കാരുണ്യ
പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 29-09-2016 - Thursday
ചെങ്ങളം: വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നതെന്നും പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു നടന്ന സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
"ക്രൈസ്തവ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണം. വിശ്വാസങ്ങൾക്കു മേലുള്ള പരീക്ഷണങ്ങൾക്കു കൂടുതൽ വില കൽപ്പിക്കണം. യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ വധിക്കപ്പെടുകയാണ്. ഫാ. ടോം ഉഴുന്നാലിൽ എവിടെയാണെന്ന് പോലും അറിയില്ല".
"ഒഡീഷയിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. വിശ്വാസികളെ ചിതറിപ്പിച്ചു. കാടുകളിലും മറ്റുമാണ് അവർ അഭയം തേടിയത്. ചില ഭരണാധികാരികളും അക്രമികൾക്ക് പിന്തുണ നൽകി. ഇത്രയൊക്കെ പ്രതിസന്ധികളിൽനിന്നു തിരിച്ചുവന്നിട്ടും അവരുടെ വിശ്വാസത്തിന് ഭംഗമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്". കര്‍ദിനാള്‍ പറഞ്ഞു.
സമൂഹബലിയിൽ മാർ ജോസ് പുളിക്കൽ, വികാരി ഫാ. മാത്യു പുതുമന, ഫാ. ജിൻസ് എംസിബിഎസ്, ഫാ. തോമസ് ഇലവനാമുക്കട, ഫാ. സെബിൻ കാഞ്ഞിരത്തിങ്കൽ, ഫാ. റോയി എംസിബിഎസ് എന്നിവർ സഹകാർമികരായിരുന്നു.
http://pravachakasabdam.com/index.php/site/news/2699
http://www.deepika.com/ucod/
കാരുണ്യപ്രവൃത്തികളോടെ വിശ്വാസത്തിനു സാക്ഷ്യം വഹിക്കണം: മാർ ആലഞ്ചേരി | |||||
| |||||
|
http://www.deepika.com/ucod/

ചെങ്ങളം: കാരുണ്യപ്രവൃത്തികൾ ചെയ്ത് വിശ്വാസത്തിനു സാക്ഷ്യം വഹിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയെ തീർഥാടന ദേവാലയമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു നടന്ന സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin