കല്ദായ കത്തോലിക്കാ ബഷപ്പി൯റെ കഴുത്തിലുളള കുരിശ്പോലും താമര ബി.ജേ.പി. കുരിശല്ല. പവ്വത്തിന് എവിടെ നിന്നാണ് താമര ബി.ജേ.പി. കുരിശ് കിട്ടിയത്?
ടെഹ്റാൻ: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശനാനുമതി നിഷേധിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രതിഷേധിക്കുന്നവർക്കെതിരേ വിമർശനവുമായി ഇറാക്കിലെ ഇർബിൽ കൽദായ കത്തോലിക്കാ അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ് ബാഷർ വർദ. ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരർ ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്തപ്പോൾ ഇപ്പോൾ പ്രതിഷേധിക്കുന്നവർ എവിടെയായിരുന്നു. ക്രൈസ്തവർക്കുനേരേ പീഡനം ഉണ്ടാകുന്പോൾ ചെറുവിരൽ അനക്കാത്തവർ ഇപ്പോൾ ഒറ്റക്കെട്ടായി നീങ്ങുന്ന കാഴ്ചയാണ് ലോകത്ത് കാണുന്നതെന്നും ഒരു അഭിമുഖത്തിൽ ബിഷപ് തുറന്നടിച്ചു.
അമേരിക്കയിൽ ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള മുൻ ഭരണകൂടം സിറിയയിൽനിന്നുള്ള ക്രൈസ്തവരെ അഭയാർഥികളായി സ്വീകരിച്ചില്ല. ഇറാക്കിലെ സ്ഥിതിക്കും മാറ്റമില്ല. ഇപ്പോൾ 90 ദിവസത്തേക്ക് അഭയാർഥികളെ സ്വീകരിക്കുന്നത് അമേരിക്ക നിർത്തിവച്ചതിനാണ് ഈ പ്രതിഷേധങ്ങൾ. പശ്ചിമേഷ്യയിലുള്ള ക്രൈസ്തവർക്ക് കുറച്ചു വർഷങ്ങളായി അമേരിക്കയിലേക്ക് പ്രവേശനമില്ല. ഐഎസ് ഭീകരരുടെ വംശഹത്യക്ക് ക്രൈസ്തവരുൾപ്പെടെയുള്ളവർ പാത്രമാകുന്പോൾ ആരും പ്രതിഷേധിക്കാതിരുന്നത് എന്താണ് ?- ആർച്ച് ബിഷപ് ബാഷർ വർദ ചോദിച്ചു.
തന്റെ അതിരൂപതയിൽ പതിനായിരക്കണക്കിന് ക്രൈസ്തവർ ഇസ്ലാമിക് ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടു. ക്രൈസ്തവരെയും യസീദികളെയും ഷിയകളെയും ഐഎസ് ത്രീവ്രവാദികൾ യഥേഷ്ടം കൊന്നൊടുക്കിയപ്പോൾ ഇപ്പോൾ പ്രതിഷേധം നടത്തുന്നവർ എവിടെയായിരുന്നു എന്നും ബാഷർ വർദ ചോദിച്ചു.
http://www.deepika.com/ucod/
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin