Friday, 26 August 2016


`പിശാചിന്` ഏല്‍പ്പിച്ചുകൊടുക്കുന്നതും ദൈവീകശുശ്രൂഷയോ?

 PrintBy 
about
ചിലരെയെങ്കിലും അസ്വസ്ഥതയിലേക്ക് നയിച്ചിട്ടുള്ള ഒരു വചനത്തെ ഈ ലേഖനത്തിലൂടെ നാമിന്ന് വിശകലനം ചെയ്യുകയാണ്. വചനമിതാണ്: "നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്‍റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്‍പ്പിച്ചുകൊടുക്കണം"(1കോറി:5;5). പൌലോസ് അപ്പസ്തോലന്‍ കോറിന്തോസിലെ സഭയ്ക്ക് നല്‍കുന്ന ഉപദേശമാണിത്.
ഒരിക്കലെങ്കിലും ഈ വചനം വായിച്ചിട്ടുള്ളവരാണ് നമ്മില്‍ പലരും. ഒരുപക്ഷെ ഈ വചനത്തിന്‍റെ ആന്തരീക അര്‍ത്ഥം പലര്‍ക്കും ഗ്രഹിക്കാന്‍ സാധിച്ചിട്ടുണ്ടാകാം. ചിലരാകട്ടെ തങ്ങള്‍ക്ക് ലഭിച്ച ബോധ്യങ്ങള്‍ ശരിയോ തെറ്റോ എന്നു വിവേചിക്കാതെ ആ ബോധ്യങ്ങളില്‍  തുടരുന്നുണ്ടാകാം. മറ്റുചിലര്‍ വെറും വചനപാരായണക്കാരായി വായിച്ചു  തള്ളിയിട്ടുമുണ്ടാകാം.
എന്നാല്‍, വളരെയേറെ ആളുകളെ ചിന്താകുലരാക്കുകയും അസ്വസ്ഥപ്പെടുത്തുകയും  ചെയ്തിട്ടുള്ള വചനമാണിതെന്ന് മനോവയ്ക്കു ലഭിക്കുന്ന കത്തുകളിലൂടെ  വ്യക്തമാകുന്നുണ്ട്. ഈ അടുത്തനാളില്‍ ഒരു വ്യക്തി ഉന്നയിച്ച ഈ ചോദ്യം പലരുടെയും  സംശയങ്ങള്‍ക്ക് ഉത്തരമാകുമെന്ന ചിന്തയാണ് ഒരു ലേഖനമായി ഇത് അവതരിപ്പിക്കാന്‍  പ്രചോദനമായത്.
സാത്താനെക്കുറിച്ച് നമുക്ക് പൊതുവായ ചില ധാരണകളുണ്ട്. അവന്‍ ദൈവത്തിന്‍റെയും മനുഷ്യരുടെയും പൊതുശത്രുവും, മനുഷ്യരെ നരകത്തിലേക്ക് നയിക്കുന്നവനുമാണെന്ന് വചനത്തിലൂടെ നമ്മള്‍ അറിഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരുവന്‍റെ തിന്മയെ ഇല്ലാതാക്കാന്‍ അവനെ പിശാചിന് ഏല്‍പ്പിച്ചു കൊടുക്കുന്നതുവഴി സാധ്യമാകുമോ? അപ്രകാരം സാധ്യമാകുമെങ്കില്‍ എന്തിനാണു നാം പിശാചിനെ എതിര്‍ക്കുന്നത്? ഇത്തരം അനേകം ചോദ്യങ്ങള്‍ ഈ വചനത്തെ ആധാരമാക്കി ഉയര്‍ന്നിട്ടുണ്ടാകാം! വചനത്തെ വ്യക്തമായും ആഴത്തിലും സമീപിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങള്‍ സ്വാഭാവികമാണ്! ഇതിനുള്ള ഉത്തരം കണ്ടെത്തേണ്ടത് ഓരോ ദൈവജനത്തിന്‍റെയും അനിവാര്യമായ ആവശ്യമായതിനാല്‍, അതിനാഗ്രഹിക്കുന്നവരെ സഹായിക്കാന്‍ മനോവ ശ്രമിക്കുന്നു.
അപ്പസ്തോലനായ പത്രോസിന്‍റെ ഒരു വെളിപ്പെടുത്തലോടെ മുകളില്‍ ഉദ്ധരിച്ച വചനം വ്യാഖ്യാനിക്കുന്നതാകും ഉചിതം. വിശുദ്ധ പത്രോസ് തന്‍റെ ലേഖനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "എന്തുകൊണ്ടെന്നാല്‍ പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീക ചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2പത്രോ:1;21). അതുകൊണ്ട് പൌലോസ് കോറിന്തോസിലെ സഭയ്ക്ക് എഴിതിയ ഉപദേശം മാനുഷീകമല്ല; പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ എഴുതപ്പെട്ടതാണ്. ഇളക്കം തട്ടാത്തവിധം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉറപ്പിക്കപ്പെട്ടതു തന്നെയാണ് ബൈബിളിലെ വചനങ്ങളെല്ലാം. വളരെ പ്രധാനപ്പെട്ട ഒരു വസ്തുതകൂടി മനസ്സിലാക്കിയതിനുശേഷം മുകളില്‍ പ്രസ്താവിച്ച വചനത്തിലേക്ക് നമുക്കു തിരികെപ്പോകാം.
പിശാച് എന്തുകൊണ്ട് മനുഷ്യരെ വെറുക്കുന്നു?
വളരെ ലളിതമായിതന്നെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ നമുക്കു സാധിക്കും. രണ്ടു കാരണങ്ങളാലാണ് പിശാചിനു മനുഷ്യനോട് അടങ്ങാത്ത പകയുണ്ടായത്. ഒന്ന് മനുഷ്യനെ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിച്ചു. രണ്ടാമത്തെ കാരണം, ദൈവം മനുഷ്യനെ അത്യധികം സ്നേഹിക്കുകയും അവിടുത്തെ ആത്മാവിനെ അവരില്‍ നിവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതാണ്, സാത്താനു മനുഷ്യരോടുള്ള അടങ്ങാത്ത പകയുടെ മൂലകാരണങ്ങള്‍! മനുഷ്യരുടെ മുഖം കാണുമ്പോഴൊക്കെ ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മ അവനില്‍ ഓടിയെത്തും. സ്വര്‍ഗ്ഗത്തില്‍ ജീവിച്ചിരുന്ന നല്ലനാളുകള്‍ അവന്‍ സ്മരിക്കും! നാളെ ആ സൌഭാഗ്യം അനുഭവിക്കാന്‍ വിളിക്കപ്പെട്ടവരാണ് മനുഷ്യരെന്ന സത്യം അവനില്‍ അസൂയ ഉണര്‍ത്തും!
ഈ കാരണങ്ങളാല്‍തന്നെ അടിസ്ഥാനപരമായി പിശാചിന് മനുഷ്യരെ സ്നേഹിക്കാന്‍ കഴിയില്ല. എന്നാല്‍, കപടനാട്യത്തിലൂടെ അവന്‍ തങ്ങളെ സ്നേഹിക്കുന്നുവെന്ന തോന്നല്‍ മനുഷ്യരില്‍ ജനിപ്പിക്കും. പറുദീസായില്‍ തുടങ്ങിയ ഈ കാപട്യം ഇന്നും തുടര്‍ന്നുവരുന്നു. ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തെ മറച്ചുവയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന രീതി പിശാചിനുണ്ട്. നന്മതിന്മകളെ വിവേചിക്കുന്ന അറിവിന്‍റെ വൃക്ഷത്തില്‍നിന്ന് ഭക്ഷിക്കാനും അതുവഴി പാപം മനുഷ്യനില്‍ കടന്നുവന്ന് മരണത്തിനു പാത്രമാകാനും ഇടയാക്കിയത് ദൈവസ്നേഹത്തെക്കുറിച്ച് സാത്താന്‍ നല്‍കിയ തെറ്റായ ഉപദേശത്തിന്‍റെ അനന്തരഫലമാണ്!
ദൈവത്തില്‍നിന്ന് മനുഷ്യരെ അകറ്റി ആത്മാവിനെ നിത്യനാശത്തില്‍ പതിപ്പിക്കുന്നതിനായി ചില ഭൌതീക സൌകര്യങ്ങള്‍ സാത്താന്‍ ചെയ്തുതരും. ഇത് മനുഷ്യരോടുള്ള അവന്‍റെ സ്നേഹം കൊണ്ടല്ല; മറിച്ച് രക്ഷയില്‍നിന്ന് അവരെ അകറ്റുന്നതിനാണ്. പിശാചിനെ പൂജിക്കുന്നവര്‍ക്ക് ലഭിക്കാവുന്ന ചില താത്ക്കാലിക നേട്ടങ്ങളെക്കുറിച്ച് ബൈബിളില്‍ നല്‍കിയിരിക്കുന്ന സൂചനകള്‍ അറിഞ്ഞിരിക്കണം. യേശുവിനെ മരുഭൂമിയില്‍വച്ച് പരീക്ഷിക്കുമ്പോള്‍ സാത്താന്‍ നല്‍കിയ വാഗ്ദാനം എന്താണെന്നു നോക്കുക: "നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും" (മത്താ:4;9). ഈ ഭൂമിയിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവനിതു പറഞ്ഞത്. ലൂക്കായുടെ സുവിശേഷത്തില്‍ കുറച്ചുകൂടി വ്യക്തമായി ഇത് കുറിച്ചിട്ടുണ്ട്. എല്ലാം കാണിച്ചുകൊണ്ട് സാത്താന്‍ ഇങ്ങനെ പറഞ്ഞു: "ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാന്‍ ഇതു കൊടുക്കുന്നു. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്‍റെതാകും"(ലൂക്ക:4;6,7).
ഈ ഭൂമിയിലുള്ളവയെല്ലാം തനിക്കു നല്‍കപ്പെട്ടിരിക്കുന്നു എന്ന വാചകത്തില്‍ ഒരു യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിപ്പുണ്ട്. നല്‍കപ്പെട്ടിരിക്കുന്നു എന്ന പ്രയോഗത്തില്‍ മറ്റാരോ നല്‍കിയതാണ് എന്ന വസ്തുതയാണ് വ്യക്തമാകുന്നത്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം, പിശാചിന് ഇവയുടെമേല്‍ അധികാരം നല്‍കിയിട്ടില്ല. അപ്പോള്‍ ആരായിരിക്കും ഈ കൈമാറ്റം നടത്തിയത്? ഇതിനുള്ള ഉത്തരവും ബൈബിളിലുണ്ട്!
"നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്ക് കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്‍റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉല്‍പ:1;26). മനുഷ്യനു ദൈവം നല്‍കിയ ഈ ആധിപത്യം എങ്ങനെയാണ് സാത്താന്‍റെ കൈവശം എത്തിച്ചേര്‍ന്നത്? സാത്താന്‍ അവകാശപ്പെട്ട ഈ നല്‍കപ്പെടല്‍ ദൈവത്തില്‍ നിന്നായിരുന്നില്ല; മറിച്ച് അവകാശികളായി ദൈവം ആക്കിവച്ച മനുഷ്യരില്‍നിന്നായിരുന്നു എന്നതു വ്യക്തം! ഈ അവകാശത്തെപ്രതി ദൈവപുത്രനോട് സാത്താന്‍ വില പേശിയതാണ് മരുഭൂമിയില്‍ കാണുന്നത്. തന്നെ ആരാധിച്ചാല്‍ ഇവയെല്ലാം തിരിച്ചുനല്‍കാമെന്ന വാഗ്ദാനം യേശുവിനുമുമ്പില്‍ അവന്‍ വയ്ക്കുന്നു. ഇതു തിരിച്ചുപിടിക്കാനും അവനെ നശിപ്പിക്കാനുമാണ് യേശു വന്നിരിക്കുന്നതെന്ന് സാത്താന് ഉറപ്പുണ്ടായിരുന്നു. അതിനായി യേശു അനുഭവിക്കേണ്ട സഹനത്തില്‍നിന്ന് വ്യതിചലിപ്പിച്ച് വസ്തുവകകള്‍ തിരിച്ചു നല്‍കുന്ന കീഴടങ്ങലാണ് സാത്താന്‍ ഉദ്ദേശിച്ചത്.
സാത്താനെ നശിപ്പിക്കാതെതന്നെ ഒരു കരാറ് യേശുവില്‍നിന്ന് നേടാന്‍ അവന്‍ ശ്രമിച്ചു. അവനറിയാം ഇത് വീണ്ടും തനിക്കുതന്നെ വന്നുചേരുമെന്ന്! മനുഷ്യര്‍ക്കായി യേശു തിരിച്ചുപിടിക്കുന്നവയെല്ലാം കൌശലത്തിലൂടെ വീണ്ടും സ്വന്തമാക്കാന്‍ കഴിയുമെന്ന ചിന്തയാണ് സാത്താനെ ഈ കരാറിനു പ്രേരിപ്പിച്ചത്. അതുവഴി മനുഷ്യര്‍ക്കുള്ള ഒരു സന്ദേശവും അവന്‍ നല്‍കി. തന്നെ സേവിക്കുന്നവരെ ഭൌതീക നന്മകള്‍ നല്‍കി ഉയര്‍ത്തുമെന്നതാണ് ഈ സന്ദേശം. മാത്രവുമല്ല, ഈ കരാറിലൂടെ തന്‍റെ എന്നേക്കുമായ പരാജയം ഒഴിവാക്കാനും അവന്‍ ആഗ്രഹിച്ചു. ഇതിനു വഴങ്ങാതെ കുരിശിലെ ബലിവഴി സാത്താനെ പരാജയപ്പെടുത്തുകയും തന്നില്‍ വിശ്വസിക്കുന്നവരുടെമേല്‍ സാത്താനുള്ള എല്ലാ ആധിപത്യവും എന്നേക്കുമായി അവസാനിപ്പിക്കുകയുമാണ് യേശു ചെയ്തത്.
സാത്താനെ സേവിക്കുമ്പോള്‍ അവന്‍ നല്‍കുമെന്ന് വാഗദാനം ചെയ്ത ഭൌതീക സമ്പത്തിനോടൊപ്പം ഒളിഞ്ഞിരിക്കുന്ന രണ്ടു ഭീകരമായ ദുരന്തം കൂടിയുണ്ട്. അവനെ സേവിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ല. പൈശാചിക സേവയിലൂടെ അവന്‍ നല്‍കുന്ന സൌകര്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആദ്യമായി ലഭിക്കുന്ന ദുരന്തം പരിപൂര്‍ണ്ണ ആത്മീയ നാശമാണ്! ദൈവത്തില്‍നിന്ന് പൂര്‍ണ്ണമായി അകന്നുവെന്ന് ബോധ്യമാകുമ്പോള്‍ മാത്രമാണ് രണ്ടാമത്തെ സമ്മാനം നല്‍കുകയുള്ളു. താന്‍ നല്‍കിയ സൌകര്യങ്ങള്‍ മുഴുവനായും പിന്‍വലിക്കുന്നതോടൊപ്പം ഭൌതീകമായ മഹാദുരന്തങ്ങളും ചേര്‍ന്നതാണ് ഈ സമ്മാനം! തകര്‍ച്ചകളും മഹാരോഗങ്ങളും അപകടമരണങ്ങളും ഈ സമ്മാന 'പാക്കേജില്‍' ഉണ്ട്! ഏതെല്ലാമാണ് പൈശാചികസേവകള്‍ എന്നത് അറിഞ്ഞാല്‍ നമുക്കു ചുറ്റുമുള്ള അനുഭവങ്ങള്‍ ഈ സത്യത്തിനു സാക്ഷ്യം നല്‍കും.
പൈശാചികസേവകള്‍  പലവിധം!
കുട്ടിച്ചാത്തന്‍സേവ, ചാത്തന്‍സേവ തുടങ്ങിയ പരസ്യമായ പൈശാചിക ആരാധനകള്‍പോലെതന്നെ വ്യാജദൈവങ്ങളെ സേവിക്കുന്നതും അങ്ങനെതന്നെ. സത്യദൈവമല്ലാത്ത ഒന്നിനെ ദൈവമായി പരിഗണിച്ചു സേവിക്കുമ്പോള്‍ ആ ആരാധനയെ സ്വീകരിക്കുന്നത് സാത്താനാണ്! അതുകൊണ്ടാണ് "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് ദൈവത്തിനല്ല; പിശാചിനാണ്"(1കോറി:10;20).എന്ന് ബൈബിളിലെ സത്യദൈവം പറഞ്ഞിരിക്കുന്നത്. വിജാതിയ ദേവന്മാരെ ആരാധിക്കുന്നവര്‍ക്ക് താത്ക്കാലികമായ അനുഗൃഹങ്ങള്‍ ലഭിക്കുന്നത് സാത്താന്‍റെ കൌശലമാണെന്നു തിരിച്ചറിവുണ്ടാകണം. മനുഷ്യന്‍ സത്യദൈവത്തിലേക്ക് തിരിയാതെ വ്യാജദൈവത്തില്‍ തളച്ചിടാന്‍ സാത്താനൊരുക്കുന്ന കുതന്ത്രമാണിത്. താന്‍ വിളിച്ചാല്‍ ഓടിവന്ന് എന്നെ സഹായിക്കുന്നവനാണ് എന്‍റെ ദേവന്‍ എന്നൊക്കെ പലരും പറയാറുള്ളത് ഈ കാരണം കൊണ്ടാണ്. ഏതെങ്കിലും കലാകാരന്‍റെ ഭാവനയില്‍ ഉണ്ടായ ദേവന്മാര്‍പോലും ഇങ്ങനെ വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഉഗ്രമൂര്‍ത്തികളായി!
വളരെ അപകടമായ മറ്റൊരു പ്രവണത ക്രൈസ്തവരെപ്പോലും പിടികൂടിയിട്ടുണ്ട്. സാത്താന്‍  ഒരുക്കുന്ന ഈ കൌശലവും ജാഗ്രതയോടെ കാണേണ്ടതാണ്. എല്ലാ തിന്മകളിലും വ്യാപരിക്കുന്ന  ചിലര്‍ ഇങ്ങനെ പറയാറുണ്ട്: 'ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറില്ലെങ്കിലും  എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ദൈവമേ രക്ഷിച്ചേക്കണേ എന്നു പറയും. അപ്പോള്‍തന്നെ  ദൈവമെന്നെ സഹായിക്കും' മോഷ്ടിക്കാന്‍ പോകുമ്പോള്‍പോലും മോഷ്ടാക്കള്‍ ദൈവത്തോട്  ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. മോഷ്ടിക്കാന്‍ പോകുമ്പോഴും  വ്യഭിചാരത്തിനുപോകുമ്പോഴും സംരക്ഷിക്കുന്ന ദൈവം സത്യദൈവമല്ല. ദൈവത്തെ  ആരാധിക്കാതിരിക്കുകയോ ആത്മീയതയില്‍നിന്ന് വേറിട്ട് ജീവിക്കുകയോ ചെയ്യുന്നവരും, തിന്മ പ്രവര്‍ത്തിക്കുന്നവരുമൊക്കെ ദൈവത്തെ വിളിക്കുമ്പോള്‍ അവിടെ സഹായവുമായി  എത്തുന്നത് ദൈവമാണെന്നത് അസത്യമാണ്!
ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയെന്ന ധാരണ ഒരുവനില്‍ ഉണ്ടാക്കാന്‍ സാത്താനൊരുക്കുന്ന  തന്ത്രമാണിത്. അതിഗുരുതരമായ ഒരു പ്രശ്നം വരുമ്പോള്‍ ഈ സാത്താന്‍ സഹായത്തിനായി  വരില്ല. അപ്പോഴും ദൈവത്തിനായിരിക്കും പഴി കേള്‍ക്കേണ്ടി വരുന്നത്. തന്നെ എപ്പോഴും  സഹായിച്ച ദൈവം ഇവിടെ എന്നെ കൈവെടിഞ്ഞുവെന്ന് അവന്‍ പറയും! അതുകൊണ്ട്, ദൈവമെന്നു  വിളിക്കുമ്പോഴെല്ലാം ഓടിവന്ന് സഹായിക്കുന്നത് ദൈവമായിരിക്കണമെന്നില്ല!
ഇതിനേക്കാളെല്ലാം ഗുരുതരമായതും ആധുനികവുമായ സാത്താന്യ  ആരാധനയാണ് 'ബ്ലാക്ക്മാസ്' അഥവാ 'കറുത്തകുര്‍ബാന'! സാത്താന്‍ സേവയുടെ ഏറ്റവും  ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും  അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!
പിശാചിനെ ആരാധിക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്; ദൈവപുത്രനായ യേശുവിനെ  അവഹേളിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ പാപം ഇരട്ടിയാകുന്നു. ഇത്തരം സംഘങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ബൈബിള്‍ വച്ചിരിക്കും. അതില്‍ ചവിട്ടിയിട്ടാണ് അകത്തുപ്രവേശിക്കേണ്ടത്. തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ ഒരു 'സിംപല്‍' ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രം ഇവരുടെ ഔദ്യോഗിക 'എംപ്ലം' ആണ്!
കര്‍ത്താവ് ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ്  ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തുകൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ  വേദനിപ്പിക്കുകയും ചെയ്യുന്നു! കത്തോലിക്കാ പള്ളികളില്‍ കുര്‍ബാനമദ്ധ്യേ വാഴ്ത്തിയ  തിരുവോസ്തി തട്ടിയെടുത്ത് ഇവരുടെ 'കറുത്ത' കുര്‍ബാനയ്ക്ക്  ഉപയോഗിക്കും.
തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്. യേശു പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ..'എന്ന പ്രാര്‍ത്ഥനയ്ക്കുപകരം നരകത്തിലെ പിതാവേയെന്ന് സാത്താനെ വിളിച്ചുകൊണ്ട് തങ്ങളുടെ പിതാവായി അവനെ ഏറ്റുപറയുന്നതാണ് മറ്റൊരു ചടങ്ങ്. അവിടെവച്ച് തങ്ങളുടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന നിഷ്കളങ്കരക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കിക്കൊണ്ട് യേശുവിനെ നിന്ദിക്കുന്നത് 'കറുത്ത' കുര്‍ബാനയുടെ ഒരു ഭാഗമാണ്! ദൈവം വെറുക്കുന്ന വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേശുവിന്‍റെ മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും 'ബ്ലാക്ക്' മാസിലുണ്ട്!
ഒരു വേശ്യയുടെ നഗ്നശരീരത്തെ ബലിപീഠമാക്കി അതിനു മുകളിലാണ് തിരുവോസ്തി പ്രദര്‍ശിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ലൈംഗീക പാപങ്ങളും ഇതിന്‍റെ ഭാഗമായതിനാല്‍ ജഢികാസക്തരായ യുവാക്കളെയാണ് ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഈ സംഘത്തില്‍ എത്തിപ്പെട്ടാല്‍ പിന്നീട് വിടുതല്‍ ലഭിക്കില്ല എന്നത് ഈ പൈശാചികതയെ കൂടുതല്‍ ദുരന്തകരമാക്കുന്നു. ചെറുപ്പക്കാരെ വശീകരിക്കാന്‍ ഇവരുടെ 'എക്സിക്യുട്ടീവ്‌'കള്‍ നമുക്കിടയില്‍ കറങ്ങുന്നുണ്ട്.
'കറുത്ത' കുര്‍ബാന നടത്തുന്ന സംഘങ്ങളെ സാമ്പത്തീകമായി സഹായിക്കുന്ന പ്രസ്ഥാനങ്ങള്‍  ഇന്ന് വളരെയധികമാണ്. 'പ്രോക്ടര്‍ & ഗാംമ്പിള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ പരസ്യമായി ഈ സംഘത്തെ സഹായിക്കുന്നു. ഇവരുടെ ലാഭത്തിന്‍റെ ഇരുപതു ശതമാനവും ചിലവഴിക്കുന്നത് സാത്താന്‍റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്.ഈ നീചപ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നത് ദൈവമക്കളുടെ പണമാണ് എന്നത് ഇതിനെ ഏറ്റവും ദുരന്തകരമാക്കുന്നു! സാത്താന്‍റെ സഭയെ വളര്‍ത്തുന്ന സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ നമ്മിലാരെങ്കിലും വാങ്ങുമ്പോള്‍ അറിയാതെ അവരും ഈ തിന്മയില്‍ കൂട്ടാളികളാകുകയാണ്! ഏതെല്ലാം സ്ഥാപനങ്ങളും ഉത്പന്നങ്ങളുമാണ് സാത്താന്‍റെ 'സഭയെ' 'സ്പോണ്‍സര്‍' ചെയ്തിരിക്കുന്നത് എന്ന വിവരം മനോവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.'സോളമന്‍ രാജാവിനെ നശിപ്പിച്ച '666' എന്നലേഖനത്തില്‍ ഇതു വ്യക്തമാക്കിയിരിക്കുന്നു. അതു വായിച്ചിട്ടില്ലാത്തവര്‍ക്കായി ആ 'ലിങ്ക്' ഇവിടെ ചേര്‍ ക്കുകയാണ്:'ലിങ്ക്'
ദൈവത്തിലേക്ക് ഒരിക്കലും മടങ്ങിപ്പോകാന്‍ ആവാത്തവിധം തന്‍റെ അടിമയാക്കിയതിനുശേഷമാണ് ഇവരുടെമേല്‍ ദുരിതങ്ങളയക്കാന്‍ സാത്താന്‍ ആരംഭിക്കുന്നത്. അപ്പോഴേക്കും ദൈവത്തില്‍നിന്ന് ഇവര്‍ പൂര്‍ണ്ണമായും അകന്നിരിക്കും. പിശാചിനെ എത്രത്തോളം ആത്മാര്‍ത്ഥമായി സേവിച്ചാലും മനുഷ്യരെ അവന്‍റെ മിത്രമായി കരുതാന്‍ അവനു കഴിയില്ല. അതിനുള്ള കാരണം ആരംഭത്തില്‍തന്നെ നാം കണ്ടു. ലൈംഗീകമായ കൊടുംതിന്മകളില്‍ വ്യാപരിക്കുകയും ദൈവപുത്രനും വചനത്തിനുമെതിരെ നിലകൊള്ളുകയും ചെയ്തവര്‍ക്ക് സ്വബോധം വീണ്ടെടുത്ത് മാനസാന്തരപ്പെടാനുള്ള സാധ്യത നഷ്ടപ്പെടുന്നതിനു കാരണം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "തങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസിയാ:5;4).
വ്യഭിചാരപാപത്തില്‍ ഭയാനകമായ ദുരന്തം പതിയിരിക്കുന്നുണ്ട്. ആ പാപത്തില്‍ നിപതിക്കുന്ന ഒരു വ്യക്തിയുടെ മടങ്ങിപ്പോക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാലാണ് ദൈവം ആ പാപത്തെ അത്രയധികം വെറുക്കുന്നത്. വഴിതെറ്റിക്കുന്ന ഈ പാപത്തില്‍ മുഴുകിക്കഴിഞ്ഞവര്‍ ദൈവത്തിലേക്ക് മടങ്ങിവന്നാലും ആസക്തി അവരെ വേട്ടയാടിക്കൊണ്ടിരിക്കും. "വ്യഭിചാരത്തിന്‍റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു"(ഹോസിയാ:4;12).ദൈവത്തോട് വളരെയധികം ചേര്‍ന്നിരുന്നാല്‍ മാത്രമേ ഇവര്‍ക്ക് ആസക്തികളില്‍നിന്ന് വിടുതല്‍ ലഭിക്കുകയുള്ളു. മഗ്ദലേനാമറിയത്തെ യേശു കൂടുതല്‍ അടുത്തുനിര്‍ത്തിയത് വീണ്ടും അവള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ആയിരുന്നു. യേശുവിനോട് കൂടുതല്‍ ചേര്‍ന്നുനിന്നതുകൊണ്ട് അവള്‍ വിടുതല്‍ നേടി.
ഒരു പാപിയെ എന്തിനാണ് പിശാചിന് എല്പിച്ചുകൊടുക്കുന്നത് എന്ന വിഷയത്തെക്കുറിച്ച്  ചിന്തിക്കാനാണ് ഇത്രയും വിവരണം നല്‍കിയത്. പിശാചിനു മനുഷ്യരോടുള്ള ബന്ധവും അവന്‍റെ  ആധിപത്യത്തില്‍ കെട്ടപ്പെടുന്ന ഒരു വ്യക്തിക്ക് അവസാനം സംഭവിക്കുന്ന അധഃപതനവും  അറിഞ്ഞിരുന്നാല്‍ മാത്രമേ നാം ചിന്തിക്കുന്ന വിഷയം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍  കഴിയുകയുള്ളൂ. ഈ വിവരണത്തില്‍നിന്ന് യഥാര്‍ത്ഥ വിഷയത്തിലേക്ക് കടക്കാനുള്ള  സമയമായതിനാല്‍ നമ്മുടെ ചിന്തകളെ അവിടേക്ക് തിരിക്കാം.
പിശാചിന്‌ ഏല്പിക്കുന്ന ദൈവശുശ്രൂഷ!
ബൈബിളിലെ ചില സംഭവങ്ങളില്‍ ചിലരെ പിശാചിന് ഏല്പിച്ചുകൊടുക്കാനുള്ള ഉപദേശങ്ങള്‍ കാണുന്നുണ്ട്. എന്തുകൊണ്ടാണ് ക്രൂരനായ പിശാചിന് ഇവരെ ഏല്പിച്ചുകൊടുക്കുന്നതെന്ന് നമുക്കു നോക്കാം. അത്തരം ചില സംഭവങ്ങളെയും ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്‍റെ സത്യം അനേകം തവണ അറിയിച്ചിട്ടും മാനസാന്തരത്തോടു മറുതലിക്കുന്നവരെയും മറ്റുള്ളവരുടെ മാനസാന്തരത്തിനു തടസം നില്‍ക്കുന്നവരെയുമാണ് ഈ വിധത്തില്‍ പിശാചിനു വിട്ടുകൊടുക്കുന്നത് എന്നകാര്യം ആദ്യമേതന്നെ അറിഞ്ഞിരിക്കണം.
ദൈവത്തിന്‍റെ ക്രോധം ഭൂമിയെ വിഴുങ്ങാതിരിക്കാന്‍ ദുഷ്ടരെ നമ്മുടെ ഇടയില്‍നിന്ന് നീക്കിക്കളയണം. ശപിക്കപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ മണ്ണു  ശപിക്കപ്പെട്ടതാകും. സോദോമിലേക്ക് ദൈവത്തിന്‍റെ ക്രോധം ഇരച്ചുവന്നപ്പോള്‍ ആ പട്ടണത്തെയും അതില്‍ വസിച്ചിരുന്ന ജീവജാലങ്ങളെയും മാത്രമല്ല, ആ മണ്ണുപോലും ദഹിപ്പിക്കപ്പെട്ടു. ഇന്നും ലോകത്തിന് അതു ദൃഷ്ടാന്തമാണ്! അതിനാല്‍, ഭൂമി ഒന്നടങ്കം നശിക്കാതിരിക്കാന്‍ ദുഷ്ടരെ നീക്കിക്കളയേണ്ടത് അനിവാര്യമാകുന്നു. ഇത് അവസാനത്തെ നടപടിയായി ചെയ്യേണ്ട കാര്യമാണ് എന്നകാര്യം മറക്കരുത്.
"ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും  ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ:10;28). എന്താണീ വചനത്തിന്‍റെ ആന്തരീകാര്‍ത്ഥമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുവന്‍ തന്‍റെ തിന്മയോടെ ദൈവത്തിന്‍റെ കരങ്ങളില്‍ പതിക്കുകയെന്നത് ഭയാനകമാണ്! ദൈവത്തിന്‍റെ കരുണയെമാത്രം വെളിപ്പെടുത്തുന്ന അപകടകാരികളായ വചനപ്രസംഗകര്‍ നിങ്ങളെ വഞ്ചിക്കുകയാണെന്നു തിരിച്ചറിയണം. അവസാന ചില്ലിക്കാശും കൊടുത്തുതീര്‍ക്കുവോളം കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുമെന്ന് വെളിപ്പെടുത്തിയത് യേശുതന്നെയാണ്. ദൈവത്തിന്‍റെ ശിക്ഷയെ മറച്ചുവച്ചുകൊണ്ട് കാരുണ്യത്തെമാത്രം പ്രസംഗിക്കുന്ന സുവിശേഷകര്‍ സാത്താന്‍റെ ഉപകരണങ്ങളായി വര്‍ത്തിക്കുകയാണു ചെയ്യുന്നത്! "മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ:10;33). കര്‍ത്താവായ യേശുക്രിസ്തു തമാശ പറഞ്ഞതാണെന്ന് ആരും കരുതരുത്!
പാപത്താല്‍ സ്വയം നശിക്കുകയും മറ്റുള്ളവരുടെ രക്ഷയ്ക്ക് തടസമായി നിലകൊള്ളുകയും ചെയ്യുന്നവരെ ഉപദേശത്തിലൂടെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരക്കാരെ പിശാചിന് ഏല്പിച്ചു കൊടുക്കുന്നത്. ദൈവത്തിന്‍റെ ക്രോധം അവരുടെമേല്‍ പതിക്കുന്നത് അതിലേറെ ഭയാനകമായിരിക്കും. പിശാചിന് എല്പിച്ചുകൊടുക്കുന്നതിലൂടെ അവരില്‍ സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ഇനി നമുക്ക് പരിശോധിക്കാം.
ഒരു വ്യക്തിയുടെ ആത്മാവിനെ നിത്യനരകത്തില്‍ പതിക്കാതെ രക്ഷിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ അവസാന മാര്‍ഗ്ഗമായിട്ടാണ് ഈ ശുശ്രൂഷയെ കാണാവൂ. പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള ഈ വചനത്തിലെ യഥാര്‍ത്ഥ പ്രക്രിയ സഭയില്‍നിന്ന് പുറത്താക്കുക എന്നതാണ്. സഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന ഒരു വ്യക്തി സ്വാഭാവികമായും പിശാചിന്‍റെ ആധിപത്യത്തിലായിരിക്കും. സഭയെന്നത് രക്ഷിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ്. ഇതില്‍നിന്ന് പുറത്തുപോകുന്നവര്‍ വിജാതിയരാണ്.
വിജാതിയര്‍ പിശാചിനു ബലിയര്‍പ്പിക്കുന്നുവെന്ന വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഇത് വളരെ ലളിതമായി മനസ്സിലാക്കാവുന്നതേയുള്ളു. നാം ആരംഭത്തില്‍ പരിഗണിച്ച വചനം പൂര്‍ണ്ണമായി ഒന്നു പരിശോധിക്കാം. വചനം തുടങ്ങുന്നത് ഇങ്ങനെയാണ്: "വിജാതിയരുടെ ഇടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്‍റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു! എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്ന് നീക്കിക്കളയുവിന്‍ "(1കോറി:5;1,2).ഇവിടെ പൌലോസ് ഉപദേശിക്കുന്നത് സഭയില്‍നിന്ന് പുറത്താക്കാനാണ്.
തുടര്‍ന്നുവരുന്ന വചനങ്ങളിലാണ് പിശാചിന്  ഏല്പിക്കാനുള്ള ഉപദേശമുള്ളത്. "നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തിലും എന്‍റെ ആത്മീയ സാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്‍റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്പിച്ചുകൊടുക്കണം. അങ്ങനെ അവന്‍റെ ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ ദിനത്തില്‍ രക്ഷപ്രാപിക്കട്ടെ"(1കോറി:5;5).
സഭയുടെ കൂട്ടായ്മയില്‍നിന്ന് പുറത്താക്കുന്നതും പിശാചിന് ഏല്പിച്ചുകൊടുക്കുന്നതും ഒരേഫലം ഉളവാക്കുന്ന പ്രവൃത്തിയാണെന്ന് ഈ വചനത്തിലൂടെ വ്യക്തമാകും. ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന മറ്റൊരു ഉപദേശവുംകൂടി അപ്പസ്തോലന്‍ അറിയിക്കുന്നുണ്ട്."ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്ന് നീക്കിക്കളയുവിന്‍ "(1കോറി:5;13). വ്യഭിചാരികളോ വിഗ്രഹാരാധകരോ സഭയിലുണ്ടെങ്കില്‍ അവരെ നീക്കിക്കളയണമെന്ന് അപ്പസ്തോലന്‍ ഉപദേശിച്ചത് മറ്റുള്ളവര്‍ക്ക് മാതൃകയാകാനാണ്. തിന്മയില്‍ വ്യാപരിച്ചിട്ടും ഇവര്‍ അംഗീകരിക്കപ്പെട്ടാല്‍ ദുര്‍ബലരായ വിശ്വാസികള്‍ക്ക് അത് ഇടര്‍ച്ചയ്ക്ക് കാരണമായേക്കാം.
അതുപോലെതന്നെ തിന്മ പ്രവര്‍ത്തിക്കുകയും മാനസാന്തരത്തിനു വിമുഖത കാണിക്കുകയും ചെയ്യുന്നവരുടെമേല്‍ വരാനിരിക്കുന്ന ദൈവീകക്രോധം അവര്‍ ആയിരിക്കുന്ന എല്ലാ മേഖലകളിലേക്കും പതിക്കും. അപ്പോള്‍ ഇവരെ അംഗീകരിക്കുകയും ഇവരോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന സകലരുടെമേലും ക്രോധം ചൊരിയപ്പെടും. സഭയിലെ ഒന്നോ രണ്ടോ പുരോഹിതര്‍മൂലം ചില സഭകള്‍ ഇന്ന് നിന്ദിക്കപ്പെടുന്നത് ഇതിനു തെളിവാണ്! വചനം അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ അവമാനം സഭയെ മുഴുവന്‍ കളങ്കപ്പെടുത്തുകയില്ലായിരുന്നു. വിച്ഛേദിച്ചു കളയേണ്ടവരെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍മൂലം മലിനമാകുമെന്നത് ഒരു പാഠമാകട്ടെ!
ഇന്ന് സഭകളില്‍ കാണുന്ന അവസ്ഥ ഈ വചനത്തിനു വിപരീതമാണെന്നത് വേദനാജനകമാണ്. എല്ലാവിധ അധാര്‍മ്മികതയിലും ജീവിക്കുന്നവര്‍ സഭകളില്‍ അംഗീകരിക്കപ്പെടുകയും ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നത് വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കുന്നു. മാത്രവുമല്ല, വിജാതിയര്‍ക്കുമുന്നില്‍ ക്രിസ്തീയത അവമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആദിമ ക്രൈസ്തവസഭയുടെ സാക്ഷ്യം പലരേയും ക്രിസ്തീയതയിലേക്ക് ആകര്‍ ഷിക്കുവാന്‍ കാരണമായെങ്കില്‍ ഇന്ന് സഭകളുടെ കൂട്ടായ്മകളില്‍നിന്ന് സഭാമക്കളെപ്പോലും അകറ്റുന്നുവെന്നതാണു യാഥാര്‍ത്ഥ്യം. യൂറോപ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ വ്യാജദൈവങ്ങളിലേക്കും മനുഷ്യദൈവങ്ങളിലേക്കും തിരിയുന്നതിന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അസ്സന്‍മാര്‍ഗ്ഗികളുടെ ഗുഹകളായി സഭകള്‍ മാറാതിരിക്കാന്‍ ദൈവം നല്‍കിയ മുന്നറിയിപ്പിനെ അവഗണിച്ചപ്പോള്‍ വന്നുഭവിച്ച ദുരന്തമാണിത്. അതുപോലെതന്നെ വചനത്തില്‍നിന്ന് വ്യതിചലിച്ച് വിജാതിയ അനുകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വിജാതിയതയില്‍നിന്നു വ്യത്യസ്ഥമായി ഒന്നും ക്രിസ്തീയതയില്‍ കാണാന്‍ കഴിയാത്തത് സത്യത്തെ സ്വീകരിക്കുന്നതില്‍നിന്നു മനുഷ്യരെ അകറ്റി.
വിജാതിയര്‍ക്കു മാത്രമല്ല, വിശ്വാസികളില്‍ ചിലര്‍ക്കുപോലും സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്ന ഇത്തരം അവസ്ഥകളെ തിരിച്ചറിഞ്ഞ്, അവയെ എതിര്‍ക്കേണ്ടത് ക്രിസ്തുവിനെ സ്നേഹിക്കുന്നവരുടെ കടമയാണ്.
പിശാചിന് ഏല്പിച്ചുകൊടുക്കല്‍ മാനസാന്തരത്തിനു കാരണമാകുമോ?
ദുഷ്ടനും ചതിയനുമായ പിശാചിന്‍റെ കൈകളില്‍ ഒരു വ്യക്തിയെ ഏല്പിച്ചുകൊടുത്താല്‍  എങ്ങനെയാണ് ആ വ്യക്തി മാനസാന്തരപ്പെടുന്നത് എന്ന ചോദ്യം ന്യായമാണ്! ഒന്നുകൂടി വലിയ  അധഃപതനമല്ലെ ഉണ്ടാകൂ എന്നു ചിന്തിക്കുന്നവരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, സാത്താന്‍റെ സ്വഭാവവും വചനവും വ്യക്തമായി അറിയുമ്പോള്‍ ഈ തെറ്റിദ്ധാരണ മാറും. ഇതു  വ്യക്തമാക്കാനാണ് ആരംഭത്തില്‍തന്നെ സാത്താനെക്കുറിച്ച് വിശാലമായ വിവരണം  നല്‍കിയത്.
ഒരു വ്യക്തിയെ പിശാചിന് ഏല്പിച്ചുകൊടുക്കുമ്പോള്‍ അവനെ പിശാച് സംരക്ഷിക്കുകയല്ല ചെയ്യുന്നത്; മറിച്ച്, അവന്‍റെമേല്‍ അനര്‍ത്ഥങ്ങള്‍ വരുത്തുകയാണു ചെയ്യുന്നത്. സാത്താനു മനുഷ്യരോടുള്ള അടങ്ങാത്ത പകയുടെ കാരണം വ്യക്തമാക്കിയിരുന്നല്ലോ! ഈ കാരണത്താല്‍ ഒരു മനുഷ്യനെ അന്ത്യംവരെയും സഹായിക്കുവാന്‍ സാത്താനു കഴിയില്ല. അവനെ പൂര്‍ണ്ണമായും ദൈവത്തില്‍നിന്ന് അകറ്റിയതിനുശേഷം പീഡനത്തിനു വിധേയനാക്കും. സാത്താനെ സേവിക്കുന്നവര്‍ക്ക് തലമുറകളായി സംഭവിക്കുന്ന ദുരന്തങ്ങള്‍ ഈ പീഡനത്തിന്‍റെ ഭാഗമാണ്. രോഗങ്ങള്‍കൊണ്ടും എല്ലാവിധ തകര്‍ച്ചകള്‍ക്കൊണ്ടും പിശാച് പീഡിപ്പിക്കും. ദൈവത്തിന്‍റെ ഛായയിലുള്ള മനുഷ്യനെ പീഡിപ്പിക്കുന്നതിലൂടെ സാത്താന്‍ സന്തോഷം കണ്ടെത്തുന്നു.
സത്യദൈവത്തെ സേവിക്കുന്ന ഒരുവന്‍റെമേല്‍ സാത്താന് അവകാശമില്ലാത്തതിനാല്‍ അവരെയും ദൈവത്തെയും തമ്മില്‍ അകറ്റുകയെന്ന ആദ്യപടിയാണു സാത്താന്‍ നല്‍കുന്ന സഹായങ്ങള്‍! സാത്താന്‍ നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിക്കുന്നവരുടെമേല്‍ മാത്രമാണ് അവന് അധികാരമുള്ളു. അധികാരം ഒരുവനില്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ സൌകര്യങ്ങള്‍ പിന്‍വലിക്കുകയും പീഡനത്തിനു വിധേയനാക്കുകയും ചെയ്യും!
ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ദുരന്തം വരുത്തുന്നത് ദൈവമല്ല; പിശാചാണ്. എന്നാല്‍, ഈ സത്യം സാത്താന്‍ മറച്ചുവച്ചിരിക്കുന്നു. ലോകസുഖങ്ങളില്‍ മുഴുകി ജീവിക്കുന്ന ഒരുവന്‍ ദൈവത്തിലേക്ക് തിരിയാന്‍ വൈമുഖ്യം കാണിക്കുന്നുവെങ്കിലും, തന്‍റെ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ വന്നുചേരുമ്പോള്‍ ഒരുപക്ഷെ അവന്‍ ദൈവത്തിലേക്ക് തിരിഞ്ഞേക്കാം. അപ്രകാരം ആത്മീയരായി മാറിയ അനേകരെ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ! രോഗങ്ങളും ദുരിതങ്ങളും വേട്ടയാടുമ്പോള്‍ ധ്യാനമന്ദിരങ്ങളിലേക്ക് ഓടുന്നവരെ നാം നിത്യവും കാണുന്നുണ്ട്.
സാത്താനോടു ചേര്‍ന്നുനില്‍ക്കുമ്പോള്‍ അവനില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന ദുരന്തങ്ങള്‍ ഒരുവനെ ദൈവത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചേക്കാം. ഇതാണു പൌലോസ് അപ്പസ്തോലന്‍ സൂചിപ്പിച്ചിരിക്കുന്നത്! രക്ഷപെടും എന്ന ഉറപ്പല്ല അപ്പസ്തോലന്‍ നല്‍കുന്നത്. മറിച്ച്, സാധ്യത മാത്രമേ സൂചിപ്പിക്കുന്നുള്ളു. അതുകൊണ്ടുതന്നെ ഇത് അവസാന മാര്‍ഗ്ഗമായി നടപ്പാക്കേണ്ട പ്രക്രിയയുമാണ്! മറ്റുള്ളവരുടെ രക്ഷയ്ക്കു തടസമായി നിലകൊള്ളുകയോ ദുഷ്പ്രേരണയ്ക്കു കാരണമാവുകയോ ചെയ്യുന്നവരെ അനേകരുടെ രക്ഷയെക്കരുതി പിശാചിന് ഏല്പിച്ചുകൊടുക്കണം.
തിന്മയില്‍ മുഴുകി ജീവിക്കുന്ന ഏതൊരുവനെയും ഉടന്‍തന്നെ സാത്താനു വിട്ടുകൊടുക്കുകയല്ല; മറിച്ച്, ചില ഘട്ടങ്ങള്‍ വചനം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ അവന്‍ തനിച്ചായിരിക്കുമ്പോള്‍ ഉപദേശിക്കുകയാണ് ആദ്യഘട്ടം. തന്നെ അനുസരിക്കാത്ത അവസരത്തില്‍ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിധ്യത്തില്‍ ഉപദേശിക്കുവാന്‍ വചനം നിര്‍ദ്ദേശം തരുന്നു. സാക്ഷികളുടെ സാന്നിധ്യത്തിലും അനുസരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ സഭയെ അറിയിക്കാനാണ് അപ്പസ്തോലനിലൂടെ കര്‍ത്താവു പറയുന്നത്. സഭയേയും അനുസരിക്കാത്തവനായി തന്‍റെ ചെയ്തികളില്‍ തുടരുന്നപക്ഷം അവന്‍ പിന്നീടു വിജാതിയനെപ്പോലെ ആയിരിക്കട്ടെയെന്നു ബൈബിള്‍ നിര്‍ദ്ദേശിക്കുന്നു. അവനുമായി സംസര്‍ഗ്ഗം പാടില്ലെന്നാണ് തിരുവചനത്തിലൂടെ നമുക്ക് ലഭിക്കുന്ന ഉപദേശം.
'ക്യാന്‍സര്‍' ബാധിച്ച ശരീരഭാഗം മുറിച്ചുമാറ്റുന്നത് ചികിത്സയുടെ ആദ്യപടിയല്ല; മറ്റൊരു ചികിത്സയും ഫലിക്കാതെ വരുമ്പോഴാണ്! ഇത് ശരീരത്തെ ഒരുപക്ഷെ മരണത്തില്‍നിന്ന് രക്ഷിച്ചേക്കാം. സഭയെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന ചില അവയവങ്ങളെ മുറിച്ചുമാറ്റുന്നത് എന്തിനാണെന്നു നമുക്കു ചിന്തിക്കാന്‍ സാധിക്കും! വിശ്വാസികളുടെ സമൂഹമാണ് സഭ! അവിടെ അവിശ്വാസികള്‍ക്കും ദുര്‍മ്മാര്‍ഗ്ഗികള്‍ക്കും എന്തുകാര്യം?
ആത്മാവിനെ നിത്യശിക്ഷയ്ക്കു വിധിക്കാന്‍ അധികാരമുള്ള ദൈവത്തിന്‍റെ കരങ്ങളില്‍ ചെന്നു പാപത്തോടെ പതിക്കുകയെന്നത് ഏറെ ഭയാനകമാണെന്ന് ഓര്‍മ്മിക്കുക! വചനം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണു നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്‍റെതാണ്. ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തന്‍റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിന്‍റെ കൈയില്‍ ചെന്നുവീഴുക വളരെ ഭയാനകമാണ്"(ഹെബ്രാ:10;29-31).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍
http://www.manovaonline.com/news_detail/8/malayalam

Thursday, 25 August 2016

സ്മൃതികളില്‍ ഉണരുന്ന അമ്മ: 1988-ല്‍ കേരളം സന്ദര്‍ശിക്കാനെത്തിയ മദര്‍ തെരേസയെ അനുസ്മരിച്ച് ഫാദര്‍ ജോസ് ഏഴാനിക്കാട്ട് എഴുതുന്നു


http://pravachakasabdam.com/index.php/site/news/2328
ഫാ.ജോസ് ഏഴാനിക്കാട്ട് 24-08-2016 - Wednesday
"നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍. ആരും ആരോടും തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്ധിക്കുവിന്‍. എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം" (1 തെസ 5:14-18). 

വിശുദ്ധിയുടെ പരിമളം പരത്തി, ജീവിക്കുന്ന വിശുദ്ധയെന്നറിയപ്പെട്ട് ആര്‍ഷഭാരതത്തിന്റെ അഭിമാനമായി മാറിയ വി. മദര്‍ തെരേസായുടെ വിനീത ജീവിതം ലോകത്തിന്റെ മുമ്പില്‍ ഒരു വലിയ പ്രകാശ ഗോപുരമായി നിലകൊള്ളുന്നു. ഭാരതത്തിന്റെ ആദ്യ തലസ്ഥാനമായ കല്‍ക്കട്ട മഹാനഗരം അമ്മയുടെ ധന്യ ജീവിതത്താല്‍ അനുഗ്രഹീതമായിരിക്കുന്നു. 

2016 സെപ്റ്റംബര്‍ 4-ാം തീയതി മദര്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ആ മഹതിയില്‍ നിന്ന് അനുഭവിച്ചറിഞ്ഞ അനുഗ്രഹീത നന്മകള്‍ ഒരു ആരാധകന്റെ കാഴ്ച്ചപ്പാടോടെ കുറിക്കുവാന്‍ കിട്ടിയ അവസരം ഒരു മഹാ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു. 1988 ജനുവരി 7-ാം തിയതി ധന്യമായ സന്യാസ ജീവിതത്തിന്റെ ഉടമയായ മദര്‍ തെരേസ എന്റെ ഡയറിയില്‍ ഇപ്രകാരം എഴുതി. 'നമുക്കാരാധിക്കാം'. 

1988 ജനുവരി മാസത്തില്‍ എറണാകുളത്ത് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സി.ആര്‍.ഐ നാഷണല്‍ സെമിനാര്‍ നടക്കുന്ന അവസരം. അതില്‍ സംബന്ധിക്കാനാണ് മദര്‍ തെരേസ കല്‍ക്കട്ടയില്‍ നിന്നെത്തിയത്. കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അവരെ സ്വീകരിക്കാന്‍ അന്ന് സി.ആര്‍.ഐ പ്രസിഡന്റായിരുന്ന ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. സിറ്റി പോലീസ് കമ്മീഷണറായിരുന്ന ശ്രീ. സിബി മാത്യുവിനോടൊത്ത് ഞാനും വിമാനത്തിന്റെ സമീപത്തെത്തി. ആദരപൂര്‍വ്വം അമ്മയെ സ്വീകരിച്ച് വി.ഐ.പി റൂമിലേക്ക് ആനയിച്ചു. തുടര്‍ന്ന് അവരുടെ മഠം സ്ഥിതിചെയ്യുന്ന എറണാകുളം നോര്‍ത്തിലേക്കും. മഠത്തില്‍ ഒരു വലിയ ജനക്കൂട്ടം അമ്മയെ ഒരു നോക്കുകാണാന്‍ തടിച്ചുകൂടിയിരുന്നു. അല്പനേരം അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ഇപ്പോള്‍ ഒരച്ചന്‍ നമ്മോടൊപ്പമുണ്ട്. 'നമ്മുക്ക് ആരാധിക്കാന്‍' പോകാം. 

മദറിനോടൊപ്പം ഞാനും മഠം വക ദേവാലയത്തിലേക്ക് നീങ്ങി. അവരുടെ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ വി. കുര്‍ബ്ബാന എഴുന്നള്ളിച്ച് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. അമ്മ തന്നെ ആരാധന നയിച്ചു. ആരാധനാ വേളയില്‍ യേശുവിന്റെ പരിശുദ്ധമായ സാന്നിദ്ധ്യവും അനുഗ്രഹവും എല്ലാവരും അനുഭവിച്ചറിഞ്ഞു. ദൈവകൃപയുടെ അനര്‍ഘമായ നിമിഷങ്ങള്‍ പെട്ടന്ന് തീര്‍ന്നതു പോലെ..! 

ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി കത്തിയെരിയുന്ന ഒരു മെഴുകുതിരിയാണെന്ന ഷേക്‌സ്പിയറിന്റെ വാക്കുകള്‍ നമ്മില്‍ അന്വര്‍ത്ഥമാകുന്നത് രക്ഷകനായ മിശിഹായുടെ സഹായവും അനുഗ്രഹവും കൊണ്ടുമാത്രമാണെന്ന് അവര്‍ തെളിയിക്കുകയായിരുന്നു. എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുന്നതാണ് എന്റെ സന്തോഷം.(സങ്കീ 40:8) എന്ന സങ്കീര്‍ത്തകന്റെ വാക്കുകള്‍ ഓരോ ദിവ്യകാരുണ്യ സന്ദര്‍ശനത്തിലൂടെയും അമ്മ തിരിച്ചറിഞ്ഞു.സി.ആര്‍.ഐ അസംബ്ലിയിലെ നിറസാന്നിധ്യം 

വിനീതയായി, നമ്ര ശിരസ്‌കയായി സ്റ്റേജിന്റെ താഴെഭാഗത്ത് അമ്മ ഉപവിഷ്ടയായി. അസംബ്ലിയില്‍ ആദ്യ അവസാനം വരെ അവര്‍ ഉത്സാഹപൂര്‍വ്വം പങ്കുകൊണ്ടു. അന്നു വൈകുന്നേരമായപ്പോള്‍ എറണാകുളം കളക്ടറായിരുന്ന ശ്രീ. രാജന്‍ എന്നെ ഫോണ്‍ ചെയ്തു. മദര്‍ തെരേസ വി.വി.ഐ.പി ആണ്. അതിനാല്‍ ഗവണ്‍മെന്റ് രീതിയനുസരിച്ച് അവര്‍ക്ക് സെക്യുരിറ്റി നല്‍കേണ്ടതുണ്ട്. രണ്ടു പോലീസുകാരെ അതിനായി നിയോഗിക്കുന്നു, എന്നായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. ഉത്തരമായി ഞാന്‍ പറഞ്ഞു അമ്മ ഇവിടെ വന്നിരിക്കുന്നത്, ഭാരതത്തിലെ സന്യസ സഭകളുടെ മേജര്‍ സുപ്പീരിയേഴ്‌സിന്റെ മീറ്റിംഗില്‍ സംബന്ധിക്കാനാണ്. അതിനാല്‍ പോലീസ് അകമ്പടി ആവശ്യമില്ല. എങ്കിലും അദ്ദേഹത്തിന്റെ വിദഗ്ദാഭിപ്രായം മാനിച്ച് മഫ്തിയില്‍ ഒരാള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് ഞാന്‍ സമ്മതിച്ചു. 

ഇതിനിടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അധിപനായിരുന്ന ശ്രീ ബാബുപോള്‍ ഐ.എ.എസ് മദറിനെ ഫോണില്‍ വിളിച്ചു പറഞ്ഞു. പോര്‍ട്ട് ട്രസ്റ്റിന്റെ സ്‌കൂള്‍ വകയായി അമ്മയ്ക്ക് ഒരുക്കുന്ന കുട്ടികളുടെ സ്വീകരണത്തില്‍ വന്നു സംബന്ധിക്കണം. "ബ.ജോസ് ഏഴാനിക്കാട്ടച്ചന്‍ പറഞ്ഞാല്‍ ഞാന്‍ വരാം. അസംബ്ലിയില്‍ നിന്നും മാറി നില്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല". ഉടനെ തന്നെ പോര്‍ട്ട് ട്രസ്റ്റ്‌ചെയര്‍മാന്‍ എന്നെ ഫോണില്‍ വിളിച്ച് തന്റെ ആഗ്രഹമറിയിച്ചു. വി.വി.ഐ.പി.കള്‍ മാത്രം സഞ്ചരിച്ചിട്ടുള്ള- അതായത് ജവഹര്‍ലാല്‍ നെഹ്റു, രാജേന്ദ്രപ്രസാദ്, ഇന്ദിരാഗാന്ധി തുടങ്ങിയവര്‍ക്കായി മുന്നവസരങ്ങളില്‍ ഒരുക്കപ്പെട്ടിട്ടുള്ള സ്‌പെഷ്യല്‍ ബോട്ടിലാണ് മദറിനെ കൊണ്ടുപോകുന്നതെന്നും അറിയിച്ചു. 

അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അമ്മയോടൊപ്പം ഞാനും പോര്‍ട്ട് ട്രസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങി. യാത്രാ മദ്ധ്യേ പോര്‍ട്ട് ട്രസ്‌ററിനെക്കുറിച്ചുള്ള വിവരണം ഞങ്ങള്‍ക്കു നല്‍കി. സ്‌കൂളിലെ സ്വീകരണമദ്ധ്യേ മദറിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് എല്ലാവരും സംസാരിക്കുകയും ഭാവിപ്രവര്‍ത്തന വിജയത്തിനായി ഒരുസഹായനിധി സമ്മാനിക്കുകയും ചെയ്തു. 

സമ്മേളനമദ്ധ്യേ കുട്ടികളോട് അമ്മ പറഞ്ഞു. ഞാന്‍ ദൈവത്തിന്റെ കരങ്ങളില്‍ ഒരു ചെറിയ പെന്‍സിലാണ്. അത് ചെത്തിമിനുക്കിയാല്‍ കൂടുതല്‍ നന്നായി അതുകൊണ്ട് എഴുതാം. സന്യാസത്തിലേക്ക് വീടുവിട്ടിറങ്ങിയപ്പോള്‍ തന്റെ അമ്മ നല്‍കിയ ഉപദേശങ്ങളും കുട്ടികളുമായി പങ്കുവെച്ചു. നിന്റെ കരങ്ങള്‍ ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പിക്കുക. അവസാനം വരെ ദൈവത്തോടു കൂടെയായിരിക്കുക. മാനവഹൃദയങ്ങളിലേക്ക് ദൈവസാന്നിദ്ധ്യം കൊണ്ടുവരിക. സ്‌നേഹനിധിയായ ആ അമ്മയുടെ വചസ്സുകള്‍ മദറിന്റെ ജീവിതത്തില്‍ പ്രഭവിതറി എന്നു നിസംശയം പറയാം. 

അനുഗ്രഹങ്ങളുടെ അമ്മ 

സി.ആര്‍.ഐ മീറ്റിംഗ് അവസാനിക്കുന്നതിന് മുമ്പ് അന്നത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര്‍ ആന്റണി പടിയറ, മദറിനെ എറണാകുളം ബസലിക്കയിലേക്ക് ക്ഷണിക്കുകയും സ്വീകരണം നല്‍കുകയും ചെയ്തു. പാവങ്ങളെ സംരക്ഷിക്കുന്നതിനുള്ള മദര്‍ തെരേസയുടെ പ്രത്യേക താല്പര്യവും വശ്യശക്തിയും തിരിച്ചറിഞ്ഞ അന്നത്തെ എറണാകുളം കളക്ടര്‍ ശ്രീ.രാജന്‍ കൊച്ചിയില്‍ തന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയകേന്ദ്രം മദറിന് കൈമാറാനുള്ള ഒരുക്കങ്ങള്‍ നടത്തി. തെരുവില്‍ അലഞ്ഞുനടന്നവരും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഒളിച്ചോടി വന്നിട്ടുള്ളവരുമായിരുന്നു അവിടുത്തെ അന്തേവാസികള്‍. അതിന്റെ രേഖകള്‍ അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ടു കൈമാറുകയും ചെയ്തു. 

തുടര്‍ന്ന് അമ്മയോടൊത്ത് ഞാനും ആ കേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം ഈ സ്ഥാപനം ഗവണ്‍മെന്റിലേക്ക് തിരിച്ചെടുക്കുകയുണ്ടായി. സി.ആര്‍.ഐ മീറ്റിംഗിന്റെ അവസാനം മദര്‍ തെരേസ അസംബ്ലിയെ അഭിസംബോധന ചെയ്തു. നാം ലോകത്തെ അനുഗ്രഹിക്കുന്നവരാകണം. നന്മകള്‍ കൊണ്ട് നമ്മുടെ സാന്നിധ്യം അനുഗ്രഹപൂര്‍ണ്ണമാകണം. സമര്‍പ്പണജീവിതം കൊണ്ട്, സര്‍വ്വോപരി പ്രാര്‍ത്ഥനകൊണ്ട് അനുഗ്രഹിക്കണം. മദര്‍ പറഞ്ഞു. 

പി.ഒ.സി യില്‍ ഒരു മണിക്കൂര്‍ 

അന്നത്തെ പി.ഒ.സി ഡയറക്ടറായിരുന്ന, ഇപ്പോള്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എന്നെ ഫോണില്‍ വിളിച്ചു. 'ജോസച്ചാ സാധിക്കുമെങ്കില്‍ അമ്മയെ പി.ഒ.സിയില്‍ ഒന്ന് കൊണ്ടുവരണം'. എന്റെ സുഹൃത്തും സഹപാഠിയുമായ അദ്ദേഹത്തിന്റെ താല്പര്യമനുസരിച്ച് വൈകുന്നേരമുള്ള ഫ്രീടൈമില്‍ അമ്മയോടൊത്ത് പി.ഒ.സി സന്ദര്‍ശിക്കുകയും അന്തേവാസികളോടു കൂടി കുറേ സമയം ചെലവഴിക്കുകയും ചെയ്തു. അത് വലിയ അനുഗ്രഹമായി കണക്കാക്കുന്നു. 

മദര്‍ തെരേസായുടെ സേവനരംഗം: എം.സി. സന്യാസിനിസഭ കല്‍ക്കട്ടയില്‍ 

മദര്‍ തെരേസായോടൊപ്പം മൂന്നുനാള്‍ യാത്രചെയ്തപ്പോള്‍ സി. എസ്. റ്റി സഭയുടെ ജനറല്‍ കൗണ്‍സിലര്‍ ആയിരുന്ന എന്നോട് തന്റെ സഭയെപ്പറ്റിയും സഭാസ്ഥാപനാവസരത്തില്‍ അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും മദര്‍ ഹൃദയം തുറന്നു സംസാരിച്ചു. ധീരവനിതയായ ആ ധന്യ കന്യക സഭയുടെ ആരംഭത്തെക്കുറിച്ച് ഗദ്ഗദത്തോടെയാണ് പറഞ്ഞവസാനിപ്പിച്ചത്. പ്രകാശമാനമായിരുന്ന ആ കണ്ണുകള്‍ നനഞ്ഞു. 

അശരണരുടെയും ആലംബഹീനരുടെയും സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെടുന്ന ഒരു സന്യാസിനി സഭ ആരംഭിക്കുന്നതിനെപ്പറ്റി അഭിവന്ദ്യരായ പലപിതാക്കന്‍മാരോടും സംസാരിച്ചു. എന്നാല്‍ നിഷേധാത്മകമായ പ്രതികരണമാണ് അവരില്‍ നിന്നുണ്ടായത്. സഭയ്ക്കു രൂപം നല്‍കാന്‍ ശ്രമിക്കുമ്പോള്‍ പ്രസിദ്ധമായ ഒരു രൂപതാധികാരി എത്രരൂപ കൈവശമുണ്ടെന്ന് ആരാഞ്ഞു. 

അമ്മ ഉത്തരമരുളി, എന്റെപക്കല്‍ 5 രൂപ മാത്രമേ ഉള്ളൂ. കത്തീഡ്രലില്‍ വച്ചിരിക്കുന്ന മാതാവിന്റെ തിരുസ്വരൂപത്തിന്റെ മുമ്പില്‍ തിരികത്തിക്കാന്‍പോലും തികയില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മദര്‍ തെരേസാ ദു:ഖഭാരത്തോടെ അവിടം വിട്ടിറങ്ങി. അവസാനം കല്‍ക്കട്ടയിലെ ആര്‍ച്ചു ബിഷപ്പാണ് അനുവാദവും അത്യാവശ്യ സഹായവും നല്കി അനുഗ്രഹിച്ചത്. 

അമ്മയുടോടൊപ്പമുള്ള യാത്രയില്‍ അഞ്ച് മിനിറ്റ് സംസാരിച്ചുകഴിയുമ്പോഴേക്കും ഇനി നമ്മുക്ക് ജപമാല ചൊല്ലാം എന്ന് അമ്മ പറയും. ഞങ്ങള്‍ ഒരുമിച്ച് കാറിന്റെ പിന്‍സീറ്റിലിരുന്ന് ജപമാല ചൊല്ലി. അമ്മ തന്നെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്കിയിരുന്നു. ഒരവസരത്തില്‍ അമ്മ ഉപയോഗിച്ചിരുന്ന വലുപ്പമുള്ള ജപമാല എന്റെ കൈയില്‍ തന്നു. എന്റെ കൈവശമുണ്ടായിരുന്ന ചെറിയ കൊന്ത അമ്മ വാങ്ങി ഉപയോഗിച്ചു. പിന്നീട് ഞാന്‍ എന്നും കൊന്ത നമസ്‌കാരത്തിനണയുമ്പോള്‍ ഒരു വിശുദ്ധ ഉപയോഗച്ചനുഗ്രഹിച്ച കൊന്തയാണല്ലോ ഞാന്‍ ഉപയോഗിക്കുന്നത് എന്ന അഭിമാനം എന്നില്‍ ജ്വലിച്ചു നിന്നിരുന്നു.വിശ്വസ്ഥയാകാന്‍ വിളിക്കപ്പെട്ടവള്‍ 

ദൈവസന്നിധിയില്‍ വിശുദ്ധരും കളങ്കരഹിതരുമായി കാണപ്പെടേണ്ടതിന് അവിടുന്ന് മിശിഹായില്‍ നിങ്ങളെ തെരഞ്ഞെടുത്തു.(എഫേ.1:4) നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവഹിതം.(1 തെസ 4:3) എന്നീ തിരുവചനങ്ങള്‍ മദര്‍തെരേസായെ സ്വാധിനിച്ചു. ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാകുന്നു. എന്റെ മേല്‍ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപോയിട്ടില്ല. നേരെ മറിച്ച് എല്ലാവരെയുംകാള്‍ കൂടുതല്‍ ഞാന്‍ അദ്ധ്വാനിച്ചു. എന്നാല്‍ ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അദ്ധ്വാനിച്ചത്.(1 കൊറി.15:10). അങ്ങയുടെ വിശ്വസ്ഥത തലമുറകളോളം നിലനില്‍ക്കുന്നു. അവിടുന്നു ഭൂമിയെ സ്ഥാപിച്ചു, അത് എന്നും നിലനില്‍ക്കുന്നു. അവിടുന്നു നിശ്ചയിച്ച പ്രകാരം എല്ലാം നിലനില്‍ക്കുന്നു. എന്തെന്നാല്‍ സകലതും അങ്ങയെ സേവിക്കുന്നു (സങ്കീ.119: 90-91). 

ഈ വിശുദ്ധ വചനങ്ങളെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് അമ്മ ഉദ്‌ഘോഷിച്ചത്. ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് വിജയിക്കാനല്ല വിശ്വസ്തയായിരിക്കാനാണ്. തന്റെ എല്ലാ പ്രവര്‍ത്തികളിലും വിജയം വരിക്കാന്‍, അനുഗ്രഹം ചൊരിയാന്‍ മദറിന് സാധിച്ചത് ഉത്കൃഷ്ടമായ ഈ ചിന്താഗതിയാലാണ്. 

ഭാരതസംസ്‌കാരം അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ട മദര്‍ പറഞ്ഞു. ഋഷി എന്ന വാക്കിനര്‍ത്ഥം ദൈവത്തില്‍ സന്തോഷിക്കുന്നവന്‍ എന്നാണ്. അപ്പോള്‍ സന്യാസിനി എന്ന വാക്കിനര്‍ത്ഥം ദൈവത്തില്‍ ആനന്ദിക്കുന്നവള്‍ എന്നാണല്ലോ. കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍, ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ് (എശ.26:4) എന്ന പ്രവാചക വചനത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ടാണ് തന്റെ സഭാസ്ഥാപനവും തുടര്‍ന്നുള്ള ജീവിതവുമെന്ന് ആ വിശുദ്ധ ജീവിതം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. നാം ലോകത്തെ അനുഗ്രഹിക്കുന്നവരാകണം. നന്മകള്‍ കൊണ്ട് നമ്മുടെ സാന്നിധ്യം കൊണ്ട്, സമര്‍പ്പണജീവിതം കൊണ്ട്, സര്‍വ്വോപരി പ്രാര്‍ത്ഥനകൊണ്ട് അനുഗ്രഹിക്കണം. 

മദര്‍ എന്നെ വളരെയേറെ സ്‌നേഹിക്കുകയും അനുഗ്രഹീക്കുകയും ചെയ്തതു കൊണ്ടായിരിക്കണം 1997 സെപ്റ്റംബര്‍ 5-ാം തിയതി കല്‍ക്കട്ടയിലെ ആ ചെറുപുഷ്പം കൊഴിഞ്ഞുവീണപ്പോള്‍ രാജസ്ഥാന്‍ റേഡിയോയിലൂടെ അവരെപ്പറ്റിപ്രസംഗിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് ഉറപ്പുനല്‍കിയ അമ്മയോടൊത്ത് ഞാന്‍ എടുത്ത ഫോട്ടോ, ഞാന്‍ മാനേജരായിരുന്ന ബിക്കാനീര്‍(രാജസ്ഥാന്‍) സ്‌കൂളിലെ ഭൂരിഭാഗം കുട്ടികള്‍ വാങ്ങി സൂക്ഷിച്ചു. ആത്മനാഥനോടൊപ്പം ഹൃദയത്തെ ജ്വലിപ്പിക്കുന്ന അഗ്നി എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതു പോലെ എനിക്കു തോന്നി.അതിനെ അടക്കാന്‍ ഞാന്‍ പരിശ്രമിച്ചു, എനിക്കു സാധിച്ചില്ല (ജെറ.20.9). 

സമര്‍പ്പണ ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം തെരഞ്ഞെടുക്കപ്പെട്ടവരുടെ ദുര്‍ബലമായ മനുഷ്യത്വത്തില്‍ ദൈവം നടത്തിയ വിസ്മയകൃത്യങ്ങളെ വെളിപ്പെടുത്തുകയാണ്. അതിനായി പ്രവര്‍ത്തനശേഷിയുള്ളവരും കാലത്തിന്റെ ചുവരെഴുത്തു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പറ്റിയവരുമായ സ്ത്രീ പുരുഷന്‍മാരെ ദൈവം തെരഞ്ഞടുക്കുകയും ദൈവത്തിനുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പും പ്രവര്‍ത്തനവും മദര്‍ തെരേസായിലൂടെ ദൈവം നമുക്കായി നടത്തി. 

ഈശോ സമസ്ഥ ലോകത്തെയും സ്‌നേഹിക്കുകയും അവക്ക് വേണ്ടി ആത്മാര്‍പ്പണം ചെയ്യുകയ്യും ചെയ്തതുപോലെ അമ്മ സകലരിലും ഈശോയുടെ തിരുമുഖം ദര്‍ശ്ശിച്ച് അവരെ സ്‌നേഹിക്കാനും സേവിക്കാനും തയ്യാറായി. വിവാദങ്ങളിലും ആരോപണങ്ങളിലും അക്ഷോഭ്യയായി തന്റെ സഹനങ്ങളെ ബലിപുഷ്പങ്ങളായി കര്‍ത്താവിന്റെ അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ആയിരക്കണക്കിന് അശരണരായ മക്കളെ കല്‍ക്കട്ടയിലെ തെരുവില്‍ നിന്ന് കൈകൊടുത്ത് ഉയര്‍ത്തി. അമ്മ തന്റെ സഭയില്‍ 5000 ത്തോളം സിസ്റ്റേഴ്‌സിന് ട്രെയിനിംങ്ങ് നല്‍കി. 

താന്‍ തുടങ്ങിവെച്ച പദ്ധതികളെല്ലാം വിജയത്തിലെത്തിയിരിക്കുന്നതു കണ്ട് സംതൃപ്തയായ അമ്മ തന്റെ സന്യാസിനീസമൂഹത്തിന്റെ സ്ഥാപനദിനത്തില്‍ കൃതജ്ഞതയുടെ ദിവ്യബലിയില്‍ സംബന്ധിച്ചുകൊണ്ട് തന്റെ ജീവിതം ഒരു സ്‌നേഹബലിയായി യേശുനാഥന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു. 1997 സെപ്റ്റംബര്‍ 5-ാം തീയ്യതി രാത്രി 9.30 ന് ആ സ്‌നേഹയാഗം പൂര്‍ത്തിയായി. തന്റെ സ്‌നേഹനാഥനായ മിശിഹായുടെ മുഖം അനാഥരില്‍ ദര്‍ശിച്ച് കല്‍ക്കട്ടയിലെ തെരുവിലൂടെ നന്മയുടെ പരിമളം പരത്തി നടന്നു നീങ്ങിയ മദര്‍ തെരേസ നാനാജാതി മതസ്ഥര്‍ക്കും സന്യാസ സമര്‍പ്പണത്തിന്റേയും നന്മ പ്രവര്‍ത്തനങ്ങളുടേയും കാരുണ്യപ്രവര്‍ത്തനങ്ങളുടേയും അതുല്യ പ്രഭയായി പ്രശോഭിക്കട്ടെ. ആ വിശുദ്ധയുടെ പാദസ്പര്‍ശനമേറ്റ, സ്വപ്നങ്ങള്‍ ഏറ്റുവാങ്ങിയ ആര്‍ഷഭാരതം അനുഗ്രഹീതമാകട്ടെ.

മദർ തെരേസയുടെ നാമകരണം: ദൗത്യം പൂർത്തിയാക്കിയതിന്റെ ചാരിതാർഥ്യത്തിൽ ഫാ. ബ്രയൻ


Click here for detailed news of all items
 
 
<ആ>വത്തിക്കാനിൽനിന്നു റവ. ഡോ. റ്റൈജു തളിയത്ത് സിഎംഐ

കത്തോലിക്കാ സഭ ആരെയെങ്കിലും വിശുദ്ധരുടെ പട്ടികയിൽ ചേർക്കുന്നതിന് അദ്ഭുതങ്ങൾ ആവശ്യപ്പെടുന്നു. ജീവിക്കുന്ന വിശുദ്ധ എന്നറിയപ്പെട്ട മദർ തെരേസയുടെ കാര്യത്തിൽ പോലും ഇതിന് അപവാദം ഉണ്ടായില്ല. മദർ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുവേണ്ട തെളിവുകൾ ശേഖരിക്കുന്നതിനു നിയുക്‌തനായതു മദർ തെരേസ സ്‌ഥാപിച്ച സന്യാസവൈദിക സഭയിലെ അം ഗമാണ്. കാനഡക്കാരൻ റവ.ഡോ. ബ്രയൻ കോവോജയ്ചുക് ആയിരുന്നു. അഗതികളുടെ അമ്മ എന്ന് അറിയപ്പെടുന്ന മദർ തെരേസ 130 രാജ്യങ്ങളിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനുവേണ്ടി സ്ത്രീകളുടെയും പുരുഷന്മാരുടെയും സന്യാസസമൂഹങ്ങൾ സ്‌ഥാപിച്ചിട്ടുണ്ട്.

ബ്രയൻ കോവോജയ്ചുക് ആദ്യമായി മദർ തെരേസയെ കണ്ടത് 1976 ൽ തന്റെ സഹോദരിയുടെ ആദ്യവ്രതത്തിനു പോയപ്പോളാണ്. അന്നു മിഷനറീസ് ഓഫ് ചാരിറ്റി സഹോദരികൾ സന്യാസവസ്ത്രം ധരിച്ചു കഴിയുമ്പോൾ മദർ വന്ന് അവരുടെ തോളിൽ ഒരു കുരിശ് കുത്തിക്കൊടുക്കും. സാരിയെ ഒരുമിച്ചു പിടിച്ചുനിർത്തുക എന്നതാണു ലക്ഷ്യം. അതുപോലെ സഹോദരങ്ങളും ഹൃദയത്തിനു തൊട്ടു മുകളിലായി കുരിശ് കുത്തുന്നുണ്ട്. അന്ന് ഒരു വൈദികനു മദർ കുരിശ് കുത്തിക്കൊടുത്തു. അന്നത്തെ ദിവ്യബലി കഴിഞ്ഞു മദറിനോട് യാത്ര പറയാൻ ചെന്നപ്പോൾ മദർ പറഞ്ഞു: “നിനക്കും ഒരു കുരിശു കുത്തിത്തരണമെന്നു ഞാൻ ആഗ്രഹിക്കുന്നു.” ആദ്യം ഒരു ഷോക്ക് ആയെങ്കിലും മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേരാൻ 21 വയസുള്ള ബ്രയൻ തയാറായി.

1997ൽ മദർ മരിച്ച ഉടൻ തന്നെ ഫാ. ബ്രയനിനെ പോസ്റ്റുലേറ്റർ ജനറൽ മദർ തെരേസയുടെ നാമകരണത്തിനായുള്ള തെളിവുകൾ ശേഖരിക്കുന്ന കാര്യങ്ങൾക്കു പ്രധാന പ്രൊമോട്ടർ ആയി നിയമിച്ചു. ഫാ. ബ്രയൻ തന്റെ വിശിഷ്‌ടമായ സേവനം രണ്ടിടങ്ങളിലായി റോമിലും മെക്സിക്കോയിലെ ടിജുനായിലെ മിഷനറീസ് ഓഫ് ചാരിറ്റി ഭവനത്തിലും പ്രവർത്തിച്ചുകൊണ്ടു പൂർത്തിയാക്കി.മദർ തെരേസയുടെ ജീവിതപാഠങ്ങളിലും സാക്ഷ്യങ്ങളിലും നിന്നു പ്രേരണ ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹം ഒരു ഇം ഗ്ലീഷ് പുസ്തകം “അ ഇമഹഹ േീ ങലൃര്യ: ഒലമൃേെ േീ ഘീ്ല, ഒമിറെ േീ ടലൃ്ല” എഡിറ്റ് ചെയ്തു. ഒരാളെ വിശുദ്ധനാക്കാൻ രണ്ട് അദ്ഭുതങ്ങൾ സ്‌ഥിരീകരിക്കപ്പെടണം. ഒന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനും രണ്ട് വിശുദ്ധനാക്കുന്നതിനും. ഈ അദ്ഭുതങ്ങളെക്കുറിച്ചു ഫാ. ബ്രയൻ തന്റെ ഉള്ളു തുറക്കുകയാണിവിടെ.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ24ൃ്ബയൃമ്യമി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ഒന്നാമത്തേ അദ്ഭുതം മോണിക്ക ബെസ്രയെന്ന ബംഗാളി വനിതക്ക് ആയിരുന്നു. മോണിക്കയുടെ അടിവയറ്റിൽ 16 സെന്റിമീറ്റർ വലിപ്പമുള്ള ഒരു തടിപ്പ്, ട്യൂമർ പോലെ, ഉണ്ടായിരുന്നു. അതു ഭേദമാക്കാൻ അവരുടെ കുടുംബം വിവിധ വഴികളിൽ പരിശ്രമിച്ചിരുന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. അവർ അവളെ മദർ തെരേസയുടെ സഹോദരിമാരുടെ അടുത്തു കൊണ്ടുവന്നു. സഹോദരിമാർ അവളെ ഡോക്ടറുടെ അടുക്കലേക്കു കൊണ്ടുപോയെങ്കിലും ഡോക്ടർ അവരെ 1998 ഓഗസ്റ്റ് 31നു നല്ല മരണത്തിനായി വീട്ടിലേക്കു തിരിച്ചയച്ചു. സെപ്റ്റംബർ അഞ്ചിനു, മദർ തെരേസയുടെ ആദ്യ ചരമവാർഷികത്തിൽ, മഠത്തിലെ ശ്രേഷ്ഠ സഹോദരി മൃതസംസ്കാര വേളയിൽ മദർ തെരേസ ശരീരത്തിൽ തൊടുവിച്ച മറിയത്തിന്റെ മെഡൽ എടുത്തു മോണിക്കയുടെ വയറിൻമേൽ വച്ചു പ്രാർഥിച്ചു: “അമ്മേ, ഇന്ന് അമ്മയുടെ ദിനമാണ്, നീ ദരിദ്രരെ സ്നേഹിക്കുന്നു, നീ മോനിക്കയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ.” രാത്രി ഒരു മണിക്കു ബാത്ത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ, ആ സ്ത്രീയുടെ വയറ്റിലെ ട്യൂമർ മാറിയതായി കണ്ടെത്തി. രാവിലെ മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാർ അവൾ ഒരു ചൂലു കൊണ്ട് മുറ്റം അടിച്ചു വൃത്തിയാക്കുന്നതു കണ്ടു. ഇത് ഒരു അദ്ഭുതം തന്നെയാണെന്ന്11 ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി.

പത്തുവർഷത്തിനുശേഷം 2008ൽ രണ്ടാമത്തെ അദ്ഭുതം ബ്രസീലിൽ സംഭവിച്ചു, ഇത്തവണ മാർസിലിയോ ഹദാദ് അൻഡ്രിനോ ആയിരുന്നു ആ ഭാഗ്യപ്പെട്ട വ്യക്‌തി. അദ്ദേഹത്തിനു തലച്ചോറിൽ ഒരു ബാക്ടീരിയ അണുബാധ ഉണ്ടായിരുന്നു. അത് ഒന്നിലധികം അൾസർ പോലെയുള്ള കുരുക്കൾക്കു കാരണമായി. അതു തലച്ചോറിലെ ദ്രാവകം അടിഞ്ഞുകൂടുന്ന ഹൈഡ്രോസെഫാലസ് എന്ന ഒരു അവസ്‌ഥയിലേക്ക് എത്തി. അദ്ദേഹത്തിന്റെ ഭാര്യ മദർ തെരേസയോടുള്ള നൊവേന ഒമ്പത് ദിവസം പ്രാർഥിക്കാൻ തുടങ്ങി. അതു ചെയ്യാൻ അവളുടെ കുടുംബാംഗങ്ങളോടും ആവശ്യപ്പെട്ടു.

ഡിസംബർ ഒമ്പതിനു പുലർച്ചെ രണ്ടോടെ, മാർസിലിയോയ്ക്ക് ഗാഢമായ തലവേദന അനുഭവപ്പെടുകയും കോമയിലാവുകയും ചെയ്തു. മരണം സമീപസ്ഥമായിരുന്നു. ഡോക്ടർ തലച്ചോറിലെ വെള്ളം ഊറ്റിക്കളയുന്നതിനുവേണ്ടി ഓപ്പറേഷൻ മുറിയിൽ കൊണ്ടുവന്നെങ്കിലും വിചാരിച്ചതുപോലെ ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ടു മറ്റൊരു രീതിയിൽ ചെയ്യാൻ കഴിയുന്ന ഒരു ഡോക്ടറെ കണ്ടെത്താൻ വേണ്ടി ഡോക്ടർ പുറത്തേക്കുപോയി.തന്റെ ശ്രമം വിജയിക്കാതെ അദ്ദേഹം ഓപ്പറേഷൻ റൂമിലേക്കു തിരിച്ചെത്തിയപ്പോൾ മാർസിലിയോ ഉണർന്നിരിക്കുന്നതാണു കണ്ടത്. തുടർന്ന് തലച്ചോറിന്റെ രണ്ടു സ്കാൻ ഡിസംബർ ഒമ്പതിനും മൂന്നിനും എടുത്തു. “അത്ഭുതം സംഭവിച്ചിരിക്കുന്നു” എന്നായിരുന്നു വിവിധ ഡോക്ടർമാരുടെ വാക്കുകൾ.

മാർസിലിയോയെ ശുശ്രുഷിച്ച ഡോക്ടർ തന്റെ അടുത്ത് 30 രോഗികൾക്ക് ഹൈഡ്രോസെഫാലസ് ഉണ്ടായിരുന്നു എന്നും 29 പേരും മരിച്ചപ്പോൾ മാർസിലിയോ മാത്രമാണ് മരണത്തെ അതിജീവിച്ചതെന്നും സാക്ഷ്യപ്പെടുത്തി. 1998 മുതൽ 17 വർഷക്കാലം തന്റെ സമയം മാറ്റിവച്ചു ചെയ്ത പ്രവർത്തനത്തിന്റെ ചാരിതാർഥ്യത്തിലാണ് ഇപ്പോൾ ഫാ. ബ്രയൻ.

തന്റെ റിപ്പോർട്ട് വിശുദ്ധരുടെ കാര്യങ്ങൾ നോക്കുന്ന കോൺഗ്രിഗേഷന്റെ പ്രിഫെക്റ്റായ കർദിനാൾ ആഞ്ജലോ അമാത്തോയെ ഏല്പിച്ചിട്ട് ഇനി എനിക്ക് അധരങ്ങൾ തുറക്കേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞു സ്വയം മാറിനിൽക്കുകയാണ് ആ കർമയോഗി.
http://www.deepika.com/ucod/

Tuesday, 23 August 2016

ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം കുമ്പസാരം: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 23-08-2016 - Tuesday
വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുന്നതിനുള്ള പ്രധാന മാര്‍ഗമാണ് കുമ്പസാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയില്‍ നടക്കുന്ന നാഷണല്‍ ലിറ്റര്‍ജിക്കല്‍ വീക്കിന് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ദൈവീകകാരുണ്യത്തെയും കുമ്പസാരത്തെയും പറ്റി വിവരിച്ചിരിക്കുന്നത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിനിയുടെ ഒപ്പോടെയാണ് സന്ദേശം പുറത്തുവന്നിരിക്കുന്നത്. 

"കുമ്പസാരത്തിലൂടെ മനുഷ്യന്‍ ദൈവവുമായി വീണ്ടും വീണ്ടും അനുരഞ്ജനപ്പെടുകയാണ് ചെയ്യുന്നത്. സുവിശേഷത്തെ തങ്ങളിലേക്ക് ആവസിപ്പിക്കുന്ന ഒരു കൂദാശ കൂടിയാണ് കുമ്പസാരം. ഇതിനാല്‍ തന്നെ ദൈവത്തിന്റെ കാരുണ്യം കുമ്പസാരത്തിലൂടെ മനുഷ്യരിലേക്ക് ഒഴുകി വരുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുഖ്യവിഷയം തന്നെ ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതില്‍ സന്തോഷമുണ്ട്. കാരുണ്യമാണ് നമുക്ക് ഏവര്‍ക്കും ആവശ്യം". പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. 

"കഠിനമായ പകയുടെയും വിദ്വേഷത്തിന്റെയും മുന്നില്‍ നാം പലരും അകപ്പെട്ടു പോകുകയാണ്. ഇവിടെ നമുക്ക് ആവശ്യം ആന്തരികമായ വെളിച്ചവും സമാധാനവുമാണ്. കുമ്പസാരത്തിലൂടെ ഇത് ലഭിക്കുന്നു. സഭയുടെ വാതിലുകള്‍ ആവശ്യമുള്ളവരുടെ ഇടങ്ങളിലേക്ക് നമുക്ക് തുറന്നു നല്‍കുവാന്‍ കഴിയണം". പാപ്പ പറയുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ലിറ്റര്‍ജിക്കല്‍ വീക്കിലൂടെ സാധ്യമാകട്ടെ എന്നും പാപ്പ ആശംസിക്കുന്നു. ഈ വര്‍ഷത്തെ നാഷണല്‍ ലിറ്റര്‍ജിക്കല്‍ വീക്ക് പ്രധാനമായും ചിന്തിക്കുന്നത് 'ആരാധന: കാരുണ്യത്തിന്റെ സ്ഥലം' എന്ന വിഷയമാണ്. ഗുബിയോയിലാണ് സമ്മേളനം നടക്കുക. 

#SaveFrTom 

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
http://pravachakasabdam.com/index.php/site/news/2321

മദര്‍ തെരേസയുമായി 47 വര്‍ഷത്തെ ആത്മബന്ധമുണ്ടായിരുന്നുവെന്ന് പോപ് ഗായിക ഉഷാ ഉതുപ്പ്

സ്വന്തം ലേഖകന്‍ 22-08-2016 - Monday
മുംബൈ: പോപ് ഗായികയായ ഉഷാ ഉതുപ്പിനെ അറിയാത്തവരായി നമ്മില്‍ ആരും കാണില്ല. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. വാഴ്ത്തപ്പെട്ട മദര്‍തെരേസ അന്തരിച്ച ദിവസം മദറിന്റെ കോണ്‍വെന്റിലേക്ക് പുറത്തു നിന്നും കടന്നു വന്ന ആദ്യത്തെ വ്യക്തി ഉഷാ ഉതുപ്പാണ്. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുമായി തനിക്ക് 47 വര്‍ഷം നീണ്ട ആത്മബന്ധം ഉണ്ടായിരിന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉഷ തുറന്ന്‍ പറഞ്ഞത്. 

"എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് മദര്‍തെരേസ. ഞങ്ങള്‍ തമ്മില്‍ 47 വര്‍ഷത്തെ ആഴമായ ആത്മബന്ധമുണ്ട്. കാഴ്ചയിലെ പോലെ ആയിരുന്നില്ല മദര്‍. വളരെ ശക്തയും സേവനത്തില്‍ തീവ്രമായ താല്‍പര്യവും, അതേ സമയം തമാശ പറയുവാനുള്ള കഴിവും മദറിന് ഉണ്ടായിരുന്നു. മഹാത്മാ ഗാന്ധിയെ പോലെ തന്നെ വേഗത്തിലായിരുന്നു മദര്‍ നടന്നിരുന്നത്. മദറിന്റെ കൂടെ നടന്നെത്തുവാന്‍ ഞാന്‍ ഏറെ പണിപ്പെട്ടിരുന്നു. മദറിന്റെ പ്രേം ദാന്‍, ശിശുമന്ദിര്‍, മദര്‍ഹൗസ് എന്നീ മൂന്നു ആശ്രമങ്ങളില്‍ പാട്ടുപാടുവാന്‍ എല്ലായ്‌പ്പോഴും എന്നെ ക്ഷണിച്ചിരുന്നു". ഉഷാ ഉതുപ്പ് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
താന്‍ റെക്കോര്‍ഡിംഗിനായി പോകുന്ന സ്റ്റുഡിയോയുടെ മുമ്പിലായിരുന്നു മദറിന്റെ ആശ്രമമെന്നും 'ബ്യൂട്ടിഫുള്‍ സണ്‍ഡേ..' എന്ന ഗാനം മദര്‍ ഏറെ ആസ്വദിച്ചിരിന്നതായും ഉഷ പറയുന്നു. മദര്‍തെരേസയുടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ഉഷാ ഉതുപ്പ് നിരവധി സംഗീത പരിപാടികള്‍ നടത്തിയിരുന്നു. 

"മദര്‍ മരിച്ച ദിവസം ആശ്രമത്തിലേക്ക് പുറത്തു നിന്നും ചെല്ലുന്ന ആദ്യത്തെ വ്യക്തി ഞാനാണ്. ആശ്രമത്തിലെ കന്യാസ്ത്രീകള്‍ എല്ലാം ഇടയനെ നഷ്ടപ്പെട്ട ആടുകളെ പോലെ എന്തുചെയ്യണം എന്ന് അറിയാതെ കരയുകയായിരിന്നു. മദറിന്റെ കരങ്ങളിലേക്ക് ജപമാല ചേര്‍ത്തു പിടിപ്പിക്കുവാനുള്ള ഭാഗ്യം ദൈവം എനിക്കാണ് നല്‍കിയത്. പിന്നീടുള്ള അഞ്ച് ദിവസങ്ങളില്‍ മദറിന്റെ ശരീരം പൊതുദര്‍ശനത്തിന് വച്ചു. ഇത്രയും ദിവസവും മദറിന്റെ അരികില്‍ പാട്ടുകള്‍ പാടി ഞാന്‍ നിന്നു". ഉഷാ ഉതുപ്പ് തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു. 

2003-ല്‍ റോമില്‍ മദര്‍തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിലും ഉഷാ ഉതുപ്പ് പങ്കെടുത്തിരുന്നു. മിഷ്‌നറീസ് ഓഫ് ചാരിറ്റിയില്‍ നിന്നും വത്തിക്കാനില്‍ നിന്നും വിശുദ്ധ പ്രഖ്യാപന ചടങ്ങിലേക്ക് എത്താനുള്ള പ്രത്യേക ക്ഷണം ഉഷയ്ക്കു ലഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നാം തീയതി രാത്രിയില്‍ നടക്കുന്ന പരിപാടിയില്‍ ഉഷ ഗാനമാലപിക്കും. 'ലാക്ക് ലാക്ക് ഹസാര്‍ ഹസാര്‍' എന്ന ബംഗാളി ഗാനവും 'പുവറസ്റ്റ് ഓഫ് ദ പുവറര്‍' എന്ന ഇംഗ്ലീഷ് ഗാനവുമാണ് ഉഷാ ഉതുപ്പ് അന്നേ ദിവസം അവതരിപ്പിക്കുക. ഇതിനായുള്ള പരിശീലനത്തിലാണ് ഉഷ ഇപ്പോള്‍. ഈ മാസം 31-ന് പോപ് ഗായിക റോമിലേക്ക് യാത്ര തിരിക്കും.
http://pravachakasabdam.com/index.php/site/news/2315

Monday, 22 August 2016

സീറോ മലബാര്‍ സഭയ്ക്ക് 32 രൂപതകള്‍, 59 മെത്രാന്മാര്‍

അമല്‍ സാബു 21-08-2016 - Sunday

കൊച്ചി : ലോകമെമ്പാടും അമ്പതു ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാര്‍ സഭയ്ക്ക്, ഗ്രേറ്റ് ബ്രിട്ടണിലെ പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രൂപത നിലവില്‍ വന്നതോടെ, ആകെ രൂപതകളുടെ എണ്ണം 32 ആയി ഉയര്‍ന്നു. പുതിയ രണ്ടു മെത്രാന്മാര്‍ നിയുക്തരായതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. കാനഡയില്‍ മിസിസാഗ ആസ്ഥാനമായി സഭയ്ക്ക് എക്‌സാര്‍ക്കേറ്റുണ്ട്. ഇന്ത്യയിലും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ സഭയ്ക്ക് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരുമുണ്ട്. ഇന്ത്യയ്ക്കുള്ളില്‍ 29 രൂപതകളാണു സഭയ്ക്കുള്ളത്. ചിക്കാഗോ, മെല്‍ബണ്‍, പ്രിസ്റ്റണ്‍ എന്നിവയാണു ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍. ഇന്ത്യയ്ക്കു പുറത്ത് ആറു മെത്രാന്മാര്‍ ശുശ്രൂഷ ചെയ്യുന്നു. 

ഇന്ത്യയില്‍ സീറോ മലബാര്‍ രൂപതാതിര്‍ത്തികള്‍ക്കു പുറത്തുള്ള മേഖലകളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലാണ്. മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനു ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ചുമതലയുണ്ട്. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. 

അദിലാബാദ്, ബല്‍ത്തങ്ങാടി, ഭദ്രാവതി, ബിജ്‌നോര്‍, ഛാന്ദ, ചെങ്ങനാശേരി, എറണാകുളം-അങ്കമാലി, ഫരീദാബാദ്, ഖരക്പൂര്‍, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദല്‍പുര്‍, കല്യാണ്‍, കാഞ്ഞിരപ്പിള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാല, പാലക്കാട്, രാജ്‌കോട്ട്, രാമനാഥപുരം, സാഗര്‍, സത്‌ന, തലശേരി, താമരശേരി, തക്കല, തൃശൂര്‍, ഉജ്ജയിന്‍ എന്നിവയാണ് ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകള്‍. പുതിയതായി രൂപീകൃതമായ പ്രസ്റ്റണ്‍ ഒഴികെയുള്ള രൂപതകളിലായി 49.21 ലക്ഷം വിശ്വാസികളാണു ഔദ്യോഗിക കണക്കുകള്‍ പ്രകാരം സഭയ്ക്കുള്ളത്. 

എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഏറ്റവുമധികം വിശ്വാസികള്‍ (585000). ചെങ്ങനാശേരി അതിരൂപതയില്‍ 396500 പേരുണ്ട്. 2875 ഇടവകകള്‍ സഭയിലുണ്ട്. 4065 രൂപത വൈദികരും 3540 സന്യാസസമൂഹങ്ങളിലെ വൈദികരും 36000 സന്യാസിനികളും സീറോ മലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നു. സഭയിലെ 5048 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 3141 സന്നദ്ധസ്ഥാപനങ്ങളുടെയും സേവനം ജാതിമതഭേദമന്യേയുള്ള ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും സഭയുടെ അജപാലനശുശ്രൂഷയ്ക്കു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
http://pravachakasabdam.com/index.php/site/news/2297

Saturday, 20 August 2016

'നഗ്നമേനി മോഹിച്ചു പാതിരി'യെന്ന് എഴുതി അപമാനിച്ച കലാകൗമുദിയുടെ വഞ്ചന മറ്റുള്ളവരും തുടരുന്നു; മദറിന്റെ മുമ്പിൽ വച്ച് പറഞ്ഞ തമാശ ജോൺ ബ്രിട്ടാസിനോട് കാഷ്വൽ ടോക്കിൽ പറഞ്ഞത് ഞാൻ നൽകാത്ത അഭിമുഖത്തിന്റെ പേരിൽ ജന്മഭൂമി നൽകി: ആരോപണങ്ങൾ നിഷേധിച്ച് മറുനാടന് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ ജെസ്മി പറയുന്നത് മാർ റാഫേൽ തട്ടിൽ സ്ത്രീകളുടെ മാറിടത്തിൽ നോക്കുന്നയാളെന്ന്

August 20, 2016 | 04:02 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കത്തോലിക്കാ സഭയോട് കലഹിച്ച് തിരുവസ്ത്രം ഉപേക്ഷിച്ച് സിസ്റ്റർ ജെമസ്മിയെന്ന കന്യാസ്ത്രീ പുറത്തുവന്നിട്ട് ഏഴ് വർഷം തികയാൻ പോകുകയാണ്. തിരുവസ്ത്രം അണിഞ്ഞ കാലത്തെ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് പുസ്തകങ്ങൾ എഴുതി ജസ്മി. എന്നാൽ, പലപ്പോഴും മാദ്ധ്യമങ്ങൾ ഈ പുസത്കങ്ങളിലെയും വെളിപ്പെടുത്തലുകളിലെയും ചൂടൻ ഭാഗങ്ങൾ മാത്രം തേടിപ്പോകുകയാണ് ചെയ്തത്. ജെസ്മി തുറന്നു പറഞ്ഞ കന്യാസ്ത്രീ മഠങ്ങളിലെ യഥാർത്ഥ പ്രശ്‌നങ്ങളിലേക്ക് ആരും എത്തിനോക്കിയതുമില്ല. ഇതിനോടകം തന്നെ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ജസ്മി ഇടയ്ക്കിടെ വാർത്തളിലും ഇടം പിടിക്കാറുണ്ട്. പലപ്പോഴും അവരുടെ പ്രസ്താവനകളെന്ന പേരിലും അഭിമുഖങ്ങളെന്ന പേരിലും പ്രസിദ്ധീകരിച്ചെത്തുന്നവയാണ് വിവാദങ്ങൾക്ക് ഇട നൽകുന്നത്.
കഴിഞ്ഞ ദിവസം ജസ്മിന്റേത് എന്നുപറഞ്ഞ് ജന്മഭൂമി ദിനപത്രം ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിൽ പലതവണ തന്നോട് പ്രേമാഭ്യർഥന നടത്തിയിട്ടുണ്ടെന്ന് ജെസ്മി ജന്മഭൂമി ലേഖകനോട് പറഞ്ഞുവെന്നു കൊണ്ടായിരുന്നു വാർത്ത. ജന്മഭൂമി തൃശ്ശൂർ എഡിഷന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഈ വാർത്ത സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. എന്നാൽ, ഈ അഭിമുഖത്തേക്കുറിച്ച് ആരാഞ്ഞ മറുനാടൻ മലയാൡയോട് ജസ്മി വ്യക്തമാക്കിയത് അടുത്തകാലത്തെങ്ങും ഇത്തരം ഒരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നാണ്. ബിഷപ്പ് പ്രണയാഭ്യാർത്ഥന നടത്തിയെന്ന് പറഞ്ഞിട്ടില്ലെങ്കലും മദറിന്റെ മുമ്പിൽ വച്ച് പറഞ്ഞ തമാശയാണ് താൻ ആധികാരികമായി പറഞ്ഞതെന്ന വിധത്തിൽ പ്രചരിക്കപ്പെടുന്നതെന്നു ജെസ്മി വ്യക്തമാക്കി.
അടുത്തകാലത്തെങ്ങും ഇത്തരത്തിൽ ഒരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നാണ് ജെസമി മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ഒരു വർഷത്തിന് മുമ്പ് ഫോണിലൂടെ 'ജന്മഭൂമി' എന്നെ ഇന്റർവ്യൂ ചെയ്തിരുന്നു. അത് ഘർ വാപസിയെക്കുറിച്ചായിരുന്നു. പിന്നീട് ഞാൻ അവർക്ക് ഇന്റർവയൂ കൊടുത്തിട്ടില്ല. ചില സത്യങ്ങൾ എന്നോട് ചോദിക്കുന്നവരോട് ഫോണിലൂടെയും അല്ലാതെയും ഞാൻ പറഞ്ഞിട്ടുണ്ട്. അതിങ്ങനെ വളച്ചൊടിച്ചു എന്നെയും ഒരു ബിഷപ്പിനേയും ക്രൂശിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവർക്ക് ബിഷപ്പിനോട് ശത്രുത ഉണ്ടെങ്കിൽ അത് തുറന്നെഴുതിക്കൂടെ? എന്തിനാണ് ഈ ഭീരുത്വം? എന്നെ എന്തിനു അതിനു ബലിയാടാക്കണമെന്നും ജെസ്മി ചോദിക്കുന്നു.
ജന്മഭൂമിയിൽ ലേഖകനായ മുരളി എന്നയാൾ അടുത്തിടെ നിരന്തരമായി തന്നെ വിളിക്കുമായിരുന്നു. സ്‌നേഹത്തോടെ തന്നെയാണ് സംസാരിക്കാറ്. അയാൾ ക്രിസ്തുമതവുമായി ബന്ധപ്പെട്ട് പുസ്തകം എഴുതുന്നുണ്ട്. അതുകൊണ്ട് ക്രിസ്റ്റ്യാനിറ്റിയിലെ ആചാരങ്ങളെ കുറിച്ച് അറിയാൻ വേണ്ടിയാണ് വിളിച്ചത്. തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ താൻ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മൂന്ന് നാല് മാസം മുമ്പ് ഞാൻ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഇദ്ദേഹം തന്റെ ചില അനുഭവങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. ഇതൊക്കെ ഒരു സൂത്രമായിരുന്നു എന്നാണ് വാർത്ത വന്നപ്പോഴാണ് ബോധ്യമായതെന്നും ജെസ്മി വ്യക്തമാക്കി.
അവർക്ക് തട്ടിൽ പിതാവിനോട് എന്തോ പ്രശ്‌നമുണ്ട്. അതിന് വേണ്ടിയാണ് താൻ നൽകാത്ത അഭിമുഖം പ്രസിദ്ധീകരിച്ചത്. എന്നാൽ, പലരോടും സംഭവിച്ച യഥാർത്ഥ കാര്യങ്ങൾ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് ആർക്കും പ്രസദ്ധീകരിക്കാൻ നൽകിയ അഭിമുഖം ആയിരുന്നില്ലെന്നും അവർ പറഞ്ഞു. മാർ റാഫേൽ തട്ടിൽ പലതവണ തന്നോട് പ്രേമാഭ്യർഥന നടത്തിയെന്നും രാത്രിയിൽ തന്നെ സ്വപ്‌നം കണ്ടാണ് അദ്ദേഹം ഉറങ്ങുന്നതെന്ന് ബിഷപ്പ് പറയുമായിരുന്നു എന്നുമുള്ള വാർത്തയും തീർത്തും വളച്ചൊടിച്ചതാണ്.
അവിചാരിതമായി പിതാവിനെ കണ്ടപ്പോൾ മദറിന്റെ മുന്നിൽ വച്ച് പിതാവ് ചോദിച്ച തമാശയാണ്. അതിനെ തമാശയെന്ന വിധത്തിലാണ് താനും എടുത്തത്. ഇത് വളച്ചൊടിച്ചു വാർത്ത കൊടുത്തത് ശരിയായില്ല. 'കണ്ടിട്ട് എത്ര നാളായി ജെസ്മി... സ്വപ്നം കണ്ടിട്ടു വയ്യ' എന്നാണ് അന്ന് പറഞ്ഞത്. സെമിനാരിയിൽ ക്ലാസ് എടുക്കാൻ ചെന്നപ്പോൾ കുറച്ചു സമയം തട്ടിലച്ചൻ എന്റെ മാറിടത്തിലേക്ക് തുറിച്ചു നോക്കി എന്ന് താൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, പിന്നീട് മുറിയിൽ വിളിച്ചുവരുത്തിയെന്നത് ശരിയല്ല. ഇത് തീർത്തും തെറ്റായ കാര്യമാണ്. ഇതേക്കുറിച്ച് പറഞ്ഞത് മഠം വിട്ട എനിയ്‌ക്കെതിരെ അദ്ദേഹം പരാമർശങ്ങൾ നടത്തിയിരുന്നതായി ഞാൻ പിന്നീട് അറിഞ്ഞു. പ്രത്യേക തരം ഭ്രാന്ത് ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിലുമായി തനിക്ക് വൈരാഗ്യമുണ്ടെന്നും ജസ്മി സമ്മതിക്കുന്നു. അങ്ങനെ ശത്രുത ഉണ്ടെങ്കിൽ കൂടി പിന്നീട് കണ്ടപ്പോൾ നർമ്മം പങ്കിടുകയുണ്ടായെന്നും ജസ്മി വ്യക്തമാക്കി. തന്റെ അഭിമുഖം പ്രസിദ്ധീകരിച്ച കലാകൗമുദിയും തന്നോട് ഒരിക്കൽ വഞ്ചനകാട്ടിയെന്നും ജെസ്മി പറയുന്നു. തന്റെ കന്യാസത്രീയെന്ന നിലയിൽ തന്റെ അനുഭവങ്ങളെ കുറിച്ച് കലാകൗമുദിയിലെ വനിതാ റിപ്പോർട്ടറുമായി ഒരിക്കൽ പങ്കുവച്ചിരുന്നു. അന്ന് ബാംഗ്ലൂർ സംഭവത്തിൽ സത്യമുണ്ടോ എന്ന് പോകുന്നതിന് മുമ്പ് ചോദിച്ചു. അതേക്കുറിച്ച് പറഞ്ഞപ്പോൾ ആ ഭാഗം ഉയർത്തിക്കാട്ടിയാണ് പ്രസിദ്ധീകരിച്ചത്.
പുറംചട്ടയിൽ എന്റെ ചിത്രത്തോടെ ''എന്റെ നഗ്നമേനി മോഹിച്ച പാതിരി'' എന്ന തലക്കെട്ടിൽ മോശമായാണ് പ്രസിദ്ധീകരിച്ചത്. ഞങ്ങൾ സംസാരിക്കാത്ത വിഷയവും വാക്യവും ആയിരുന്നു അത്. ലേഖകയെ കുറിച്ച് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവൾ നിഷ്‌ക്കളങ്കയായി കൈ മലർത്തി. ഈ സംഭവം സഭയിൽ നിന്നടക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ജോൺ ബ്രിട്ടാസിന്റെ അഭിമുഖത്തിൽ പ്രണയാഭ്യാർത്ഥനയെക്കുറിച്ചുള്ള കാര്യം തമാശായി പറഞ്ഞിട്ടുണ്ട്. ഇത് ഓഫ്ബീറ്റായി പറഞ്ഞതുമാണ്. ബ്രിട്ടാസ് ഇത് എടുക്കണമെന്ന് പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള ഇന്റര്വ്യൂണവിൽ ഞാൻ പറഞ്ഞിരുന്നു. ഇത് കൈരളി എഡിറ്റ് ചെയ്തു കളഞ്ഞിട്ടില്ല. ഇത് തമാശയെന്ന വിധത്തിൽ ചോദിച്ചതും പറഞ്ഞതുമാണ്. കോഴിക്കോട് വച്ച് പ്രസംഗിച്ചപ്പോൾ ഒരു സിസ്റ്റർ അച്ചനിൽ നിന്നും ഗർഭിണിയായ വിവരങ്ങൾ താൻ പറഞ്ഞതായി മാദ്ധ്യമങ്ങൾ പറഞ്ഞു.
കോഴിക്കോട് കന്യാസ്ത്രീയുടെ സംഭവവും തൃശൂർ കന്യാസ്ത്രീയുടെ അനുഭവവും അതാതിടങ്ങളിലെ ജേണലിസ്റ്റ് ആണ് എന്നോട് പറഞ്ഞത്. റിപ്പോർട്ട് ചെയ്യാൻ അവർക്ക് അനുവാദം ഇല്ലാത്തതിനാൽ 'സിസ്റ്റർ ഇക്കാര്യം വെളിവാക്കണം' എന്നാണു എന്നോട് അവർ പറഞ്ഞത്. കോഴിക്കോട് അച്ചനെ ഞാൻ ഫോണിൽ വിളിച്ചു എന്നതൊക്കെ നുണയാണ്. എന്നാൽ, ഇതും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ജസ്മി പറഞ്ഞു. ഭീരുക്കളായ ഒരു വിഭാഗം ജേണലിസ്റ്റുകൾ തന്നെ വച്ച് മുതലെടുക്കുകയാണ്. താൻ പറഞ്ഞ സത്യങ്ങളിൽ മായം ചേർക്കുകയാണ് ഇവർ ചെയ്തത്. പിതാവിനെ കരിവാരി തേക്കണമെങ്കിൽ തന്നെ ഉപയോഗിക്കുന്നത് തെറ്റാണ്. സത്യത്തിൽ മായം ചേർക്കുമ്പോൾ അതുകൊടിയ നുണയായി മാറുകയാണ് ചെയ്യുന്നതെന്നും സിസ്റ്റർ ജ്‌സമി മറുനാടനോട് പറഞ്ഞു.
http://www.marunadanmalayali.com/interview/news-person/interview-with-sister-jesme-52185


Friday, 19 August 2016

കോംഗോയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണം രൂക്ഷമാകുന്നു

സ്വന്തം ലേഖകന്‍ 18-08-2016 - Thursday
റുവാന്‍ഡ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. പുതിയ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ കൂടി രംഗത്ത് വന്നതോടെയാണ് രാജ്യത്തെ ക്രൈസ്തവരുടെ സ്ഥിതി കൂടുതല്‍ മോശമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. അടുത്തിടെ റുവാംഗോമ എന്ന ഗ്രാമത്തില്‍ 35 ക്രൈസ്തവരെ തീവ്രവാദികള്‍ തൂക്കികൊന്നിരുന്നു. ഡെമോക്രാറ്റിക് സഖ്യ സേനയും നാഷണല്‍ ആര്‍മി ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഉഗാണ്ടായും ചേര്‍ന്നാണ് രാജ്യത്ത് ക്രൈസ്തവരെ വേരോടെ പിഴുതെറിയുവാന്‍ ആക്രമണങ്ങള്‍ നടത്തുന്നത്. 

എല്ലാ രാജ്യങ്ങളിലെയും പോലെ വ്യവസ്ഥാപിതമായ രാജ്യഭരണ സംവിധാനത്തെ തകിടം മറിച്ച് അവിടെ ഇസ്ലാമിക ആധിപത്യം സ്ഥാപിക്കുക എന്നതാണ് ഈ സംഘടനകളുടെയും ഉദ്ദേശം. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ക്രൈസ്തവര്‍ക്കാണ് കൂടുതലായും തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണം നേരിടേണ്ടി വരുന്നത്. സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന ഇത്തരം സംഘങ്ങള്‍ ക്രൈസ്തവ വിശ്വാസികളെ ക്രൂരമായി രീതിയില്‍ വധിക്കുന്നു. വേള്‍ഡ് വാച്ച് മോണിറ്റര്‍ എന്ന സംഘടന ഇവിടെ നിന്നും നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. 

2015-ല്‍ ക്രൈസ്തവര്‍ക്ക് ഏറ്റവും സുരക്ഷിതമെന്ന് കരുതിയിരുന്ന 'എറിന്‍ഗെറ്റി' പട്ടണത്തിനു നേരെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് ആക്രമണം നടത്തിയിരുന്നു. പ്രദേശത്തെ പാസ്റ്ററായ കിവറോയി, വേള്‍ഡ് വാച്ച് മോണിറ്ററിനോട് പറഞ്ഞ വിവരങ്ങള്‍ പ്രകാരം ആക്രമണത്തില്‍ 20 ക്രൈസ്തവരെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് കൊലപ്പെടുത്തി. 50 വീടുകള്‍ കൊള്ളയടിച്ച സംഘം അക്രമണം അഴിച്ചുവിട്ടു. ഇതേ സംഘടന ജൂലൈ 30-ന് 'ഒയിച്ച' എന്ന ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ മരിച്ചിരുന്നു. രോഗികള്‍ക്കായി മിഷ്ണറി പ്രവര്‍ത്തകര്‍ സൂക്ഷിച്ചിരിന്ന മരുന്നുശേഖരം നശിപ്പിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. 

2014 ഒക്‌ടോബര്‍ മുതല്‍ 2016 മേയ് മാസം വരെ രാജ്യത്ത് 1,116 പേര്‍ കൊല്ലപ്പെടുകയും, 1,470 പേരെ തട്ടിക്കൊണ്ടു പോയതായുമാണ് കണക്കുകള്‍. ആക്രമണങ്ങള്‍ ഭയന്ന് 34,000-ല്‍ അധികം ഭവനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. തങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ പ്രസിഡന്റ് ജോസഫ് കാബിലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
http://pravachakasabdam.com/index.php/site/news/2270

പൊന്തിഫിക്കൽ കൗൺസിലുകൾ ലയിപ്പിക്കുന്നു

by സ്വന്തം ലേഖകൻ
Vatican Pope
വത്തിക്കാൻ∙ റോമൻ കൂരിയയുടെ പ്രവർത്തനം നവീകരിക്കുന്നതിന്റെയും ചെലവു ചുരുക്കൽ നടപടികളുടെയും ഭാഗമായി കുടുംബങ്ങൾക്കും അൽമായർക്കുമായുള്ള പൊന്തിഫിക്കൽ കൗൺസിലുകൾ ലയിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു.
പൊതു കൗൺസിൽ അടുത്ത മാസം ഒന്നുമുതൽ നിലവിൽവരും. കാലത്തിനൊത്തതും സാർവത്രിക സഭയുടെ ആവശ്യങ്ങൾക്കനുസൃതവുമായ തീരുമാനമെന്നാണ് ഇതിനെ മാർപാപ്പ വിശേഷിപ്പിച്ചത്. എട്ടു കർദിനാൾമാർ ഉൾപ്പെടുന്ന ഉപദേശക സമിതിയുടെ ശുപാർശകളുടെ അടിസ്‌ഥാനത്തിലാണ് നടപടി
http://www.manoramaonline.com/news/world/09-cpy-vatican-reforms.html