Tuesday, 9 December 2014

താന്‍ കുട്ടിയായിരുന്നപ്പോള്‍ കഴുതപ്പാല്‍ കുടിച്ചിട്ടുണ്ടെന്ന് പോപ്പ് ഫ്രാന്‍സിസ്



താന്‍ കുട്ടിയായിരുന്നപ്പോള്‍ കഴുതപ്പാല്‍ കുടിച്ചിട്ടുണ്ടെന്ന് പോപ്പ് ഫ്രാന്‍സിസ്
അര്‍ജന്റീനയില്‍ വെച്ച് താന്‍ ബാല്യകാലത്ത് കഴുതപ്പാല്‍ കുടിച്ചിട്ടുണ്ടെന്ന് പോപ്പ് ഫ്രാന്‍സിസ്. ക്ലിയോപാട്ര സൗന്ദര്യവര്‍ദ്ധനവിനായി കഴുതപ്പാല്‍ കുടിച്ചിരുന്നത്രേ. നവജാതശിശുക്കള്‍ക്ക് കഴുതപ്പാല്‍ നല്‍കി വരുന്ന സ്ഥലങ്ങളുണ്ട്. അമ്മയുടെ പാലിന് പകരമായാണ് താന്‍ കഴുതപ്പാല്‍ കുടിച്ചിരുന്നെന്ന് പോപ്പ് പറയുന്നു.

പശുവിന്റെ പാലിനേക്കാള്‍ കൂടുതല്‍ ലാക്ടോസും കുറച്ച് കൊഴുപ്പും അടങ്ങിയതാണ് കഴുതപ്പാല്‍. മുലപ്പാലിനോട് സാദൃശ്യമുള്ളതാണ് കഴുതപ്പാലെന്നും പറയപ്പെടുന്നു. കുഞ്ഞുങ്ങള്‍ക്ക് കഴുതപ്പാല്‍ കൊടുക്കുന്നത് നല്ലതാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നു.

പശുവിന്‍ പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിനു ദഹനക്കേട് ഉണ്ടാകുന്നുണ്ടെങ്കില്‍ കഴുതപ്പാല്‍ കൊടുത്താല്‍ മതിയെന്ന് നിര്‍ദേശിക്കാറുണ്ട്. പശുവിന്‍ പാലിനോട് അലര്‍ജിയുള്ള കുട്ടികള്‍ക്കും കഴുതപ്പാല്‍ കൊടുക്കാവുന്നതാണ്. കഴുതപ്പാലിന് വളരെ വിലക്കൂടുതലാണു കേട്ടോ..

കഴുതപ്പാല്‍ വില്‍ക്കുന്ന പ്രശസ്തമായ ഒരു ഇറ്റാലിയന്‍ കമ്പനി തന്നെയുണ്ട്. യൂറോലാക്ടിസ് ഇറ്റാലിയ എന്ന ഈ കമ്പനി റോമിലെ പ്രശസ്തമായ ശിശുരോഗ ആശുപത്രിയായ ബാംബിന്‍ ജീസോയ്ക്ക് കഴുതപ്പാല്‍ വില്‍ക്കാറുണ്ട്. പോപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍ കാരണം ഇനി കൂടുതല്‍ പേര്‍ കഴുതപ്പാല്‍ അന്വേഷിക്കും എന്നതില്‍ സംശയമില്ല.
http://4malayalees.com/index.php?page=newsDetail&id=53029

1 comment:

  1. ഇൻഡ്യയിലെയും അമേരിക്കയിലെയും സീറോ മലബാർ സഭയിലെ വൈദികർക്കും കർദ്ദിനാൽ
    അടക്കം മെത്രാന്മാർക്കും കൊടുക്കേണ്ടതും കുടിപ്പിക്കേണ്ടതും പന്നിയുടെ പാലാണ്. അപ്പന്
    പന്നി കൃഷിയുണ്ടായിരുന്നത്കൊണ്ട് ബിഷൊപ് അങ്ങാടിയത്ത് ചെറുപ്പത്തിൽ പന്നിപ്പാലായിരുന്നു
    കുടിച്ചിരുന്നത്. അത്കൊണ്ടാണ് എത്ര പറഞ്ഞുകൊടുത്തിട്ടും കാര്യങ്ങൽ മനസിലാക്കാതെ വീണ്ടും
    ചെളിക്കുഴിയിൽ കടന്ന് ഉരുളുന്നത്.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin