Tuesday, 23 December 2014

വത്തിക്കാനില്‍ കത്തോലിക്കാ സഭയെ വിമര്‍ശിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ

mangalam malayalam online newspaperവത്തിക്കാന്‍: വത്തിക്കാനിലെ കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ. സഭയിലെ ചിലര്‍ക്ക് അധികാര ഭ്രമമാണെന്നും ആത്മീയ അള്‍ഷിമേഴ്‌സ് (മറവിരോഗം) ബാധിച്ചിട്ടുണ്ടെന്നും പോപ്പ് വിമര്‍ശിച്ചു. ചിലരൊക്കെ കിംവദന്തികളുടെ ഭീകരതയിലാണെന്നും പോപ്പ് പറഞ്ഞു. ക്രിസ്മസിനു മുന്‍പ് കര്‍ദ്ദിനാള്‍മാരുടെ സംഘത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പോപ്പ് സഭാ നേതൃത്വത്തെ വിമര്‍ശിച്ചത്.
റോമന്‍ കത്തോലിക്ക സഭയുടെ ഭരണഗോപുരമായ കൂരിയയെ 15 ഇനം രോഗങ്ങളാണ് ബാധിച്ചിരിക്കുന്നത്. പുതുവര്‍ഷത്തിനു മുന്‍പ് അവ ഭേദപ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വന്തം പ്രതിച്ഛായയാണ് വിഷയം. കൂരിയയില്‍ പരിവര്‍ത്തനം അനിവാര്യമാണ്. ഇതിനായി അവര്‍ സ്വന്തം സഹപ്രവര്‍ത്തകരുടെയും സഹോദരന്മാരുടെയും കീര്‍ത്തി ചവിട്ടിമെതിക്കുന്നു. ട്യൂണ്‍ തെറ്റിച്ച് പ്രവര്‍ത്തിക്കുന്ന ഓര്‍ക്കെസ്ട്ര പോലെയാണ് സഭാ സംവിധാനത്തിന്റെ പോക്ക്. സഹകരണവും ഒത്തൊരുമയും സംഘത്തിന് നഷ്ടമായെന്നും പോപ്പ് കുറ്റപ്പെടുത്തി. പൂര്‍ണ്ണ നിശബ്ദതയോടെയാണ് കൂരിയ സംഘം പോപ്പിന്റെ വിമര്‍ശനത്തെ കേട്ടിരുന്നത്.
 http://www.mangalam.com/latest-news/264770

1 comment:

  1. സീറോ മലബാർ കത്തോലിക്കാസഭയിൽ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ പ്രതിസന്ധികൽക്കും
    കാരണം സഭയിൽ കുന്നുകൂടുന്ന പണപെരുപ്പം തന്നെ. പള്ളിയിൽ ചെന്നാൽ വികാരിയുടെ
    രൂപ താ, രൂപ താ എന്നുള്ളകരച്ചിലാണ് എന്നും കേൽക്കാനുള്ളത്. സഭയിൽ ഉണ്ടാകുന്ന
    പണം എതിലെപോകുന്നുവെന്ന് ആർക്കും ഒരു അറിവുമില്ല. അച്ചനോട് ചോദിച്ചാൽ പറയും
    അരമനയിൽ ഏല്പിച്ചുവെന്ന് പറയും. മെത്രാനച്ചനോട് ചോദിച്ചാൽ പറയും സഭയുടെ
    കണക്ക് കാര്യങ്ങൽ പുറത്ത് പറയാൻ അനുവാദമില്ല, അത് കുംബസാര രഗസ്യം പോലെ
    കാത്ത് സൂക്ഷിക്കണമെന്നുപറഞ്ഞു ചോദിക്കുന്നവരെ വിഡ്ഡിയാക്കിവിടും. എന്താ കഥ??.
    എന്നിട്ട് ലക്ഷങ്ങളും കോടികളും വിലയുള്ള ആഡംബരകാറുകളിലും ശീതീകരിച്ച മണി-
    മന്ദിരങ്ങളിലും തിന്നുകൊഴുത്ത് തംബ്രാക്കന്മാർ ഉല്ലസിക്കുന്നു. വ്യഭിചാരം, പിടിച്ചുപറി,
    കൊള്ള, കൊള്ളിവെപ്പ്, കൊലപാതകം തുടങ്ങി സർവ്വതും ഇവർ ചെയ്തുകൂട്ടുന്നു. എന്തിന്
    പള്ളിയിൽ ചെല്ലുന്ന സ്ത്രീകളേയും പ്രായം തികയാത്ത പെൺകുഞ്ഞുങ്ങളേയുംവരെ ഈ
    വികാരിയെന്ന് പറയുന്ന വികാരജീവി കുംബസാരമെന്ന കുദാശയിലൂടെ ബ്ലാക്ക് മെയിൽ
    ചെയ്ത് വശീകരിക്കുന്നു. നടന്ന സംഭവങ്ങളാണ് ഞാൻ ഇവിടെ എഴുതിയത്. എങ്ങനെ
    ഒരു ക്രിസ്ത്യാനിക്ക് ആണ്ട് കുംബസാരം നടത്താൻ പറ്റും. കഴുകന്റെ കണ്ണുകളുമായി
    കാമവെറിപൂണ്ട ഒരു നരഭോജിയെയാണ് ഇന്നു കുംബസാരിപ്പിക്കാൻ കുംബസാരകൂടിനുള്ളിൽ
    കാണാറുള്ളത്. എന്റെ സംശയം കർത്താവായ ഏശുവിനെ ഇവന്മാർ സ്വർഗ്ഗത്തിൽചെന്ന്
    വീണ്ടും കൊന്നുകളഞ്ഞോ എന്നാണ്. അല്ലങ്കിൽ പിന്നെ തംബുരാൻ കർത്താവ് ഇതൊക്കെ
    കണ്ടിട്ടും പ്രതികരിക്കാത്തതെന്ത്യെ?. ഓ എന്റെ ദൈവമെ ഈ പാപങ്ങളൊക്കെ ഞങ്ങൽ
    എവിടെ കൊണ്ടുപോയികഴുകി പാപ മോചനം നേടും??????????????????????????????.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin