Friday, 12 December 2014

ബാർ കോഴ: മാണി മുഖ്യപ്രതി
Posted on: Friday, 12 December 2014


തി ​രു​വ​ന​ന്ത​പുരം : ബാ‌ർ ഉടമകളിൽ നിന്ന് ഒരുകോടി രൂപ കോഴ വാങ്ങി എന്ന ആരോപണം പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനെത്തുടർന്ന് ധനമന്ത്രി കെ.എം. മാണിയെ മുഖ്യ പ്രതിയാക്കി വിജിലൻസ്  കേസെടുത്തു. മാണിക്കെതിരെ കേസെടുക്കുമെന്ന് ഡിസംബർ രണ്ടിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ്  കേസ് രജിസ്റ്റർ ചെയ്തത്.

മാണിയെ പ്രതിയാക്കിയ പ്രഥമവിവര റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. ​മന്ത്രി കെ.എം. മാ​ണി ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളിൽ നിന്ന്  കോഴ കൈ​പ്പ​റ്റി​യ​തി​ന് ദൃ​ക്‌സാ​ക്ഷി​യുള്ള​തായി  എഫ്.ഐ.ആറിൽ പറയുന്നു. കോഴ വാങ്ങൽ, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ധനമന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും പാലായിലെ വീട്ടിലും വച്ച് കോഴ കൈപ്പറ്റിയെന്ന സാക്ഷിമൊഴികൾ അടിസ്ഥാനമാക്കിയാണ് കേസ്. കോഴയുടെ അവസാന ഗഡു ഏപ്രിൽ രണ്ടിന് മാണിയുടെ ഔദ്യോഗിക വസതിയിൽ വച്ച് കൈമാറിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. മാർച്ച് 20 നും ഏപ്രിൽ 3നും ഇടയിൽ വിവിധ ഘട്ടങ്ങളിലായി ഒരു കോടിയാണ്  കൈമാറിയത്. ബിജു രമേശ് ഉൾപ്പെടെ നാലു ബാർ ഉടമകളുടെയും ഡ്രൈവർ അമ്പിളിയുടെയും മൊഴികളാണ്  നിർണായകമായത്.  അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13(1)(ഡി) എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കെ.എം. മാണി മാത്രമാണ് പ്രതിസ്ഥാനത്തുള്ള​ത്. ബാറുടമകളുടെ ഭാരവാഹികൾ ഏപ്രിൽ രണ്ടിന് ധനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൊണ്ടുപോയി കൊടുക്കുമ്പോൾ താൻ ആ കാറിന്റെ ഡ്രൈവറായിരുന്നുവെന്ന് അമ്പിളി മൊഴി നൽകിയിരുന്നു.
ഈ മൊഴി കേസിൽ വഴിത്തിരിവുണ്ടാക്കി. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബാർ ഹോ​ട്ടൽ അ​സോ​സി​യേ​ഷൻ സംസ്ഥാ​ന ക​മ്മി​റ്റി അംഗങ്ങ​ൾ​ക്ക് മൂ​ന്ന് ത​വ​ണ നോ​ട്ടീ​സ് നൽ​കി​യെ​ങ്കിലും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നിൽ ഹാ​ജ​രാ​യി​ല്ലെ​ന്ന് എ​ഫ്.ഐ.ആ​റിൽ പറയുന്നു.

പൂട്ടിയ ബാറുകൾ തുറക്കുന്നതിന് മന്ത്രി മാണി ബാർ ഹോട്ടൽ ഉടമകളിൽ നിന്ന്  ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാർ ഹോട്ടൽസ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ്  ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർക്ക്  പരാതി നൽകിയിരുന്നു . തുടർന്ന് ക്വിക്ക് വെരിഫിക്കേഷൻ നടത്താൻ വിജിലൻസ് ഡയറക്ടർ  നിർദ്ദേശം നൽകുകയായിരുന്നെന്നാണ്  കോടതിയെ വിജിലൻസ്  അറിയിച്ചത്. വ്യാഴാഴ്ച​ രാവിലെ പ​തി​നൊ​ന്ന​ര മ​ണി​യോ​ടെ വി​ജി​ലൻ​സ് കോ​ട​തി​യിൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഒന്നാം യൂ​ണി​റ്റ് എ​സ്.പി ആർ. സു​കേ​ശനാണ് എഫ്.ഐ.ആർ സ​മർ​പ്പി​ച്ചത്.


 http://news.keralakaumudi.com/news.php?nid=3e5ed8df532ba26b3a021cf09742b6bf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin