ജീവിതത്തിലെ വ്യര്‍ത്ഥമായ കാര്യങ്ങളിലല്ല; നാം ക്രിസ്തുവില്‍ പ്രത്യാശ വെക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 15-09-2016 - Thursday
വത്തിക്കാന്‍: ജീവിതത്തിലെ വ്യര്‍ത്ഥമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ക്രിസ്തുവിലുള്ള വിശ്വാസത്തിലും പ്രത്യാശയിലും നാം മുന്നോട്ടു നീങ്ങണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസ വഴിയില്‍ തളരാതെ മുന്നോട്ടു നീങ്ങുവാന്‍ ക്രിസ്തുവിലുള്ള പ്രത്യാശ നമ്മേ സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് ക്രിസ്തുവില്‍ മാത്രം പ്രത്യാശവയ്ക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പാപ്പ വിശ്വാസികളോട് സംസാരിച്ചത്. അധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരെയും തന്റെ അരികിലേക്ക് ക്ഷണിക്കുന്ന യേശുവിന്റെ വാക്കുകളെ ആസ്പദമാക്കിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്.
"നമ്മുടെ പരാജയങ്ങള്‍ക്ക് കാരണം ദൈവത്തില്‍ നിന്നുള്ള അകല്‍ച്ചയാണ്. ദൈവം നമ്മോട് പറയുന്നത് തന്റെ വഴികളില്‍ നിന്നും വ്യതിചലിക്കരുതെന്നും, ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നവര്‍ നിരാശരാകില്ലെന്നുമാണ്. തന്റെ അടുക്കലേക്കുള്ള ക്രിസ്തുവിന്റെ ക്ഷണം സ്വീകരിക്കുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ പരാജയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇതിനാല്‍ പരിഹാരമുണ്ടാകും. പാപ്പ വചനത്തിന്റെ വെളിച്ചത്തില്‍ വിശദീകരിച്ചു. ക്രിസ്തുവിന്റെ നുകം ചുമക്കുമ്പോള്‍ നമ്മള്‍ അവിടുത്തെ കുരിശിന്റെയും രക്ഷയുടെയും രഹസ്യങ്ങളില്‍ പങ്കാളികളാകുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
"നമ്മേ മനസിലാക്കുവാന്‍ കഴിയാത്ത ഒരു ദൈവമല്ല നമുക്കുള്ളത്. യേശുവിന് എല്ലാവരേയും അറിയാം. അവിടുന്ന് എളിമയുള്ളവരേയും പാവപ്പെട്ടവരെയും ആവശ്യത്തിലിരിക്കുന്നവരേയും അഭിസംബോധന ചെയ്തു. തന്റെ ഇഹലോകജീവിതത്തില്‍ ഈ അവസ്ഥയിലൂടെയെല്ലാം യേശു കടന്നു പോയിട്ടുണ്ട്. നമ്മുടെ അവസ്ഥകളെ ശരിയായി മനസിലാക്കുന്ന അവിടുന്ന് എല്ലാത്തിനും ഉത്തമമായ പ്രതിവിധി നല്‍കി നമ്മെ അനുഗ്രഹിക്കും. കാരുണ്യം ലഭിക്കുന്ന, നാം കാരുണ്യം നല്‍കുന്നവരുമാകണമെന്ന് അവിടുന്ന് ആവശ്യപ്പെടുന്നു". പാപ്പ പറഞ്ഞു.

http://pravachakasabdam.com/index.php/site/news/2559
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin