യേശു അനുയായികളെ
പഠിപ്പിച്ചിരുന്ന സിനഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി;2000 വര്‍ഷം
പഴക്കമുള്ള കെട്ടിടാവശിഷ്ടങ്ങളാണ് ലഭിച്ചതെന്ന് ഗവേഷകര്‍
യേശു ക്രിസ്തു തന്റെ അനുയായികള്‍ക്ക് ധര്‍മോപദേശം നല്‍കിയിരുന്ന
സിനഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വടക്കന്‍ ഇസ്രയേലില്‍ ഗലീലി കടല്‍
തീരത്തെ പട്ടണമായ മിഗ്ദലില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ക്ക് ഈ ചരിത്ര
സ്മാരകത്തിന്റ അവശിഷ്ടങ്ങള്‍ കിട്ടിയത്. 2000 വര്‍ഷം പഴക്കമുണ്ട് ഈ
അവശിഷ്ടങ്ങള്‍ക്ക്.
യേശുവിന്റെ ശിഷ്യന്മാരില്‍ ഒരാളായ മേരി മഗ്ദലനയുടെ ജന്മസ്ഥലമാണ് ഈ പട്ടണം. ഈ
പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഇന്നത്തെ മിഗ്ദല്‍ നഗരം
എന്നാണ് അനുമാനിക്കുന്നത്.
അനുയായികളെ ഈ ദേവാലയത്തില്‍ വെച്ചാണ് യേശു പഠിപ്പിച്ചിരുന്നതെന്ന്
പോന്റിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നോത്രെ ദാംം ഓഫ് യെറുശലേം സെന്ററിലെ
ഉപമേധാവിയായ ഫാദര്‍ ഈമോന്‍ കെല്ലി പറയുന്നു. യേശുവിന്റെ ജീവിതകാലത്തിന്റെ
80 ശതമാനവും ചെലവിട്ടത് വടക്കന്‍ ഇസ്രയേലിലെ മെഗ്ദലയിലായിരുന്നെന്നും
അദ്ദേഹം പറയുന്നു.
ഈജിപ്തില്‍ നിന്നും സിറിയയിലേക്കുള്ള പുരാതന വ്യാപാര പാതയില്‍
ഉള്‍പ്പെടുന്ന പട്ടണമാണ് മഗ്ദല. ഇവിടെവച്ചാണ് യേശു മഗ്ദലന മറിയത്തെ
കണ്ടുമുട്ടിയതെന്നും പറയപ്പെടുന്നു. 1291 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള
ദേവാലയത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇവിടെ കല്ലുകൊണ്ടുള്ള
ഇരിപ്പിടങ്ങളുമുണ്ട്. ചുവരുകളില്‍ നിറം പിടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല
നിലത്ത് മൊസെയ്ക്ക് പാകിയിട്ടുണ്ട്.
ലീജിയന്‍ ഓഫ് ക്രൈസ്റ്റ് ഈ സ്ഥലം വാങ്ങി പുതിയ ദേവാലയവും സന്ദര്‍ശക
കേന്ദ്രവും ഹോട്ടലും പണിയാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇസ്രയേലി നിയമം
അനുസരിച്ച് പുരാവസ്തു ഗവേഷണത്തിന് ശേഷമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടത്താവൂ. ഇതിന്റെ ഭാഗമായാണ് ഖനനം നടത്തിയത്.
http://4malayalees.com/index.php?page=newsDetail&id=53627
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin