കോംഗോയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണം രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍ 18-08-2016 - Thursday
റുവാന്‍ഡ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. പുതിയ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ കൂടി രംഗത്ത് വന്നതോടെയാണ് രാജ്യത്തെ ക്രൈസ്തവരുടെ സ്ഥിതി കൂടുതല്‍ മോശമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. അടുത്തിടെ റുവാംഗോമ എന്ന ഗ്രാമത്തില്‍ 35 ക്രൈസ്തവരെ തീവ്രവാദികള്‍ തൂക്കികൊന്നിരുന്നു. ഡെമോക്രാറ്റിക് സഖ്യ സേനയും നാഷണല്‍ ആര്‍മി ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഉഗാണ്ടായും ചേര്‍ന്നാണ് രാജ്യത്ത് ക്രൈസ്തവരെ വേരോടെ പിഴുതെറിയുവാന്‍ ആക്രമണങ്ങള്‍ നടത്തുന്നത്.
എല്ലാ രാജ്യങ്ങളിലെയും പോലെ വ്യവസ്ഥാപിതമായ രാജ്യഭരണ സംവിധാനത്തെ തകിടം മറിച്ച് അവിടെ ഇസ്ലാമിക ആധിപത്യം സ്ഥാപിക്കുക എന്നതാണ് ഈ സംഘടനകളുടെയും ഉദ്ദേശം. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ക്രൈസ്തവര്‍ക്കാണ് കൂടുതലായും തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണം നേരിടേണ്ടി വരുന്നത്. സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന ഇത്തരം സംഘങ്ങള്‍ ക്രൈസ്തവ വിശ്വാസികളെ ക്രൂരമായി രീതിയില്‍ വധിക്കുന്നു. വേള്‍ഡ് വാച്ച് മോണിറ്റര്‍ എന്ന സംഘടന ഇവിടെ നിന്നും നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്.
2015-ല്‍ ക്രൈസ്തവര്‍ക്ക് ഏറ്റവും സുരക്ഷിതമെന്ന് കരുതിയിരുന്ന 'എറിന്‍ഗെറ്റി' പട്ടണത്തിനു നേരെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് ആക്രമണം നടത്തിയിരുന്നു. പ്രദേശത്തെ പാസ്റ്ററായ കിവറോയി, വേള്‍ഡ് വാച്ച് മോണിറ്ററിനോട് പറഞ്ഞ വിവരങ്ങള്‍ പ്രകാരം ആക്രമണത്തില്‍ 20 ക്രൈസ്തവരെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് കൊലപ്പെടുത്തി. 50 വീടുകള്‍ കൊള്ളയടിച്ച സംഘം അക്രമണം അഴിച്ചുവിട്ടു. ഇതേ സംഘടന ജൂലൈ 30-ന് 'ഒയിച്ച' എന്ന ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ മരിച്ചിരുന്നു. രോഗികള്‍ക്കായി മിഷ്ണറി പ്രവര്‍ത്തകര്‍ സൂക്ഷിച്ചിരിന്ന മരുന്നുശേഖരം നശിപ്പിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.
2014 ഒക്‌ടോബര്‍ മുതല്‍ 2016 മേയ് മാസം വരെ രാജ്യത്ത് 1,116 പേര്‍ കൊല്ലപ്പെടുകയും, 1,470 പേരെ തട്ടിക്കൊണ്ടു പോയതായുമാണ് കണക്കുകള്‍. ആക്രമണങ്ങള്‍ ഭയന്ന് 34,000-ല്‍ അധികം ഭവനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. തങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ പ്രസിഡന്റ് ജോസഫ് കാബിലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

http://pravachakasabdam.com/index.php/site/news/2270
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin