ഐഎസ് വധിച്ച ഫ്രഞ്ച് വൈദികനെ വാഴ്ത്തപ്പെട്ടവനാക്കും
Friday 16 September 2016 12:20 AM IST
ഷാക് ഹാമേലിന്റെ ഓമർമയ്ക്കു മുന്നിൽ കൊളുത്തിയ മെഴുകുതിരികൾ.
വത്തിക്കാൻ സിറ്റി ∙ ഐഎസ് ഭീകരർ ഫ്രാൻസിൽ പള്ളിയിൽ കടന്നുകയറി കഴുത്തറുത്തുകൊന്ന പുരോഹിതൻ ഷാക് ഹാമേലിനെ (85) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചേക്കും. അൾത്താരയിൽ ക്രിസ്തുവിനുവേണ്ടി മരിച്ച ഹാമേൽ രക്തസാക്ഷിയാണെന്നും രക്തസാക്ഷികൾ വാഴ്ത്തപ്പെടേണ്ടവരാണെന്നും ഫ്രാൻസിസ് മാർപാപ്പ തന്നെയാണു പ്രഖ്യാപിച്ചത്.
ഹാമേൽ കൊല്ലപ്പെട്ട സ്ഥലത്തുനിന്നെത്തിയ തീർഥാടകർക്കായി ഗെസ്റ്റ് ഹൗസിലെ കപ്പേളയിൽ നടത്തിയ പ്രത്യേക കുർബാന മധ്യേയാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. അദ്ഭുതപ്രവൃത്തി നടത്തിയയാളെയാണു വിശുദ്ധനായി പ്രഖ്യാപിക്കുന്നതെങ്കിലും രക്തസാക്ഷിയാണെങ്കിൽ ഈ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കാനാവും.
അതിനാൽ അദ്ദേഹത്തിനു വിശുദ്ധപദവി ലഭിക്കാൻ തടസ്സമില്ല. ഹാമേലിനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് ആർച്ച്ബിഷപ് ഡൊമിനിക് ലെബ്രൻ സൂചന നൽകി. കഴിഞ്ഞ ജൂലൈയിലാണു രണ്ടു ഭീകരർ അദ്ദേഹത്തെ പള്ളിയിൽ മുട്ടുകുത്തി നിർത്തിച്ചശേഷം കത്തികൊണ്ടു കഴുത്തറുത്തത്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin