനം മനോവയുടെ താളുകളില്‍ ഉണ്ട്. ആയതിനാല്‍, നാമിവിടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തിലേക്കുതന്നെ തിരികേവരാം.
വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വന്നുഭവിക്കുന്ന ആത്മീയനാശമാണ് ആനിക്കുഴിക്കാട്ടില്‍ പിതാവ് മെത്രാന്മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഒരു പൊതുവേദിയില്‍ നടത്തിയ പ്രസംഗം അല്ലാതിരുന്നിട്ടുപോലും പിതാവിനെതിരേ വിജാതിയര്‍ ഉറഞ്ഞുതുള്ളി. ഇസ്ലാമിനും ഹിന്ദുക്കള്‍ക്കും പൊതുവേദികളില്‍പ്പോലും തങ്ങളുടെ പ്രബോധനങ്ങള്‍ നല്‍കാന്‍ അവകാശമുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഈ അവകാശമില്ല. ക്രിസ്ത്യാനികളുടെ പ്രബോധനങ്ങളെ വളച്ചൊടിക്കുകയും മാധ്യമ വിചാരണ നടത്തുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരെക്കൊണ്ട് ഈ ലോകം നിറഞ്ഞുകഴിഞ്ഞു. ദൈവവചനത്തിനും ക്രിസ്തീയവിശ്വാസത്തിനുമെതിരേ ആക്രോശിക്കുന്നവരുടെ കൂട്ടത്തില്‍ ക്രൈസ്തവ നാമധാരികളും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം!
തങ്ങളുടെ മതത്തിനു പുറത്തുള്ളവരുമായി പെണ്‍കുട്ടികള്‍ പ്രണയത്തിലോ വിവാഹബന്ധത്തിലോ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ പ്രതിരോധങ്ങളും ഇസ്ലാംമതക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഓരോ പ്രദേശങ്ങളിലും സദാചാര പോലിസിനെ വിന്യസിച്ചിരിക്കുന്നതും ഇതിനുവേണ്ടിയാണ്. മറ്റു മതങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കഴിവതും ഒഴിവാക്കാന്‍ ഇവര്‍ തങ്ങളുടെ പെണ്‍കുട്ടികളെ ബോധവത്ക്കരിക്കുന്നു. ഹിന്ദുമതത്തിലെ പെണ്‍കുട്ടികളെ മറ്റു മതത്തില്‍പ്പെട്ട യുവാക്കള്‍ വിവാഹം ചെയ്യുന്നതിനെ അവരും പ്രോത്സാഹിപ്പിക്കുന്നില്ല. സാധ്യമാകുന്ന എല്ലാ പ്രതിരോധങ്ങളും ഇക്കാര്യത്തില്‍ ഇവര്‍ സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍, മറ്റു മതങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ ഇവര്‍ക്കെല്ലാം സ്വീകാര്യമാണ്! ഇതില്‍നിന്ന് എന്താണു നാം മനസ്സിലാക്കേണ്ടത്? മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ എന്താണു ലക്ഷ്യമിടുന്നത്? ഈ രണ്ടു ചോദ്യങ്ങള്‍ക്കുമായി ഒറ്റ ഉത്തരമേയുള്ളു. ക്രിസ്ത്യാനി പെണ്‍കുട്ടികളെ മറ്റു സമുദായത്തില്‍പ്പെട്ട യുവാക്കള്‍ക്കു വിവാഹം ചെയ്തുകൊടുക്കുന്ന പ്രക്രിയയാണ് മിശ്രവിവാഹം! അതായത്, ക്രിസ്ത്യാനികള്‍ തങ്ങളുടെ പെണ്‍മക്കളെ വിജാതിയര്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയും ആണ്‍മക്കളെ സന്യാസത്തിനു സമര്‍പ്പിക്കുകയും ചെയ്യുക! ഈ പൈശാചിക തന്ത്രം മനസ്സിലാക്കിയ ആനിക്കുഴിക്കാട്ടില്‍ പിതാവിനെതിരേ പിശാചുക്കള്‍ക്കുണ്ടായ രോഷമാണ്‌ മാധ്യമങ്ങളിലൂടെയും സാംസ്ക്കാരിക അശ്രീകരങ്ങളിലൂടെയും പുറത്തുവന്നത്! അവന്റെ കെണികള്‍ തിരിച്ചറിയുകയും പരസ്യമാക്കുകയും ചെയ്യുന്നവരോട് പിശാചുക്കള്‍ എന്നും ഇങ്ങനെതന്നെയാണ്!
കേരളത്തിലെ ക്രൈസ്തവ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ സ്വന്തം സമുദായത്തില്‍നിന്നു യുവതികളെ കിട്ടാനില്ലാത്ത സാഹചര്യം ഇപ്പോള്‍തന്നെയുണ്ട്. ഇത് വലിയ ദുരന്തത്തിലേക്കാണ് സഭയെ നയിക്കുന്നത്. ക്രൈസ്തവ യുവതികളുടെയിടയില്‍ ആത്മീയ അവബോധവും സദാചാരവും പ്രചരിപ്പിക്കേണ്ടത് അനിവാര്യമായ ഈ ഘട്ടത്തില്‍ ആനിക്കുഴിക്കാട്ടില്‍ പിതാവ് നടത്തിയ ആഹ്വാനം സഭയില്‍ ആരെങ്കിലും ചെവിക്കൊണ്ടോ? ശത്രുക്കളുടെ പക്ഷത്തുചേര്‍ന്ന് പിതാവിനെ വിമര്‍ശിച്ച പുരോഗനവാദികളായ 'ക്രിസ്ത്യാനികള്‍' വിജാതിയരുടെ കയ്യടി നേടി! സഭയുടെ അധികാരികളായി അറിയപ്പെടുന്ന ഇടയന്മാര്‍പ്പോലും രഹസ്യമായി പിതാവിനെതിരേ നിലകൊണ്ടു! ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ വാക്കുകളാല്‍ വേദനയനുഭവിക്കുന്ന സംഘികളെ ആശ്വസിപ്പിക്കാന്‍ മെത്രാന്മാര്‍ ഓടിനടന്നു! വെള്ളാപ്പള്ളി നടേശനും മറ്റിതര സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും വേദനിച്ചതിനേക്കാള്‍ കഠിനമായി വേദനയനുഭവിച്ചതു ചില മെത്രാന്മാര്‍ക്കായിരുന്നു. കാഞ്ഞിരപ്പിള്ളിയില്‍നിന്നു കണിച്ചിക്കുളങ്ങരയില്‍ ഓടിയെത്തി 'നടേശഗുരു'വിന്റെ കാല്‍ക്കല്‍ വീണത് ഈ ഇടയന്മാരുടെ പ്രതിനിധിയായിരുന്നു. ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ 'വിവരക്കേടുകള്‍' പൊറുക്കണമെന്ന് യാചിക്കാന്‍ തക്കവിധം അധഃപതിച്ച വര്‍ഗ്ഗമായി ഇവര്‍ മാറി!
മടിയില്‍ കനമുള്ളവന്റെ വഴിയിലെ ഭയപ്പാടാണ് കാഞ്ഞിരപ്പിള്ളി മെത്രാന്റെ ചെയ്തികളിലൂടെ നാം കണ്ടത്. ഇതര സമുദായങ്ങളെയും രാഷ്ട്രീയക്കാരെയും പ്രീണിപ്പിക്കാതെ ഇവര്‍ക്കൊന്നും നിലനില്‍ക്കാന്‍ സാധിക്കില്ല. മാറിവരുന്ന ഭരണകൂടങ്ങള്‍ക്ക് സഭയുടെ പിന്തുണ അറിയിക്കുന്നതും രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് അരമനകളില്‍ അത്താഴവിരുന്നൊരുക്കുന്നതും ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെയാണ്! മറ്റു സമുദായങ്ങളെല്ലാം യാഥാസ്ഥിതിക നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കത്തോലിക്കാസഭയെ സെക്കുലറിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണ്. കത്തോലിക്കാ മെത്രാന്‍ സമിതിയുടെയുടെ മുന്‍ തലവന് അമൃതാനന്തമായിയുടെ അന്തഃപുരത്തില്‍നിന്ന് ഇറങ്ങാന്‍ സമയമില്ല. രാമായണമാസം ആയാല്‍ തിരക്കോടുതിരക്ക്‌! ഇതെല്ലാം കണ്ട് സെക്കുലറായ 'ക്രിസ്ത്യാനി' പെണ്ണുങ്ങള്‍ ഒരുമ്പെട്ടിറങ്ങിയാല്‍ ആര്‍ക്കു തടയാന്‍ കഴിയും?! ജനങ്ങള്‍ക്ക് ഉത്തമമായ പ്രബോധനങ്ങള്‍ നല്‍കുന്ന പ്രബോധകര്‍ വൈദീകരുടെയിടയില്‍ ഇന്ന് കുറവാണ്. ഉള്ളവരില്‍ ഭൂരിഭാഗവും  'യോഗയുടെ' പ്രചാരകരും ആര്‍ഷഭാരത ആഭാസത്തിന്റെ പ്രചാരകരുമായി അധഃപതിച്ചു! സത്യവചനത്തില്‍ നിന്നുകൊണ്ട് പ്രബോധനം നല്‍കുന്ന വൈദീകരെ ശത്രുക്കളെപ്പോലെയാണ് അധികാരികള്‍ കാണുന്നത്! വചനം പറയുന്ന ആരെയെങ്കിലും കണ്ടാല്‍ അവരെ ഉന്നത പഠനത്തിനായി അയച്ചുകൊണ്ട് വചനത്തെ മുളയില്‍ത്തന്നെ നുള്ളും!
ഇവിടെയാണ്‌ ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മഹത്വം നാം കാണേണ്ടത്. മടിശീലയില്‍ അധികം കനമില്ലാത്തതുകൊണ്ട് ഈ പിതാവിന് ആരെയും ഭയപ്പെടേണ്ടതില്ല. ദൈവത്തെ ഭയപ്പെടുകയും ലോകത്തെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന പിതാക്കന്മാരാണ് ഈ കാലഘട്ടത്തില്‍ സഭയ്ക്കു വേണ്ടത്. മറിച്ച്, കച്ചവടസ്ഥാപനങ്ങള്‍ നോക്കിനടത്താനുള്ള കോര്‍പ്പറേറ്റ് മാനേജര്‍മാരെയല്ല! വചനം ശ്രദ്ധിക്കുക: "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി: 2; 7 - 9). ആനിക്കുഴിക്കാട്ടില്‍ പിതാവിനെപ്പോലെ ആടുകളെക്കുറിച്ച് ശ്രദ്ധയുള്ള ഇടയന്മാര്‍ നമുക്കുണ്ടാകട്ടെ!
ക്രിസ്ത്യാനികള്‍ക്ക് മക്കളുണ്ടാകട്ടെ!
"യാഹ്‌വെയുടെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും"(സങ്കീ:127; 3). ആനിക്കുഴിക്കാട്ടില്‍ പിതാവ് വിചാരണ ചെയ്യപ്പെട്ട മറ്റൊരു വിഷയത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. ഇടുക്കി രൂപതയിലെ അജഗണങ്ങള്‍ക്ക് ക്രിസ്തുമസ് സന്ദേശമായി പിതാവ് അയച്ച ഇടയലേഖനം സംഘികളെ വീണ്ടും ചൊടിപ്പിച്ചു. വന്ധ്യംകരണം അരുതെന്നും മക്കളെ ജനിപ്പിക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്നുമാണ് ഇടയലേഖനത്തിലെ ആഹ്വാനം. ദൈവത്തിന്റെ പക്ഷത്തുനിന്ന് സംസാരിക്കുന്ന ഏതൊരാള്‍ക്കും ഇതില്‍നിന്നു വ്യത്യസ്തമായി പറയാന്‍ കഴിയില്ല. ഗര്‍ഭച്ഛിദ്രം എന്നത് കൊലപാതകം തന്നെയാണെന്ന സത്യം തിരിച്ചറിഞ്ഞ സമൂഹമാണ് കത്തോലിക്കാസഭ! ഈ തിരിച്ചറിവ് മറ്റുള്ളവര്‍ക്ക് ഇല്ലാതെപോയത് എന്തുകൊണ്ടാണെന്ന് മനോവയ്ക്ക് അറിയില്ല. "ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല"(പുറ: 23; 26). ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയ അനുഗൃഹങ്ങളില്‍ ഒന്നാണിത്. വന്ധ്യതയോടെയല്ലാതെ ജനിച്ച ഒരുവന് തന്നെത്തന്നെ വന്ധ്യംകരിക്കാനുള്ള അവകാശമില്ല. ഗര്‍ഭച്ഛിദ്രം പോലെതന്നെ കൊലപാതക തുല്യമായ പാപമാണ് വന്ധ്യംകരണവും! മക്കള്‍ക്കു ജന്മം നല്‍കാനുള്ള ഒരുവന്റെ അവകാശത്തെ തടയാന്‍ ഭരണകൂടങ്ങള്‍ക്കോ കോടതികള്‍ക്കോ ആവില്ല. ഇത്തരം നിയമങ്ങള്‍ ഏതെങ്കിലും രാജ്യങ്ങളില്‍ സ്ഥാപിക്കപ്പെട്ടാല്‍ ആ നിയമം ലംഘിച്ചുകൊണ്ട് ദൈവപക്ഷത്തു നിലയുറപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണം! എന്തെന്നാല്‍, പാപത്തെക്കാള്‍ മരണമാണ് ക്രിസ്ത്യാനിക്ക് അഭികാമ്യം!
കത്തോലിക്കാസഭയിലെ വിശ്വാസികള്‍ ഗര്‍ഭച്ഛിദ്രം ചെയ്യരുതെന്നും സ്വാഭാവികമല്ലാത്ത ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കരുതെന്നുമുള്ള നിയമം ആനിക്കുഴിക്കാട്ടില്‍ പിതാവ് നിര്‍മ്മിച്ചതല്ല. കത്തോലിക്കാസഭ ഉള്ളിടത്തെല്ലാം വിശ്വാസികള്‍ക്ക് ഈ നിയമമുണ്ട്. കത്തോലിക്കാസഭയുടെ ശ്രേഷ്ഠമായ ഈ നിയമം വിശ്വാസികളെ ഓര്‍മ്മിപ്പിക്കുക മാത്രമാണ് പിതാവു ചെയ്തത്. സഭയുടെ ഈ നിയമം മാറ്റിമറിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന യാഥാര്‍ത്ഥ്യംകൂടി നാം മനസ്സിലാക്കിയിരിക്കണം. വത്തിക്കാനില്‍ മാറിവരുന്ന അധികാരികള്‍ക്കുപോലും തിരുത്താന്‍ കഴിയാത്ത നിയമമാണിത്. എന്തെന്നാല്‍, ഈ നിയമം മനുഷ്യന്‍ നിര്‍മ്മിച്ചതല്ല; മറിച്ച്, ദൈവത്താല്‍ സ്ഥാപിതമായ നിയമമാണ്! ദൈവത്താല്‍ സ്ഥാപിക്കപ്പെട്ട നിയമങ്ങളെ നടപ്പാക്കുക എന്നതിലുപരി നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം മനുഷ്യര്‍ക്കില്ല. ആരെങ്കിലും അതിനു ശ്രമിക്കുന്നുണ്ടെങ്കില്‍, അവരാരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരല്ല. സന്താനങ്ങളെ ജനിപ്പിക്കുന്ന കാര്യത്തില്‍ ദൈവത്തിന്റെ നിയമം ഇതാണ്: "വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്"(ജറെ: 29; 6). ഇതില്‍നിന്നു വ്യത്യസ്തമായി ആരെങ്കിലും പറയുന്നുവെങ്കില്‍, അവരെ നാം അനുസരിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ടതില്ല. എന്തെന്നാല്‍, നമ്മുടെ നാശം കൊതിക്കുന്ന സാത്താനാണ്‌ അവരെ അയച്ചിരിക്കുന്നത്.
ഗര്‍ഭത്തില്‍ ഉരുവായ കുഞ്ഞിനെ കൊല്ലാന്‍ ഈ ലോകം ചില ഉപാധികള്‍ നിശ്ചയിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ വൈകല്യം ചൂണ്ടിക്കാട്ടിയും അമ്മയുടെ ജീവന്‍ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുമാണ് കൊലപാതകങ്ങളെ ഇവര്‍ ന്യായീകരിക്കുന്നത്. വൈകല്യമുള്ളവരെ കൊന്നുകളയാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? ഗര്‍ഭസ്ഥശിശുവിന്റെ ജീവന് അമ്മയുടെ ജീവനേക്കാള്‍ കുറഞ്ഞ വില നിശ്ചയിച്ചത് ആരാണ്? ലോകം ഇത്തരം ഉപാധികള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും കത്തോലിക്കാസഭ ഇവയൊന്നും അംഗീകരിച്ചിട്ടില്ല. ഈ കത്തോലിക്കാസഭയെ മനുഷ്യാവകാശം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന സാമൂഹ്യ 'ബാധ്യതകളെ' ദൈവജനം തിരിച്ചറിയണം. ദൈവമക്കളുടെ സംഖ്യാബലം കാണുമ്പോള്‍ സാത്താന് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാല്‍ത്തന്നെ, ഇവരുടെ സംഖ്യ കുറയ്ക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും അവന്‍ സ്വീകരിക്കും. എന്നാല്‍, ഈ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഓരോ വിശ്വാസികളുടെയും ഉത്തരവാദിത്തമാണ്. ദൈവവചനത്തിനും ദൈവീക നിയമങ്ങള്‍ക്കും എതിരായുള്ള ആശയങ്ങളുമായി കടന്നുവരുന്നവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നാം ചെവിക്കൊള്ളരുത്. എന്തെന്നാല്‍, പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തില്‍പ്പോലും സാത്താന്‍ കടന്നുവന്നേക്കാം. ദൂതന്മാരെക്കാള്‍ ഉയര്‍ന്ന പദവി അലങ്കരിക്കുന്ന ആരും ഈ ഭൂമിയിലില്ല!
ആനിക്കുഴിക്കാട്ടില്‍ പിതാവ് അയച്ച ഇടയലേഖനത്തിലെ ഒരുഭാഗം ശ്രദ്ധിക്കുക: "കാട്ടുപന്നികളോ തെരുവുനായ്ക്കളോ വര്‍ദ്ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നതിനേക്കാള്‍ ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ ജനിച്ചതിനുശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്നു പറയുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണ്. സ്ത്രീയും പുരുഷനും പ്രത്യുത്പാദനശേഷിയുടെ അവസാന നിമിഷംവരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താത്ക്കാലികാമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കും"(മാര്‍. മാത്യു ആനിക്കുഴിക്കാട്ടില്‍). ഇതുതന്നെയാണ് യാഥാര്‍ത്ഥ്യം. ക്രിസ്തീയതയെ നിരോധിക്കണമെന്നു പറയാന്‍ കഴിയാത്തതുകൊണ്ടാണ് ക്രിസ്തീയ നിയമങ്ങളുടെമേല്‍ കടന്നുകയറാന്‍ സകലരും ശ്രമിക്കുന്നത്. ഇടയലേഖനത്തിലെ മറ്റു വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. കാരണം, ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇതിനോടകം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നിരുന്നാലും ചില വസ്തുതകള്‍ക്കൂടി വായനക്കാരുമായി പങ്കുവയ്ക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ആനിക്കുഴിക്കാട്ടില്‍ പിതാവിനു നേരെയുള്ള സംഘടിത നീക്കത്തില്‍ ആരും അദ്ഭുതപ്പെടേണ്ടതില്ല.
പിതാവിനോടു മനോവയ്ക്കു പറയാനുള്ളതും ഇതുതന്നെയാണ്. ഈ ലോകത്ത് സത്യത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് അങ്ങേയ്ക്കെതിരെയുള്ള ഈ നീക്കങ്ങള്‍! ദൈവത്തിന്റെ ശബ്ദം ഈ ലോകത്തിന് ആലോസരമുണ്ടാക്കും. അങ്ങയുടെ ശബ്ദം ലോകത്തെ ആലോസരപ്പെടുത്തുന്നുവെങ്കില്‍, അങ്ങ് തീര്‍ച്ചയായും ദൈവത്തിനുവേണ്ടിയാണ് ശബ്ദിക്കുന്നത്. ആടുകളെ ഉപേക്ഷിച്ച് ചെന്നായ്ക്കളുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്ന ഇടയന്മാരെ ലോകം അംഗീകരിക്കുന്നു. ദൈവീക നിയമങ്ങള്‍ക്ക് ബദല്‍രേഖ ചമയ്ക്കുന്നവരെയും ലോകത്തിനു പ്രിയമാണ്. ആയതിനാല്‍, പിതാവേ, ഈ ലോകത്തെ മാധ്യമങ്ങളുടെയും മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്നവരെന്നു സ്വയം പ്രഖ്യാപിച്ച് ഇറങ്ങിയിരിക്കുന്നവരുടെയും വാക്കുകള്‍ കേട്ട് അങ്ങ് പതറരുത്. എന്തെന്നാല്‍ അങ്ങയുടെ പക്ഷത്താണ് സത്യവും നീതിയും. ഈ ലോകവും ലോകത്തിന്റെ സംവീധാനങ്ങളും സത്യത്തില്‍നിന്നു ബഹുദൂരം അകലെയാണ്. ലോകത്തിനു നാം എത്രത്തോളം അസ്വീകാര്യരാകുന്നുവോ, അത്രത്തോളം നാം സത്യദൈവത്തോട് അടുത്താണെന്നു തിരിച്ചറിയുക. എന്തെന്നാല്‍, യേഹ്ശുവാ അരുളിച്ചെയ്തിരിക്കുന്നു: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 18, 19).
ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യം മനസ്സിലാകും. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകളും വ്യക്തികളും ഈ ലോകത്തുണ്ട്. ജനപക്ഷത്തു നിലകൊള്ളുന്നുവെന്ന് വാദിക്കുന്ന മാധ്യമങ്ങളുമുണ്ട്. എന്നാല്‍, ഇവരുടെയെല്ലാം പൊതുവായ അജണ്ട ക്രിസ്തീയ വിരുദ്ധമാണ്. ഏതെങ്കിലും ജനതകള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ എതിരേ ക്രിസ്ത്യാനികള്‍ വാളെടുക്കുന്നുണ്ടോ? ഏതെങ്കിലും രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ? ആരുടെയെങ്കിലും പൗരസ്വാതന്ത്ര്യം ഹനിക്കുന്നുണ്ടോ? ആര്‍ക്കെങ്കിലും നീതി നിഷേധിക്കുന്നുണ്ടോ? വ്യക്തിപരമായ കുറ്റകൃത്യങ്ങളില്‍ ക്രൈസ്തവ നാമധാരികള്‍ ഏര്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍, മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആരുടെയുംമേല്‍ ക്രിസ്ത്യാനികള്‍ കടന്നുകയറ്റം നടത്താറില്ല. വേദനിക്കുന്നവര്‍ക്ക് സഹായവുമായി കടന്നുചെല്ലുന്നതില്‍ ക്രിസ്ത്യാനികളോളം ശ്രദ്ധപുലര്‍ത്തിയിട്ടുള്ള മറ്റൊരു സമൂഹവും ഈ ഭൂമിയില്‍ ഇന്നോളം ഉണ്ടായിട്ടുമില്ല! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, മാധ്യമങ്ങളടക്കം  ലോകത്തിലെ എല്ലാ പ്രസ്ഥാനങ്ങളും ക്രിസ്തീയതയെ ശത്രുതയോടെ കാണുന്നതിലെ സാംഗത്യമെന്താണ്?!
നമ്മുടെ മാതൃഭാഷയായ മലയാളം ആദരിക്കപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. മലയാള ഭാഷയ്ക്ക് വ്യക്തികളും സമൂഹങ്ങളും നല്‍കിയ സംഭാവനകള്‍ അനുസ്മരിക്കാന്‍ ചാനലുകളും സാംസ്ക്കാരിക പ്രവര്‍ത്തകരും മത്സരിച്ചു. എഴുത്തച്ഛന്‍, ചെറുശ്ശേരി, വള്ളത്തോള്‍, കുമാരനാശാന്‍, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവര്‍ മാത്രമല്ല, അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും ആദരിക്കപ്പെട്ടു. എന്നാല്‍, നന്ദികെട്ട സാംസ്കാരിക കേരളം വിസ്മരിച്ചുകളഞ്ഞ ചിലരുണ്ട്. മലയാളഭാഷയ്ക്ക് ഒരു നിഘണ്ടു സമ്മാനിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ ആരും ഓര്‍ത്തില്ല. മലയാളഭാഷയ്ക്ക് വ്യാകരണം ചിട്ടപ്പെടുത്തിയ അര്‍ണോസ് പാതിരിയെ മറന്നുപോയി. പള്ളിക്കൂടങ്ങളും പെണ്‍ പള്ളിക്കൂടങ്ങളും സ്ഥാപിച്ചുകൊണ്ട് ഭാഷയ്ക്കും സംസ്ക്കാരത്തിനും വിപ്ലവാത്മകമായ വളര്‍ച്ച സമ്മാനിച്ച ചാവറയച്ചനെയും സാംസ്കാരിക കേരളം മറന്നുപോയി. ഇവരെല്ലാം ക്രിസ്ത്യാനികളായതുകൊണ്ടല്ലേ വിസ്മരിക്കപ്പെട്ടത്?! ഭാഷാചരിത്രത്തില്‍ ഇവരൊന്നും ഇടം നേടരുതെന്ന്‍ ആഗ്രഹിക്കുന്ന ചില ശക്തികള്‍ കേരളത്തിലുണ്ട്. ക്രൈസ്തവര്‍ കേരളത്തിനു നല്‍കിയ സംഭാവനകളെ മനപ്പൂര്‍വ്വം അവഗണിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ?
ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4). ലോകവും ദൈവവും വ്യത്യസ്തമായ രണ്ടു ധ്രുവങ്ങളിലാണ് നിലകൊള്ളുന്നത്. ലോകത്തിന്റെ മൈത്രി നേടാന്‍ പരിശ്രമിക്കുന്നവര്‍ അതിനാല്‍ത്തന്നെ, ദൈവത്തെ ശത്രുവാക്കുന്നു. എന്തെന്നാല്‍, ലോകം എപ്പോഴും ദൈവത്തോടു ശത്രുത മാത്രമേ പുലര്‍ത്തിയിട്ടുള്ളു. ദൈവത്തില്‍നിന്നു വന്നവരേയും ദൈവത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചവരെയും ഇന്നുവരെ ലോകം സ്വീകരിച്ചിട്ടുമില്ല! ദൈവത്തോടു ചേര്‍ന്നുനിന്നുകൊണ്ട് ലോകത്തിന്റെ പ്രശംസ നേടാമെന്ന് ആരും വ്യാമോഹിക്കേണ്ടാ. വരാനിരിക്കുന്ന നിത്യജീവനിലേക്ക്‌ നിക്ഷേപം കരുതിവയ്ക്കുന്നവരെ ലോകത്തിനു പുച്ഛമാണ്! ഈ ലോകത്തിന്റെ വ്യര്‍ത്ഥതയില്‍നിന്നു മനുഷ്യരെ വേര്‍പെടുത്താന്‍ ശ്രമിക്കുന്നവരെ ശത്രുതയോടെയാണ് ലോകം കാണുന്നത്. എന്തെന്നാല്‍, ഈ ലോകത്തിനു ദൈവം ശത്രുവാണ്!
ഇതില്‍നിന്നു വ്യത്യസ്തമായി, ക്രിസ്തീയ നാമം വഹിക്കുന്ന ആരെയെങ്കിലും ലോകം അംഗീകരിച്ചിട്ടുണ്ടെങ്കില്‍, ക്രിസ്തീയത പേരില്‍ മാത്രം പേറുന്നവരാണ് അവരെന്നു മനസ്സിലാക്കിക്കൊള്ളുക. സത്യദൈവത്തെയും അവിടുത്തെ നിയമങ്ങളെയും മുറുകെപ്പിടിക്കുകയും, ദൈവത്തിന്റെ സന്ദേശം ഭൂമിയില്‍ വിളംബരം ചെയ്യുകയും ചെയ്യുന്ന ആരെയും ലോകം ആദരിക്കില്ല. ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും അവര്‍ക്കെതിരായി തിരിയും. ക്രിസ്തീയ നാമം വഹിച്ചുകൊണ്ട്, ക്രിസ്തീയതയ്ക്കെതിരെ നിലപാടെടുക്കുന്നവര്‍ക്ക് 'പട്ടുംവളയും' നല്‍കി ആദരിക്കാന്‍ മാധ്യമങ്ങളും സാംസ്ക്കാരിക വില്ലന്മാരും മത്സരിക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുകയാണ്! കത്തോലിക്കാസഭയുടെ പരമ്പരാഗത നിയമങ്ങള്‍ പൊളിച്ചെഴുതുന്നുവെന്നു കേള്‍ക്കുമ്പോള്‍ വിജാതിയ മാധ്യമങ്ങള്‍ എന്തിനാണിത് ആഘോഷമാക്കുന്നത്? മറ്റു മതങ്ങളേയോ സഭകളെയോ ഒരുതരത്തിലും ബാധിക്കുന്നവയല്ല കത്തോലിക്കാസഭയുടെ നിയമങ്ങള്‍! ഗുണമാണെങ്കിലും ദോഷമാണെങ്കിലും മറ്റൊരു ജനത്തിനും ബാധകമാകാത്ത കത്തോലിക്കാ നിയമങ്ങളുടെ കാലപ്പഴക്കത്തെറിച്ച് ആകുലതയിലാണ് ലോകം! ലോകത്തിന്റെ ആകുലതയുടെ യഥാര്‍ത്ഥ കാരണമിതാണ്: "ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 8).
ദൈവത്തില്‍നിന്നു നേരിട്ട് നിയമം ലഭിച്ചിട്ടുള്ള മറ്റൊരു ജനതയും ഈ ഭൂമുഖത്തില്ല. ലോകം അസൂയയോടെ ഈ ജനത്തെ വീക്ഷിക്കുന്നത് ഇവര്‍ ദൈവത്തിന്റെ നാമവും അവിടുത്തെ നിയമങ്ങളും വഹിക്കുന്ന ജനതയായതുകൊണ്ടാണ്! ഈ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്ന ആരെയും നിര്‍ലോഭം പിന്തുണയ്ക്കാന്‍ ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും തയ്യാറായി നില്‍ക്കുന്നു! ദൈവത്തോടു ശത്രുത പുലര്‍ത്തുന്നവര്‍ക്ക് ദൈവീകനിയമങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. ഈ നിയമങ്ങളെ ഉയര്‍ത്തിപ്പിടിച്ചതുകൊണ്ട് മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിനെ ലോകം വിചാരണകൂടാതെ വിധിക്കുന്നു! എങ്കിലും പിതാവേ, യഥാര്‍ത്ഥ ദൈവമക്കളോടൊപ്പം മനോവയും അങ്ങയുടെ പിന്നിലുണ്ട്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നിയമങ്ങള്‍ അങ്ങ് മുറുകെപ്പിടിക്കുന്ന കാലത്തോളം അത് തുടരും!
ശീര്‍ഷകത്തിനു പിന്നില്‍!
ഓരോരുത്തരും തങ്ങള്‍ക്കു പ്രിയങ്കരമായത്തിന് മുന്തിയ പരിഗണനയോടെയുള്ള വിശേഷണങ്ങള്‍ നല്‍കും. ഇടുക്കിയില്‍ തനിക്ക് ഏറ്റവും പ്രിയങ്കരമായതിനെ 'ഇടുക്കി ഗോള്‍ഡ്‌' എന്ന് 'ഹാഷിഷ് അബു' വിളിച്ചു! ഇയാള്‍ ജനിക്കുന്നതിനു മുന്‍പ് ഇടുക്കിയില്‍ കുടിയേറിയവര്‍ തങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ കുരുമുളകിനെയാണ് 'ഇടുക്കി ഗോള്‍ഡ്‌' എന്നു വിളിച്ചത്! എന്നാല്‍, ഇന്ന് ഇവിടെ ജീവിക്കുന്ന ദൈവമക്കള്‍ തങ്ങളുടെ യഥാര്‍ത്ഥ 'ഗോള്‍ഡ്‌' കണ്ടെത്തി. ഇതുതന്നെയാണ് യഥാര്‍ത്ഥ 'ഇടുക്കി ഗോള്‍ഡ്‌'!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
http://www.manovaonline.com/news_detail/300/malayalam
വിശുദ്ധ കുരിശ്, നല്ല ഗാനം കേല്ക്കാം

ഇവിടെ താഴേ ക്ലിക്ക് ചെയുക
https://www.youtube.com/watch?v=QNgfYGc99NM

നോഹയുടെ പെട്ടകവും പ്രളയവും ചരിത്രസത്യം: തെളിവുകളുമായി സമുദ്രഗവേഷക സംഘം

സ്വന്തം ലേഖകന്‍ 16-02-2017 - Thursday

ബൈബിള്‍ ചരിത്രസത്യമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുന്ന ഓരോ കണ്ടെത്തലും ഈ ചരിത്രസത്യത്തെ വീണ്ടും എടുത്ത് കാട്ടുകയാണ്. പഴയനിയമത്തിലെ ബാലിന്റെ ക്ഷേത്രം യൂദന്മാര്‍ തകര്‍ത്തതിന്റെ തെളിവുകള്‍, ഗോലിയാത്ത്‌ ജീവിച്ചിരുന്ന ഗത്ത് പട്ടണത്തെ കുറിച്ചുള്ള കണ്ടെത്തല്‍, ഹെസെക്കിയാ രാജാവ് നശിപ്പിക്കുവാന്‍ ഉത്തരവിട്ട പുരാതന കോവിലും പ്രതിഷ്ഠകളും കണ്ടെത്തിയത്- ഇവയെല്ലാം ബൈബിളില്‍ പറയുന്ന സംഭവങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് ശാസ്ത്ര ഗവേഷണ സംഘങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. 

സമുദ്രാന്തര്‍ തട്ടില്‍ നിന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ലോക പ്രശസ്‌ത ആഴസമുദ്ര ഗവേഷകനാണ് റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌. തന്റെ ജീവിതത്തില്‍ ഏറെ ഗവേഷണങ്ങള്‍ നടത്തി ലോകത്തിന് മുന്നില്‍ അമ്പരിപ്പിക്കുന്ന തെളിവുകള്‍ നിരത്തിയ റോബര്‍ട്ടിനെ പഴയ നിയമത്തിലെ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും യാഥാര്‍ത്ഥ്യമാണോയെന്ന ചിന്ത വല്ലാതെ അലട്ടിയിരിന്നു. 

ഭൂമിയില്‍ ഒരു മഹാപ്രളയം ഉണ്ടായോ? പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട ആരെങ്കിലും ഉണ്ടായിരുന്നോ? ബൈബിളില്‍ പറയുന്ന പ്രളയ കഥ യാഥാര്‍ഥ്യമാണോ? റോബര്‍ട്ട് ബല്ലാര്‍ഡിന്റെ ഉള്ളില്‍ അലട്ടിയ ചോദ്യങ്ങളായിരിന്നു ഇത്. ഇതിനെ വെറും ചോദ്യങ്ങളായി മാറ്റി നിര്‍ത്തുവാന്‍ റോബര്‍ട്ട് തയാറായില്ല. ആഴമായ ഗവേഷണം നടത്തി. ഇന്ന്‍ തങ്ങള്‍ക്ക് ലഭിച്ച തെളിവുകളുടെ പിന്‍ബലത്തില്‍ പഴയ നിയമത്തിലെ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും ചരിത്ര സത്യമാണെന്ന്‌ റോബര്‍ട്ടും ഗവേഷക സംഘവും സാക്ഷ്യപ്പെടുത്തുന്നു.
തുര്‍ക്കിയുടെ തീരത്തു നിന്നും അനേകം കിലോമീറ്ററുകള്‍ അകലെ ആഴക്കടലിലാണ്‌ നോഹയുടെ കാലത്ത്‌ ഉണ്ടായ പ്രളയത്തിന്റേയും പേടകത്തിന്റേയും തെളിവുകള്‍ ലഭിച്ചതെന്ന്‌ റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പറയുന്നു. ഈ ഭാഗത്തെ കടല്‍ ഒരിക്കല്‍ ശുദ്ധജല തടാകമായിരുന്നു. തടാകത്തിനു ചുറ്റും കൃഷിയിടങ്ങളുണ്ടായിരുന്നുവെന്നാണ്‌ കണ്ടെത്താനായത്‌. മഹാപ്രളയത്തോടെയാണ്‌ കൃഷിഭൂമി നശിച്ചു പോയത്‌. പ്രളയ ജലം അതീവ ശക്തിയോടെ ഏറെ ഉയര്‍ന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ നൂറിരട്ടി ശക്തിയിലും വേഗതയിലും ആയിരുനു പ്രളയം കീഴ്‌പ്പെടുത്തിയത്. ഇത് കൃഷിയിടത്തെ പൂര്‍ണ്ണമായും വിഴുങ്ങി. ഗവേഷക സംഘം പറയുന്നു. 

സമുദ്രത്തിന്റെ 400 അടി താഴെ തട്ടിലാണ്‌ അതിപുരാതനമായ തീരം നീണ്ടു കിടക്കുന്നതായി കണ്ടെത്തിയത്‌. മഹാപ്രളയത്തിന്റെ കാലഘട്ടം ബിസി 5000-നടുത്താണ്‌, നോഹയുടെ പേടകം ഈ പ്രളയത്തെ അതിജീവിക്കാന്‍ പടുത്തുയര്‍ത്തിയതാണെന്നു വിശ്വസിക്കാനുള്ള കാരണവും ഇതു തന്നെയാണ്. റോബര്‍ട്ട്‌ ബല്ലാര്‍ഡും ഗവേഷകസംഘവും സാക്ഷ്യപ്പെടുത്തുന്നു. 

പഴയനിയമത്തിലെ മഹാപ്രളയത്തെപ്പറ്റിയും നോഹയുടെ പെട്ടകത്തെപ്പറ്റിയുമുള്ള ചരിത്ര സത്യങ്ങള്‍ തേടി നിരവധി ഗവേഷണങ്ങളും പഠനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌ വെളിപ്പെടുത്തുന്ന ഗവേഷണ ഫലം ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികള്‍ക്ക് ഏറെ ആവേശം പകരുകയാണ്. ഒപ്പം ബൈബിള്‍ ഒരു ചരിത്രസത്യമാണെന്ന് ഈ പഠനഫലവും തെളിയിക്കുകയാണ്. 
http://pravachakasabdam.com/index.php/site/news/4197

ക്രൈസ്തവര്‍ ഒരിക്കലും പ്രത്യാശ കൈവെടിയരുത്: ഫ്രാന്‍സിസ്‌ പാപ്പ

സ്വന്തം ലേഖകന്‍ 16-02-2017 - Thursday
വത്തിക്കാന്‍ സിറ്റി: ക്രൈസ്‌തവര്‍ ഒരിക്കലും പ്രത്യാശ കൈവെടിയരുതെന്നും ദൈവം നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന ബോധ്യം എപ്പോഴും നമ്മില്‍ ഉണ്ടാകണമെന്നും ഫ്രാൻസിസ് പാപ്പ. തന്റെ പ്രതിവാര പ്രഭാഷണ പരമ്പരയില്‍ പോള്‍ ആറാമന്‍ ഹാളില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന്‌ തീര്‍ത്ഥാടകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് നമ്മള്‍ മാത്രമല്ല, സര്‍വ്വോപരി ദൈവമാണ് എന്ന ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടാകണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. 

വിശുദ്ധ പൗലോസ് ശ്ലീഹ റോമക്കാര്‍ക്ക്‌ എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചാണ്‌ ക്രൈസ്‌തവ പ്രത്യാശയെപ്പറ്റി പാപ്പ പ്രഭാഷണം നടത്തിയത്‌. കഷ്ടതകളിലും വേദനകളിലും അഭിമാനിക്കാന്‍ പൗലോസ് അപ്പസ്തോലന്‍ ക്ഷണിക്കുന്നുണ്ട്. ഇത് മനസ്സിലാക്കുക അത്ര എളുപ്പമല്ല. സകലവും കൃപയാണ് എന്ന ബോധ്യം നമുക്കു മനസ്സിലാക്കി തരുവാന്‍ പൗലോസ് ശ്ലീഹാ ശ്രമിക്കുന്നു. 

സര്‍വ്വവും ദാനമാണ്. ചരിത്രത്തിലും, നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തിക്കുന്നത് സര്‍വ്വോപരി ദൈവമാണ്. ദൈവസ്നേഹം നമ്മുക്ക് നൽകുന്ന സംരക്ഷണം നമ്മില്‍ നിന്നും എടുത്തു മാറ്റാന്‍ ആര്‍ക്കും സാധ്യമല്ല. 'ദൈവം എന്നെ സ്‌നേഹിക്കുന്നുവെന്നു എനിക്ക്‌ ഉറപ്പുണ്ട്‌' ഇത് തുടര്‍ച്ചയായി ഒരു പ്രാർത്ഥന പോലെ ഉരുവിട്ടു കൊണ്ടിരിക്കണമെന്നും മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. 

ജീവിതത്തില്‍ നാം ഒറ്റയ്ക്കല്ല, ദൈവം ഒപ്പം ഉണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. അവിടുന്നാണ് രക്ഷാകര പദ്ധതിയുടെ അമരക്കാരന്‍. ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നു മാത്രമല്ല, നമ്മോടൊപ്പം വസിക്കുക കൂടി ചെയ്യുന്നുണ്ട്‌. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത്‌ മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്‌, അപ്പോഴെല്ലാം നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. മാർപാപ്പ കൂട്ടിച്ചേര്‍ത്തു. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച തിരുനാള്‍ ആഘോഷിച്ച വിശുദ്ധരായ സിറിലിന്‍റെയും മെത്തോഡിയൂസിന്‍റെയും ജീവിതമാതൃക യുവജനത്തിന് പ്രചോദനമാകട്ടെയെന്ന ആശംസയോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
http://pravachakasabdam.com/index.php/site/news/4190

ദൈവവചനം പ്രാര്‍ത്ഥനാപൂര്‍വം പ്രഘോഷിക്കുക: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 15-02-2017 - Wednesday
വത്തിക്കാന്‍: ദൈവവചനം പ്രാര്‍ത്ഥനാപൂര്‍വ്വം പ്രഘോഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. വി. സിറിലിന്‍റെയും മെത്തോഡിയൂസിന്‍റെയും തിരുനാള്‍ ദിനത്തില്‍ അര്‍പ്പിച്ച പ്രഭാതബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. പ്രാര്‍ത്ഥിക്കുന്ന ഒരു ഹൃദയത്തില്‍ നിന്നേ ദൈവത്തിന്‍റെ വചനം പുറപ്പെടുകയുള്ളുവെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. 

"പ്രാര്‍ത്ഥനയില്ലാതെ നിങ്ങള്‍ക്ക് നല്ലൊരു സമ്മേളനം നടത്താനാകും, നല്ല വിദ്യാഭ്യാസം നല്‍കാനാകും. എന്നാല്‍ അത് ദൈവത്തിന്‍റെ വചനം നല്‍കലായിരിക്കുകയില്ല. പ്രാര്‍ത്ഥിക്കുന്ന ഒരു ഹൃദയത്തില്‍ നിന്നേ ദൈവത്തിന്‍റെ വചനം പുറപ്പെടുകയുള്ളു. പ്രാര്‍ത്ഥനയില്‍, കര്‍ത്താവ് വചനം വിതയ്ക്കുന്നതിനു കൂടെവരും. അവിടുന്ന് വിത്തിനെ നനയ്ക്കുകയും അതു പൊട്ടി മുളയ്ക്കുകയും ചെയ്യും. അതുകൊണ്ട് പ്രാര്‍ത്ഥനയോടുകൂടി വചനം പ്രഘോഷിക്കുക". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. 

യൂറോപ്പിന്‍റെ മധ്യസ്ഥരും സഹോദരന്മാരുമായ വി. സിറിലിന്‍റെയും മെത്തോഡിയൂസിനെ പോലെ യഥാര്‍ഥ വചനപ്രഘോഷകരാകണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. 

നല്ല വചനപ്രഘോഷകന്‍ ബലഹീനത അറിയുന്നവനാണ്. തന്നെത്തന്നെ സംരക്ഷിക്കുന്നതിനു തനിക്കു കഴിയില്ല എന്ന് അറിയുന്നവനാണ്. ചെന്നായ്ക്കളുടെ ഇടയിലേക്കു പോകുന്ന കുഞ്ഞാടിനെപ്പോലെയാണ് അയാള്‍. ചെന്നായ്ക്കള്‍ കുഞ്ഞാടിനെ ഭക്ഷിച്ചേക്കാം. നീ തന്നെ നിന്നെ കാത്തുകൊള്ളണം. ക്രിസോസ്തോമിന്‍റെ ഈ വാക്കുകളെ ഓര്‍മ്മിപ്പിച്ചാണ് മാര്‍പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.
http://pravachakasabdam.com/index.php/site/news/4181

കോടികള്‍ മുടക്കുള്ള കത്തോലിക്കാപ്പള്ളി പ്രതിഷ്ഠയും ബഹു. മുഖ്യമന്ത്രി പിണറായി വിജയനും


കോടികള്‍ മുടക്കുള്ള കത്തോലിക്കാപ്പള്ളി

 

പ്രതിഷ്ഠാ പൊതു സമ്മേളനം

http://almayasabdam.blogspot.ch/ 

ബഹു. മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യുമെന്ന് ???

പി.സി. റോക്കി മൊബൈല്‍ : 9961217493


അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെ പ്രവേശന കവാടത്തിനടുത്തുള്ള കൊറ്റമം സെന്റ് ജോസഫ് പള്ളിയുടെ പ്രതിഷ്ഠാ കര്‍മ്മം2017 ഫെബ്രുവരി 19 വൈകുന്നേരം 3 മണിയ്ക്ക് നടത്തപ്പെടുകയാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പള്ളി സമര്‍പ്പണം നടത്തുന്നത്.  ഇതിനോടനുബന്ധിച്ചുള്ള പൊതുയോഗം ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നു.


സുവനീര്‍ പ്രകാശനം ശ്രീ. ഇന്നസെന്റ് എം.പി.യും സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് അങ്കമാലി എം.എല്‍.എ. ശ്രീ.റോജി. എം. ജോണും നിര്‍വ്വഹിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. തുടര്‍ന്ന് വാഹനറാലി. വിവിധ ഇടവകകളിലെ വീഥികളിലൂടെ റാലി കടന്നു പോകും. എന്തിന്????. മറ്റ് ഇടവകകളും ഈ പാത പിന്‍തുടരാനോ? പഴയ പള്ളി പൊളിച്ച് പണി തീര്‍ത്ത പുതിയ പള്ളി പതിമൂവായിരം സ്‌ക്വയര്‍ ഫീറ്റുള്ള ഒരേ സമയം മൂവായിരത്തി അഞ്ഞൂറു പേര്‍ക്ക് ഇരിയ്ക്കാവുന്നതാണത്രേ. അയ്യായിരം  പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുള്ളത് നിര്‍മ്മിക്കാമായിരുന്നു എന്ന് ചില അന്യ മതസ്ഥര്‍ അഭിപ്രായപ്പെട്ടു കേട്ടു. ദിവസങ്ങള്‍ക്കു മുമ്പാണ് ലക്ഷങ്ങള്‍ മുടക്കിയുള്ള ആഡംബരങ്ങളോടെ ഈ പള്ളിയിലെ വിശുദ്ധ റോക്കിയുടെ കപ്പേള തിരുനാള്‍ ആഘോഷിച്ചത്. ഇതിനിടയ്ക്ക് കേരളമാകെ നോട്ട് ക്ഷാമം ,പട്ടിണി, പണമില്ലായ്മ, അരിയില്ലായ്മ സമരങ്ങള്‍. എന്നിട്ടും പല പള്ളികളിലും  ആറും ഏഴും  കപ്പേള തിരുനാള്‍ ഉള്‍പ്പെടെ വന്‍ ആഘോഷങ്ങള്‍.

            ബഹു.മുഖ്യമന്ത്രി പൊതുയോഗം ഉല്‍ഘാടനം ചെയ്യുമെന്ന വാര്‍ത്ത അയല്‍ നാടുകളിലൊക്കെ ചര്‍ച്ചയായി കഴിഞ്ഞു. ലക്ഷക്കണക്കായ പട്ടിണിപ്പാവങ്ങള്‍ പുറംപോക്കിലും ചേരികളിലും തല ചായ്ക്കാന്‍ ഇടമില്ലാതെ അലയുമ്പോള്‍ കോടികള്‍ മുടക്കി ആഢംബര പള്ളി ഉല്‍ഘാടനം ചെയ്യാന്‍ മന്ത്രി എത്തുന്നത് വിരോധാഭാസമാണെന്നും സംസാരമുണ്ട്. ഭാവിയില്‍ വിവിധ ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെയും ഹിന്ദുമത ക്ഷേത്രങ്ങളുടെയും മുസ്ലീം പള്ളികളുടെയും മറ്റും ഉല്‍ഘാടന യോഗങ്ങളില്‍ അതാതു കാലത്തെ മുഖ്യമന്ത്രിമാര്‍ സന്നിഹിതരാകേണ്ടി വരുന്ന തെറ്റായ കീഴ്‌വഴക്കം സംജാതമാകില്ലേ എന്ന ചോദ്യവും ഉയരുന്നു. മതേതര സര്‍ക്കാരിന് പള്ളി നിര്‍മ്മാണ പൊതുയോഗ ഉല്‍ഘാടനം ഭൂഷണമാണോ?
പ്രവാസികളില്‍ നിന്നുള്ള വന്‍ സംഭാവനകള്‍ ആഢംബര പള്ളി, പാരിഷ്ഹാള്‍ നിര്‍മ്മാണങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കാം നിര്‍മ്മാണ മല്‍സരങ്ങള്‍ക്ക് പ്രചോദനമാകുന്നത്. 

വൈദ്യുതി അമൂല്യമാണ് അത് ദുരുപയോഗം ചെയ്യരുത് എന്ന് സര്‍ക്കാരിന്റെ കാതിന് ഇമ്പമേകുന്ന മൊബൈല്‍ മെസേജുകള്‍, ചാനല്‍ പ്രക്ഷേപണങ്ങള്‍. 

പള്ളികളുടെയും കുരിശടികളുടെയും തിരുനാളുകള്‍ക്കും ഹിന്ദുക്കളുടെ ഉല്‍സവങ്ങള്‍ക്കും നാടുനീളെ രാപ്പകല്‍ വൈദ്യുതാലങ്കാരങ്ങള്‍ക്ക് എത്രമാത്രം വൈദ്യുതി ഉപയോഗിക്കപ്പെടുന്നു എന്നത് പഠനാര്‍ഹമാക്കണം.


നദികളില്‍ നിന്നും മണല്‍ അപ്പാടെ വാരിയെടുത്ത് പുഴ നാശോന്മുഖമാക്കി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് ജലക്ഷാമം രൂക്ഷമാക്കിയ ശേഷം നാം വിലപിക്കുന്നു. ഭാവി തലമുറയ്ക്ക് കഴിഞ്ഞു കൂടുവാന്‍ ആവശ്യമായ പ്രകൃതി സമ്പത്തില്‍ ഒന്നായ പാറയും പാറമണലും ഉപയോഗിച്ച് മല്‍സര ബുദ്ധിയോടെ ആഢംബര പള്ളികളും പാരിഷ് ഹാളുകളും പണിതു കൂട്ടി പ്രകൃതി സമ്പത്ത് മുച്ചൂടും നശിപ്പിച്ചു എന്ന വിലാപത്തിന്റെ മാറ്റൊലികള്‍ ഭാവിയില്‍ നമുക്ക് ചാനലുകള്‍ വഴിയും മാദ്ധ്യമങ്ങളിലൂടെയും വായിച്ചും കണ്ടും കണ്ണീരൊഴുക്കിയും സാഹിത്യകാരന്മാരുടെ കവിതകളായും കഥകളായും വായിച്ച് രസിക്കുകയും ചെയ്യാം.    

Wednesday, 15 February 2017

വി.­ കു­രി­ശി­ന്റെ പ്രാര്‍­ത്ഥന!


സ്വന്തം ലേഖകന്‍ 10-01-2017 - Tuesday

ഓ! ആ­രാ­ധ്യനാ­യ ദൈ­വമേ, ര­ക്ഷ­കനാ­യ യേ­ശു­ക്രി­സ്­തുവേ, അ­ങ്ങ് ഞ­ങ്ങ­ളു­ടെ പാ­പ­ങ്ങള്‍­ക്ക്‌­വേ­ണ്ടി കു­രി­ശില്‍ മരിച്ചുവല്ലോ. വി­ശു­ദ്ധ കുരിശേ! എ­ന്റെ സ­ത്യ­പ്ര­കാ­ശ­മാ­യി­രി­ക്കേ­ണമേ. ഓ! വി­ശു­ദ്ധ കു­രിശേ! എ­ന്റെ ആ­ത്മാ­വി­നെ സത്­ചി­ന്ത­കള്‍­കൊ­ണ്ട് നി­റ­യേ്­ക്ക­ണമേ. ഓ! വി­.കു­രിശേ! എല്ല തി­ന്മ­കളില്‍ നിന്നും എ­ന്നെ മോ­ചി­പ്പി­ക്കേ­ണമേ. ഓ! വി.കു­രി­ശേ എല്ലാ അ­പ­ക­ട­ങ്ങളില്‍ നി­ന്നും പെ­ട്ടെ­ന്നു­ള്ള മരണത്തില്‍­ നിന്നും എ­ന്നെ ര­ക്ഷി­ക്കേ­ണ­മേ. എ­നി­ക്ക് നിത്യജീ­വന്‍ നല്‍കേ­ണമേ. ഓ! ക്രൂ­ശി­തനാ­യ ന­സ്ര­യേല്‍­ക്കാ­രന്‍ യേശു ക്രിസ്തുവേ! ഇ­പ്പോഴും എ­പ്പോഴും എ­ന്റെമേല്‍ കരുണയുണ്ടാ­കേ­ണ­മേ. 
നി­ത്യ­ജീ­വി­ത­ത്തി­ലേ­ക്ക് ന­യി­ക്കു­ന്ന ന­മ്മു­ടെ കര്‍­ത്താ­വീ­ശോ­മി­ശി­ഹാ­യു­ടെ തി­രു­ര­ക്ത­ത്തി­ന്റെ­യും, മ­ര­ണ­ത്തി­ന്റെ­യും, ഉയിര്‍­പ്പി­ന്റെ­യും, സ്വര്‍ഗ്ഗാ­രോ­ഹ­ണ­ത്തി­ന്റെയും പൂജി­ത ബ­ഹു­മാ­ന­ത്തി­നാ­യി യേശു, ക്രി­സ്മ­സ് ദിവ­സം ജ­നി­ച്ചു­വെന്നും ദുഃ­ഖ­വെ­ള്ളി­യാഴ്­ച അ­വി­ടുന്ന് കുരിശില്‍­ തൂ­ങ്ങി മ­രി­ച്ചു­വെന്നും നി­ക്ക­ദെ­മോസും യൗ­സേ­പ്പും കര്‍­ത്താ­വി­ന്റെ തി­രു­ശ­രീ­രം കു­രി­ശില്‍­നി­ന്നിറ­ക്കി സം­സ്­ക­രി­ച്ചു­വെന്നും അവിടുന്ന് സ്വര്‍­ഗ്ഗാ­രോ­ഹി­ത­നാ­യി എന്നും ഞങ്ങള്‍ വി­ശ്വ­സി­ക്കുന്നു. 

കാ­ണ­പ്പെ­ടു­ന്നതും കാ­ണ­പ്പെ­ടാ­ത്ത­തുമാ­യ എല്ലാ ശ­ത്രു­ക്കളില്‍ നിന്നും എ­ന്നെ സം­ര­ക്ഷി­ക്കേ­ണമേ. കര്‍­ത്താവാ­യ യേശുവേ, എന്നില്‍ കനി­യേ­ണമേ. പരി. അമ്മേ, വി. യൗ­സേ­പ്പി­താവേ, എ­നി­ക്കു­വേ­ണ്ടി പ്രാര്‍­ത്ഥി­ക്കേ­ണമേ. ഭ­യം കൂടാ­തെ കു­രി­ശു വ­ഹി­ക്കു­വാ­നു­ള്ള ശ­ക്തി അ­ങ്ങ­യു­ടെ കു­രി­ശി­ന്റെ സ­ഹ­ന­ത്തി­ലൂ­ടെ എ­നി­ക്ക് നല്‍­കേ­ണമേ. അങ്ങ­യേ അ­നു­ഗ­മി­ക്കാ­നു­ള്ള കൃ­പാവ­രം എ­നി­ക്ക് നല്‍­കേ­ണമേ. ആമേന്‍. 

(എഡി.803 ല്‍ യേ­ശു­ക്രി­സ്­തു­വി­ന്റെ ശ­വ­കു­ടീ­രത്തില്‍ നി­ന്ന് ല­ഭി­ച്ച ഈ പ്രാര്‍­ത്ഥ­ന ചാള്‍­സ് രാ­ജാ­വ് യു­ദ്ധ­ത്തി­ന് പോ­കു­ന്ന അവസരത്തില്‍ അ­ദ്ദേ­ഹ­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­ത്തിനും ര­ക്ഷ­യ്ക്കും വേ­ണ്ടി പരി. പി­താ­വ് നല്‍­കി­യ­താ­ണ്)
http://pravachakasabdam.com/index.php/site/news/3999
                               
                                   " താമരകുരിശ്"

എന്നിട്ടും ക്രിസ്തുവില്‍ വിശ്വസിക്കാത്ത വൈദിക൪,  ക്രിസ്തുവില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളേ വഴിതെറ്റിക്കുവാ൯വേണ്ടി, സീറോ മലബാറിലേ താമരകുരിശ്, ബി.ജേ.പി.കുരിശ് അടിച്ചേല്‍പ്പിക്കുന്ന വൈദിക൪!

ഫ്രാന്‍സിസ് പാപ്പായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര കര്‍ദ്ദിനാള്‍ സമിതിയുടെ പരസ്യ പിന്തുണ

സ്വന്തം ലേഖകന്‍ 14-02-2017 - Tuesday

വത്തിക്കാന്‍: അന്താരാഷ്ട്ര സമിതിയിലെ കര്‍ദിനാളുമാര്‍ തങ്ങളുടെ പരസ്യ പിന്തുണ ഫ്രാന്‍സിസ് പാപ്പാക്ക് പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനങ്ങള്‍ക്കും, പരമാധികാരത്തിനും എതിരെ മറ്റ് കര്‍ദിനാളുമാര്‍ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് സമിതി തങ്ങളുടെ പൂര്‍ണ്ണ പിന്തുണ മാര്‍പാപ്പയ്ക്കു വാഗ്ദാനം ചെയ്തു രംഗത്ത് വന്നിട്ടുള്ളത്. 

ഫെബ്രുവരി 13-ന് ഹോണ്ടുറന്‍ കര്‍ദ്ദിനാള്‍ ആയ ഓസ്കാര്‍ റോഡ്രിഗസിന്റെ അധ്യക്ഷതയില്‍ കൂടിയ സമിതിയില്‍ വെച്ച് തങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഫ്രാന്‍സിസ് പാപ്പായ്ക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായിരിക്കുമെന്ന്‍ കര്‍ദ്ദിനാള്‍ സമിതി പ്രഖ്യാപിച്ചതായി വത്തിക്കാന്‍ പ്രസ്സ് പുറത്ത് വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

മാള്‍ട്ടായിലെ സൈനീക ഭരണകൂടത്തോടും, മറ്റ് ചില സംഘടനകളോടുമുള്ള പാപ്പയുടെ സമീപനത്തോടുള്ള വിയോജിപ്പ് വെളിപ്പെടുത്തുന്ന ചില പോസ്റ്ററുകള്‍ വത്തിക്കാന്‍ പരിസരത്ത് അടുത്തിടെ പ്രത്യക്ഷപ്പെട്ടിരിന്നു. യുഎസ് കര്‍ദ്ദിനാള്‍ ആയ റെയ്മണ്ട് ബര്‍ക്കും, വിരമിച്ച മൂന്നു കര്‍ദ്ദിനാള്‍മാരും പാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ ‘അമോരിസ് ലെത്തീസ്യ’യോടുള്ള തങ്ങളുടെ വിയോജിപ്പ്‌ പരസ്യമായി പ്രഖ്യാപിച്ചതിനു മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കര്‍ദിനാള്‍ സമിതി തങ്ങളുടെ പിന്തുണ മാര്‍പാപ്പയ്ക്കാണെന്ന് പ്രഖ്യാപിച്ചത്. 

കര്‍ദ്ദിനാള്‍ ഓസ്കാര്‍ റോഡ്രിഗസ് മരാഡിയാഗ തങ്ങളുടെ സമിതിയുടെ പ്രവര്‍ത്തനങ്ങളെ പാപ്പാ വിവരിച്ചതിനും, റോമന്‍ ക്യൂരിയായിലും, ഉദ്യോഗസ്ഥരിലും പാപ്പാ നടപ്പിലാക്കിയ നവീകരണത്തിനും നന്ദി അര്‍പ്പിച്ചു. 

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദ്ദിനാള്‍ പീട്രോ പരോളിന്‍, ബോസ്റ്റണിലെ കര്‍ദ്ദിനാള്‍ സീന്‍ ഒ’മാല്ലേ, ചിലിയിലെ സാന്തിയാഗോയിലെ വിരമിച്ച മെത്രാപ്പോലീത്തയായ ഫ്രാന്‍സിസ്ക്കോ ജാവിയര്‍ ഏറാസൂരിസ് ഒസ്സാ, മുംബൈയില്‍ നിന്നുള്ള ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, മ്യൂണിക്കിലെ റിന്‍ഹാര്‍ഡ് മാര്‍ക്സ്, ജര്‍മ്മനിയിലെ ഫ്രീസിംഗ്, കോംഗോയിലെ കിന്‍ഷാസായിലെ ലോറെന്റ് മോണ്‍സെന്ഗവോ, എക്കണോമി സെക്രട്ടറിയേറ്റിന്റെ തലവനായ ജോര്‍ജ്ജ് പെല്‍, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണിംഗ് കമ്മീഷന്റെ പ്രസിഡന്റായ ഗിസപ്പെ ബെര്‍ട്ടെല്ലോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 
http://pravachakasabdam.com/index.php/site/news/4177#

തീവ്രവാദികള്‍ ആക്രമിച്ച ജറുസലേമിലെ കത്തോലിക്ക ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു

സ്വന്തം ലേഖകന്‍ 13-02-2017 - Monday
ജറുസലേം: രണ്ടു വര്‍ഷം മുമ്പ്‌ യഹൂദ തീവ്രവാദികള്‍ അക്രമം നടത്തി നശിപ്പിച്ച കത്തോലിക്ക ദേവാലയം അറ്റകുറ്റപണികള്‍ തീര്‍ത്ത്‌ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. വടക്കന്‍ ഇസ്രായേലിലെ ഗലീലി കടല്‍ തീരത്തു യേശു അപ്പവും മീനും വര്‍ദ്ധിപ്പിച്ച് അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലത്തു നിര്‍മ്മിച്ച ദേവാലയമാണ് വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്. വിശുദ്ധ നാട്‌ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട ദേവാലയമാണിത്‌. 

പ്രത്യേകമായി ദിവ്യബലി അര്‍പ്പിച്ചു കൊണ്ടാണ് വിശ്വാസികള്‍ക്ക് ദേവാലയം തുറന്നു കൊടുത്തത്. വെറുപ്പും വൈരാഗ്യവും ഒരിക്കലും വിജയിക്കില്ലെന്ന്‌ ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നതായി ഇസ്രായേല്‍ പ്രസിഡന്‍റ് റിയുവന്‍ റിവ്‌ലിന്‍ മള്‍ട്ടിഫ്‌ലിക്കേഷന്‍ ഓഫ്‌ ദ ലോവ്‌സ്‌ ആന്റെ്‌ ഫിഷ്‌ പള്ളി ദേവാലയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. 

2015-ല്‍ തീവ്രയഹൂദ പോരാളികള്‍ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമം നടത്തുകയായിരിന്നു. ഈ ആക്രമണത്തില്‍ ദേവാലയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പിന്നീട് ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായത്തോടെ ദേവാലയം പുനര്‍നിര്‍മ്മാണം നടത്തുകയായിരിന്നു. അതേ സമയം തീവ്രയഹൂദ പോരാളികള്‍ ക്രൈസ്‌തവ ദേവാലയങ്ങളും മോസ്‌ക്കുകളും അക്രമിക്കുന്നത്‌ ഇസ്രായേലില്‍ പതിവായിരിക്കുകയാണ്.
http://pravachakasabdam.com/index.php/site/news/4169

Friday, 10 February 2017

പണവും അഹങ്കാരവും ദൈവവചനത്തെ അവഗണിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 09-02-2017 - Thursday



ഫ്രാന്‍സിസ് പാപ്പയ്ക്ക് മടിയില്ല ദൈവമായ ക്രിസ്തുവിന്റ രൂപം മുത്തുവാനും, ഇത് ആണ് ക്രിസ്തുവെന്നു പറയാനും, അതായത്  ക്രിസ്തുവാണ് നമ്മുടെ ദൈവം എന്നുപറയാനും മടിയില്ല. പക്ഷേ സീറോ മലബാറിലേ  കബടനാട്യാകാരനായ  ക൪ദിനാള്‍  മാ൪ ആലഞ്ചേരിയാണേങ്കിലോ  പറയും ക്രിസ്തുവല്ല നമ്മുടെ ദൈവം, മാ൪ പവ്വത്തിലാണ് നമ്മുടെ ദൈവം!


http://pravachakasabdam.com/index.php/site/news/4118
വത്തിക്കാന്‍ സിറ്റി: സമ്പത്തും പ്രതാപവും ദൈവത്തിന്റെ വചനങ്ങളെ അവഗണിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി 7ന്‌ വത്തിക്കാനില്‍ വലിയ നോമ്പിന് മുന്നോടിയായി പുറത്തിറക്കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്. 'വേര്‍ഡ്‌ ഈസ്‌ എ ഗിഫ്‌റ്റ്‌-അതര്‍ പേഴ്‌സണ്‍സ്‌ ആര്‍ ഗിഫ്‌റ്റ്‌' എന്ന തലക്കെട്ടിലുള്ള സന്ദേശത്തില്‍ ലൂക്കായുടെ സുവിശേഷത്തിലെ ധനവാന്റെയും ലാസറിന്റേയും ഉപമക്കാണ്‌ പ്രാധാന്യം നല്‍കിയിട്ടുള്ളത്‌. ദൈവത്തിനെ ഹൃദയത്തില്‍ സ്ഥാനം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനോ, സ്വാഗതം ചെയ്യാനോ കഴിയില്ലായെന്നു മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ രേഖപ്പെടുത്തി.

"ഓരോ ജീവിതവും സ്വികാര്യത, ആദരം, സ്‌നേഹം എന്നിവ അര്‍ഹിക്കുന്നു. കണ്ണു തുറന്ന്‌ ജീവിതത്തെ സ്‌നേഹിക്കാനും ദൈവ വചനങ്ങള്‍ സഹായിക്കുന്നു, പ്രത്യേകിച്ച്‌ ദുര്‍ബലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍. പണവും പ്രതാപവും ദൈവ വചനത്തെ അവഗണിക്കാന്‍ ഇടയാക്കും. ഈ മാറ്റത്തെയാണ്‌ ധനവാന്റെയും ലാസറിന്റേയും ഉപമയിലൂടെ ഉദ്ദേശിക്കുന്നത്‌. ശരിയായ സന്തോഷവും നിത്യജീവനും നേടാന്‍ എന്താണ്‌ ആവശ്യമെന്ന്‌ ഈ ഉപമ ചൂണ്ടിക്കണിക്കുന്നു".

"ലാസറിനേയും അവന്റെ ദുരിതങ്ങളേയും വളരെ വിപുലമായി സുവിശേഷ ഭാഗത്തില്‍ വിവരിക്കുന്നുണ്ട്‌. ധനവാന്‌ ലാസറിനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും 'മുഖവും പേരും' നല്‍കി, സമൂഹത്തില്‍ വിലയും നിലയും ഇല്ലാത്ത ലാസറിന്‌ സുവിശേഷം വില കല്‍പ്പിക്കുന്നു. ഒരു സമ്മാനമായി, അമൂല്യ നിധിയായി, ദൈവം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആളായിട്ടാണ്‌ സുവിശേഷം ലാസറിനെ അവതരിപ്പിക്കുന്നത്."

"ധനവാന്റെ കണ്ണു തുറന്നത്‌ ഇരുവരുടേയും മരണ ശേഷമാണ്‌. മറ്റുള്ളവരുമായി ബന്ധമുണ്ടാകണമെങ്കില്‍ അവരെ അംഗീകരിക്കേണ്ടതുണ്ട്‌. ധനവാന്റെ വാതിക്കല്‍ എത്തുന്ന ദരിദ്രന്‍ അപശകുനമല്ല മറിച്ച്‌, അവന്റെ സാന്നിദ്ധ്യം മാറ്റമുണ്ടാകാനും രൂപാന്തരപ്പെടാനുമാണ്‌ ആവശ്യപ്പെടുന്നത്. ഒരാളുടെ ഹൃദയ കവാടങ്ങള്‍ തുറക്കുന്നത്‌ എങ്ങിനെ എന്ന്‌ മനസ്സിലാകണമെങ്കില്‍, അയാളെ ഒരു സമ്മാനമായി കരുതണം. അതുപോലെ ദൈവവചനങ്ങള്‍ നമ്മില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന്‌ അറിഞ്ഞിരിക്കണം. സ്വര്‍ഗ്ഗീയ ആനന്ദത്തിനുള്ള അന്വേഷണത്തെ വഴിതെറ്റിക്കുന്ന കെണികളെപ്പറ്റിയും പ്രലോഭനങ്ങളെപ്പറ്റിയും ബോധവാനാകുകയാണ്‌ ഒരു മാര്‍ഗ്ഗം". മാര്‍പാപ്പ പറഞ്ഞു.

ധനമോഹമാണ് എല്ലാവിധ തിന്മകളുടെയും മൂലകാരണമെന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ഓരോ നോമ്പുകാലവും യേശുവുമായുള്ള നമ്മുടെ കൂടികാഴ്ചയുടെ ഓര്‍മ്മപുതുക്കലിനുള്ള അവസരമാണ്. അവിടുത്തെ ചേര്‍ന്ന് ജീവിക്കുവാന്‍ ദൈവവചനത്തെ ശക്തമായ നാം മുറുകെ പിടിക്കണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ രേഖപ്പെടുത്തി.

രാഷ്ട്രപതിയുടെ ചെറുമകനെ യേശുക്രിസ്തു സുഖപ്പെടുത്തിയെങ്കില്‍ അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്?


സ്വന്തം ലേഖകന്‍ 09-02-2017 - Thursday

പ്രതിഭാ പാട്ടീല്‍ ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന സമയത്ത് അവരുടെ ചെറുമകന് മാരകമായ ഒരു രോഗം ബാധിച്ചു. ആധുനിക വൈദ്യശാസ്ത്രം പലരീതിയിലും ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം, കുട്ടി മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഈ സമയം പ്രതിഭാ പാട്ടീലിന്‍റെ കുടുംബത്തോട് യേശുക്രിസ്തു നല്‍കുന്ന സൗഖ്യത്തെപ്പറ്റി അവരുടെ സുഹൃത്തുക്കൾ പറഞ്ഞു. യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കുട്ടി സുഖപ്പെടാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ ഇപ്രകാരം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്ന വൈദികരുണ്ടെന്നും പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ പ്രത്യേക ക്ഷണപ്രകാരം ഫാ.ഡൊമിനിക് വാളൻമനാല്‍ ഡല്‍ഹിയിലെത്തി. ഡോക്ടര്‍മാര്‍ മരിക്കുമെന്നു വിധിയെഴുതിയ കുട്ടിയെ ആശുപത്രിയില്‍ എത്തി അദ്ദേഹം സന്ദര്‍ശിച്ചു. ആ കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അങ്ങനെ ഇന്നും ജീവിക്കുന്ന എകരക്ഷകനും ഏക കര്‍ത്താവുമായ യേശുക്രിസ്തു ആ കുട്ടിയെ സുഖപ്പെടുത്തി. 

ഈ സംഭവം പ്രശസ്ത വചനപ്രഘോഷകനായ ഡോ.ജോണ്‍ ദാസ് വിവരിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. ഇത് ചിലരുടെ ഉറക്കം കെടുത്തുകയും ഈ വീഡിയോയെ പരിഹസിച്ചു കൊണ്ട് കമന്‍റുകള്‍‍ ഇടുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനെ പരിഹസിച്ചു കൊണ്ട് വാര്‍ത്തകള്‍ ഇറക്കുകയും ചെയ്തു. 

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയിലൂടെ നടന്നു നീങ്ങി രോഗികളെ സൗഖ്യപ്പെടുത്തി, നമുക്കായി മരിച്ചുയര്‍ത്ത യേശുക്രിസ്തു ഇന്നും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനു തെളിവാണ് നമുക്കിടയില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും. എന്നാൽ ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിക്കുമ്പോൾ അത് ആര്‍ക്കാണ് അസ്വസ്ഥത ഉളവാക്കുന്നത്? അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്? 

അത്ഭുതങ്ങളും രോഗശാന്തികളും വെറും തട്ടിപ്പാണെന്നും പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്ന ഒരു ഏര്‍പ്പാടാണെന്നും പ്രചരിപ്പിക്കാന്‍ ശ്രവിച്ചവര്‍ക്ക് ഈ സംഭവം ഉറക്കം കെടുത്തുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രം. ഇക്കൂട്ടര്‍ക്ക് രോഗശാന്തിയും അത്ഭുതങ്ങളും മാത്രമല്ല ദൈവത്തെ ആരാധിക്കുവാനായി ദൈവജനം ഒരുമിച്ചു കൂടുന്നതും അസ്വസ്ഥത ഉളവാക്കുന്നു. 

അടുത്ത കാലങ്ങളായി പരിശുദ്ധാത്മാവ് നയിക്കുന്ന കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്കായി അനേകായിരങ്ങളാണ് കണ്‍വെന്‍ഷന്‍ ഹാളുകളിലേക്ക് എത്തി ചേരുന്നത്. ഇതിനെയെല്ലാം പണ പിരിവിനുള്ള സൂത്രങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന ഒരു കൂട്ടര്‍ ഇന്ന്‍ സോഷ്യല്‍ മീഡിയായില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. ഇത്തരം പല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും നയിക്കുന്നത് ക്രിസ്ത്യാനികള്‍ തന്നെയാണെന്ന് എന്ന വസ്തുത വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങളില്‍, ഒരു വിശ്വാസിയുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. 

ആത്മീയ ശുശ്രൂഷകളെ എതിര്‍ക്കുന്നവരെ നയിക്കുന്ന ആത്മാക്കളെ തിരിച്ചറിയുക 

ബൈബിളില്‍ ഉല്‍പത്തി മുതല്‍ വെളിപാട് വരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എവിടെയൊക്കെ ദൈവത്തെ ആരാധിക്കാന്‍ ദൈവജനം ഒരുമിച്ചു കൂടുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പിശാചിന്‍റെ ആധിപത്യങ്ങള്‍ തകരുകയും സാത്താന്‍ ബന്ധിച്ചിട്ടിരിക്കുന്നവര്‍ അലറി വിളിക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. അതുപോലെ ഈ അടുത്ത നാളുകളിലായി ദൈവവചനം ശ്രവിക്കുവാനും ദൈവത്തെ ആരാധിക്കാനുമായി ജനലക്ഷങ്ങള്‍ ജാതി മതഭേദമന്യേ ബൈബിള്‍ കണ്‍വെന്‍ഷനുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അത് ചിലരുടെ ഉറക്കം കെടുത്തുകയും, ചിലര്‍ സോഷ്യല്‍ മീഡിയായിലൂടെ അലറി വിളിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇക്കൂട്ടരെ നയിക്കുന്ന ആത്മാക്കള്‍ ഏതാണെന്ന് വിശ്വാസികൾ തിരിച്ചറിയണം. 

ഇക്കൂട്ടരെ എതിര്‍ക്കുന്നതിനു പകരം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഓരോ വിശ്വാസിയും ചെയ്യേണ്ടത്. കാരണം ഇക്കൂട്ടരെ മാറ്റാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. പ്രകാശം ലോകത്തിലേക്കു വന്നിട്ടും പ്രകാശത്തെക്കാളധികമായി അന്ധകാരത്തെ സ്നേഹിക്കുന്ന ഇക്കൂട്ടരെ കണ്ട് നാം അസ്വസ്ഥരാകേണ്ട കാര്യമില്ല. ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തു അവരുടെ നയനങ്ങളെ തുറക്കുവാനും അങ്ങനെ അവരും സത്യം തിരിച്ചറിയുവാനും വേണ്ടി പ്രാര്‍ത്ഥിക്കുക. ഇപ്രകാരം പരിഹസിക്കുകയും വിപരീത പ്രചരണം നടത്തുകയും ചെയ്യുന്ന എല്ലാവരെയും കര്‍ത്താവായ യേശുവിന്‍റെ തിരുരക്തത്താല്‍ കഴുകപ്പെടുവാനും അവരും പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്താല്‍ നിറഞ്ഞ് പ്രേഷിതരാകുവാനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം 

'യേശു ഏകരക്ഷകൻ' എന്ന് പ്രഘോഷിക്കുവാന്‍ മടി കാണിക്കരുത് 

ഇന്ന് ലോകത്തില്‍ അനേകം മതങ്ങളുണ്ട്. വിഗ്രഹങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയും മുതല്‍ ആള്‍ദൈവങ്ങളെ വരെ ആരാധിക്കുന്ന അനേകം മതവിശ്വാസികളുടെ ഇടയിലാണ് എകരക്ഷകനായ ക്രിസ്തുവിനെ നാം പ്രഘോഷിക്കേണ്ടത്. ഇത് തികഞ്ഞ തീക്ഷ്ണതയും പരിശ്രമവും ആവശ്യമുള്ള മേഖലയാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം അവിടുത്തെ ശിഷ്യന്‍മാര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും പോയി വചനം പ്രഘോഷിച്ചു. അവര്‍ എത്തിച്ചേർന്ന പ്രദേശങ്ങളിലെല്ലാം ഇന്നു നമുക്കു ചുറ്റും കാണുന്നതുപോലെ വിഗ്രഹങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയും മൃഗങ്ങളേയും ആരാധിച്ചിരുന്ന ജനങ്ങളെ കണ്ടു. അപ്പോൾ, അവരോടൊപ്പം ചേര്‍ന്ന് അവരുടെ ദൈവത്തെ ആരാധിക്കുകയല്ല ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ചെയ്തത്. 

പിന്നെയോ അവരുടെ മുഖത്തു നോക്കി അവരുടെ ആരാധനാ മൂര്‍ത്തികള്‍ ദൈവങ്ങളല്ലെന്നും, ആകാശത്തിനു കീഴെ ഭൂമിയില്‍ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ജനങ്ങളെ പഠിപ്പിച്ചു. ക്രിസ്തുവിന്‍റെ കല്‍പനയനുസരിച്ച് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക് മാമ്മോദീസ നല്‍കി. ഇപ്രകാരം ചെയ്തതിന്‍റെ പേരില്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍ നിരവധി പേര്‍ കുരിശില്‍ തറക്കപ്പെടുകയും അഗ്നികുണ്ഠങ്ങളിലേക്ക് എറിയപ്പെടുകയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കപ്പെടുകയും ചെയ്തു. 

ക്രിസ്തു മാത്രമാണ് ഏക രക്ഷകന്‍ എന്ന സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇപ്രകാരം മരണം വരിക്കുവാന്‍ അവര്‍ തയ്യാറായത്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇന്ന് വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ക്കും "ക്രിസ്തു ഏക രക്ഷകന്‍" എന്നു പറയാന്‍ താല്‍പര്യമില്ല. എല്ലാ മതങ്ങളിലും ഉള്ള ദൈവത്തെപ്പോലെ മറ്റൊരു ദൈവം മാത്രമാണ് ക്രിസ്തു എന്ന ധാരണയിലാണ് നിരവധി ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്. ഇന്ന് ചില വൈദികരും, മെത്രാന്മാരും പോലും ഈ സത്യം മറന്നുകൊണ്ട് അന്യ ദൈവങ്ങളുടെ ആരാധനകളില്‍ പങ്കെടുക്കുകയും ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമായ വി.കുര്‍ബ്ബാനയില്‍ പോലും അന്യമതസ്ഥരുടെ ദുരാചാരങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം വിപരീത സാഹചര്യങ്ങളില്‍ 'ക്രിസ്തു ഏകരക്ഷകനാണ്‌' എന്നു പ്രഘോഷിക്കുക അത്യന്തം ക്ലേശകരമായ ഒരു‍ ജോലിയാണ്. 

ഈ ക്ലേശകരമായ ജോലി ഏറ്റെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയായിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന നിരവധി വ്യക്തികളെയും ഗ്രൂപ്പുകളെയും നമുക്കു കാണുവാന്‍ സാധിക്കും. ഇവരുടെ മഹത്തായ സുവിശേഷ വേലയെ തടസ്സപ്പെടുത്താന്‍ പിശാച് ചിലരെ നിയോഗിക്കും. അവര്‍ പരിഹാസങ്ങളും പൊങ്കാലകളുമൊക്കെയായി പലപ്പോഴും കടന്നു വരും. പക്ഷേ തളരുത്; അതിനെയെല്ലാം അതിജീവിക്കുവാനുള്ള കരുത്ത് കര്‍ത്താവ് നമുക്ക് തരും. കര്‍ത്താവ് നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിരു നില്‍ക്കും. 

ക്രിസ്തു എക രക്ഷകനാണ് എന്ന് പ്രഘോഷിക്കുന്നതിന്‍റെ പേരില്‍ നിങ്ങള്‍ വെറുക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍ ക്രിസ്തു പറഞ്ഞ വചനം ഓര്‍മ്മി‍ക്കുക. "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനു മുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന്‍ അറിഞ്ഞു കൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍റേതല്ലാത്തതു കൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു." (യോഹ. 15: 18-19) 

ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്‍റെ പേരില്‍ പരിഹാസവും ഭീഷണിയും സോഷ്യല്‍ മീഡിയായിലൂടെ പൊങ്കാലയും ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കുക. ഈ ഓരോ പൊങ്കാലയും നമുക്ക് സ്വര്‍ഗ്ഗത്തിലെ നിക്ഷേപങ്ങളാണ്. ഒപ്പം 'അവരോട് ക്ഷമിക്കണമേ' എന്ന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. കാരണം അതും നമ്മുടെ കടമയാണല്ലോ. 

ഇന്റർനെറ്റും സോഷ്യൽ മീഡിയായും ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റെ അതിർത്തികൾ വരെ സുവിശേഷമെത്തിക്കാൻ വേഗത്തിൽ നമുക്ക് സാധിക്കുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായി ക്രിസ്തുവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്ന എന്തെങ്കിലും സോഷ്യൽ മീഡിയായിലൂടെ പോസ്റ്റ് ചെയ്തതിന്റെ പേരിൽ നമ്മളെ അവഹേളിക്കുന്ന തരത്തിലുള്ള കമന്റുകൾ ലഭിക്കുമ്പോഴും, ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്റെ പേരിൽ നിന്ദനങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വരുമ്പോളും ക്രിസ്തു പറഞ്ഞ വചനം നമുക്ക് ശക്തി നൽകട്ടെ. 

"എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചുണ്ട്" (മത്തായി 5: 11-12)
http://pravachakasabdam.com/index.php/site/news/4122

Tuesday, 7 February 2017


‘ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്തപ്പോൾ പ്രതിഷേധക്കാർ എവിടെയായിരുന്നു‍ ?’


Click here for detailed news of all items
 
 







കല്ദായ കത്തോലിക്കാ ബഷപ്പി൯റെ കഴുത്തിലുളള കുരിശ്പോലും താമര ബി.ജേ.പി. കുരിശല്ല.  പവ്വത്തിന് എവിടെ നിന്നാണ് താമര ബി.ജേ.പി. കുരിശ് കിട്ടിയത്?



ടെ​​​​ഹ്റാ​​​​ൻ: ഏ​​​​ഴ് മു​​​​സ്‌​​​​ലിം ഭൂ​​​​രി​​​​പ​​​​ക്ഷ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ പ്ര​​​​വേ​​​​ശ​​​​നാ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച പ്രസിഡന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ഇ​​​​റാ​​​​ക്കി​​​​ലെ ഇ​​​​ർ​​​​ബി​​​​ൽ ക​​​​ൽ​​​​ദാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​ധ്യ​​​​ക്ഷ​​​​ൻ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ബാ​​​​ഷ​​​​ർ വ​​​​ർ​​​​ദ. 
ഐ​​​​എ​​​​സ് (ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ്) ഭീ​​​​ക​​​​ര​​​​ർ ക്രൈ​​​​സ്ത​​​​വ​​​​രെ കൂ​​​​ട്ട​​​​ക്കു​​​​രു​​​​തി ചെ​​​​യ്ത​​​​പ്പോ​​​​ൾ ഇ​​​​പ്പോ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​ർ എ​​​​വി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു​​​​നേ​​​രേ പീ​​​​ഡ​​​​നം ഉ​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ ചെ​​​​റു​​​​വി​​​​ര​​​​ൽ അ​​​​ന​​​​ക്കാ​​​​ത്ത​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നീ​​​​ങ്ങു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് ലോ​​​​ക​​​​ത്ത് കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും ഒ​​​​രു അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ബി​​​​ഷ​​​​പ് തു​​​​റ​​​​ന്ന​​​​ടി​​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മു​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം സി​​​​റി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക്രൈ​​​​സ്ത​​​​വ​​​​രെ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. ഇ​​​​റാ​​​​ക്കി​​​​ലെ സ്ഥി​​​​തി​​​​ക്കും മാ​​​​റ്റ​​​​മി​​​​ല്ല. ഇ​​​​പ്പോ​​​​ൾ 90 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് അ​​​​മേ​​​​രി​​​​ക്ക നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​തി​​​​നാ​​​​ണ് ഈ ​​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലു​​​​ള്ള ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് കു​​​​റ​​​​ച്ചു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല. ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ വം​​​​ശ​​​​ഹ​​​​ത്യ​​​​ക്ക് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ പാ​​​​ത്ര​​​​മാ​​​​കു​​​​ന്പോ​​​​ൾ ആ​​​​രും പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്താ​​​​ണ് ?- ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ബാ​​​​ഷ​​​​ർ വ​​​​ർ​​​​ദ ചോ​​​​ദി​​​​ച്ചു.

ത​​​ന്‍റെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ക്രൈ​​​​സ്ത​​​​വ​​​​ർ ഇ​​​സ്‌​​​ലാ​​​മി​​​ക് ഭീ​​​ക​​​ര​​​രു​​​ടെ ക്രൂ​​​ര​​​ത​​​യ്ക്ക് ഇ​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ടു. ക്രൈ​​​സ്ത​​​വ​​​രെ​​​യും യ​​​സീ​​​ദി​​​ക​​​ളെ​​​യും ഷി​​​യ​​​ക​​​ളെ​​​യും ഐ​​​എ​​​സ് ത്രീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ യ​​​ഥേ​​​ഷ്ടം കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​പ്പോ​​​ൾ ഇ​​​പ്പോ​​​ൾ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ എ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു എ​​​ന്നും ബാ​​​ഷ​​​ർ വ​​​ർ​​​ദ ചോ​​​ദി​​​ച്ചു.
http://www.deepika.com/ucod/