Friday, 19 December 2014

  മാണി അടച്ചു പൂട്ടിച്ച മദ്യശാലകള്‍ ഞായറാഴ്ച്ചകളിലും തുറക്കുന്നു. വെളളത്തില്‍ മദ്യം ചേ൪ത്തതാണൊ അതോ മദ്യത്തില്‍ വെളളം ചേ൪ത്തതാണൊ. മാണി, പൂട്ടിയതും തുറന്നതും വളരെ പെട്ടെന്ന്.

................................................................

മദ്യ മുതലാളിമാര്‍ക്ക്‌ സര്‍ക്കാര്‍ വഴങ്ങി: ഞായര്‍ ഡ്രൈഡേ ഒഴിവാക്കി, പൂട്ടിയ ബാറുകള്‍ക്കു ബിയര്‍-വൈന്‍ പാര്‍ലര്‍

mangalam malayalam online newspaperതിരുവനന്തപുരം: മദ്യലോബിയുടെ അടിസ്‌ഥാനപരമായ താല്‍പര്യങ്ങള്‍ക്കു വഴങ്ങി മദ്യനയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. ബാറുകളുടെ പ്രവൃത്തിസമയം കുറച്ച ചെറുപ്രഹരത്തിനുമേല്‍ ഞായറാഴ്‌ചത്തെ ഡ്രൈഡേ ഒഴിവാക്കിയും പൂട്ടിയ ബാറുകള്‍ക്കു ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചും സര്‍ക്കാര്‍ ആശ്വാസലേപനം പുരട്ടി. പാതയോരത്തെ ചില്ലറവില്‍പന മദ്യശാലകള്‍ മദ്യശാലകള്‍പൂട്ടാനുള്ള ഹൈക്കോടതി നിര്‍ദേശം തല്‍ക്കാലം നടപ്പാക്കില്ല. മുസ്ലിം ലീഗ്‌ എതിര്‍ത്തെങ്കിലും, പുതിയ മദ്യനയം ഫലപ്രദമായി നടപ്പാക്കാനുള്ള മാറ്റങ്ങളാണു മന്ത്രിസഭായോഗം കൈക്കൊണ്ടതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചൂടേറിയ വാഗ്വാദം നടന്ന മന്ത്രിസഭായോഗത്തില്‍ കേരളാകോണ്‍ഗ്രസ്‌ (എം) നിശബ്‌ദത പാലിച്ചു.
മദ്യനയത്തിന്റെ കാര്യത്തില്‍ യു.ഡി.എഫും മുസ്ലിം ലീഗും തമ്മില്‍ പ്രകടമായ ഭിന്നതയുണ്ടെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ സമ്മതിച്ചു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണമെന്നതാണു യു.ഡി.എഫ്‌. നയം. എന്നാല്‍ ഉടന്‍ സമ്പൂര്‍ണമദ്യനിരോധനമാണു ലീഗ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. തൊഴില്‍നഷ്‌ടവും വിനോദസഞ്ചാരമേഖലയിലെ പ്രതികരണവും കണക്കിലെടുത്താണു പുതിയ തീരുമാനങ്ങളെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.
മദ്യനയത്തിന്റെ പ്രായോഗികപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ തൊഴില്‍വകുപ്പ്‌ സെക്രട്ടറിയെയും ടൂറിസം സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു നയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്‌. മദ്യനയത്തിലെ മാറ്റങ്ങള്‍ പഠിക്കാനും വിദഗ്‌ധസമിതിയെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ-സംസ്‌ഥാനപാതയോരങ്ങളിലെ ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ മാറ്റണമെന്നു ഹൈക്കോടതി നിരീക്ഷണമുണ്ടെങ്കിലും അതു തല്‍ക്കാലം പരിഗണനയിലില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. 163 ഔട്ട്‌ലെറ്റുകളാണ്‌ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. അതില്‍ 10% ജനുവരി ഒന്നുമുതല്‍ അടയ്‌ക്കും. ഒാരോ വര്‍ഷവും 10% വീതം ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കാനുള്ള തീരുമാനം നടപ്പാക്കുമ്പോള്‍ ദേശീയപാതയോരത്തുള്ളവയ്‌ക്കു മുന്‍ഗണന നല്‍കും.ക്ല ബുകളുടെ ബാര്‍ ലൈസന്‍സ്‌ സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. മദ്യത്തിന്റെ വര്‍ധിപ്പിച്ച സെസ്‌ പിന്‍വലിക്കില്ല. ഞായര്‍ ഡ്രൈഡേയായി പ്രഖ്യാപിക്കാനുള്ള തീരുമാനം താന്‍ വ്യക്‌തിപരമായി കൈക്കൊണ്ടതായിരുന്നെന്നും മുഖ്യന്ത്രി പറഞ്ഞു.
അവധിദിവസം സ്വസ്‌ഥമായി കുടുംബത്തോടൊപ്പം വീട്ടില്‍ ചെലവഴിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു അത്‌. എന്നാല്‍, അതോടെ ശനിയാഴ്‌ചകളില്‍ ബിവറേജസ്‌ കോര്‍പേറഷന്റെ വില്‍പനയില്‍ 60% വര്‍ധനയുണ്ടായി. അതു കണക്കിലെടുത്താണു ഞായര്‍ ഡ്രൈഡേ ഒഴിവാക്കുന്നത്‌.
ആറുദിവസത്തെ മുഴുവന്‍ സമയവും ഏഴായി ഭാഗിച്ച്‌ ഞായറാഴ്‌ചയും ബാര്‍ തുറക്കാനാണു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ആകെ മണിക്കൂറിന്റെ കാര്യത്തില്‍ അല്‍പവും വര്‍ധനയുണ്ടാവില്ല. നിലവില്‍ ദിവസം 15 മണിക്കൂര്‍ പ്രകാരം ആറുദിവസം 90 മണിക്കൂറാണു ബാര്‍ പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ ഏഴുദിവസമാക്കുമ്പോള്‍ 12.51 മണിക്കൂറാണ്‌.
എന്നാല്‍, ഇനിമുതല്‍ ബാറുകളുടെ പ്രവൃത്തിസമയം ദിവസത്തില്‍ 12.30 മണിക്കൂറായി നിജപ്പെടുത്തും. പൂട്ടിയ ബാറുകള്‍ക്കു ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുമ്പോള്‍, മുമ്പുണ്ടായിരുന്ന തൊഴിലാളികളെ നിലനിര്‍ത്തണമെന്ന വ്യവസ്‌ഥയുണ്ടാക്കും. ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകളില്‍ പുതുതായി ബാര്‍ അനുവദിക്കില്ലെന്ന യു.ഡി.എഫ്‌. തീരുമാനം നിലനില്‍ക്കും. ഫൈവ്‌ സ്‌റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ്‌ നല്‍കാനുള്ള തീരുമാനം തുടരും.
http://www.mangalam.com/print-edition/keralam/263152

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin