'നഗ്നമേനി മോഹിച്ചു പാതിരി'യെന്ന് എഴുതി അപമാനിച്ച കലാകൗമുദിയുടെ വഞ്ചന മറ്റുള്ളവരും തുടരുന്നു; മദറിന്റെ മുമ്പിൽ വച്ച് പറഞ്ഞ തമാശ ജോൺ ബ്രിട്ടാസിനോട് കാഷ്വൽ ടോക്കിൽ പറഞ്ഞത് ഞാൻ നൽകാത്ത അഭിമുഖത്തിന്റെ പേരിൽ ജന്മഭൂമി നൽകി: ആരോപണങ്ങൾ നിഷേധിച്ച് മറുനാടന് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ ജെസ്മി പറയുന്നത് മാർ റാഫേൽ തട്ടിൽ സ്ത്രീകളുടെ മാറിടത്തിൽ നോക്കുന്നയാളെന്ന്
August 20, 2016 | 04:02 PM | Permalink
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കത്തോലിക്കാ സഭയോട് കലഹിച്ച് തിരുവസ്ത്രം ഉപേക്ഷിച്ച് സിസ്റ്റർ ജെമസ്മിയെന്ന കന്യാസ്ത്രീ പുറത്തുവന്നിട്ട് ഏഴ് വർഷം തികയാൻ പോകുകയാണ്. തിരുവസ്ത്രം അണിഞ്ഞ കാലത്തെ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് പുസ്തകങ്ങൾ എഴുതി ജസ്മി. എന്നാൽ, പലപ്പോഴും മാദ്ധ്യമങ്ങൾ ഈ പുസത്കങ്ങളിലെയും വെളിപ്പെടുത്തലുകളിലെയും ചൂടൻ ഭാഗങ്ങൾ മാത്രം തേടിപ്പോകുകയാണ് ചെയ്തത്. ജെസ്മി തുറന്നു പറഞ്ഞ കന്യാസ്ത്രീ മഠങ്ങളിലെ യഥാർത്ഥ പ്രശ്‌നങ്ങളിലേക്ക് ആരും എത്തിനോക്കിയതുമില്ല. ഇതിനോടകം തന്നെ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ജസ്മി ഇടയ്ക്കിടെ വാർത്തളിലും ഇടം പിടിക്കാറുണ്ട്. പലപ്പോഴും അവരുടെ പ്രസ്താവനകളെന്ന പേരിലും അഭിമുഖങ്ങളെന്ന പേരിലും പ്രസിദ്ധീകരിച്ചെത്തുന്നവയാണ് വിവാദങ്ങൾക്ക് ഇട നൽകുന്നത്.
കഴിഞ്ഞ ദിവസം ജസ്മിന്റേത് എന്നുപറഞ്ഞ് ജന്മഭൂമി ദിനപത്രം ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിൽ പലതവണ തന്നോട് പ്രേമാഭ്യർഥന നടത്തിയിട്ടുണ്ടെന്ന് ജെസ്മി ജന്മഭൂമി ലേഖകനോട് പറഞ്ഞുവെന്നു കൊണ്ടായിരുന്നു വാർത്ത. ജന്മഭൂമി തൃശ്ശൂർ എഡിഷന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഈ വാർത്ത സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. എന്നാൽ, ഈ അഭിമുഖത്തേക്കുറിച്ച് ആരാഞ്ഞ മറുനാടൻ മലയാൡയോട് ജസ്മി വ്യക്തമാക്കിയത് അടുത്തകാലത്തെങ്ങും ഇത്തരം ഒരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നാണ്. ബിഷപ്പ് പ്രണയാഭ്യാർത്ഥന നടത്തിയെന്ന് പറഞ്ഞിട്ടില്ലെങ്കലും മദറിന്റെ മുമ്പിൽ വച്ച് പറഞ്ഞ തമാശയാണ് താൻ ആധികാരികമായി പറഞ്ഞതെന്ന വിധത്തിൽ പ്രചരിക്കപ്പെടുന്നതെന്നു ജെസ്മി വ്യക്തമാക്കി.
അടുത്തകാലത്തെങ്ങും ഇത്തരത്തിൽ ഒരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നാണ് ജെസമി മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ഒരു വർഷത്തിന് മുമ്പ് ഫോണിലൂടെ 'ജന്മഭൂമി' എന്നെ ഇന്റർവ്യൂ ചെയ്തിരുന്നു. അത് ഘർ വാപസിയെക്കുറിച്ചായിരുന്നു. പിന്നീട് ഞാൻ അവർക്ക് ഇന്റർവയൂ കൊടുത്തിട്ടില്ല. ചില സത്യങ്ങൾ എന്നോട് ചോദിക്കുന്നവരോട് ഫോണിലൂടെയും അല്ലാതെയും ഞാൻ പറഞ്ഞിട്ടുണ്ട്. അതിങ്ങനെ വളച്ചൊടിച്ചു എന്നെയും ഒരു ബിഷപ്പിനേയും ക്രൂശിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവർക്ക് ബിഷപ്പിനോട് ശത്രുത ഉണ്ടെങ്കിൽ അത് തുറന്നെഴുതിക്കൂടെ? എന്തിനാണ് ഈ ഭീരുത്വം? എന്നെ എന്തിനു അതിനു ബലിയാടാക്കണമെന്നും ജെസ്മി ചോദിക്കുന്നു.
ജന്മഭൂമിയിൽ ലേഖകനായ മുരളി എന്നയാൾ അടുത്തിടെ നിരന്തരമായി തന്നെ വിളിക്കുമായിരുന്നു. സ്‌നേഹത്തോടെ തന്നെയാണ് സംസാരിക്കാറ്. അയാൾ ക്രിസ്തുമതവുമായി ബന്ധപ്പെട്ട് പുസ്തകം എഴുതുന്നുണ്ട്. അതുകൊണ്ട് ക്രിസ്റ്റ്യാനിറ്റിയിലെ ആചാരങ്ങളെ കുറിച്ച് അറിയാൻ വേണ്ടിയാണ് വിളിച്ചത്. തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ താൻ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മൂന്ന് നാല് മാസം മുമ്പ് ഞാൻ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഇദ്ദേഹം തന്റെ ചില അനുഭവങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. ഇതൊക്കെ ഒരു സൂത്രമായിരുന്നു എന്നാണ് വാർത്ത വന്നപ്പോഴാണ് ബോധ്യമായതെന്നും ജെസ്മി വ്യക്തമാക്കി.
അവർക്ക് തട്ടിൽ പിതാവിനോട് എന്തോ പ്രശ്‌നമുണ്ട്. അതിന് വേണ്ടിയാണ് താൻ നൽകാത്ത അഭിമുഖം പ്രസിദ്ധീകരിച്ചത്. എന്നാൽ, പലരോടും സംഭവിച്ച യഥാർത്ഥ കാര്യങ്ങൾ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് ആർക്കും പ്രസദ്ധീകരിക്കാൻ നൽകിയ അഭിമുഖം ആയിരുന്നില്ലെന്നും അവർ പറഞ്ഞു. മാർ റാഫേൽ തട്ടിൽ പലതവണ തന്നോട് പ്രേമാഭ്യർഥന നടത്തിയെന്നും രാത്രിയിൽ തന്നെ സ്വപ്‌നം കണ്ടാണ് അദ്ദേഹം ഉറങ്ങുന്നതെന്ന് ബിഷപ്പ് പറയുമായിരുന്നു എന്നുമുള്ള വാർത്തയും തീർത്തും വളച്ചൊടിച്ചതാണ്.
അവിചാരിതമായി പിതാവിനെ കണ്ടപ്പോൾ മദറിന്റെ മുന്നിൽ വച്ച് പിതാവ് ചോദിച്ച തമാശയാണ്. അതിനെ തമാശയെന്ന വിധത്തിലാണ് താനും എടുത്തത്. ഇത് വളച്ചൊടിച്ചു വാർത്ത കൊടുത്തത് ശരിയായില്ല. 'കണ്ടിട്ട് എത്ര നാളായി ജെസ്മി... സ്വപ്നം കണ്ടിട്ടു വയ്യ' എന്നാണ് അന്ന് പറഞ്ഞത്. സെമിനാരിയിൽ ക്ലാസ് എടുക്കാൻ ചെന്നപ്പോൾ കുറച്ചു സമയം തട്ടിലച്ചൻ എന്റെ മാറിടത്തിലേക്ക് തുറിച്ചു നോക്കി എന്ന് താൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, പിന്നീട് മുറിയിൽ വിളിച്ചുവരുത്തിയെന്നത് ശരിയല്ല. ഇത് തീർത്തും തെറ്റായ കാര്യമാണ്. ഇതേക്കുറിച്ച് പറഞ്ഞത് മഠം വിട്ട എനിയ്‌ക്കെതിരെ അദ്ദേഹം പരാമർശങ്ങൾ നടത്തിയിരുന്നതായി ഞാൻ പിന്നീട് അറിഞ്ഞു. പ്രത്യേക തരം ഭ്രാന്ത് ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിലുമായി തനിക്ക് വൈരാഗ്യമുണ്ടെന്നും ജസ്മി സമ്മതിക്കുന്നു. അങ്ങനെ ശത്രുത ഉണ്ടെങ്കിൽ കൂടി പിന്നീട് കണ്ടപ്പോൾ നർമ്മം പങ്കിടുകയുണ്ടായെന്നും ജസ്മി വ്യക്തമാക്കി. തന്റെ അഭിമുഖം പ്രസിദ്ധീകരിച്ച കലാകൗമുദിയും തന്നോട് ഒരിക്കൽ വഞ്ചനകാട്ടിയെന്നും ജെസ്മി പറയുന്നു. തന്റെ കന്യാസത്രീയെന്ന നിലയിൽ തന്റെ അനുഭവങ്ങളെ കുറിച്ച് കലാകൗമുദിയിലെ വനിതാ റിപ്പോർട്ടറുമായി ഒരിക്കൽ പങ്കുവച്ചിരുന്നു. അന്ന് ബാംഗ്ലൂർ സംഭവത്തിൽ സത്യമുണ്ടോ എന്ന് പോകുന്നതിന് മുമ്പ് ചോദിച്ചു. അതേക്കുറിച്ച് പറഞ്ഞപ്പോൾ ആ ഭാഗം ഉയർത്തിക്കാട്ടിയാണ് പ്രസിദ്ധീകരിച്ചത്.
പുറംചട്ടയിൽ എന്റെ ചിത്രത്തോടെ ''എന്റെ നഗ്നമേനി മോഹിച്ച പാതിരി'' എന്ന തലക്കെട്ടിൽ മോശമായാണ് പ്രസിദ്ധീകരിച്ചത്. ഞങ്ങൾ സംസാരിക്കാത്ത വിഷയവും വാക്യവും ആയിരുന്നു അത്. ലേഖകയെ കുറിച്ച് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവൾ നിഷ്‌ക്കളങ്കയായി കൈ മലർത്തി. ഈ സംഭവം സഭയിൽ നിന്നടക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ജോൺ ബ്രിട്ടാസിന്റെ അഭിമുഖത്തിൽ പ്രണയാഭ്യാർത്ഥനയെക്കുറിച്ചുള്ള കാര്യം തമാശായി പറഞ്ഞിട്ടുണ്ട്. ഇത് ഓഫ്ബീറ്റായി പറഞ്ഞതുമാണ്. ബ്രിട്ടാസ് ഇത് എടുക്കണമെന്ന് പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള ഇന്റര്വ്യൂണവിൽ ഞാൻ പറഞ്ഞിരുന്നു. ഇത് കൈരളി എഡിറ്റ് ചെയ്തു കളഞ്ഞിട്ടില്ല. ഇത് തമാശയെന്ന വിധത്തിൽ ചോദിച്ചതും പറഞ്ഞതുമാണ്. കോഴിക്കോട് വച്ച് പ്രസംഗിച്ചപ്പോൾ ഒരു സിസ്റ്റർ അച്ചനിൽ നിന്നും ഗർഭിണിയായ വിവരങ്ങൾ താൻ പറഞ്ഞതായി മാദ്ധ്യമങ്ങൾ പറഞ്ഞു.
കോഴിക്കോട് കന്യാസ്ത്രീയുടെ സംഭവവും തൃശൂർ കന്യാസ്ത്രീയുടെ അനുഭവവും അതാതിടങ്ങളിലെ ജേണലിസ്റ്റ് ആണ് എന്നോട് പറഞ്ഞത്. റിപ്പോർട്ട് ചെയ്യാൻ അവർക്ക് അനുവാദം ഇല്ലാത്തതിനാൽ 'സിസ്റ്റർ ഇക്കാര്യം വെളിവാക്കണം' എന്നാണു എന്നോട് അവർ പറഞ്ഞത്. കോഴിക്കോട് അച്ചനെ ഞാൻ ഫോണിൽ വിളിച്ചു എന്നതൊക്കെ നുണയാണ്. എന്നാൽ, ഇതും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ജസ്മി പറഞ്ഞു. ഭീരുക്കളായ ഒരു വിഭാഗം ജേണലിസ്റ്റുകൾ തന്നെ വച്ച് മുതലെടുക്കുകയാണ്. താൻ പറഞ്ഞ സത്യങ്ങളിൽ മായം ചേർക്കുകയാണ് ഇവർ ചെയ്തത്. പിതാവിനെ കരിവാരി തേക്കണമെങ്കിൽ തന്നെ ഉപയോഗിക്കുന്നത് തെറ്റാണ്. സത്യത്തിൽ മായം ചേർക്കുമ്പോൾ അതുകൊടിയ നുണയായി മാറുകയാണ് ചെയ്യുന്നതെന്നും സിസ്റ്റർ ജ്‌സമി മറുനാടനോട് പറഞ്ഞു.
http://www.marunadanmalayali.com/interview/news-person/interview-with-sister-jesme-52185
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin