Friday, 30 September 2016

ചരിത്രത്തിന്റെ നേര്‍ക്കാഴ്ച

കുരിശുയുദ്ധങ്ങളെ തള്ളിപ്പറയുന്നവര്‍ അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍!



 PrintBy 
about
നുഷ്യരുടെ അറിവിനെ ഏറ്റവുമധികം സ്വാധീനിക്കുന്നത് മാധ്യമങ്ങളാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അറിവുകളെ ശരിയായ ദിശയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാന്‍ മാധ്യമങ്ങള്‍ക്കു സാധിക്കും! മാധ്യമങ്ങളുടെ അതിപ്രസരംമൂലം സത്യവും മിഥ്യയും തിരിച്ചറിയുന്നതില്‍ പലരും ആശയക്കുഴപ്പത്തില്‍ അകപ്പെടുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മാധ്യമരംഗം വ്യവസായമായി മാറിയപ്പോള്‍ സത്യങ്ങള്‍ മൂടിവയ്ക്കപ്പെടുകയും സംഘടിതശക്തികളെ പ്രീണിപ്പിച്ചുകൊണ്ട് അസംഘടിതരുടെമേല്‍ കുതിരകയറ്റം നടത്തുകയും ചെയ്യുന്നത് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നു! ഇത്തരത്തില്‍ മൂടിവയ്ക്കപ്പെട്ടതും വളച്ചൊടിച്ചതുമായ സത്യങ്ങളിലൊന്നാണ് 'കുരിശുയുദ്ധങ്ങള്‍!
യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു കുരിശുയുദ്ധങ്ങള്‍ നടന്നതെന്നു നമുക്കറിയാം. എന്നാല്‍, ഈ കുരിശുയുദ്ധങ്ങളുടെ ചരിത്രവും അതിന്റെ ലക്ഷ്യങ്ങളും ഇന്ന് അധികമാര്‍ക്കും അറിയില്ല. സംഘടിതരായ ഇസ്ലാമികസമൂഹത്തിനെതിരെയുള്ള ക്രൈസ്തവരുടെ ചെറുത്തുനില്‍പായിരുന്നു യഥാര്‍ത്ഥത്തില്‍ കുരിശുയുദ്ധങ്ങള്‍! ഇസ്ലാമിനെതിരേ ഒരു വാക്കുപോലും ഉരിയാടാന്‍ മാധ്യമങ്ങള്‍ക്ക് ഇന്നു താത്പര്യമില്ല; കാരണം, വ്യവസായ ലോകത്തെ ഉന്നതരോട് എതിരിട്ട് നിലനില്കാന്‍ കഴിയുന്ന മാധ്യമങ്ങള്‍ ഇന്നു നമ്മുടെ ഇടയിലില്ല. വ്യാവസായിക താത്പര്യങ്ങളില്ലാതെ നിലകൊള്ളുന്നവരെ ഭീഷണിപ്പെടുത്തുകയും കായികമായി നേരിടുകയും ചെയ്യുന്ന ശൈലി ഇസ്ലാം പിന്തുടരുന്നതിനാല്‍, അപ്രിയസത്യങ്ങള്‍ ഇവര്‍ക്കെതിരെ പറയുന്നത് തടയപ്പെടുന്നു!
ഉപയോഗിക്കുന്ന ആയുധങ്ങളില്‍ കാലാനുസരണം വന്നിട്ടുള്ള ആധുനികത ഒഴിച്ചാല്‍, ഇസ്ലാമിന്റെ ശൈലിയില്‍ ഇന്നോളം ഒരു മാറ്റവും വന്നിട്ടില്ല. മനുഷ്യരുടെ ചോരകുടിച്ച് വളര്‍ന്ന പ്രസ്ഥാനമാണ് ഇസ്ലാംമതമെന്ന്, അല്പമെങ്കിലും ചരിത്രം പഠിച്ചിട്ടുള്ള ഏതൊരു നിഷ്പക്ഷനും അറിയാം. ഇസ്ലാം പ്രചരിപ്പിക്കുന്ന വ്യാജങ്ങള്‍ക്ക് മാധ്യമലോകത്തിന്റെ പിന്തുണയോടൊപ്പം ഈ ലോകത്തിന്റെ പ്രശംസ ആഗ്രഹിക്കുന്ന ചില ക്രിസ്തീയ അധികാരികള്‍ക്കൂടി ചേര്‍ന്നുനിന്നപ്പോള്‍ യഥാര്‍ത്ഥ സത്യം ചവറ്റുകൊട്ടയിലായി! ഇന്ന്‍ യൂറോപ്പില്‍ ക്രിസ്തീയത നിലനില്‍ക്കുന്നതില്‍ പ്രധാനഘടകമായത് കുരിശുയുദ്ധങ്ങള്‍ ആയിരുന്നുവെന്ന് തിരിച്ചറിയാതെ വിശ്വാസികളെ സംരക്ഷിച്ചു നിര്‍ത്തിയ പൂര്‍വ്വീകരെ അവഹേളിക്കുന്ന ചില കോമാളികള്‍, ഈ പ്രതിരോധയുദ്ധങ്ങളുടെ പേരില്‍ മാപ്പുചോദിക്കുന്നത് നീതികരിക്കാനാവില്ല!ലോകത്തിന്റെ പ്രീതിതേടി ഇവര്‍ നടത്തുന്നത്, തല മറന്നുള്ള എണ്ണ തേയ്ക്കലാണ്! ഇത് തിരിച്ചറിയണമെങ്കില്‍, എന്തായിരുന്നു കുരിശുയുദ്ധങ്ങളെന്നും അവയുടെ ചരിത്രം എന്തായിരുന്നുവെന്നും മനസ്സിലാക്കണം.

കുരിശുയുദ്ധങ്ങള്‍ എന്തിനുവേണ്ടി?
മാര്‍പ്പാപ്പയുടെ അംഗീകാരത്തോടുകൂടി നടത്തപ്പെട്ടതും പാഗന്‍ ജനതകള്‍ക്കും, മതനിഷേധകര്‍ക്കും, ഇസ്ലാംമത വിശ്വാസികള്‍ക്കും, സഭയില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ക്കും എതിരെയുള്ള ഒരു സമരമായാണ് കുരിശുയുദ്ധങ്ങളെ ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍, യഥാര്‍ത്ഥ സത്യം ഇതായിരുന്നില്ല! സെല്‍ജുക്കുകളുടെ അനറ്റോളിയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ ബൈസന്‍റയിന്‍ സാമ്രാജ്യത്തെ സഹായിച്ചുകൊണ്ട് ജറുസലേമും വിശുദ്ധനാടും ഇസ്ലാമിക ആധിപത്യത്തില്‍നിന്നു തിരിച്ചുപിടിക്കുക എന്നതായിരുന്നു ആദ്യകാല കുരിശുയുദ്ധങ്ങളുടെ ലക്‌ഷ്യം! ഇസ്ലാംമതത്തെ തകര്‍ക്കുവാന്‍ യൂറോപ്പിലെ ക്രൈസ്തവസമൂഹം ഒന്നായി നടത്തിയ ആക്രമണങ്ങളായി കുരിശുയുദ്ധങ്ങളെ പരിഹസിക്കുന്നത് ഇസ്ലാമിന്റെ ജന്മസിദ്ധമായ നുണയുടെ ഭാഗമാണ്! അവരുടെ കാപട്യങ്ങളെ മൂടിവച്ചുകൊണ്ട് എതിരാളികളുടെമേല്‍ സകല കുറ്റങ്ങളും ആരോപിക്കുന്ന ഇസ്ലാമികശൈലി  മുഹമ്മദില്‍നിന്ന്‍ പകര്‍ന്നു കിട്ടിയതാണെന്ന് അവന്റെ ചരിത്രം പഠിച്ചവര്‍ക്ക് മനസ്സിലാകും.
ക്രിസ്ത്യാനികള്‍ എക്കാലവും പവിത്രമായി കാണുന്ന വിശുദ്ധസ്ഥലമാണ് ജറുസലേം! യഹൂദര്‍ക്കും ജറുസലേമിനോടുള്ള അഭേദ്യമായ ബന്ധം നമുക്കെല്ലാം അറിയാവുന്നതാണ്! ഈ മണ്ണുമായുള്ള യഹൂദരുടെയും ക്രൈസ്തവരുടെയും ആത്മബന്ധത്തിന് അടിസ്ഥാനമുള്ളതാണെങ്കില്‍, ചില കെട്ടുകഥകളുമായി ഈ വിശുദ്ധസ്ഥലത്തിന്റെമേല്‍ അധികാരം അവകാശപ്പെടുന്ന ഇസ്ലാമിന്റെ വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല! ജറുസലെമുമായി ഇസ്ലാമിന് ബന്ധമുണ്ടെന്നു വരുത്താനും ഈ സ്ഥലത്തിന്റെമേല്‍ അവകാശം പ്രഖ്യാപിക്കുവാനുമായി മുഹമ്മദിന്റെ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത സ്വര്‍ഗ്ഗാരോഹണം ഇവിടെനിന്നായിരുന്നു എന്ന്‍ വ്യാജപ്രചരണം ഇവര്‍ നടത്തി. മുഹമ്മദിനു സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള ഒരു യോഗ്യതയുമില്ലെന്നു മാത്രമല്ല,  ഈ കഥയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. മുഹമ്മദിന്റെ ഭാര്യമാരില്‍ ഒരുവളായിരുന്ന  ആയിഷയുടെ വീട്ടില്‍വച്ച് മരിക്കുകയും, ആ വീട്ടില്‍തന്നെ ഇവന്റെ ശവം കുഴിച്ചിടുകയും ചെയ്തുവെന്ന് ഇസ്ലാമിക ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഉയര്‍ത്തെഴുന്നേറ്റതായോ സ്വര്‍ഗ്ഗാരോഹണം ചെയ്തതായോ യാതൊരു തെളിവുമില്ല!
പുഴുക്കള്‍ക്കു‍ ഭക്ഷണമാവുകയും അസ്ഥി ദ്രവിച്ച്  മണ്ണോടുചേരുകയും ചെയ്ത ഒരുവനെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്താന്‍ ഇസ്ലാം തിരഞ്ഞെടുത്ത സ്ഥലം ജറുസലെം ആയത്, വിശുദ്ധസ്ഥലത്തെ അശുദ്ധമാക്കാനുള്ള അവരുടെ കുതന്ത്രമായിരുന്നു. പാവനമായ ഈ പട്ടണം പിടിച്ചെടുത്ത് മുസ്ലിങ്ങള്‍ അതിനെ മാലിന്യക്കൂമ്പാരമാക്കി! ജറുസലേമില്‍നിന്ന്‍ ഈ മാലിന്യങ്ങള്‍ നീക്കംചെയ്ത് അതിനെ ശുദ്ധീകരിക്കാന്‍ ക്രിസ്ത്യാനികള്‍ നടത്തിയ ശുദ്ധീകരണ പ്രക്രിയയായിരുന്നു ആദ്യത്തെ കുരിശുയുദ്ധം! പിന്നീട് ഉണ്ടായ പല ചെറുത്തുനില്‍പ്പുകളെയും കുരിശുയുദ്ധങ്ങള്‍ എന്ന പേരിലാണ് വിളിച്ചത്. ഫ്രാന്‍സിലെ ചക്രവര്‍ത്തിയായിരുന്ന കാറള്‍മാന്‍ തന്റെ വിശ്വസ്ഥരായ പത്തു സേനാനായകന്മാരോട് ചേര്‍ന്ന്‍ തുര്‍ക്കികള്‍ക്കെതിരെ നടത്തിയ യുദ്ധമായിരുന്നു കുരിശുയുദ്ധങ്ങളില്‍ പ്രധാനപ്പെട്ടത്. റോള്‍ദോന്‍, ഒലിവേര്‍, റിച്ചാര്‍ഡത്, ഗുയ്ദിവേര്‍ കോഞ്ഞാ തുടങ്ങിയവരായിരുന്നു കാറള്‍മാന്റെ അനുയായികളില്‍ പ്രധാനികള്‍! ഈ ഒരു യുദ്ധത്തെ മാത്രമാണ് ക്രൈസ്തവരുടെ വിജയമായി ഇസ്ലാമും കപടചരിത്രകാരന്മാരും അംഗീകരിക്കുന്നുള്ളു. ക്രിസ്ത്യാനികള്‍പ്പോലും ഈ വാദത്തെ അംഗീകരിക്കുന്നതിലെ വൈരുദ്ധ്യമാണ് മനോവയ്ക്കു മനസ്സിലാകാത്തത്!
യൂറോപ്പുമായി ഇസ്ലാം നടത്തിയ ഏതെങ്കിലും യുദ്ധത്തില്‍ അവര്‍ വിജയിച്ചിരുന്നുവെങ്കില്‍  ഇസ്ലാമിക തീവ്രവാദികളെക്കൊണ്ട് ഈ ഭൂഖണ്ഡം നിറയുമായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ എന്ന വിഘടനവാദി യൂറോപ്പില്‍ ഭിന്നതയുണ്ടാക്കുന്നതുവരെ ഒറ്റ ഇസ്ലാമിക വിശ്വാസികള്‍പ്പോലും യൂറോപ്പിന്റെ മണ്ണില്‍ ഉണ്ടായിരുന്നില്ല! ഈ വസ്തുത പരിശോധിക്കുമ്പോള്‍, ക്രൈസ്തവര്‍ പരാജയപ്പെട്ടുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന യുദ്ധങ്ങളൊന്നും ഫലത്തില്‍ പരാജയങ്ങളായിരുന്നില്ല! കാരണം, ഈ യുദ്ധങ്ങളൊക്കെ ക്രൈസ്തവരുടെ ചെറുത്തുനില്‍പ്പുകളായിരുന്നു. ഇതിന്റെ ഫലമായി ഇസ്ലാമിക അധിനിവേശം യൂറോപ്പില്‍ തടയപ്പെട്ടു! ക്രൈസ്തവര്‍ മാത്രം അധിവസിച്ചിരുന്ന സിറിയ, തുര്‍ക്കി, ഇറാക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ക്രൈസ്തവര്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയോ വധിക്കപ്പെടുകയോ പലായനം ചെയ്യപ്പെടുകയോ ആണുണ്ടായത്. ഇസ്ലാമിന്റെ പൈശാചികതയ്ക്കെതിരേ ചെറുത്തുനില്‍ക്കാന്‍ ഇവര്‍ക്കായില്ല. ഇതിനു മറ്റൊരു കാരണവുംകൂടി ഉണ്ടായിരുന്നു.
ജറുസലേമിലെ മതപീഡനകാലത്തു പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ക്രൈസ്തവര്‍ തങ്ങളുടെ ആസ്ഥാനം അവിടെനിന്ന് റോമിലേക്ക് മാറ്റി. ഇത് തന്റെ ഹിതമായിരുന്നു എന്ന സത്യം ദൈവത്തിനു തെളിയിക്കേണ്ടതുണ്ടായിരുന്നു. റോമിന്റെ നേതൃത്വത്തോട് മറുതലിച്ച് വേറിട്ടുനിന്ന ക്രിസ്തീയ വിഭാഗമായിരുന്നു അന്ത്യോക്യയില്‍ (സിറിയ)ഉണ്ടായിരുന്നത്. ഈ വേറിട്ടുനില്പ് ദൈവേഷ്ടത്തിനു വിരുദ്ധമായിരുന്നതുകൊണ്ടാണ് അവിടുന്ന് ഇവരെ കൈവിട്ടത്! റോമന്‍ നേതൃത്വമാണ് യേഹ്ശുവാ അംഗീകരിച്ചത് എന്നതിന്റെ അടയാളമായി അന്ത്യോക്യയിലെ സഭയെ അവിടെനിന്നു തുടച്ചുമാറ്റി! സാത്താനും അവന്റെ സന്തതികളും ഇന്നുമവിടെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നതും ക്രിസ്ത്യാനികളില്‍ അവശേഷിച്ചിരിക്കുന്നവര്‍ നിരന്തരം ഇവരാല്‍ വേട്ടയാടപ്പെടുന്നതും നാം തിരിച്ചറിയണം! എന്നാല്‍, റോമിലെ സഭയെ സംരക്ഷിക്കാന്‍ അനേകം രാജാക്കന്മാരെ ദൈവം ഉയര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു! മുകളില്‍ സൂചിപ്പിച്ചതുപോലെ ലൂഥറിന്റെ വരവോടെ മാത്രമാണ് ഇസ്ലാമികതയുടെ വിഷബീജം അല്പാല്പമായി യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്ക് കടന്നുകൂടിയത്!
കുരിശുയുദ്ധങ്ങള്‍ തെറ്റായിരുന്നുവെന്ന് ക്രൈസ്തവരില്‍ ആരെങ്കിലും പറയുന്നുവെങ്കില്‍, തങ്ങളെ വിശ്വാസത്തില്‍ നിലനിര്‍ത്താന്‍ രക്തം ചിന്തിയ പൂര്‍വ്വീകരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് എത്ര ഉന്നതാരാണെങ്കിലും മനോവയുടെ അഭിപ്രായത്തില്‍ മാറ്റമില്ല! ലോകത്തിന്റെ പ്രീതിയും ബഹുമാനവും കാംക്ഷിക്കുന്നവരും കത്തോലിക്കാസഭയിലേക്ക് ഉദാരവത്ക്കരണമെന്ന പൈശാചികത കടത്തിക്കൊണ്ടുവരികയും ചെയ്ത ചില കാപട്യക്കാരായ അധികാരികള്‍ പൂര്‍വ്വീകരെ തള്ളിപ്പറഞ്ഞുകൊണ്ട് സ്വയം വലുതാകാന്‍ ശ്രമിച്ചിട്ടുണ്ട്. ദിവ്യകാരുണ്യത്തെ പ്രണയിക്കുന്നുവെന്ന് വാദിക്കുകയും  അതേസമയംതന്നെ ദിവ്യകാരുണ്യത്തിന്റെ പരിപാവനതയെ കളങ്കപ്പെടുത്തുകയും ചെയ്തവര്‍ ആരാണെന്ന് ചിന്തിച്ചാല്‍, ഇവിടെ കുറിച്ചിരിക്കുന്നവയിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയും!
പരിശുദ്ധ കുര്‍ബാന കൈകളില്‍ കൊടുക്കുവാന്‍ ആരംഭിച്ചതും, അല്‍മായര്‍ക്കും സ്ത്രീകള്‍ക്കുപോലും തിരുവോസ്തി കൈകാര്യം ചെയ്യാനുള്ള അധികാരം നല്‍കിയതും, അള്‍ത്താരശുശ്രൂഷയില്‍ ബാലികമാരെ നിയോഗിച്ചതും ഉദാരവത്ക്കരണത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ്! വൈദീകരുടെ ബ്രഹ്മചര്യം എടുത്തുകളയുകയും സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്‍കാനുമുള്ള ഒരുക്കത്തിലായിരുന്നുവെങ്കിലും  അതിനുമുമ്പ് ദൈവം നമ്മോടു കരുണകാണിച്ചു! ദിവ്യകാരുണ്യം കൈകളില്‍ സ്വീകരിക്കുവാനുള്ള അനുവാദം നല്‍കുന്ന നിയമം സാത്താനാണ് അവതരിപ്പിച്ചത് എന്ന സത്യം പിന്നീടുണ്ടായ അനുഭവങ്ങള്‍ തെളിയിച്ചു. സാത്താനു ബലിയര്‍പ്പിക്കുന്ന 'ബ്ലാക്ക് മാസ്സ്'  എന്ന പൈശാചികതയ്ക്ക് സഹായകരമായ നിയമമായിരുന്നു ഇത്! ഭക്തിയുടെ മൂടുപടം ധരിച്ച ചില വ്യക്തികള്‍ തിരുവോസ്തി, തങ്ങളുടെ ഭവനത്തിന്റെ നാലു മൂലകളിലും കുഴിച്ചിട്ട സംഭവവും അരങ്ങേറി. യൂറോപ്പില്‍ ജീവിക്കുന്ന ഒരു സ്ത്രീ, തന്റെ മാലയുടെ ലോക്കറ്റില്‍ തിരുവോസ്തി സൂക്ഷിച്ചിരിക്കുകയാണ്!
ദിവ്യകാരുണ്യത്തെ ആരാധിക്കുന്നതില്‍  ശ്രദ്ധചെലുത്തിയിരുന്ന മഹത്തായ പാരമ്പര്യം റോമന്‍ കത്തോലിക്കാസഭയ്ക്ക് ഉണ്ടായിരുന്നു!ഒരു പുരോഹിതന്റെ കരങ്ങളില്‍നിന്നു തിരുവോസ്തി നിലത്തുവീണാല്‍ ആദരവോടെ മുട്ടുകുത്തിയാണ് തിരികെ എടുത്തിരുന്നത്. മാത്രവുമല്ല, ഒരു വെള്ളത്തുണികൊണ്ട് ആ സ്ഥലം മൂടുകയും അള്‍ത്താരയില്‍ ഉപയോഗിക്കുന്ന കൈമണി അവിടെ വയ്ക്കുകയും ചെയ്യും! രോഗികള്‍ക്ക് നല്‍കാനായി എതെങ്കിലു ഒരു വൈദീകന്‍ ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് പോകുന്നതു കണ്ടാല്‍, ഒരു ചെളിക്കുണ്ടിലാണെങ്കില്‍പ്പോലും മുട്ടുകുത്തി വണങ്ങണമെന്ന് പഠിപ്പിച്ച നല്ല പാരമ്പര്യങ്ങളെ നിസ്സാരമാക്കുന്നത് ആരാണെന്ന് നാം തിരിച്ചറിയണം! അനീതിനിറഞ്ഞ ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവന്നവര്‍തന്നെയാണ് കുരിശുയുദ്ധങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് തലമറന്ന് എണ്ണ തേച്ചത്! മാര്‍ത്തോമാ ക്രിസ്ത്യാനികളെന്നു സ്വയം പരിചയപ്പെടുത്തുകയും എന്നാല്‍, അങ്ങനെ അല്ലാത്തവരുമായ കല്‍ദായ വാദികളെയാണ് സൂക്ഷിക്കേണ്ടത്. റോമന്‍ നേതൃത്വത്തോടുള്ള കടുത്ത എതിര്‍പ്പിന്റെ ഭാഗമായി പരിശുദ്ധ കുര്‍ബാനയെപ്പോലും നിന്ദിക്കുന്ന ആശയങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണമാണ്, കുര്‍ബാനയില്‍ ഉപയോഗിക്കുന്ന 'തിരുവോസ്തി'ക്കുപകരം ചപ്പാത്തി, പൊറോട്ട, 'പുട്ടുംകടല' തുടങ്ങിയവയുമായി ചില ആഭാസന്മാര്‍ ഇറങ്ങിയിരിക്കുന്നത്!
ഇവര്‍ക്കൊക്കെ ക്രിസ്ത്യാനിയായി ജീവിക്കാനുള്ള സാഹചര്യമൊരുക്കിയത് കുരിശുയുദ്ധങ്ങളായിരുന്നുവെന്ന വസ്തുത സൗകര്യപൂര്‍വ്വം ഇവര്‍ വിസ്മരിക്കുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ സിറിയയും തുര്‍ക്കിയും അറബിരാജ്യങ്ങളുംപോലെ യൂറോപ്പും അധഃപതിക്കുകയും ക്രിസ്ത്യാനികളെ വെട്ടിനുറുക്കി പട്ടിയ്ക്ക് തിന്നാന്‍ കൊടുക്കുകയും ചെയ്യുമായിരുന്നു! ഈ സത്യങ്ങള്‍ യൂറോപ്പ് ഇപ്പോള്‍ തിരിച്ചറിഞ്ഞുകൊണ്ടാണിരിക്കുന്നത്. ഇസ്ലാം എന്ന മാലിന്യം യൂറോപ്പിലേക്ക് കടന്നുവന്ന്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചുകഴിഞ്ഞു!
വെറും 3.7 ശതമാനംമാത്രം ഇസ്ലാം, ജര്‍മ്മനിയില്‍ ആയപ്പോഴേക്കും ക്രിസ്തീയ സ്ഥാപനങ്ങളിലുള്ള കുരിശുരൂപം നീക്കം ചെയ്യണമെന്ന്‍ വാദിക്കാന്‍ തുടങ്ങിയെങ്കില്‍, വരാനിരിക്കുന്ന ദുരന്തങ്ങളെ നേരിടാന്‍ യൂറോപ്പ് ഒരുങ്ങിക്കൊള്ളുക! ന്യൂനപക്ഷമായിരിക്കുമ്പോള്‍ 'നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞങ്ങള്‍ക്കു ഞങ്ങളുടെ മതം. മതത്തില്‍ നിര്‍ബന്ധം പാടില്ല' എന്ന ഇസ്ലാമിന്റെ കാപട്യം ഖുറാനിലൂടെ നമുക്ക് വായിച്ചറിയാന്‍ കഴിയും! നാലു ശതമാനത്തില്‍ താഴെമാത്രം മതം വളര്‍ന്നപ്പോഴേ മുസ്ലീങ്ങള്‍ അവരുടെ രണ്ടാമത്തെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത് ക്രൈസ്തവരുടെ സഹിഷ്ണുതയെ ചൂഷണം ചെയ്യലാണ്! ക്രിസ്ത്യാനികള്‍ കാണിക്കുന്ന സ്നേഹവും കാരുണ്യവും ദുരുപയോഗം ചെയ്തുകൊണ്ട് അഭയം നല്‍കിയവരെ ഉന്മൂലനം ചെയ്യുന്ന പൈശാചികത ഇസ്ലാമിനെ പഠിപ്പിച്ചത് മുഹമ്മദാണെന്ന് ഖുറാന്‍ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും! സിറിയയും ലിബിയയും പശ്ചിമേഷ്യന്‍രാജ്യങ്ങളും മാത്രമല്ല, ഇസ്ലാമികര്‍ ഭൂരിപക്ഷമായിട്ടുള്ള എല്ലാ രാജ്യങ്ങളിലും ക്രിസ്ത്യാനികളെ വാളുകൊണ്ട് നശിപ്പിച്ചാണ് ഇവര്‍ മതം പ്രചരിപ്പിച്ചത്! ഇസ്ലാമിന്റെ ഇന്നത്തെ ശൈലി നമുക്കെല്ലാം നേരിട്ട് അറിയാവുന്നതാണ്. ഇതില്‍നിന്ന് വ്യത്യസ്ഥമായ ഒരു ശൈലി, ഇവരുടെ പരിണാമത്തിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല!
പശ്ചിമേഷ്യയെയും അറബിനാടുകളെയും പൂര്‍ണ്ണമായും ഇസ്ലാമികവത്ക്കരിച്ചതിനുശേഷം യൂറോപ്പിലേക്കു വാളുമായി കടന്നുവന്നവരെ തടയാന്‍ ക്രൈസ്തവരാജ്യങ്ങള്‍ തയ്യാറായപ്പോള്‍ അതിനെ ഇസ്ലാം വിളിച്ച പേരാണ് 'കുരിശുയുദ്ധം' എന്നത്! ഇസ്ലാമിക തീവ്രവാദികളെ അമേരിക്ക കൈകാര്യം ചെയ്തപ്പോഴും അതിനെ കുരിശുയുദ്ധമെന്നു വിളിച്ചത് ഈ അടുത്തകാലത്ത് നാം കേട്ടതാണ്.അമേരിക്കയും ബ്രിട്ടനും കുരിശിനെ അംഗീകരിക്കാത്ത 'പ്രോട്ടസ്റ്റന്റ്' വിഭാഗങ്ങളായിട്ടും ഇതേ പേരുതന്നെ വിളിക്കന്നതിലൂടെ ഈ പേരിന്റെ ഉറവിടം വ്യക്തമാകുമല്ലോ!? ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ അന്നും ഇന്നും ഇസ്ലാമിന്റെ ശൈലിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ലോകത്തുള്ള ഒരു മതങ്ങളിലും അവയുടെ ആരംഭകാലത്തെ നയങ്ങളില്‍നിന്നു അധികം വ്യതിയാനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നു നമുക്ക് ഊഹിക്കാവുന്നതാണ്.   മറിച്ചു സംഭവിച്ചാല്‍ ആ മതങ്ങളുടെ വിശ്വാസ്യതതന്നെ ഇല്ലാതാകും. കാരണം, മതസ്ഥാപകന്റെ നയങ്ങളെ മാറ്റിമറിക്കാന്‍ അനുയായികള്‍ക്ക് അവകാശമില്ല എന്നതുതന്നെ! ഇസ്ലാമിന്റെ ചരിത്രം പഠിച്ചിട്ടുള്ള ആരും സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നോക്കി അതിശയിക്കില്ല; കാരണം, മരുഭൂമിയിലൂടെ കടന്നുപോകുന്ന കച്ചവടക്കാരെ കൊള്ളയടിക്കുന്ന അറബികള്‍ പ്രാചീനകാലംമുതലേ ഉണ്ടായിരുന്നെന്നും ആ കുലത്തില്‍പ്പെട്ടവനായിരുന്നു‍ മുഹമ്മദുനബിയെന്നും ചരിത്രത്തിലുണ്ട്! ഇവരാണ് ഇസ്മായേല്യര്‍! ഇവരിലെ ഒരു വിഭാഗമാണ്‌ ഇന്ത്യയില്‍ കടന്നുവന്ന്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പിതൃത്വം ഏറ്റെടുത്ത സുറിയാനികള്‍.  സിറിയയില്‍നിന്നു പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത ഇവര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചു. അതായത്, സിറിയയില്‍നിന്നു കുടിയേറിയ ക്രിസ്ത്യാനികള്‍ ഇസ്മായേല്‍ വംശജരായിരുന്നു.  ഇവരുടെ പെരുകളില്‍ത്തന്നെ ഇതു വ്യക്തവുമാണ്! 
ഇസ്ലാമിന്റെ പൊതുശൈലി അവര്‍ പിന്തുടരുന്നതുപോലെതന്നെ ക്രിസ്ത്യാനികളും ആരംഭത്തില്‍ ഉണ്ടായിരുന്ന അവരുടെ നയങ്ങള്‍ തന്നെയാണ് ഇന്നും തുടരുന്നത്. ഇന്ന്‍ ഈ ഭൂമുഖത്ത് നിലവിലുള്ള ഏതെങ്കിലും മതത്തെ ക്രൈസ്തവര്‍ പീഡിപ്പിക്കുകയോ ബലമായി മതപരിവര്‍ത്തനം നടത്തുകയോ ചെയ്തുവെന്ന് പറയാന്‍ കഴിയില്ല! ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മറ്റു മതക്കാരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന യാതൊരു നിയമങ്ങളും അടിച്ചേല്‍പ്പിക്കാറില്ലെന്ന്‍ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, ഇസ്ലാമിക ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ സ്ഥിതി എന്താണെന്ന് മനോവ വിവരിക്കേണ്ട കാര്യമില്ലല്ലോ! യൂറോപ്പിനെ നോക്കി കുരിശുയുദ്ധക്കാരെന്നു വിളിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ ഒരുകാര്യം അറിഞ്ഞിരിക്കുക: കോടിക്കണക്കിന് ഇസ്ലാമിക അഭയാര്‍ഥികളെ  ഭക്ഷണവും പാര്‍പ്പിടവും കൊടുത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. അവരുടെ  മതവിശ്വാസങ്ങള്‍ അനുഷ്ഠിച്ചു ജീവിക്കാനുള്ള സൗകര്യം ഒരുക്കുന്നത് ഇവിടുത്തെ ക്രിസ്ത്യാനികളാണെന്നു മറക്കരുത്! ഇസ്ലാമിന്റെ പതിനാലു നൂറ്റാണ്ടുകളിലെ ചരിത്രത്തില്‍ ഇന്നോളം മറ്റേതെങ്കിലും മതക്കാരെ ഒരുനേരത്തെ ഭക്ഷണം നല്‍കി സഹായിച്ചതായി അവകാശപ്പെടാന്‍ കഴിയുമോ?
ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ ചരിത്രം പഠിക്കണമെന്നില്ല; വര്‍ത്തമാനകാലത്തെ സൂക്ഷിച്ചു വീക്ഷിച്ചാല്‍ മാത്രം മതി. ക്രൈസ്തവ സഭകള്‍തമ്മില്‍ ബോധ്യങ്ങളില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നത് സമ്മതിക്കാം. എന്നാല്‍, സുന്നികള്‍ ഷിയാകളെ കൈകാര്യം ചെയ്യുന്ന ശൈലിയില്‍ ക്രിസ്ത്യാനികള്‍ പോരടിച്ചതായി ഇന്നോളം കണ്ടിട്ടുമില്ല ‍കേട്ടിട്ടുമില്ല. ഇസ്ലാമിക വിഭാഗങ്ങള്‍ ചാവേറുകളായി പരസ്പരം കൊന്നോടുക്കുന്നതുപോലെ കത്തോലിക്കരെ പെന്തക്കോസ്തുകാരോ, പെന്തക്കോസ്തുകാരെ കത്തോലിക്കാരോ കായികമായി നേരിട്ടതായി ആര്‍ക്കും പറയാന്‍ കഴിയില്ല! ക്രിസ്തീയതയുടെ ആരംഭകാലത്ത് കടുത്ത മതപീഡനങ്ങളെ അതിജീവിച്ചാണ് വിശ്വാസം വളര്‍ന്നതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്! റോമിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. നീറോയുടെ പൈശാചികപീഡനങ്ങള്‍ കുപ്രസിദ്ധവുമാണ്! പിന്നീട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി, ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിലൂടെയാണ് മതപീഡനത്തിന് അറുതി വന്നത്!
സഭയുടെ ശത്രുക്കള്‍ സഭയില്‍ത്തന്നെ!
റോമന്‍ കത്തോലിക്കാസഭയെ തകര്‍ക്കാന്‍ വിജാതിയര്‍ക്കോ പെന്തക്കൊസ്തുകാര്‍ക്കോ സാധിക്കുകയില്ല; മറിച്ച്, സഭയുടെ ഊര്‍ജ്ജം ആസ്വദിക്കുകയും സഭാസ്നേഹികളെന്നു നടിക്കുകയും ചെയ്യുന്ന തിന്മയുടെ വക്താക്കള്‍ക്കേ അതു സാധിക്കുകയുള്ളു. പൗരസ്ത്യവാദവുമായി സഭയുടെ ഉള്ളില്‍ വസിക്കുകയും റോമന്‍ കത്തോലിക്കാസഭയെന്നു പറയാന്‍പോലും വിമുഖത കാണിക്കുകയും ചെയ്യുന്നവരും പാശ്ചാത്യസഭയില്‍ കയറിക്കൂടിയ സെക്കുലര്‍ വാദികളായ ചിലരുമാണ് ഇന്നു കത്തോലിക്കാസഭയുടെ ശത്രുക്കള്‍! 'സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍'  എന്ന്‍ വചനം മുന്നറിയിപ്പു തന്നിട്ടുള്ളത് ഇത്തരക്കാരെക്കുറിച്ചാണ്!
ചരിത്രത്തെ വളച്ചൊടിക്കുന്ന ഇസ്ലാമിന്റെ കുതന്ത്രങ്ങളെ സത്യമെന്നു ധരിച്ച് അനുധാവനം ചെയ്യുന്ന പലരുമിന്ന് കത്തോലിക്കാസഭയിലുണ്ട്! ഇസ്ലാമിന്റെ ക്രൂരതകള്‍ക്കുനെരെ കണ്ണടച്ച് ഇരുട്ടാക്കി ജീവിക്കുന്നവരാണ് ഇക്കൂട്ടര്‍. ക്രിസ്ത്യാനികളുടെ വിശ്വാസം സംരക്ഷിക്കേണ്ടത് തങ്ങളുടെ നേതാക്കന്മാരുടെ ധാര്‍മ്മീക ഉത്തരവാദിത്വമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!ക്രിസ്തുവിനെയും അവിടുത്തെ സഭയെയും സ്നേഹിച്ചിരുന്നവരും ശത്രുക്കള്‍ക്കുമുന്നില്‍ ആടുകളെ കൈവിട്ട് ഓടിയൊളിക്കാത്തവരുമായ ധീരരും നീതീമാന്മാരുമായ ഇടയന്മാര്‍ വിശ്വാസികളെ സംരക്ഷിക്കാന്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ തള്ളിപ്പറയുന്നത് ആരുടെ പ്രീതിനേടാനാണെന്ന് നമുക്കു വ്യക്തമാണ്. ഇത്തരക്കാരെ അവര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ കാലം തള്ളിക്കളയും! യേഹ്ശുവാ കുരിശില്‍ മരിച്ചിട്ടില്ലെന്നും അവിടുന്ന് ദൈവപുത്രനല്ലെന്നും എഴുതിവച്ചിരിക്കുന്ന പുസ്തകത്തെ ചുംബിക്കുന്നതും യേഹ്ശുവായുടെ കാരണത്തടിക്കുന്നതും ഒന്നുപോലെയേ മനോവയ്ക്ക് കാണാന്‍ കഴിയുകയുള്ളു! ഇതിനെ ക്രിസ്തീയ സ്നേഹമെന്ന് കരുതുന്നുവെങ്കില്‍, അവിടുത്തെ സുവിശേഷം ഇവര്‍ വായിച്ചിട്ടുമില്ല ഗ്രഹിച്ചിട്ടുമില്ല!
വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താനും സംരക്ഷിക്കുവാനും കഴിയാത്തവരും മുന്‍കാല ചെറുത്തുനില്‍പ്പുകളെ തള്ളിപ്പറയുന്നവരും വിജാതിയരുടെ കുഴലൂത്തുകാരും യൂദാസിന്റെ പിന്മുറക്കാരുമാണെന്നു മനോവ തറപ്പിച്ചു പറയും! റോമന്‍ കത്തോലിക്കാസഭയെ പടുത്തുയര്‍ത്താന്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ സംഭാവന ചെറുതായിരുന്നില്ല. അതുകൊണ്ടുതന്നെ ഫ്ലേവിയസ് വലേറിയസ് ഔറീലിയസ് കോണ്‍സ്റ്റാന്റിനസ് അഥവാ കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍ 'മഹാനായ കോണ്‍സ്റ്റന്റൈന്‍' എന്ന്‍ വിളിക്കപ്പെട്ടു. കത്തോലിക്കാസഭ ഇദ്ദേഹത്തെ മഹാനായ കോണ്സ്റ്റന്റൈന്‍ എന്നും പൗരസ്ത്യ ഓര്‍ത്തഡോക്സുകാരുടെയും ബൈസാന്റിയന്‍ കത്തോലിക്കരുടെയും ‍ഇടയില്‍ വിശുദ്ധ കോണ്സ്റ്റന്റൈന്‍ എന്നും ഈ റോമന്‍ ചക്രവര്‍ത്തി വിളിക്കപ്പെടുമ്പോള്‍ ഇന്നത്തെ മേലാളന്മാര്‍ ഇത് തിരുത്തുമോ?! കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ ഭൗതീകമായ സുരക്ഷിതത്വം സഭയ്ക്കു ലഭിച്ചുവെങ്കിലും, ആദ്ധ്യാത്മികമായ വലിയ ദുരന്തത്തിന് ഇയാള്‍ കാരണമായി. യേഹ്ശുവായുടെ യഥാര്‍ത്ഥ നാമം നീക്കംചെയ്യുകയും അര്‍ത്ഥമില്ലാത്ത അനേകം പേരുകള്‍ അവിടുത്തേക്ക്‌ ചാര്‍ത്തുകയും ചെയ്തത് ഈ ചക്രവര്‍ത്തിയാണ്! തന്റെ എല്ലാ അന്ധവിശ്വാസങ്ങളും ക്രിസ്തീയതയുടെ ഭാഗമാക്കാന്‍ ഇയാള്‍ക്കു സാധിച്ചു. ക്രിസ്തീയതയില്‍ ദുരാചാരങ്ങള്‍ സ്ഥാപിക്കാന്‍ തുടക്കമിട്ടതും കോണ്‍സ്റ്റന്റൈന്‍ തന്നെ!
ഭൂമി ഉരുണ്ടതാണെന്ന സൂചന ബൈബിളില്‍ ഉണ്ടായിരിക്കേ, ബൈബിള്‍ കണ്ടിട്ടുപോലുമില്ലാത്ത ചിലരുടെ അവിവേകമായിരുന്നു ഗലീലിയോ അനുഭവിച്ച പീഡനത്തിന് ആധാരം!  ജ്ഞാനം അന്വേഷിക്കുന്നവന് തുറന്നുകൊടുക്കാന്‍‍ വചനത്തില്‍  ഒരുക്കിവച്ചിരിക്കുന്ന വിരുന്ന് ആസ്വദിച്ചിരുന്നെങ്കില്‍ ഈ കളങ്കം സഭയുടെമേല്‍ വരില്ലായിരുന്നു. ഭൂമി പരന്നതാണെന്നു ബൈബിളില്‍ പറഞ്ഞിട്ടില്ലാതിരിക്കെ, തങ്ങളുടെ മുന്‍ധാരണകളെ സത്യമായി ഗണിച്ചവര്‍ ജോബിന്റെ പുസ്തകം ആത്മാവില്‍ ഗ്രഹിച്ചില്ല! ഭൂമിയെ സംബന്ധിച്ച് ബൈബിള്‍ നല്‍കുന്ന സൂചനയിതാണ്: "ഭൂമിയെ ശൂന്യതയുടെമേല്‍ തൂക്കിയിട്ടിരിക്കുന്നു"(ജോബ്‌:26;7).
കത്തോലിക്കാസഭയിലെ മുന്‍കാലത്തെ ചില വിവരമില്ലാത്ത പ്രമാണിമാര്‍ തെറ്റുകളില്‍ പതിച്ചിട്ടുണ്ട് എന്നകാര്യം തുറന്നു സമ്മതിച്ചുകൊണ്ടുതന്നെ കുരിശുയുദ്ധങ്ങളെ മനോവ ഹൃദയപൂര്‍വ്വം ശ്ലാഘിക്കുകയാണ്!
http://www.manovaonline.com/news_detail/23/malayalam

ബാലിന്റെ ക്ഷേത്രത്തെ തകര്‍ത്ത ബൈബിളിലെ സംഭവം ചരിത്രപരമായ സത്യമാണെന്ന് ഇസ്രായേല്‍ ഗവേഷക സംഘം കണ്ടെത്തി

സ്വന്തം ലേഖകന്‍ 30-09-2016 - Friday
ലാച്ചിഷ്: ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന, ബാലിന്റെ ക്ഷേത്രം യൂദന്മാര്‍ തകര്‍ത്തതിന്റെ തെളിവുകള്‍ ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചു. ബൈബിളില്‍ വിവരിക്കുന്ന, ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചരിത്രസത്യങ്ങളാണെന്നതിന്റെ ശാസ്ത്രീയമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പഴയനിയമത്തിലെ രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തിലെ പത്താം അധ്യായത്തിലാണ് ഇതു സംബന്ധിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 

ബാലിന്റെ ആരാധകരെ യേഹു തന്ത്രപൂര്‍വ്വം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച ശേഷം അവരെ നശിപ്പിക്കുകയും, ബാലിന്റെ ക്ഷേത്രത്തെ തകര്‍ക്കുകയുമാണ് ചെയ്തത്. ബാലിന്റെ ക്ഷേത്രം തകര്‍ക്കപ്പെട്ട സ്ഥലം ഒരു വിസര്‍ജന പ്രദേശമായി പിന്നീട് മാറിയെന്നും ബൈബിള്‍ പറയുന്നു. ഇസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ ഇപ്പോള്‍ ടെല്‍ ലാച്ചിഷ് ദേശീയ പാര്‍ക്കിനു സമീപത്തു നിന്നും വിസര്‍ജനത്തിനായി പഴയനിയമത്തിലെ ആളുകള്‍ ഉപയോഗിച്ചുവന്നിരുന്ന ഒരു ശൗചാലയവും അതിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ക്ഷേത്രത്തിന്റേതിനു സമാനമായ തകര്‍ന്ന നിര്‍മ്മിതികളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 

ഒന്നാം ക്ഷേത്ര കാലഘട്ടങ്ങളിലെ പ്രധാനപ്പെട്ട മൂന്നു നഗര കവാടങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഇസ്രായേല്‍ അന്റികുറ്റീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. നഗരകവാടങ്ങളില്‍ മുതിര്‍ന്നവരും,ന്യായാധിപന്‍മാരും, ഗവര്‍ണറുമാരും, രാജക്കന്‍മാരും ഉള്‍പ്പെടുന്ന സംഘം ഇരിക്കുവാന്‍ ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങളും ഗവേഷക സംഘം കണ്ടെത്തിയിരുന്നു. ഇത്തരം ഇരിപ്പിടങ്ങളിലിരുന്ന് ജനത്തെ നിരീക്ഷിക്കുന്നവരെ സംബന്ധിച്ചും ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ട്. പുതിയ കണ്ടെത്തലുകള്‍ ബൈബിളിലെ കാര്യങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണെന്ന്‍ ജെറുസലേം പൈതൃക വകുപ്പ് മന്ത്രി സീവ് എല്‍കിന്‍ പ്രതികരിച്ചു. 
http://pravachakasabdam.com/index.php/site/news/2706

ബംഗളൂരുവില്‍ അഞ്ചു മാസമായി പൂട്ടികിടന്നിരുന്ന ദേവാലയം വിശ്വാസികള്‍ക്ക് വീണ്ടും തുറന്നു നല്‍കി

സ്വന്തം ലേഖകന്‍ 29-09-2016 - Thursday

ബംഗളൂരു: അഞ്ചു മാസത്തോളമായി പൂട്ടികിടന്നിരുന്ന ബംഗളൂരുവിലെ കത്തോലിക്ക ദേവാലയം വിശ്വാസികള്‍ക്ക് തുറന്നു നല്‍കി. ബംഗളൂരുവിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന നാഗനഹള്ളിയിലെ സെന്റ് പോള്‍ ദ ഹെര്‍മിറ്റ് ദേവാലയമാണ് വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നു നല്‍കിയത്. ദേവാലയം തുറന്ന് വിശ്വാസികളെ ആരാധനയ്ക്ക് അനുവദിക്കണമെന്ന് കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസാണ് ദേവാലയം തുറന്നു നല്‍കി ഇവിടെയ്ക്കു പുതിയ വൈദികനെ സേവനത്തിനായി നിയമിച്ചത്.

അതിരൂപതയുടെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലകള്‍ കൈകാര്യം ചെയ്യുന്ന ഫാദര്‍ മാര്‍ട്ടിന്‍ കുമാറാണ് ദേവാലയത്തില്‍ പുതിയതായി നിയമിക്കപ്പെട്ട വൈദികന്‍. വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കണമെന്ന് ഫാദര്‍ മാര്‍ട്ടിന്‍ കുമാറിനെ പുതിയ ചുമതല ഏല്‍പ്പിച്ചുകൊണ്ട് നല്‍കിയ ഉത്തരവില്‍ ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിച്ചു. ഈ മാസം 20-നു കര്‍ണ്ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ 29-നു മുമ്പ് ദേവാലയം ആരാധനയ്ക്കായി തുറന്നു നല്‍കണമെന്ന് ഉത്തരവിട്ടിരിന്നു.

ദേവാലയത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 21-നാണ് പള്ളി പൂട്ടിയിടുവാന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് പ്രത്യേക കല്‍പ്പന പുറപ്പെടുവിച്ചത്. ഫാദര്‍ ചൗറപ്പ സെല്‍വരാജ് എന്ന അന്തരിച്ച വൈദികന്റെ പ്രതിമ ദേവാലയ പരിസരത്ത് വിശ്വാസികള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഫാദര്‍ ചസാര എന്ന പേരിലായിരുന്നു ചൗറപ്പ സെല്‍വരാജ് സഭയില്‍ അറിയപ്പെട്ടിരുന്നത്. ഫാദര്‍ ചസാര തങ്ങളുടെ സാമൂഹിക ആത്മീയ മണ്ഡലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് നാഗനഹള്ളിയിലെ വിശ്വാസികള്‍ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രതിമ ദേവാലയ പരിസരത്തു സ്ഥാപിക്കുവാന്‍ വിശ്വാസികള്‍ ബിഷപ്പിന്റെ അനുവാദം ഇല്ലാതെ തീരുമാനിച്ചത്. ഇതേ തുടര്‍ന്നു ദേവാലയം പൂട്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരിന്നു. അതേ സമയം തുറന്നു നല്കിയ ദേവാലയത്തില്‍ നിന്ന്‍ വൈദികന്റെ പ്രതിമ പൂര്‍ണ്ണമായും തടിപലകകള്‍ ഉപയോഗിച്ച് മറയ്ക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ പാലിക്കണമെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു. 
http://pravachakasabdam.com/index.php/site/news/2705

സഹനത്തിന്റെ മധ്യത്തിലും നല്ല കള്ളനോട് കാരുണ്യം കാണിച്ചവനാണ് ക്രിസ്തു എന്നത് നാം മറക്കരുത്; ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 29-09-2016 - Thursday


വത്തിക്കാന്‍: കുരിശിലെ തന്റെ സഹന നിമിഷങ്ങള്‍ക്കിടയിലും നല്ല കള്ളനോട് കാരുണ്യം കാണിച്ച ക്രിസ്തുവിന്റെ കരുണയെ മറക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗം കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. ക്രൂശീകരണ സമയത്ത് ഇടതും വലതുമായി ക്രിസ്തുവിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു കള്ളന്‍മാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിന്തയാണ് പിതാവ് വിശ്വാസികളുമായി പങ്കുവച്ചത്.

ക്രിസ്തു ദൈവപുത്രനാണെങ്കില്‍ ഉടന്‍ തങ്ങളെ വിടുവിക്കണമെന്ന് പറയുന്ന ഇടതുഭാഗത്തെ കള്ളന്‍, ദൈവത്തെ കുറിച്ച് ശരിയായി മനസിലാക്കാതെയുള്ള പ്രതികരണമാണ് നടത്തിയതെന്നും മരണത്തിന്റെ ഭയം ബാധിച്ച ഒരു മനുഷ്യനില്‍ നിന്നും ഉയര്‍ന്നുവന്ന ചില വാക്കുകളാണ് ഇടതുഭാഗത്തെ കള്ളനില്‍ നിന്നും ഉണ്ടായതെന്നും പാപ്പ വിശദീകരിച്ചു. എന്നാല്‍, വലതു ഭാഗത്തെ കള്ളന്‍ മരണത്തിന്റെ വേദനകളിലും ദൈവത്തോട് കാരുണ്യമാണ് ആവശ്യപ്പെടുന്നതെന്നും, അതാണ് ശരിയായ പ്രാര്‍ത്ഥനയെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

"വലതുഭാഗത്തെ കള്ളന് ക്രിസ്തു സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നുണ്ട്. എത്ര ഹീനമായ പ്രവര്‍ത്തി ചെയ്തവരാണെങ്കിലും അവരേയും തന്റെ കുരിശ് മരണം രക്ഷിക്കുന്നുണ്ടെന്ന് ക്രിസ്തു ഇതിലൂടെ വീണ്ടും വെളിപ്പെടുത്തുകയാണ്. എത്ര വേദനിക്കുന്നവനും ദൈവത്തിന്റെ കാരുണ്യത്തിന് അര്‍ഹനാണ്. ആശുപത്രി കിടക്കയിലും, ജയിലിലും, യുദ്ധമുഖത്തും, വിവിധ ക്ലേശ സാഹചര്യങ്ങളിലും കഴിയുന്നവര്‍ ക്രിസ്തുവിന്റെ ക്രൂശിത രൂപം മനസില്‍ ഓര്‍ക്കണം. ക്ലേശങ്ങളുടെ മധ്യത്തിലും നല്ല കള്ളന് രക്ഷ നല്‍കിയവനാണ് ദൈവമെന്ന് നാം മറക്കരുത്".

"ദൈവഭയം ഇല്ലാതിരുന്നതിനാലാണ് ഇടതുഭാഗത്തെ കള്ളന്‍ ക്രിസ്തുവിനോട് മരണത്തിന്റെ അവസ്ഥയില്‍ പോലും തെറ്റായി സംസാരിക്കുവാന്‍ കാരണമായത്. ദൈവഭയം എന്നത് ദൈവത്തെ പേടിക്കുന്ന അവസ്ഥയല്ല. മറിച്ച് ദൈവം സൃഷ്ടാവും രക്ഷിതാവുമാണെന്ന് മനസിലാക്കി അവിടുത്തേക്ക് നാം നല്‍കുന്ന ബഹുമാനത്തെ ആണ് ദൈവഭയമെന്ന് വിളിക്കുന്നത്. ദൈവത്തെ പേടിക്കേണ്ടവരല്ല നമ്മള്‍, മറിച്ച് അവിടുത്തെ മഹത്വം തിരിച്ചറിഞ്ഞ് അവിടുത്തെ ബഹുമാനിക്കേണ്ടവരാണ് നാം". പാപ്പ വ്യക്തമാക്കി.

സിറിയയില്‍ യുദ്ധത്തിന്റെ ക്ലേശം അനുഭവിക്കുന്ന ജനതയെ മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സ്മരിച്ചു. "ആലപ്പോയിലും മറ്റു സ്ഥലങ്ങളിലും വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെയും ദുരിതത്തിലായിരിക്കുന്നവരേയും ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. ഒരു ജനതയെ ദുരിതത്തിലേക്കും ദുഃഖത്തിലേക്കും തള്ളിവിട്ട്, അവരുടെ മേല്‍ ബോംബ് വര്‍ഷിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. നിങ്ങളുടെ ഈ പ്രവര്‍ത്തിക്ക് നിങ്ങള്‍ ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടി വരും". പാപ്പ പറഞ്ഞു.

റോമിലെ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി ഇന്ന് ഡീക്കന്‍മാരായി സ്ഥാനമേല്‍ക്കുന്ന അമേരിക്കയില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍പാപ്പ തന്റെ പ്രത്യേക പ്രാര്‍ത്ഥനാ ആശംസകളും ഇന്നലെ നടന്ന പൊതുപ്രസംഗത്തില്‍ അറിയിച്ചു. 
http://pravachakasabdam.com/index.php/site/news/2697

Thursday, 29 September 2016

തിരിച്ചടിച്ച് ഇന്ത്യ; അതിർത്തി കടന്ന് പാക്കിസ്‌ഥാനെ ആക്രമിച്ചു

 
ന്യൂഡൽഹി: പാക്കിസ്‌ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്ന് ലഫ്.ഗവർണർ രൺബീർ സിംഗ്. കഴിഞ്ഞ രാത്രിയാണ് പാക്ക് മണ്ണിൽ കടന്ന് കരസേന ആക്രമണം നടത്തിയത്. കനത്ത നാശനഷ്ടം പാക്കിസ്‌ഥാന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്‌ഥാന് വിവരം നൽകിയിരുന്നു. പാക്ക് അതിർത്തി കടന്ന് എട്ട് കേന്ദ്രങ്ങളിലാണ് സൈന്യം കനത്ത ആക്രമണം നടത്തിയത്. പാക്ക് ഭീകര ക്യാമ്പുകൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണങ്ങൾ. മിന്നലാക്രമണം ഇനി തുടരില്ലെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ആക്രമണം നടത്തിയെന്ന കാര്യം വിദേശകാര്യ വക്‌താവ് വികാസ് സ്വരൂപും സ്‌ഥിരീകരിച്ചു. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ജമ്മു കാഷ്മീർ ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് കേന്ദ്ര സർക്കാർ കൈമാറിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും ആക്രമണത്തിന്റെ വിവരങ്ങൾ കേന്ദ്ര സർക്കാർ നൽകി. ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്‌ഥാന് ശക്‌തമായ തിരിച്ചടി നൽകുമമെന്ന് കേന്ദ്ര സർക്കാരും സൈന്യവും വ്യക്‌തമാക്കിയിരുന്നു. വിവിധ ഘട്ടങ്ങളിൽ നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് സൈന്യം തിരിച്ചടിച്ചത്. നിയന്ത്രിത തിരിച്ചടിക്ക് കേന്ദ്ര സർക്കാർ നേരത്തെ തന്നെ കരസേനയ്ക്ക് അനുവാദം നൽകുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്‌ഥാനും സ്‌ഥിരീകരിച്ചിട്ടുണ്ട്
http://www.deepika.com/ucod/

കാരുണ്യ

പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 29-09-2016 - Thursday



ചെങ്ങളം: വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നതെന്നും പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു നടന്ന സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

"ക്രൈസ്തവ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തില്‍ അടിയുറച്ചു നിൽക്കണം. വിശ്വാസങ്ങൾക്കു മേലുള്ള പരീക്ഷണങ്ങൾക്കു കൂടുതൽ വില കൽപ്പിക്കണം. യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ വധിക്കപ്പെടുകയാണ്. ഫാ. ടോം ഉഴുന്നാലിൽ എവിടെയാണെന്ന് പോലും അറിയില്ല".

"ഒഡീഷയിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. വിശ്വാസികളെ ചിതറിപ്പിച്ചു. കാടുകളിലും മറ്റുമാണ് അവർ അഭയം തേടിയത്. ചില ഭരണാധികാരികളും അക്രമികൾക്ക് പിന്തുണ നൽകി. ഇത്രയൊക്കെ പ്രതിസന്ധികളിൽനിന്നു തിരിച്ചുവന്നിട്ടും അവരുടെ വിശ്വാസത്തിന് ഭംഗമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്". കര്‍ദിനാള്‍ പറഞ്ഞു.

സമൂഹബലിയിൽ മാർ ജോസ് പുളിക്കൽ, വികാരി ഫാ. മാത്യു പുതുമന, ഫാ. ജിൻസ് എംസിബിഎസ്, ഫാ. തോമസ് ഇലവനാമുക്കട, ഫാ. സെബിൻ കാഞ്ഞിരത്തിങ്കൽ, ഫാ. റോയി എംസിബിഎസ് എന്നിവർ സഹകാർമികരായിരുന്നു. 
http://pravachakasabdam.com/index.php/site/news/2699


കാരുണ്യപ്രവൃത്തികളോടെ വിശ്വാസത്തിനു സാക്ഷ്യം വഹിക്കണം: മാർ ആലഞ്ചേരി


Inform FriendsClick here for detailed news of all itemsPrint this Page
ചെങ്ങളം: കാരുണ്യപ്രവൃത്തികൾ ചെയ്ത് വിശ്വാസത്തിനു സാക്ഷ്യം വഹിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയെ തീർഥാടന ദേവാലയമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു നടന്ന സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

െരകെസ്തവ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. വിശ്വാസങ്ങൾ പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കണം. എതിർപ്പുകളും ക്ലേശങ്ങളുമില്ലാതെ ജീവിക്കുന്ന കാലഘട്ടത്തിൽ ഒരുപക്ഷേ വിശ്വാസം മന്ദീഭവിച്ചെന്നു വരാം. അതിനാൽ വിശ്വാസങ്ങൾക്കു മേലുള്ള പരീക്ഷണങ്ങൾക്കു കൂടുതൽ വില കൽപ്പിക്കണം. യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ വധിക്കപ്പെടുകയാണ്. ഫാ. ടോം ഉഴുന്നാലിൽ എവിടെയാണെന്ന് പോലും അറിയില്ല. ഒഡീഷയിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. വിശ്വാസികളെ ചിതറിപ്പിച്ചു. കാടുകളിലും മറ്റുമാണ് അവർ അഭയം തേടിയത്. മതമൗലിക വാദികളായ ചില ഭരണാധികാരികളും അക്രമികൾക്ക് പിന്തുണ നൽകി.

ഇത്രയൊക്കെ പ്രതിസന്ധികളിൽനിന്നു തിരിച്ചുവന്നിട്ടും അവരുടെ വിശ്വാസത്തിന് ഭംഗമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. പ്രതിസന്ധികളെ അതിജീവിച്ചു ജീവിത പ്രശ്നങ്ങളെ ഏറ്റെടുത്ത് ദൈവകരുണയുടെ ജീവിക്കുന്ന സാക്ഷികളായി വിശ്വാസികൾ മാറണം. കാരുണ്യ വർഷത്തിൽ സഭയുടെ ദൈവകരുണയുടെ പ്രത്യേക തീർഥാടന കേന്ദ്രമായി ചെങ്ങളം വിശുദ്ധ അന്തോനീസിന്റെ ദേവാലയത്തെ ഉയർത്തിയതായും കർദിനാൾ പ്രഖ്യാപിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.

കേരള കത്തോലിക്കാ സഭയുടെ മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മിഷൻ ഇടവകയെ ദത്തെടുക്കുമെന്ന സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്ന ആദ്യത്തെ ഇടവകയായി കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം വിശുദ്ധ അന്തോനീസിന്റെ ഇടവക മാറണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. വികാരി ഫാ. മാത്യു പുതമനയും ഇടവക ജനങ്ങളും കരഘോഷത്തോടെയാണ് നിർദേശം സ്വീകരിച്ചത്.

സമൂഹബലിക്കു മുന്നോടിയായി ദൈവാലയത്തിലെത്തിച്ചേർന്ന മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവരെ ആദ്യ കുർബാന സ്വീകരിച്ച 100 കുട്ടികളുടെയും കൂട്ടായ്മ പ്രതിനിധികളുടെയും നേതൃത്വത്തിൽ ഇടവക ജനം ഒന്നാകെ മുത്തുക്കുടകളും കൊടിതോരണങ്ങളുമായാണ് സ്വീകരിച്ചത്. ഇടവക ജനങ്ങൾ എഴുതിയ ബൈബിൾ കൈയെഴത്ത് പ്രതി പുതിയ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.

സമൂഹബലിയിൽ മാർ ജോസ് പുളിക്കൽ, വികാരി ഫാ. മാത്യു പുതുമന, ഫാ. ജിൻസ് എംസിബിഎസ്, ഫാ. തോമസ് ഇലവനാമുക്കട, ഫാ. സെബിൻ കാഞ്ഞിരത്തിങ്കൽ, ഫാ. റോയി എംസിബിഎസ് എന്നിവർ സഹകാർമികരായിരുന്നു. ചടങ്ങുകൾക്കു ശേഷം “തമുക്ക്’ നേർച്ചയുമുണ്ടായിരുന്നു.

അസിസ്റ്റന്റ് വികാരി ഫാ. ജോം പാറയ്ക്കൽ, ട്രസ്റ്റിമാരായ സി.വി. തോമസ് ചെങ്ങളത്ത്, ജോസഫ് വർക്കി എടയോടിയിൽ, തോമസ് ആന്റണി തറപ്പേൽ, നിർമാണകമ്മിറ്റി കൺവീനർ ആന്റോ മാത്യു ജീരകത്തിൽ, പബ്ലിസിറ്റി കൺവീനർ തോമസ് മാത്യു, പിആർഒ ടോമി എടയോടിയിൽ, തോമസ് സെബാസ്റ്റ്യൻ മണ്ണത്തുപ്ലാക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

http://www.deepika.com/ucod/

ദൈവത്തെ ചിരിപ്പിക്കുന്ന നർമവുമായി വലിയ മെത്രാപ്പൊലീത്ത

കക്കോടി ഗ്രാമ പഞ്ചായത്തിലെ മത്സ്യ സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടകൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയും പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രനും കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. കക്കോടി ഗ്രാമ പഞ്ചായത്തിലെ മത്സ്യ സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടകൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയും പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രനും കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.
കക്കോടി ∙ ദൈവത്തിനു പോലും അറിയാൻ‌ പാടില്ലാത്ത കാര്യമാണ് ഇവിടത്തെ ബിഷപ്പും അച്ചനും കണ്ടുപിടിച്ചിരിക്കുന്നതെന്നമാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ നർമം കേട്ടപ്പോൾ എല്ലാവരിലും ചിരി പടർന്നു. കക്കോടി ചെലപ്രം മാർത്തോമ്മാ സെന്റർ വളപ്പിലെ മാതൃകാ കുളത്തിൽ ഉൾനാടൻ മത്സ്യകൃഷിക്കായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മെത്രാപ്പൊലീത്ത തന്റെ സ്വതസിദ്ധമായ ഹാസ്യം ചൊരിഞ്ഞു കൂടിയിരുന്നവരിൽ ചിരി പടർത്തിയത്.
പാടത്തല്ലാതെ കരനെല്ലു കൃഷി കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇവിടെ മത്സ്യങ്ങളെ വളർത്താമെന്ന് ഇവർ കണ്ടുപിടിച്ചിരിക്കുകയാണ്.മീൻ വളർത്തുക മാത്രമല്ല സന്തോഷവും നന്മയും ഊട്ടി വളർത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് വകുപ്പ് മത്സ്യസമൃദ്ധി പദ്ധതിയിൽ നൽകിയ രോഹു, കട്‌ല, ഗ്രാസ് കാർട്, ആസാംവാള എന്നിങ്ങനെ രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്.

15 സെന്റു സ്ഥലത്തെ കുളം നവീകരിച്ചു പ്രത്യേകം നെറ്റും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. തോമസ് മാർ തീത്തോസ്, ഫാ. കെ.ജി. തോമസ്, മത്സ്യ സമൃദ്ധി കോ– ഓർഡിനേറ്റർ പി. ദിനകരൻ എന്നിവർ പ്രസംഗിച്ചു. മാർത്തോമ്മാ സെന്റർ ഡയറക്ടർ ഫാ. കെ.വി. ചെറിയാൻ, ഫാ. ബിജു കെ ജോർജ്, ഫാ. ഷൈമോൻ ഏലിയാസ്, വാർഡ് മെംബർമാരായ കൈതമോളി മോഹനൻ, കെ.കെ. മഞ്ജുള തുടങ്ങിയവർ പങ്കെടുത്തു.
http://localnews.manoramaonline.com/kozhikode/local-news/kozhikode-mar-philipose.html

Tuesday, 27 September 2016

ക്രിസ്തുവിനേ ( കുരിശ് രൂപത്തേ or കൂസിഫിക്സിനേ ) തളളിപറയുകയും താമര വിളക്ക് കുരിശിനേ പുകഴ്ത്തിപറയുകയും ചെയുന്ന ആലംഞ്ചേരി തന്നേ ഈ നുണകള്‍ പറയുന്നത് കേട്ടട്ട് ക്രിസ്ഥാനികള്‍ക്കും സീറോമലബാ൪ ക്രിസ്ഥാനികള്‍ക്കും നാണം തോന്നുന്നു.


വിശ്വാസികള്‍ ആദിമ ക്രൈസ്തവരെപ്പോലെ ഐക്യത്തിൽ ജീവിക്കണം: മാർ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 26-09-2016 - Monday
അങ്കമാലി: സഭാ വിശ്വാസികള്‍ ആദിമ ക്രൈസ്തവരെപ്പോലെ ഉള്ളതും ഇല്ലായ്മയും പങ്കുവച്ച് ഐക്യത്തോടെ ജീവിക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മൂഴിക്കുളം ഫൊറോനയിലെ കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

"വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇടവകാംഗങ്ങൾ പരസ്പരം ബഹുമാനിച്ചും ദരിദ്രരെ സഹായിച്ചും ജീവിക്കണം. ഇടവകയിലെ വ്യത്യസ്‌ഥ മതസ്‌ഥരെ ബഹുമാനിച്ചു പ്രവർത്തിക്കണം". കര്‍ദിനാള്‍ പറഞ്ഞു. 

സ്വതന്ത്ര ഇടവകയായി പ്രഖ്യാപനത്തിന് ശേഷം വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. മൂഴിക്കുളം ഫൊറോനാ വികാരി ഫാ. ജോസ് വല്ലയിൽ അധ്യക്ഷനായിരുന്നു. റോജി എം.ജോൺ എംഎൽഎ സ്മരണിക പ്രകാശനം ചെയ്തു. 

ഫാ. ഏബ്രഹാം ഫാബിയൻ, ഫാ. അഗസ്റ്റിൻ ഭരണിക്കുളങ്ങര, ഫാ. ആന്റോ കണ്ണമ്പുഴ, വികാരി ഫാ. മാത്യു പറമ്പൻ, സിസ്റ്റർ റോസ് വിർജിൻ, ഞ്ചായത്ത് പ്രസിഡന്റ് ഗ്ലാഡിസ് പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. 
http://pravachakasabdam.com/index.php/site/news/2671

Friday, 23 September 2016

സഭകളില്‍ ശുദ്ധീകരണം

ശബരിമലയില്‍ 'മകരവിളക്ക്'; അര്‍ത്തുങ്കല്‍ പള്ളിയില്‍ 'മകരം പെരുന്നാള്‍'!

 PrintBy 
about
സ്വന്തമായി ആചാരങ്ങളോ പൈതൃകമോ ഇല്ലാത്ത ഏക സമൂഹമാണ് ഭാരതത്തിലെ ക്രൈസ്തവ സമൂഹം! കേരളത്തിലെ യുക്തിവാദികള്‍ ഈ അടുത്തകാലത്ത് സ്ഥാപിച്ച ആക്ഷേപഹാസ്യ മതമായ 'ഡിങ്കോയിസ'വുമായി ഏറെ സമാനതകള്‍ ഈ സമൂഹത്തിനുണ്ട്. മതങ്ങളില്‍ നിലനില്‍ക്കുന്ന അബദ്ധധാരണകളെ ചേര്‍ത്തുവച്ചുകൊണ്ടാണ് 'ഡിങ്കോയിസം' അന്ധവിശ്വാസികളെ പരിഹസിക്കുന്നത്. ഗണപതിയെയും ഹനുമാനെയും ദൈവമായി ആരാധിക്കാമെങ്കില്‍, ഡിങ്കനെ ആരാധിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് 'ഡിങ്കോയിസ്റ്റുകള്‍' വാദിക്കുന്നു. ഡിങ്കോയിസം വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗത്തില്‍ അമ്പത്തിരണ്ടു ഭാര്യമാരെ നല്‍കുന്നുണ്ട്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം യുക്തിരഹിതമായി തോന്നുന്ന സകലതും തങ്ങളുടെ പുതിയ മതത്തിന്റെ വിശ്വാസസംഹിതകളായി പരിഗണിച്ചിരിക്കുന്നു. ഈ മതത്തെ സൂക്ഷിച്ചുനോക്കിയാല്‍, ഭാരതത്തിലെ ക്രൈസ്തവരാണ് ആദ്യത്തെ ഡിങ്കോയിസ്റ്റുകള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയും. കാരണം, ആരുടെ ഉച്ഛിഷ്ടവും മൃഷ്ടാന്നം ഭുജിക്കുവാന്‍ ഭാരതത്തിലെ അപ്പസ്തോലിക സഭകള്‍ തയ്യാറാണ്! ഇതിന്റെ അനേകം ഉദാഹരങ്ങളില്‍ ഒന്നാണ് ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പള്ളി. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയെ ചുറ്റിപ്പറ്റി അനേകം ദുരൂഹതകളും നിലനിക്കുന്നുണ്ട്. അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ എന്ന പേരുതന്നെയാണ് ദുരൂഹതകളില്‍ ആദ്യത്തേത്! വിശുദ്ധ സെബസ്ത്യാനോസിനെയാണ് അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ എന്ന പേരില്‍ ഇപ്പോള്‍ വിളിക്കുന്നതെങ്കിലും, ഇവിടെ മുന്‍പുണ്ടായിരുന്ന വിദേശിയായ വൈദീകനെ തദ്ദേശവാസികള്‍ വിളിച്ചിരുന്ന വിളിപ്പേരായിരുന്നു ഇത്. 1584-ല്‍ പള്ളിയുടെ വികാരിയായി ചുമതലയേറ്റ 'ഫെനിഷ്യോ' എന്ന വെള്ളക്കാരനായ അച്ചനെ നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ചിരുന്നത് വെളുത്തച്ചന്‍ എന്നായിരുന്നു. പിന്നീട് ഈ പേര് സെബസ്ത്യാനോസിനു വന്നുചേരുകയാണുണ്ടായത്!
സെബസ്ത്യാനോസിന്റെ നാമത്തില്‍ കേരളത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊക്കെ പൈശാചികമായ അനേകം ദുരാചാരങ്ങളുണ്ട്. എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ പള്ളിയിലെ സെബസ്ത്യാനോസിന്റെ സഹോദരിയാണ് തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പുതിയേടത്തു ഭഗവതി! അതുപോലെതന്നെ, ശബരിമല അയ്യപ്പന്‍റെ ഉറ്റ ചങ്ങാതിയാണ് അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍! ഇത്തരം ആഭാസങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന സഭാധികാരികളെ തെരണ്ടിവാലിന് അടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! പോര്‍ച്ചുഗീസുകരാനായ സെബസ്ത്യാനോസിന് കേരളത്തില്‍ സഹോദരിമാരെ കണ്ടെത്തിയ പൈശാചിക ശക്തികളെ നാം തിരിച്ചറിയണം. പുതിയേടത്തു ഭഗവതിയുടെ വാതില്‍ക്കല്‍ സെബസ്ത്യാനോസിന്റെ പ്രതിമയുമായി കാത്തുനില്‍ക്കുന്ന ആഭാസം, കാഞ്ഞൂര്‍ പള്ളിയിലെ പെരുന്നാളിനു പോയിട്ടുള്ളവര്‍ക്കു കാണാന്‍ കഴിയും. ഇത് സെബസ്ത്യാനോസിന്റെ പേരില്‍ മാത്രം നടക്കുന്ന ആഭിചാരമല്ല; ഗീവര്‍ഗ്ഗീസ് എന്നപേരില്‍ ഒരു അജ്ഞാത 'വിശുദ്ധന്‍' പൗരസ്ത്യസഭയിലുണ്ട്. ഭൂമിയില്‍ ജീവിച്ചിരുന്നിട്ടു പോലുമില്ലാത്ത ഈ വിഗ്രഹത്തിനുമുണ്ട് കേരളത്തില്‍ സഹോദരീസഹോദരന്മാര്‍! ഈ അജ്ഞാതദേവന്റെ പേരില്‍ അമ്പതുകോടി മുടക്കി ഇടപ്പള്ളിയില്‍ പണിതീര്‍ത്തിരിക്കുന്ന ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടി ഉയര്‍ത്താനുള്ള കൊടിമരം കൊണ്ടുവരുന്നത് ഹനുമാന്റെ അമ്പലത്തില്‍നിന്നാണ്! ഹനുമാനും ഗീവര്‍ഗ്ഗീസും തമ്മിലുള്ള തീവ്രമായ ബന്ധമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇതിനൊക്കെ ചൂട്ടുപിടിക്കുന്ന സഭാധികാരികളാണ് ഏറ്റവും അപകടകാരികള്‍! വചനത്തില്‍ ആഴമില്ലാത്ത വിശ്വാസികളെ അബദ്ധങ്ങളില്‍ തളച്ചിടുന്ന അവസ്ഥ ഇതിലൂടെ സംജാതമാകുന്നു.
കാഞ്ഞൂര്‍ പള്ളിയിലും അര്‍ത്തുങ്കല്‍ പള്ളിയിലും മാത്രമല്ല, ക്രിസ്തീയതയുടെ പേരില്‍ ഇന്ത്യയിലുടനീളം നടന്നുവരുന്ന പൈശാചികത തുറന്നുകാണിക്കുന്നതിനുമുമ്പ്, ഇത്തരം ആചാരങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം പരിശോധിക്കേണ്ടത് അനിവാര്യമാകുന്നു. ദൈവവചനത്തിന്റെ വെളിച്ചത്തില്‍ ഒരു അന്വേഷണം നടത്തിയതിനുശേഷം, ഇന്നു ക്രൈസ്തവസഭകള്‍ ആചരിച്ചുകൊണ്ടിരിക്കുന്ന പൈശാചികതയെ വിശകലനം ചെയ്യാം. കാരണം, ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ചുള്ള അവബോധം ഇല്ലാത്തിടത്തോളം, സഭകള്‍ അനുകരിച്ചുകൊണ്ടിരിക്കുന്ന ആചാരങ്ങളിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയില്ല. ദൈവത്തിന്റെ കല്പനകള്‍ പരിശോധിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക; സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു മാറ്റമില്ലാത്തതുപോലെ, അവിടുത്തെ നിയമങ്ങള്‍ക്കും മാറ്റമില്ല!
വിജാതിയ അനുകരണം ദൈവത്തോടുള്ള വെല്ലുവിളി!
വിജാതിയരുടെ ആചാരങ്ങളെ അപ്പാടെ അനുകരിക്കുന്നവര്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ വെല്ലുവിളിക്കുകയാണെന്നു തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കു സാധിക്കുന്നില്ല. ദൈവീകനിയമങ്ങള്‍ ഇവരില്‍നിന്നു മറച്ചുവച്ചതാണ് ഇതിനു കാരണം. വൈദീകരുടെ കുപ്പായത്തിനുള്ളില്‍ കയറിപ്പറ്റിയ സാത്താന്റെ ദൂതന്മാരിലൂടെ വഞ്ചിക്കപ്പെടുന്ന വിശ്വാസികള്‍ അനേകരാണ്. സഭയുടെ ശുശ്രൂഷകരെ അധികാരികളായി പരിഗണിച്ചതിലൂടെയാണ് ഈ വന്‍ദുരന്തം വന്നുഭവിച്ചത്. ഇവരുടെ വാക്കുകള്‍ ദൈവത്തിന്റെ വാക്കുകളായി സ്വീകരിക്കണമെന്ന അബദ്ധപഠനം സഭയില്‍ അടിച്ചേല്പിക്കപ്പെട്ടത് ഇന്നോ ഇന്നലെയോ അല്ല. എന്നാല്‍, സൈന്യങ്ങളുടെ ദൈവം നമ്മോടു കല്പിച്ചിരിക്കുന്നത് ഇതിനു വിരുദ്ധമായ കാര്യമാണ്. ഒരു വ്യക്തിയുടെ പദവിയല്ല, ഈ വ്യക്തി ഉയര്‍ത്തുന്ന ആശയമാണ് നാം പരിഗണിക്കേണ്ടത് എന്ന താക്കീത് അവിടുന്ന് നല്‍കിയിട്ടുണ്ട്. ഈ കല്പന ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവിടുത്തെ കല്പനകള്‍ പാലിക്കുകയും വാക്കു കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യണം"(നിയമം: 13; 1- 4).
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയോടു ചേര്‍ന്നു നില്‍ക്കുകയെന്നാല്‍, അവിടുത്തെ കല്പനകളെ ഇടംവലം തിരിയാതെ അനുസരിക്കുകയെന്നതാണ്. അന്യദേവന്മാരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുന്ന രീതികള്‍ അനുകരിക്കരുതെന്നും അവിടുന്ന് കര്‍ശനമായ നിര്‍ദ്ദേശം നമുക്കു നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അനുകരണങ്ങളിലേക്കു നമ്മെ വശീകരിക്കുന്നവര്‍ എത്ര ഉന്നതരാണെങ്കിലും നാം അവരെ അനുസരിക്കേണ്ടതില്ല. ഇത്തരക്കാര്‍ വധിക്കപ്പെടണമെന്നാണ് തൊട്ടടുത്ത വചനത്തിലൂടെ അറിയിച്ചിരിക്കുന്നത്! അതിനാല്‍ത്തന്നെ, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഇത്തരം ആളുകളുമായി യാതൊരു സമ്പര്‍ക്കവും അനുവദിച്ചിട്ടില്ല.
വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കരുതെന്ന മുന്നറിയിപ്പിനെ നാം നിസ്സാരമായി കാണരുത്. കാരണം, ഈ താക്കീതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്. ദൈവത്തിനാണ് തങ്ങള്‍ ആരാധന അര്‍പ്പിക്കുന്നതെന്ന ധാരണയില്‍ വിജാതിയര്‍ സേവിക്കുന്ന ദേവന്മാരൊന്നും യഥാര്‍ത്ഥത്തില്‍ ദൈവമല്ല. മാത്രവുമല്ല, ഈ ആരാധാമൂര്‍ത്തികളെല്ലാം പിശാചുക്കളാണെന്നു ബൈബിള്‍ പറയുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). പിശാചുക്കളെ ആരാധിക്കുന്നതിനുവേണ്ടി സ്വീകരിക്കുന്ന ആചാരങ്ങള്‍ ദൈവത്തിനു സ്വീകാര്യമാവുകയില്ല എന്ന സത്യം നാം മനസ്സിലാക്കിയിരിക്കണം. വേശ്യാലയത്തിലെ ആചാരങ്ങള്‍ സ്വന്തം ഭവനത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ എത്രയോ ഗുരുതരമായ തിന്മയാണിത്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). ഇത്രയും കര്‍ശനമായ താക്കീതുകളെ അവഗണിക്കാന്‍ നമ്മേ പരിശീലിപ്പിക്കുന്നവര്‍ ദൈവത്തില്‍നിന്നുള്ളവരല്ലെന്നു നാം തിരിച്ചറിയണം. അല്ലാത്തപക്ഷം, ദൈവത്തിന്റെ കോപം നമ്മുടെമേല്‍ ആളിക്കത്തുകയും നാം നശിച്ചുപോകുകയും ചെയ്യും! ഇത്തരത്തിലുള്ള ദുരാചാരങ്ങളാണ്‌ നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്ന പല അനര്‍ത്ഥങ്ങളുടെയും കാരണം! ദൈവത്തിനു നിഷിദ്ധങ്ങളായവ നമ്മുടെ വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും കടന്നുവന്നാല്‍, പരിശുദ്ധനായ ദൈവത്തിനു നമ്മോടുകൂടെ വസിക്കാന്‍ സാധിക്കുകയില്ല.
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ വാക്കുകള്‍ ശ്രവിക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ: 7; 11, 12). ആദിയിലുണ്ടായിരുന്ന അതേ പരിശുദ്ധിതന്നെ ഇന്നും ദൈവത്തിനുണ്ട്; എന്നും ഉണ്ടായിരിക്കുകയും ചെയ്യും. വിജാതിയരുടെ സ്വന്തമായതും ദൈവത്തിനു നിഷിദ്ധമായതുമായ ആചാരങ്ങള്‍ കവര്‍ന്നെടുക്കുകയും സ്വന്തമെന്ന രീതിയില്‍ അവ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ഈ വചനം ഓര്‍ത്തിരിക്കുക. ഇന്ന് സകല വിജാതിയരാലും പീഡിപ്പിക്കപ്പെടുന്ന അവസ്ഥ സംജാതമായത് ഈ മോഷണമുതല്‍ കൈവശമിരിക്കുന്നതുകൊണ്ടാണ്. ഈ വചനം ശ്രദ്ധിക്കുക: "ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെ
 അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(ജോഷ്വ: 7; 13).
 വിജാതിയ അനുകരണം നിസ്സാരമായി കരുതുന്നവര്‍ തങ്ങളുടെ നാശത്തിനുവേണ്ടി പ്രയത്നിക്കുന്ന വിഡ്ഢികളാണ്! വിജാതിയരുടെ നിലവിളക്ക് സ്വന്തമാക്കി വച്ചിരിക്കുന്ന മോഷ്ടാക്കള്‍ ഇത് അറിഞ്ഞിരിക്കണം!
വിജാതിയര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചില വിശേഷണപദങ്ങളുണ്ട്. ഇന്ത്യയിലെ ദേവീദേവന്മാരോടു ചേര്‍ത്തുവച്ചിരിക്കുന്ന ബഹുമതിപദമാണ് 'ശ്രീ' എന്നത്. ഹിന്ദുമതത്തിലെ ആള്‍ദൈവങ്ങള്‍ക്ക് ഈ പദം രണ്ടുവട്ടം ആവര്‍ത്തിക്കാറുണ്ട്‌. പേരിന് ഐശ്വര്യം നല്‍കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ആള്‍ദൈവങ്ങളുടെ പേരുകള്‍ക്ക് ഐശ്വര്യം ലഭിക്കണമെങ്കില്‍ രണ്ടുവട്ടമെങ്കിലും ആവര്‍ത്തിക്കണം എന്നതുകൊണ്ടാകാം അങ്ങനെ ചെയ്യുന്നത്. എന്നാല്‍, ചില വിരുതന്മാര്‍ യേഹ്ശുവായുടെ നാമത്തെപ്പോലും വിശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു മനോവയ്ക്കു മനസ്സിലാകുന്നില്ല. 'യേഹ്ശുവാ' എന്ന മഹത്തായ നാമത്തിനുമേല്‍ ഇവരുടെ വിക്രിയകള്‍ നടന്നിട്ടില്ല എന്നത് ആശ്വാസകരമാണ്! എന്നിരുന്നാലും, ദൈവത്തിന്റെ നാമത്തിനുമേല്‍ അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ട് അവിടുത്തെ പരിശുദ്ധ നാമം മലിനമാക്കിയതിനെ ന്യായീകരിക്കാന്‍ കഴിയില്ല. വിജാതിയരുടെയിടയില്‍ പാര്‍ക്കേണ്ടിവരുമ്പോള്‍ അവരുടെയിടയില്‍ നമ്മുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. എങ്ങനെയാണ് അവിടുത്തെ നാമം അശുദ്ധമാകുന്നതെന്നു നോക്കുക: "നിങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിക്കുന്ന മ്ലേച്ഛവസ്തുക്കള്‍ നിങ്ങള്‍ ഓരോരുത്തരും ദൂരെയെറിഞ്ഞുകളയണം. ഈജിപ്തിലെ വിഗ്രഹങ്ങള്‍വഴി നിങ്ങളിലാരും അശുദ്ധരാകരുത്. ഞാനാണു നിങ്ങളുടെ ദൈവമായ യാഹ്‌വെ. എന്നാല്‍, അവര്‍ എന്നെ ധിക്കരിച്ചു. അവര്‍ എന്റെ വാക്കു കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ആരും തങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കള്‍ ദൂരെയെറിഞ്ഞില്ല. ഈജിപ്തിലെ വിഗ്രഹങ്ങളെ അവര്‍ ഉപേക്ഷിച്ചില്ല. ഈജിപ്തില്‍ വച്ചുതന്നെ എന്റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും എന്റെ കോപം അവരില്‍ പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ ചിന്തിച്ചു. എങ്കിലും, ആരുടെയിടയില്‍ അവര്‍ കഴിഞ്ഞുകൂടിയോ, ആരുടെ മധ്യത്തില്‍വച്ച് ഞാന്‍ അവരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരുമെന്നു പറഞ്ഞ് എന്നെത്തന്നെ വെളിപ്പെടുത്തിയോ, ആ ജനതയുടെ മുമ്പില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു"(എസെക്കി: 20; 7- 9).
ദൈവത്തിനു നിഷിദ്ധങ്ങളായ മ്ലേച്ഛവസ്തുക്കള്‍ ഒരുവന്‍ സ്വീകരിച്ചാല്‍, അവിടുത്തെ ക്രോധം അവന്റെമേല്‍ ആളിക്കത്തുകയും അവന്‍ നശിക്കുകയും ചെയ്യും. ഒരു ക്രൈസ്തവന്റെമേല്‍ അനര്‍ത്ഥം കടന്നുവരുന്നത് ഒരു വിജാതിയന്‍ കാണുമ്പോള്‍, അപമാനിക്കപ്പെടുന്നത് ക്രൈസ്തവരുടെ ദൈവമാണ്! ഇവന്‍ ഒരു ക്രിസ്ത്യാനിയായിട്ടും ഇവനെ രക്ഷിക്കാന്‍ ഇവന്റെ ദൈവത്തിനു കഴിയുന്നില്ല എന്ന പരിഹാസം തിരിയുന്നത് സത്യദൈവമായ യാഹ്‌വെയുടെ നേരെയായിരിക്കും. അതുവഴി അശുദ്ധമാക്കപ്പെടുന്നത് അവിടുത്തെ പരിശുദ്ധ നാമമാണ്. മ്ലേച്ഛമായത് ആരുടെ കൈവശമിരിക്കുന്നുവോ, അവനെ സമീപിക്കുവാനോ സഹായിക്കുവാനോ ദൈവത്തിനു സാധ്യമല്ല. ഇത്തരത്തില്‍ അരക്ഷിതരായി കഴിയുന്നവരുടെമേല്‍ വന്നുഭവിക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ചുമത്തപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിനു പോയവര്‍ അപകടത്തില്‍പ്പെടുമ്പോഴും മറ്റും ഇത്തരം ആരോപണങ്ങള്‍ നാം കേട്ടിട്ടുണ്ട്. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനം നടത്തിയതിനുശേഷം നാഗൂര്‍ സന്ദര്‍ശിക്കുന്ന അനേകരുണ്ട്. വേളാങ്കണ്ണിവരെ വന്ന സ്ഥിതിക്ക് 'നാഗൂര്‍ ദര്‍ഗ' എന്ന ഇസ്ലാമിക തീര്‍ത്ഥാടനകേന്ദ്രവും കൂടി സന്ദര്‍ശിക്കാമെന്നു കരുതുന്നവരുടെ യാത്രയെ തീര്‍ത്ഥാടനം എന്നല്ല, വിനോദയാത്ര എന്ന് വിളിക്കാനാണ് മനോവയ്ക്കിഷ്ടം! ഇവര്‍ നടത്തുന്ന എല്ലാ ആഭാസങ്ങള്‍ക്കും പഴികേള്‍ക്കുന്നത് ദൈവമാണെന്നു നാം മറക്കരുത്. അന്യദേവന്മാരുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് നിഷിദ്ധമായിരിക്കെ, ദൈവത്തോടു മറുതലിക്കുന്നവര്‍ ശിക്ഷിക്കപ്പെടുന്നത് ദൈവകരത്താലല്ല; മറിച്ച്, ദൈവത്തിന്റെ സംരക്ഷണം ഇല്ലാത്തവരുടെമേല്‍ സാത്താന്‍ വരുത്തുന്ന ദുരന്തമാണിത്‌. ഇതുവഴി ദൈവത്തിന്റെ നാമം അശുദ്ധമാക്കാന്‍ അവന്‍ ശ്രമിക്കുന്നു. ദൈവത്തിന്റെ നിയമത്തെ അവഗണിക്കുന്നവര്‍മൂലമാണ് ഇത്തരത്തില്‍ അവിടുത്തെ നാമം അശുദ്ധമാക്കപ്പെടുന്നത്!
വിജാതിയരുടെ ദേവന്മാര്‍ക്ക് അവര്‍ നല്‍കിയിട്ടുള്ള വിശേഷണപദങ്ങള്‍ സത്യദൈവത്തിനു വിശേഷണമല്ല! അവിടുത്തെ പരിശുദ്ധ നാമത്തിനു കളങ്കമാണ് ഈ വിശേഷണങ്ങള്‍! സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അറിയപ്പെടേണ്ടതിനായി അവിടുന്ന് വെളിപ്പെടുത്തിയ നാമമായ 'യാഹ്‌വെ' എന്ന നാമത്തെ വികലമാക്കാന്‍ ആരെയും അവിടുന്ന് അനുവദിച്ചിട്ടില്ല. ഈ നാമത്തോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ കുറവുവരുത്തുകയോ ചെയ്യാന്‍ പാടില്ല! അങ്ങനെ ചെയ്‌താല്‍ അത് അവിടുത്തെ നാമത്തെ അശുദ്ധമാക്കുന്നതിനു തുല്യമാണ്!
അന്യദേവന്മാരുടെ നാമം നിങ്ങള്‍ സ്മരിക്കരുത്!
"അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13). സത്യദൈവത്തെ അസഹ്യപ്പെടുത്തുന്ന കാര്യമായതുകൊണ്ടാണ്‌ അവിടുന്ന് ഇപ്രകാരം കല്പിച്ചത്! അന്യദേവന്മാരുടെ നാമം സ്മരിക്കുകയോ അധരങ്ങളില്‍ അത് ഉരുവിടുകയോ ചെയ്യുന്നവര്‍ തങ്ങള്‍ക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു. അന്യദേവന്മാരുടെ നാമങ്ങള്‍ സ്മരിക്കപ്പെടുന്നതിലൂടെയും അവരുടെ നാമങ്ങളെക്കുറിച്ചു സംസാരിക്കുന്നതിലൂടെയും എങ്ങനെയാണ് നാശമുണ്ടാകുന്നതെന്നു നമുക്കു പരിശോധിക്കാം.
ആദിയില്‍ ഉണ്ടായ ശബ്ദം മുതല്‍ ഈ പ്രപഞ്ചത്തില്‍ ഇന്നുവരെ മുഴങ്ങിയിട്ടുള്ള ഓരോ ശബ്ദത്തിന്റെയും തരംഗങ്ങളും നശിക്കാതെ നിലനില്‍ക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുന്‍പ് ഇവിടെ ജീവിച്ചിരുന്ന മനുഷ്യര്‍ സംസാരിച്ച വാക്കുകളെല്ലാം ഈ പ്രപഞ്ചത്തില്‍ത്തന്നെ നിലനില്‍ക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. ഈ ശബ്ദങ്ങളെ വീണ്ടും പുനര്‍ജനിപ്പിക്കാന്‍ സാധിക്കുമെന്നും ശാസ്ത്രം അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍, യേഹ്ശുവായുടെ പ്രസംഗങ്ങള്‍, അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെട്ട അതേ ശബ്ദത്തിത്തന്നെ വീണ്ടും കേള്‍ക്കാന്‍ സാധിക്കും. അതായത്, ഇന്നുവരെയുണ്ടായിട്ടുള്ള എല്ലാ ശബ്ദങ്ങളും ഈ പ്രപഞ്ചം 'റിക്കോര്‍ഡ്' ചെയ്തു വച്ചിട്ടുണ്ട്. അതിനെ വേര്‍തിരിക്കാനുള്ള സാങ്കേതികത്വം യാഥാര്‍ത്ഥ്യമായാല്‍, ഹോറെബ് മലയില്‍വച്ച് ഇസ്രായേല്‍ജനത്തോടു യാഹ്‌വെ ഇടിമുഴക്കത്തില്‍ സംസാരിച്ചതുപോലും നമുക്കു കേള്‍ക്കാന്‍ സാധിക്കും. ബൈബിളിലെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്നാല്‍, യാഹ്‌വെയുടെ വചനം നിത്യം നിലനില്‍ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം"(1 പത്രോ: 1; 25). ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ നോക്കുക: "യാഹ്‌വെയുടെ ശ്വാസമേല്‍ക്കുമ്പോള്‍ പുല്ലു കരിയുകയും പുഷ്പം വാടിപ്പോവുകയും ചെയ്യും; മനുഷ്യന്‍ പുല്ലുമാത്രം! പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും"(ഏശയ്യാ: 40; 7, 8). യേഹ്ശുവായുടെ വാക്കുകള്‍ക്കൂടി ശ്രദ്ധിക്കുക: "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല"(മത്താ: 24; 35). ദൈവത്തിന്റെ വചനത്തിനു നാശം സംഭവിക്കാത്തതുപോലെതന്നെ, മനുഷ്യര്‍ പറയുന്ന ഓരോ വാക്കുകള്‍ക്കും മരണമില്ല. ഇക്കാരണത്താലാണ് യേഹ്ശുവാ ഇപ്രകാരം ഓര്‍മ്മപ്പെടുത്തിയത്‌: "ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും"(മത്താ:12; 36).
വാക്കുകള്‍ക്ക് ജീവനുള്ളതുകൊണ്ടുതന്നെ, ഇക്കാലമത്രയും നാം പറഞ്ഞിട്ടുള്ള വാക്കുകള്‍ നമുക്കു ചുറ്റും വലയം തീര്‍ക്കുന്നു! ആരുടെയെങ്കിലും നാവില്‍നിന്ന് അന്യദേവന്മാരുടെ നാമം പുറപ്പെടുമ്പോള്‍, അവരുടെ ചുറ്റും ആ നാമത്തിന്റെ അശുദ്ധി നിറഞ്ഞുനില്‍ക്കും. ഈ അവസരത്തില്‍ ദൈവത്തിന് ഇവരോടൊപ്പം വസിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, ഇവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കുകയില്ല. ദൈവത്തെയും ഇവരെയും തമ്മില്‍ അകറ്റിനിര്‍ത്തുന്ന അശുദ്ധിയായി അന്യദേവന്മാരുടെ നാമങ്ങള്‍ നിലകൊള്ളുന്നു. ഇത്തരം നാമങ്ങള്‍ സ്മരിക്കുമ്പോഴും ഇതുതന്നെയാണു സംഭവിക്കുന്നത്! അന്യദേവന്മാരുടെ മ്ലേച്ഛനാമങ്ങള്‍ സ്മരിക്കുന്നതിലൂടെ, ദൈവത്തിന് ഇവരില്‍ വസിക്കാന്‍ കഴിയാതെവരും. കാരണം, അശുദ്ധിയില്‍ വസിക്കാന്‍ ദൈവത്തിനു സാധിക്കുകയില്ല. ദൈവത്തിന്റെ വചനം നമുക്കു നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: "നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍, നാളെ നിങ്ങളുടെ ഇടയില്‍ യാഹ്‌വെ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും"(ജോഷ്വ:3;5). ദൈവത്തിന് നമ്മുടെയിടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അവിവാര്യമായ ഘടകമാണു നമ്മുടെ വിശുദ്ധി. ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:"വിശുദ്ധി കൂടാതെ ആര്‍ക്കും യാഹ്‌വെയെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല"(ഹെബ്രാ:12; 14). ദൈവത്തെ ദര്‍ശിക്കുന്നതിനു വിഘാതമായി നിലകൊള്ളുന്ന അശുദ്ധിയാണ് അന്യദേവന്മാര്‍! ഇവറ്റകളുടെ സാമീപ്യത്തില്‍നിന്നു വിടുതല്‍ നേടിയാല്‍ മാത്രമേ ദൈവത്തിനു നമ്മുടെ ജീവിതത്തില്‍ ഇടപെടാന്‍ സാധിക്കുകയുള്ളൂ. ഈ വചനം നോക്കുക: "അവര്‍  യാഹ്‌വെയെ വിളിച്ചപേക്ഷിക്കും. അവിടുന്ന് മറുപടി നല്‍കുകയില്ല. അവരുടെ ദുഷ്കര്‍മ്മങ്ങള്‍ നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖം മറച്ചുകളയും"(മിക്കാ:3; 4).
വിജാതിയതയുമായോ വിഗ്രഹങ്ങളുമായോ യാതൊരു ബന്ധവും ദൈവജനത്തിന് അനുവദിച്ചിട്ടില്ല. പഴയനിയമത്തില്‍ മാത്രം അനുശാസിച്ചിട്ടുള്ള നിയമമാണ് ഇതെന്നു കരുതുന്ന അനേകരുണ്ട്. എന്നാല്‍, പുതിയനിയമത്തില്‍ എന്താണു പ്രഖ്യാപിച്ചിരിക്കുന്നതെന്നു നോക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? മ്ശിഹായ്ക്ക് ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14- 18). പഴയനിയമത്തിലെ ദൈവംതന്നെയാണ് പുതിയനിയമത്തിലെയും ദൈവം! ആയതിനാല്‍, ആദിയും അന്തവുമായ ദൈവത്തിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "പോകുവിന്‍, പോകുവിന്‍, അവിടെനിന്ന് കടന്നുപോകുവിന്‍. അശുദ്ധ വസ്തുക്കളെ സ്പര്‍ശിക്കരുത്. യാഹ്‌വെയുടെ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍നിന്ന് ഓടിയകലുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍"(ഏശയ്യാ: 52; 11).
വിജാതിയ ആചാരങ്ങളുടെ എച്ചിലുകള്‍ ചുമന്നുനടക്കുന്നവര്‍ സത്യദൈവത്തെ അറിയാന്‍ ശ്രമിക്കുക. എന്തെന്നാല്‍, അവിടുത്തേക്ക്‌ നിഷിദ്ധമായവ സ്വന്തമാക്കി വച്ചിരിക്കുന്നിടത്തോളം നമ്മുടെ ബലികളിലും കാഴ്ചകളിലും അവിടുന്നു സംപ്രീതനാകുകയില്ല! അന്യദേവന്മാരുടെ നാമം സ്മരിക്കരുത് എന്ന കല്പന നിലനില്‍ക്കുമ്പോള്‍, ഈ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ കാരണമാകുന്ന എന്തെങ്കിലും നമ്മിലുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു. വിജാതിയ ആചാരങ്ങള്‍ പേറിനടക്കുന്നവരുടെ സ്മരണകളില്‍ അന്യദേവന്മാര്‍ കടന്നുവരും എന്നകാര്യത്തില്‍ തര്‍ക്കമില്ല. നിലവിളക്കും രുദ്രാക്ഷമാലയും ചെണ്ടമേളവുമൊക്കെ വിജാതിയ ദേവന്മാരുടെ ഓര്‍മ്മകള്‍ ജനിപ്പിക്കുന്നവയാണ്. ക്രൈസ്തവ ആരാധനാലയങ്ങളില്‍ നടത്തുന്ന പെരുന്നാളുകളില്‍ വിജാതിയത ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. വിമോചനം സാധ്യമല്ലാത്ത വിധത്തില്‍ ആധിപത്യമുറപ്പിച്ച പൈശാചിക ആചാരങ്ങളാണ് ഇന്ത്യയിലെ ക്രൈസ്തവര്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തം! അന്യദേവന്മാരുടെ സ്മരണകള്‍ ഉണര്‍ത്തുന്ന സകലതിനെയും നീക്കിക്കളയാന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍, നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമായി അപ്പസ്തോലിക സഭകള്‍ അധഃപതിക്കും!
ഹൈന്ദവര്‍ ചെയ്യുന്നതെല്ലാം അതേപടി അനുകരിക്കുക മാത്രമല്ല, തങ്ങളുടെ ഈ പൈശാചികതയെ ഇവര്‍ വചനം ഉപയോഗിച്ചു ന്യായീകരിക്കുകയും ചെയ്യുന്നു. വിജാതിയര്‍ ആരാധിക്കുന്നത് പിശാചുക്കളെയാണെന്നു പറയാനുള്ള ധൈര്യം പൗലോസിനും മറ്റ് അപ്പസ്തോലന്മാര്‍ക്കും ഉണ്ടായിരുന്നു. അപ്പസ്തോലിക സഭയിലെ ഇന്നത്തെ മേലാളന്മാര്‍ക്ക് ഈ സത്യം വിളിച്ചുപറയാനുള്ള ചങ്കുറ്റമുണ്ടോ? സത്യം പറയുന്ന ആത്മീയമനുഷ്യരെ വിജാതിയര്‍ക്ക് ഒറ്റിക്കൊടുക്കുന്ന യൂദാസുമാരാണ് ഇന്ന് സഭകളുടെ അമരത്തു കയറിയിരിക്കുന്നത്! ഇത്തരം മേലാളന്മാരുടെ ബന്ധനത്തില്‍നിന്നു വിടുതല്‍ നേടുകയും, ദൈവവചനത്തെ ഭയത്തോടും വിറയലോടും കൂടെ സമീപിക്കുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ നാശം സമീപിച്ചുകഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞുകൊള്ളുക!
ഹിന്ദുക്കളുടെ ഉത്സവങ്ങളെയൊക്കെ സാംസ്കാരിക ആഘോഷങ്ങളായി പരിഗണിക്കുന്ന അവസ്ഥ നിലവിലുണ്ട്. തിരുവമ്പാടി, പാറമ്മേക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെ ദുര്‍മ്മൂര്‍ത്തികള്‍ക്കുവേണ്ടി മത്സരിച്ചു നടത്തുന്ന ഉത്സവമാണ് തൃശൂര്‍പൂരം! ഇത് തൃശൂരുകാരുടെ മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ സാംസ്കാരിക ആഘോഷമാക്കി മാറ്റി. പുലിക്കളിയും ആറന്മുള വള്ളംകളിയും സാംസ്കാരിക ആഘോഷങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചു. വിവരക്കേടിന്റെ പൂര്‍ണ്ണതയായ ഓണത്തെ ദേശീയ ഉത്സവമാക്കിയതും പൈശാചികതയുടെ ഭാഗമാണ്! ശബരിമലയില്‍ നടക്കുന്ന പൈശാചികതയെ സാംസ്കാരിക ആഘോഷമായി പ്രഖ്യാപിക്കാനുള്ള സാധ്യതയും വിദൂരത്തല്ല! ദൈവമക്കളുടെ ഹൃദയങ്ങളില്‍ അന്യദേവന്മാരുടെ സ്മരണയുണര്‍ത്താന്‍ സാധ്യമായതൊക്കെ സാത്താന്‍ ചെയ്യുന്നുണ്ട്. ഈ സാത്താന്റെ ആജ്ഞാനുവര്‍ത്തികളില്‍ ചിലര്‍ ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയതിന്റെ പരിണിതഫലമാണ് ഇന്നും നാം കാണുന്നത്! കാവിവേഷവും രുദ്രാക്ഷവുമായി പ്രത്യക്ഷപ്പെടുന്ന ചില ഇടയന്മാരെ കാണുമ്പോള്‍, വിശ്വാസികളുടെ ചിന്തകളില്‍ അന്യദേവന്മാര്‍ കടന്നുവരുന്നുവെങ്കില്‍ അത് വലിയ ഇടര്‍ച്ചതന്നെയാണ്. രാമായണമാസം ആശംസിക്കാന്‍ സഭാവസ്ത്രത്തില്‍ ഉപവിഷ്ടനാകുന്ന ക്ളിമ്മീസും മറ്റു വൈദീകകോമരങ്ങളും ഇത് തിരിച്ചറിയണം! ഇത്തരം ആഭാസങ്ങള്‍ കാട്ടിക്കൂട്ടുമ്പോഴും അമൃതാനന്തമയിയെ ആലിംഗനം ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും വിശ്വാസികളുടെ ചിന്തകളില്‍ ഉണരുന്നത് യേഹ്ശുവായുടെ നാമമല്ല; പിശാചിന്റെ ഓര്‍മ്മകളാണ്!
മകരവിളക്കും മകരം പെരുന്നാളും!
യേഹ്ശുവായുടെ നാമത്തെപ്രതി രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിനോടുള്ള എല്ലാ ആദരവും നിലനിത്തിക്കൊണ്ടു മനോവ പറയുകയാണ്‌: അര്‍ത്തുങ്കല്‍ പള്ളിയിലും കാഞ്ഞൂര്‍ പള്ളിയിലും പ്രതിഷ്ഠിച്ചിരിക്കുന്ന രൂപവുമായി ഈ വിശുദ്ധനു യാതൊരു ബന്ധവുമില്ല. ഈ രണ്ടു പള്ളികളിലും സ്ഥാപിച്ചിരിക്കുന്നത് ശബരിമല അയ്യപ്പനുമായി ബന്ധമുള്ള ഏതോ മൂര്‍ത്തിയെയാണ്! കാരണം, ഈ രണ്ടു പ്രതിഷ്ഠകള്‍ക്കും അയ്യപ്പനുമായി വളരെയടുത്ത ബന്ധം കാണാന്‍ കഴിയും. ശബരിമലയില്‍ വിളക്കു തെളിയിക്കുമ്പോള്‍ ആകാശത്തു വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. കാഞ്ഞൂര്‍ പള്ളിയിലെ മൂര്‍ത്തിയെ എഴുന്നള്ളിക്കുമ്പോഴും ഈ പരുന്ത് ആകാശത്തു വട്ടമിട്ടു പറക്കാറുണ്ട്! അതുപോലെതന്നെ, അര്‍ത്തുങ്കലിനു സമീപത്തുള്ളവര്‍ ശബരിമല ദര്‍ശനം കഴിഞ്ഞു തിരികെവരുമ്പോള്‍ അവരുടെ രുദ്രാക്ഷമാലകള്‍ സമര്‍പ്പിക്കുന്നത് അര്‍ത്തുങ്കല്‍ വെളുത്തച്ചനാണ്! കാഞ്ഞൂര്‍ പള്ളിയിലെ മൂര്‍ത്തിയും സമീപത്തുള്ള പുതിയേടത്തു ഭഗവതിയും തമ്മില്‍ സഹോദരീസഹോദരന്മാരാണെന്നും പറയപ്പെടുന്നുണ്ട്. ഇതെല്ലാം ചേര്‍ത്തുവച്ചു നോക്കുമ്പോള്‍, പോര്‍ച്ചുഗീസുകാരനായ വിശുദ്ധ സെബസ്ത്യാനോസുമായി യാതൊരു ബന്ധവും ഈ മൂര്‍ത്തികളില്‍ കാണുന്നില്ല.
കാഞ്ഞൂര്‍ പള്ളിയിലെ പ്രതിമ സംസാരിച്ചിട്ടുണ്ടെന്നാണ് ഐതീഹ്യം! ഇതു സത്യമാണെങ്കില്‍ ഒരുകാര്യം വ്യക്തമാണ്; ഈ പള്ളിയില്‍ ഇരിക്കുന്ന മൂര്‍ത്തികള്‍ക്കു ക്രിസ്തീയതയുമായി ഒരു ബന്ധവുമില്ല. കാരണം, സംസാരിക്കുന്ന പ്രതിമയെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: "മൃഗത്തിന്റെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്"(വെളി: 13; 14, 15). ക്രൈസ്തവ ആരാധനാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമകളും രൂപങ്ങളും ആരാധിക്കുവാനുള്ളതല്ല. ഇവയ്ക്കു ജീവനുണ്ടെന്നോ ഈ പ്രതിമകളില്‍ ഏതെങ്കിലും വിശുദ്ധര്‍ കുടിയിരിക്കുന്നുവെന്നോ ചിന്തിക്കുവാന്‍ പാടില്ല. വിശുദ്ധരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുക എന്നതില്‍ക്കവിഞ്ഞ് എന്തെങ്കിലും പരിഗണന ഈ രൂപങ്ങള്‍ക്കു നല്‍കുന്നുവെങ്കില്‍, അത് ക്രിസ്തീയവിരുദ്ധവും വിഗ്രഹാരാധയ്ക്കു തുല്യവുമാണ്! യേഹ്ശുവായോ അവിടുത്തെ നാമത്തില്‍ വിശുദ്ധിപ്രാപിച്ചവരോ ഏതെങ്കിലും പ്രതിമകളില്‍ ആവസിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഈ പ്രതിമകള്‍ സംസാരിച്ചുവെങ്കില്‍ സൂക്ഷിക്കണം!
ശബരിമലയില്‍ മകരവിളക്ക് ആഘോഷിക്കുന്നതുപോലെ, അര്‍ത്തുങ്കലില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ് മകരം പെരുന്നാള്‍! ശബരിമലയിലും മറ്റു ഹൈന്ദവ ക്ഷേത്രങ്ങളിലും നടതുറക്കല്‍, നടയടയ്ക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്നതിനെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. അര്‍ത്തുങ്കല്‍ പള്ളിയിലും ഈ ആഭാസം നടക്കുന്നുവെന്നതാണ് നാം ജാഗ്രതയോടെ മനസ്സിലാക്കേണ്ടത്. ഈ പള്ളിയില്‍ ഇരിക്കുന്നത് വെറും പൂഴിയില്‍ത്തീര്‍ത്ത പ്രതിമയാണെന്ന യാഥാര്‍ത്ഥ്യത്തില്‍നിന്ന്, വിജാതിയരുടെ വിഗ്രഹങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തുന്നത് പൈശാചികമായ പ്രവര്‍ത്തിയാണ്. വിജാതിയരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ വീഴുന്ന പണത്തിന്റെ ബാഹുല്യംകണ്ട് ആര്‍ത്തിപൂണ്ട ചില ക്രൈസ്തവ മേലാളന്മാരുടെ കുബുദ്ധിയാണ് നാം തിരിച്ചറിയേണ്ടത്! ദൈവജനത്തെ പാപത്തിലേക്കു നയിക്കുന്ന ഇത്തരം ദുരാചാരങ്ങള്‍ കാണുമ്പോള്‍ ഈ വചനം ഓര്‍ക്കുക: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു"(ഹോസിയാ: 4; 8). പാപം ഒരു വരുമാനസ്രോതസായി പരിഗണിക്കുന്ന അശുദ്ധര്‍ സഭകളില്‍ നുഴഞ്ഞുകയറിയിരിക്കുന്നു. സഭകളുടെ സംവീധാനങ്ങളെല്ലാം ഇവരുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു! അന്യദേവന്മാര്‍ക്കുവേണ്ടി അവരുടെ സേവകര്‍ നടത്തുന്ന ആഘോഷങ്ങളെ അനുകരിച്ചുകൊണ്ട്, സത്യദൈവത്തിന് ഉത്സവങ്ങള്‍ നടത്തുന്നവര്‍ ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളുടെ ഉത്‌സവങ്ങളോട് എനിക്കുവെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല"(ആമോസ്: 5; 21).
സാബത്ത് ആചരിക്കുന്നതും തിരുനാളുകള്‍ ആഘോഷിക്കുന്നതും വിജാതിയരുടെ ആചാരങ്ങളെ കടമെടുത്താകുമ്പോള്‍ അതു ദൈവത്തിനു പ്രീതികരമല്ല. അര്‍ത്തുങ്കല്‍ പള്ളിയിലും കാഞ്ഞൂര്‍ പള്ളിയിലും മാത്രമല്ല ഈ ആഭാസങ്ങള്‍ അരങ്ങേറുന്നത്. മാഹിയിലെ അമ്മ ത്രേസ്യയുടെ പള്ളിയില്‍ നടത്തുന്ന ശയനപ്രദക്ഷിണം ക്രിസ്തീയമാണെന്നു കരുതാന്‍ മനോവയ്ക്കു കഴിയില്ല. ശയനപ്രദക്ഷിണം, ശരീരത്തില്‍ മുറിവേല്‍പ്പിക്കല്‍, തുലാഭാരം തുടങ്ങിയവയൊന്നും ക്രിസ്തീയമല്ല. വിഗ്രഹങ്ങള്‍ക്കു മുന്‍പില്‍ അവയുടെ സേവകര്‍ നടത്തുന്ന ആഭാസങ്ങളെ അനുകരിക്കുമ്പോള്‍, സത്യദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: "വ്യര്‍ത്ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞ ഉത്‌സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു"(ഏശയ്യാ: 1; 13, 14). യാഹ്‌വെയുടെ വാക്കുകള്‍ക്കു വിലകൊടുക്കാതെ സഭാധികാരികള്‍ അഴിഞ്ഞാടുന്നതു പണവും ലോകത്തിന്റെ അംഗീകാരങ്ങളും സ്വപ്നംകണ്ടുകൊണ്ടാണ്! കൊരട്ടിമുത്തിക്ക് തുലാഭാരം നടത്തുന്നതിനെതിരെ മനോവ ഒരിക്കല്‍ പ്രതികരിച്ചിരുന്നു. ഒരു സുറിയാനിപ്പള്ളിയില്‍ നടത്തുന്ന തുലാഭാരത്തിന്റെയും മറ്റിതര ആഭാസങ്ങളുടെയും ചിത്രങ്ങള്‍ കാണേണ്ടവര്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക! തുലാഭാരം മാത്രമല്ല, അരവണപ്പായസത്തിനു ബദലായി നേര്‍ച്ചപ്പായസം ടിന്നിലാക്കി വില്‍ക്കുന്നതും ഈ സുറിയാനിപ്പള്ളിയിലാണ്!
2016 ജനുവരി 10 മുതല്‍ 27 വരെ ആയിരുന്നു അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുനാള്‍ മഹോത്സവം അരങ്ങേറിയത്. മനോവയ്ക്കു ലഭിച്ച തിരുനാള്‍ നോട്ടീസിലെ വിവരങ്ങള്‍ ഇവിടെ കുറിക്കാം. ജനുവരി പത്തിനു വൈകിട്ട് ഏഴുമണിക്കാണ് കൊടികയറ്റം. ജനുവരി പതിനെട്ടാം തിയ്യതി രാവിലെ അഞ്ചിന് 'അദ്ഭുത തിരുസ്വരൂപ നടതുറക്കല്‍'! 27 - നു രാത്രി പന്ത്രണ്ടു മണിക്ക് 'തിരുനട' അടയ്ക്കുന്നതുവരെ ഭക്തര്‍ക്ക് ഭഗവാനെ ദര്‍ശിക്കാം. 'നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് കിളിര്‍ത്താല്‍...' എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ലാണ് ഇവിടെ ഓര്‍മ്മവരുന്നത്! അര്‍ത്തുങ്കലിലെ മാഹാത്മ്യം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. അടിമവയ്ക്കല്‍, അമ്പ് എഴുന്നള്ളിക്കല്‍, പിടിപ്പണം, മുത്തുക്കുട നേര്‍ച്ച, ആള്‍രൂപം നേര്‍ച്ച തുടങ്ങിയ പാപങ്ങളിലൂടെയും പണം സമ്പാദിക്കുന്നുണ്ട്! നോട്ടീസില്‍ എഴുതിവച്ചിരിക്കുന്ന പൈശാചികത എന്തൊക്കെയാണെന്നു വിശ്വാസികള്‍ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ആയതിനാല്‍, പെരുന്നാള്‍ നോട്ടീസിന്റെ പൂര്‍ണ്ണരൂപം ഇവിടെ ചേര്‍ക്കുകയാണ്.
'ഹൈന്ദവക്ഷേത്രങ്ങളില്‍ നിന്നുയരുന്ന ശംഖ് നാദവും, മുസ്ലീംപള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളികളും, ക്രിസ്ത്യന്‍ ദൈവാലയങ്ങളില്‍ നിന്നുയരുന്ന മണിനാദവുംകൊണ്ട് മുഖരിതമായ മഹത്തായ ഭാരതഭൂമിയില്‍ എല്ലാ മതവിശ്വാസികളും തൊഴുകൈകളോടെ എത്തിച്ചേരുന്ന ഒരു പുണ്യഭൂമിയാണ്‌ അര്‍ത്തുങ്കല്‍ ബസിലിക്ക. അയ്യപ്പസന്നിധിയിലും, വാവര് നടയിലും തൊഴുതു വണങ്ങി, അര്‍ത്തുങ്കല്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ സന്നിധിയില്‍ എത്തി, വൃതാനുഷ്ഠാനത്തിന്റെ മാലയൂരി പ്രണാമമര്‍പ്പിക്കുന്ന 'ഈശ്വരഭക്തരും', അവരോടുചേര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തുന്ന ഈശ്വരവിശ്വാസികളും, ലോകത്തോടുതന്നെ വിശ്വസാഹോദര്യത്തിന്റെ മഹത്തായ സന്ദേശവും, എല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണെന്നുമുള്ള 'സത്യവും' പ്രഘോഷിക്കുകയാണ്.' മുന്നൂറ്റിയെഴുപതാമത് മകരം പെരുന്നാളിന്റെ നോട്ടീസാണ് നാമിവിടെ വായിച്ചത്. ക്രിസ്റ്റഫര്‍ എം അര്‍ത്ഥശേരില്‍ എന്ന മനുഷ്യനാണ് ഈ പള്ളിയിലെ വികാരി. ഇയാളുടെ പേരില്‍ത്തന്നെയാണ്‌ നോട്ടീസ് ഇറങ്ങിയിരിക്കുന്നതും. കത്തോലിക്കാസഭയുടെ അകത്തളങ്ങളില്‍ കയറിക്കൂടിയിരിക്കുന്ന പിശാചിന്റെ വിശ്വരൂപമാണ് ഈ നോട്ടീസിലൂടെ വെളിവാക്കപ്പെടുന്നത്! അയ്യപ്പനെ ദൈവമായി പ്രഖ്യാപിക്കുന്ന ഈ മനുഷ്യനു പട്ടം നല്‍കിയത് ആരാണെന്ന് മനോവയ്ക്കറിയില്ല. എന്നാല്‍, ഒരുകാര്യം മനോവയ്ക്കറിയാം. എന്തെന്നാല്‍, ദൈവത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു വ്യക്തിയല്ല ഈ വൈദീകവേഷധാരി! ഇയാള്‍ പുറത്തിറക്കിയ ഈ നോട്ടീസിലെ ഓരോ വരികളിലും നിറഞ്ഞുനില്‍ക്കുന്ന പൈശാചികത തിരിച്ചറിയണമെങ്കില്‍, ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചുമുള്ള അവബോധം അനിവാര്യമാണ്. ശബരിമലയിലെ അയ്യപ്പനടക്കം വിജാതിയര്‍ സേവിക്കുന്ന എല്ലാ ദേവന്മാരും പിശാച്ചുക്കളാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത് ബൈബിളിലാണ്. വിജാതിയരുടെ ദേവന്മാരെ ദൈവമായി പരിഗണിക്കുകയെന്നാല്‍, ബൈബിളിനെ നിഷേധിക്കുക എന്നാണര്‍ത്ഥം! (പെരുന്നാള്‍ നോട്ടീസ്)
വിജാതിയരുടെ ദേവന്മാര്‍ പിശാചുക്കളാണെന്നു സമ്മതിക്കാന്‍ ഇവര്‍ തയ്യാറാകുകയില്ലെന്നും നമുക്കറിയാം. ചാത്തനെപ്പോലും ഭഗവാന്‍ എന്നു വിളിക്കുന്നവര്‍ക്ക് സകലതും ദൈവങ്ങളാണ്. എന്നാല്‍, ഇവരുടെ സന്തോഷത്തിനുവേണ്ടിയല്ല ക്രിസ്ത്യാനി പ്രവര്‍ത്തിക്കേണ്ടത്. വിജാതിയരുടെ ദേവന്മാര്‍ക്കു മഹത്വം നല്‍കിക്കൊണ്ടല്ല ക്രിസ്തീയത വളര്‍ന്നതെന്നും നാം മനസ്സിലാക്കണം. സത്യദൈവത്തെയും വിജാതിയരുടെ വിഗ്രഹങ്ങളെയും സമന്വയിപ്പിക്കാന്‍ ക്രിസ്റ്റഫര്‍ എന്ന വൈദീകവേഷധാരി ശ്രമിക്കുമ്പോള്‍, അര്‍ത്തുങ്കല്‍ ഇടവകയിലെ ദൈവജനത്തെ സാത്താന്റെ അടിമകളാക്കി മാറ്റുകയാണ് ഇവന്‍ ചെയ്യുന്നത്. പിശാചുക്കള്‍തന്നെയായ അന്യദേവന്മാരെ സേവിക്കുന്നവര്‍ ദൈവത്തിന്റെ മക്കളാണെന്ന അബദ്ധ സിദ്ധാന്തത്തിന്റെ  വക്താവായി ക്രിസ്റ്റഫര്‍ അധഃപതിച്ചതിലൂടെ, ഇയാള്‍ ദൈവത്തിന്റെ മകനല്ല എന്ന വസ്തുത സ്വയം പ്രഖ്യാപിച്ചു. എന്തെന്നാല്‍, ഒരുവന്‍ ദൈവത്തിന്റെ മകനായി മാറുന്നത് യേഹ്ശുവായിലൂടെ മാത്രമാണ്. യേഹ്ശുവായെ ഏകരക്ഷകനായി വിശ്വസിക്കുകയും, ഈ വിശ്വാസം ലോകത്തോടു പ്രഖ്യാപിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരുവന്‍ ദൈവപൈതലായി മാറുന്നത്. വചനം ശ്രദ്ധിക്കുക: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). അതായത്, ജന്മംകൊണ്ട് ആരും ദൈവമക്കളല്ല; മറിച്ച്, യേഹ്ശുവായിലുള്ള വിശ്വാസംവഴി പ്രാപിക്കേണ്ട ഒന്നാണ് ഈ മഹത്തായ പദവി! ഈ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്ന ആരും ദൈവത്തിന്റെ മക്കളല്ല! കത്തോലിക്കാസഭയില്‍ കടന്നുകൂടിയ പൈശാചിക വ്യക്തിത്വങ്ങളുടെ പ്രതിനിധി മാത്രമാണ് ക്രിസ്റ്റഫര്‍! ലോകത്തെ ഒന്നടങ്കം നാശത്തില്‍ പതിപ്പിക്കാന്‍ ശക്തിയുള്ള പൈശാചിക ആശയങ്ങള്‍ കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും കയറിക്കൂടിയിട്ടുണ്ട്.
അര്‍ത്തുങ്കല്‍ പള്ളിയിലെ വികാരിയായി ജീവിക്കുന്ന ക്രിസ്റ്റഫറിന് ഒരു പൈശാചിക വിനോദംകൂടിയുണ്ട്. ശബരിമലയില്‍ പോയി സാത്താനെ വണങ്ങി തിരിച്ചുവരുന്നവരുടെ രുദ്രാക്ഷമാലകള്‍ സൂക്ഷിക്കലാണ് ഇയാളുടെ ഹോബി! (ചിത്രം കാണാന്‍ ഇവിടെ 'ക്ലിക്ക്'ചെയ്യുക). വിഗ്രഹത്തിന് അര്‍പ്പിച്ച വസ്തുക്കള്‍ സൂക്ഷിക്കുന്നതിലൂടെ തനിക്കു മാത്രമല്ല ക്രിസ്റ്റഫര്‍ ദുരന്തം വരുത്തിവയ്ക്കുന്നത്. ഇയാള്‍ വികാരിയായിരിക്കുന്ന ഇടവകയിലെ മുഴുവന്‍ ജനങ്ങളും ഈ ദുരന്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും. ഇസ്രായേല്‍ജനം വാഗ്ദത്ത നാട്ടില്‍ പ്രവേശിച്ചപ്പോള്‍, ഇതിനു സമാനമായ ഒരു സംഭവമുണ്ടായി. ദൈവജനത്തിനു നിഷിദ്ധമായ വസ്തുക്കള്‍ ഒരു വ്യക്തി സൂക്ഷിച്ചുവച്ചതിലൂടെ ജനം ഒന്നടങ്കം ശിക്ഷ അനുഭവിക്കുന്നതായി നാം ബൈബിളില്‍ വായിക്കുന്നുണ്ട്. യൂദാ ഗോത്രത്തില്‍പ്പെട്ട ആഖാന്‍ സൂക്ഷിച്ചുവച്ച വസ്തുക്കളിലൂടെയാണ് ഈ ദുരന്തം ഇസ്രായേലിനുമേല്‍ വന്നുഭവിച്ചത്. അങ്ങനെയെങ്കില്‍, ഒരു ഇടവകയുടെ തലവന്‍ ചെയ്യുന്ന മ്ലേച്ഛപ്രവര്‍ത്തികള്‍മൂലം സംഭവിക്കുന്ന ദുരന്തത്തിന്റെ ആഘാതം തുലോം വലുതായിരിക്കും! ആഖാന്‍ സൂക്ഷിച്ചുവച്ച വസ്തുക്കള്‍ നശിപ്പിക്കുന്നതുവരെ ദൈവം ഇസ്രായേല്‍ ജനത്തോടൊപ്പം വ്യാപരിക്കാന്‍ തയ്യാറായില്ല. ജോഷ്വയുടെ പുസ്തകത്തിലെ ഏഴാം അദ്ധ്യായത്തില്‍ ഈ സംഭവം വായിക്കാന്‍ സാധിക്കും!
വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നതെങ്കില്‍, വിജാതിയരുടെ ആചാരങ്ങള്‍ പൈശാചിക ആചാരങ്ങളാണ്! ഈ ആചാരങ്ങള്‍ അനുകരിക്കുന്നതിലൂടെ പൈശാചികത അനുകരിക്കുന്നു. വിജാതിയ മതങ്ങളില്‍നിന്നു വേറിട്ട മേന്മയൊന്നും ക്രിസ്തീയതയ്ക്ക് അവകാശപ്പെടാനില്ലെന്ന പ്രചാരണത്തിന്റെ വക്താക്കള്‍ സഭകളില്‍ കയറിക്കൂടിയതിന്റെ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. സഭകളില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാരാണ് ഇക്കൂട്ടര്‍! രൂപതകളിലെ മതബോധനത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരില്‍ ഏറെയും ഈ സംഘത്തിലെ കണ്ണികളാണ്. പൈശാചികതയെ ക്രിസ്തീയതയുമായി ചേര്‍ത്തുവയ്ക്കാന്‍ കത്തോലിക്കാസഭയിലെ റീത്തുകള്‍ പരസ്പരം മത്സരിക്കുമ്പോള്‍, അപ്പസ്തോലിക സഭകള്‍ എന്നറിയപ്പെടുന്ന മറ്റിതര സഭകളും പിന്നിലല്ല! ആയതിനാല്‍, അധികാരത്തിനു വിധേയപ്പെടണമെന്ന ഉപദേശവുമായി നിങ്ങളെ സമീപിക്കുന്ന ഏതൊരുവനെയും സൂക്ഷിക്കുക. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന പ്രചാരണവുമായി നടക്കുന്നവര്‍ പിശാചിന്റെ 'റിക്രൂട്ടിംഗ് ഏജന്റുമാര്‍' ആണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്.എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ അനേകം വാതിലുകളില്ല. യേഹ്ശുവാ എന്ന ഒരേയൊരു വാതിലിലൂടെയല്ലാതെ ദൈവരാജ്യത്തില്‍ ആര്‍ക്കും പ്രവേശിക്കാന്‍ സാധിക്കുകയില്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും"(യോഹ: 10; 9). യേഹ്ശുവാ പറഞ്ഞതിനപ്പുറം മനോവയ്ക്കു പറയാന്‍ ഒന്നുമില്ല!
ഉപസംഹാരം!
ശബരിമല അയ്യപ്പനുമായോ മറ്റേതെങ്കിലും മൂര്‍ത്തികളുമായോ ബന്ധമുള്ള ഒരുവനെയും ക്രിസ്ത്യാനികള്‍ ആദരിക്കേണ്ടതില്ല. കാഞ്ഞൂര്‍ പള്ളിയിലും അര്‍ത്തുങ്കല്‍ പള്ളിയിലും കുടിയിരിക്കുന്നത് യേഹ്ശുവായുമായി ബന്ധമുള്ള ആരുമല്ല എന്നതുകൊണ്ടുതന്നെ, അവിടെ സന്ദര്‍ശനം നടത്തുന്ന ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക. ഈ പള്ളികളിലോ മറ്റേതെങ്കിലും പള്ളികളിലോ നിങ്ങളെ അടിമവയ്ക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളെത്തന്നെ പിശാചിനു സമര്‍പ്പിക്കുകയാണു ചെയ്യുന്നത്! കാരണം, യേഹ്ശുവായുടെ നാമത്തില്‍ വിശുദ്ധരായിട്ടുള്ള ആരും നിങ്ങളെ അടിമകളായി സ്വീകരിക്കുകയില്ല. എന്നാല്‍, പുതിയേടത്തു ഭഗവതിയുടെ സഹോദരനും ശബരിമല അയ്യപ്പന്‍റെ സതീര്‍ത്ഥ്യനും നിങ്ങളെ അടിമകളായി സ്വീകരിക്കാന്‍ തയ്യാറാണ്! യേഹ്ശുവാപോലും ആരെയും അടിമകളായി കണക്കാക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! അവിടുന്ന് അരുളിച്ചെയ്യുന്നു: "ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു"(യോഹ: 15; 15). പണം അങ്ങോട്ടു നല്‍കി അടിമകളാകുന്ന ഭോഷ്ക് ഇനിയെങ്കിലും അവസാനിപ്പിക്കുക. ഏതെങ്കിലും വിശുദ്ധര്‍ക്കു നിങ്ങളെ അടിവച്ചിട്ടുണ്ടെങ്കില്‍, യേഹ്ശുവായുടെ നാമത്തില്‍ വിടുതല്‍ പ്രാപിക്കാന്‍ ഇനിയും നിങ്ങള്‍ വൈകരുത്! സ്വയമായി വിടുതല്‍ നേടാന്‍ സാധിക്കാത്തവരായി നിങ്ങളില്‍ ആരെങ്കിലുമുണ്ടെങ്കില്‍ മനോവ നിങ്ങളെ സഹായിക്കാം! എന്തെന്നാല്‍: "നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്"(റോമാ: 8; 15). ദൈവത്തെ പിതാവെന്നു വിളിക്കുന്ന ആരും ആരുടേയും അടിമയല്ല! നാം യേഹ്ശുവാ വഴി ദൈവത്തിന്റെ മക്കളാണ്!
ചേര്‍ത്തുവായിക്കാന്‍: ആറ്റുകാലമ്മ എന്ന ഹൈന്ദവദേവിയുടെ പ്രീതിയ്ക്കായി നടത്തിവരുന്ന പൊങ്കാലയും ക്രിസ്ത്യാനികള്‍ ഏറ്റെടുത്തു കഴിഞ്ഞു. റീത്താ പുണ്യവതിയുടെ പേരില്‍ പൊങ്കാല നടത്തിക്കൊണ്ടാണ് ഇവര്‍ ഇന്ന് അഴിഞ്ഞാടുന്നത്. ക്രിസ്തീയതയെയും യേഹ്ശുവായുടെ നാമത്തില്‍ വിശുദ്ധജീവിതം നയിച്ച വ്യക്തികളെയും അപഹസിക്കുന്ന ഈ പ്രവണത തികച്ചും പൈശാചികമാണ്! അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്ന സകല മ്ലേച്ഛതകളും ക്രിസ്തീയതയുടെ ഭാഗമാക്കാന്‍ കത്തോലിക്കാസഭയിലെ റീത്തുകള്‍ മത്സരിക്കുമ്പോള്‍, മറ്റിതര സഭകളും തങ്ങളുടേതായ സംഭാവനകള്‍ ചെയ്തുകൊണ്ടിരിക്കുന്നു!
പ്രാര്‍ത്ഥന: "യേഹ്ശുവായേ, വേഗം വരണമേ!"
http://www.manovaonline.com/news_detail/276/malayalam