Sunday, 21 December 2014

മദ്യനയം: പുതുക്കിയ ഉത്തരവിറങ്ങി; ഇന്നു മുതല്‍ ഞായര്‍ ഡ്രൈഡേയല്ല

mangalam malayalam online newspaperതിരുവനന്തപുരം: ഞായറാഴ്‌ചകളിലെ ഡ്രൈഡേ ഒഴിവാക്കി മദ്യനയം സംബന്ധിച്ച പുതുക്കിയ ഉത്തരവ്‌ ഇറങ്ങി. ഇന്നു മുതല്‍ ഞായറാഴ്‌ചകള്‍ ഡ്രൈഡേയല്ലാതായി മാറി. ഇതേത്തുടര്‍ന്ന്‌ ബിവറേജസ്‌ ജില്ലാ മാനേജര്‍മാര്‍ ഇന്നു രാവിലെ ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന നിര്‍ദേശം ജീവനക്കാര്‍ക്കു ഫോണ്‍ വഴി നല്‍കി. എം.ഡി. റീജിയണല്‍ മാനേജര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശമാണ്‌ ജീവനക്കാര്‍ക്കു ലഭിച്ചത്‌. ഇതനുസരിച്ച്‌ ഇന്ന്‌ ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ തുറക്കും.
പുതിയ ഉത്തരവനുസരിച്ച്‌ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ രാത്രി 10 വരെയായി നിജപ്പെടുത്തും. 2014 മാര്‍ച്ച്‌ 31നു പ്രവര്‍ത്തിച്ചിരുന്ന നിലവാരമുള്ള ബാര്‍ ഹോട്ടലുകള്‍ക്ക്‌ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ കൊടുക്കണമെന്ന വ്യവസ്‌ഥയില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ പുതുതായി ബാര്‍ അനുമതി നല്‍കില്ല. എന്നാല്‍ ഫൈവ്‌ സ്‌റ്റാറിനും അതിനു മുകളിലുളള സ്‌റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ്‌ നല്‍കും. ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ച്‌ ദേശീയ പാതകളുടെയും സംസ്‌ഥാന പാതകളുടെയും ഓരത്തുളള ബിവറേജസ്‌ കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡ്‌ഡിന്റെയും 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ ജനുവരി ഒന്ന്‌ മുതല്‍ അടച്ചിടും. മദ്യനയത്തിലെ പുതിയ മാറ്റങ്ങളുടെ ആഘാതം സംബന്ധിച്ച്‌ വിദഗ്‌ദ്ധ കമ്മിറ്റിയെക്കൊണ്ട്‌ പരിശോധിക്കും.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin