Monday, 29 December 2014

പള്ളികള്‍ക്കുനേരെ കല്ലേറ്; ദേശീയ
 മനുഷ്യാവകാശ കമ്മീഷന്‍ 
നോട്ടീസയച്ചു
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ഉണ്ടായ കല്ലേറ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്ന റിപ്പോര്‍ട്ടുകളും തൃശ്ശൂരെയും മലപ്പുറത്തെയും പള്ളികള്‍ക്കുനേരെ കല്ലേറ് ഉണ്ടായതിനെക്കുറിച്ചും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചിട്ടുള്ളത്.
 http://www.mathrubhumi.com/story.php?id=511020

1 comment:

  1. സഭ എന്ത് കല്പിക്കുന്നുവോ അത് അനുസരിക്കുക, അത് മാത്രമെ ചെയ്തുള്ളു. സഭയെ അനുസരിച്ച്
    ജീവിക്കാൻ കടപ്പെട്ടവരാണ് ഞങ്ങൽ. സഭയുടെ ആഹ്വാനം അനുസരിച്ച് വായ് മൂടികെട്ടി മദ്യത്തിനും
    മയക്ക് മരുന്നിനും എതിരെ സമരം ചെയ്യുന്നു. കോഴ വാങ്ങിയവർക്കും കൊടുത്തവർക്കുമെതിരെയുള്ള
    സമരം സഭയുടെ തീരുമാനമാണ്. ഞങ്ങൽ സഭ പറയുന്നത് അനുസരിക്കുന്നു.

    നാളെ സഭ ഇവരെ നിശബ്ദരാക്കി മുന്തിയ ഹോട്ടലുകളിലും ആഡംബരപ്രിയരായായവരുടെ വാസസ്ഥലങ്ങളിലും
    എത്തിച്ച് പത്ത് പുത്തൻ ഉണ്ടാക്കില്ലന്ന് ആരു കണ്ടു. സിസ്റ്റേർസ് സഭക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കും.
    കഴുകന്റെ കണ്ണുകളുമായി ഒരു പറ്റം ചെന്നായ്ക്കളുടെ നടുവിലാണ് ഈ പാവം സിസ്റ്റേർസ് അകപ്പെട്ടിരിക്കുന്നത്.
    കർത്താവിനേക്കാളും വലിയ ദൈവങ്ങളായി മാറിയിരിക്കുന്നു നമ്മുടെ കർദ്ദിനാളുമാരും മെത്രാന്മാരും. ആൾ
    ദൈവങ്ങൽ. കർത്താവിന്റെ കുരിശിനുപോലും വിലയില്ലാതായിരിക്കുന്നു. ആൾ ദൈവങ്ങൽക്ക് പ്രത്യേക കുരിശ്.
    ക്ലാവർ കുരിശ്. തൂങ്ങപ്പെട്ട കുരിശുരൂപം കണ്ടിട്ട് കർദ്ദിനാൽ ജോർജ്ജ് ആലഞ്ചേരിയുടെ സഹോദരൻ ജോസ്
    ആലഞ്ചേരി കുർബാന മദ്ധ്യെ വിളിച്ചുപറഞ്ഞു " ഇത് കണ്ടോ ചത്ത ശവത്തെ കെട്ടിതൂക്കിയിട്ടിരിക്കുന്നു, അതും
    പോരാഞ്ഞിട്ട് ഈ ശവത്തെ ആരാധിക്കുന്നു, ദു:ഖ വെള്ളിയാഴ്ച ഈ ശവത്തെ പൊക്കിപ്പിടിച്ചോണ്ട് പള്ളിക്കും
    മറ്റ് തെരുവുകളിലും പ്രദിക്ഷണം നടത്തുന്നു. " എന്ന് പറഞ്ഞു വിശുദ്ധകുരിശിനേയും കുരിശിൽ മരണപ്പെട്ട
    ഏശുവിനേയും നിന്ദിച്ചു. ഇവനൊക്കെ പിന്നെ എന്തിനാണ് ആ ഏശു സ്ഥാപിച്ച വലിയ പ്രാർത്ഥനയെന്ന വിശുദ്ധ
    കുർബാന അർപ്പിക്കുന്നത്. ഇന്ന് നാം ഓരോരുത്തരും ഭയക്കേണ്ടത് സഭക്ക് പുറത്തുള്ളവരെ അല്ല മറിച്ച് സഭക്കു
    സഭക്കകത്തുള്ളവരെയാണ്. എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിലാണ് കത്തോലിക്കാസഭയുടെ ഇന്നത്തെ നിലപാട്.
    കൊന്നും കൊലവിളിച്ചും എന്ത് അനീതിയും കാട്ടാൻ തയ്യാറായിട്ടുള്ള ഒരു പറ്റം മെത്രാന്മാരും വൈദികരുമാണ്
    ഇന്ന് സഭയുടെ അധ:പതനത്തിന് കാരണം. ആത്മീയകാര്യങ്ങളിലല്ല അവരുടെ ശ്രദ്ധ, മറിച്ച് ഒരു പറ്റം തലതെറിച്ച
    രാഷ്ട്രീയകുങ്കന്മാരുമൊത്ത് ഒത്ത്ചേർന്ന് കത്തോലിക്കാസഭയെ തന്നെ ഇല്ലാതാക്കാനാണ് അവരുടെ ഉദ്ധ്യമം. ഇതിൽ
    ബലിയാടാകുന്നതോ സഭ പറയുന്നത് അപ്പാടെ അനുസരിക്കുകയും സഭാധികാരികളായ കർദ്ദിനാളുമാരുടേയും
    മെത്രാന്മാരുടേയും ചന്തി കഴുകിയ കൈ മുത്തി ആസ്വദിക്കുന്നവരുമാണ്.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin