Thursday, 29 September 2016

തിരിച്ചടിച്ച് ഇന്ത്യ; അതിർത്തി കടന്ന് പാക്കിസ്‌ഥാനെ ആക്രമിച്ചു

 
ന്യൂഡൽഹി: പാക്കിസ്‌ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്ന് ലഫ്.ഗവർണർ രൺബീർ സിംഗ്. കഴിഞ്ഞ രാത്രിയാണ് പാക്ക് മണ്ണിൽ കടന്ന് കരസേന ആക്രമണം നടത്തിയത്. കനത്ത നാശനഷ്ടം പാക്കിസ്‌ഥാന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്‌ഥാന് വിവരം നൽകിയിരുന്നു. പാക്ക് അതിർത്തി കടന്ന് എട്ട് കേന്ദ്രങ്ങളിലാണ് സൈന്യം കനത്ത ആക്രമണം നടത്തിയത്. പാക്ക് ഭീകര ക്യാമ്പുകൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണങ്ങൾ. മിന്നലാക്രമണം ഇനി തുടരില്ലെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ആക്രമണം നടത്തിയെന്ന കാര്യം വിദേശകാര്യ വക്‌താവ് വികാസ് സ്വരൂപും സ്‌ഥിരീകരിച്ചു. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ജമ്മു കാഷ്മീർ ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് കേന്ദ്ര സർക്കാർ കൈമാറിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും ആക്രമണത്തിന്റെ വിവരങ്ങൾ കേന്ദ്ര സർക്കാർ നൽകി. ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്‌ഥാന് ശക്‌തമായ തിരിച്ചടി നൽകുമമെന്ന് കേന്ദ്ര സർക്കാരും സൈന്യവും വ്യക്‌തമാക്കിയിരുന്നു. വിവിധ ഘട്ടങ്ങളിൽ നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് സൈന്യം തിരിച്ചടിച്ചത്. നിയന്ത്രിത തിരിച്ചടിക്ക് കേന്ദ്ര സർക്കാർ നേരത്തെ തന്നെ കരസേനയ്ക്ക് അനുവാദം നൽകുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്‌ഥാനും സ്‌ഥിരീകരിച്ചിട്ടുണ്ട്
http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin